കാറിൽ ഇരുന്നു ചെറുതായി ഒന്ന് മയങ്ങി. കുറെ നാളുകൾക്ക് ശേഷം സമാധാനത്തോടെ ഉള്ള ഉറക്കം . കാർ അതി വേഗത്തിൽ പായുകയാണ് സൂര്യന്റെ ചെറു കിരണങ്ങൾ കണ്ണിലെക്ക് ശക്തമായി പതിച്ചു, അവൾ മെല്ലെ കണ്ണ് തുറന്നു, പിന്നെ കാണുന്നത് കാർ ഒരു വലിയ ഗേറ്റിലേക്ക് കയറുന്നതാണ്. അവിടെ ഒരു ബാംഗ്ലവ് പോലെത്തെ വീട് ഉണ്ടായിരുന്നു.
ആ വീട് കണ്ടപ്പോൾ അവൾക്ക് എന്തൊക്കെയോ ഓർമ വന്നിരുന്നു. പക്ഷെ ഒന്നും അവൾക്ക് പറയാൻ ആയില്ല. ഒരു സ്വപ്നം കണ്ട പോലെ കുറെ ചോരയുടെ നിഴൽപാടുകൾ അവളുടെ മനസിനെ വരിഞ്ഞു മുറുക്കി .
കടലിൽ തിര ഉയരുന്നു , ശക്തമായി അലകൾ തരംഗം സൃഷ്ടിച്ചു. വീട്ടിൽ ഇരുന്നു ജനാലയിയുടെ ദൂരെ നോക്കുപ്പോൾ അതാ വൻ തെങ്ങുകൾ ചെരിഞ്ഞു വിഴുന്നു. പിന്നീട് നിർത്തതെ പെയ്യുന്ന മഴ ആയിരുന്നു. ആളുകളിൽ ഭീതി സൃഷ്ടിക്കുന്നു, കുട്ടികൾ ഉറക്കെ കരയുകയാണ്, മൂന്നു ദിവസങ്ങൾ നീണ്ടു നിന്ന കടുത്ത മഴ. അയൽ വീടുകൾ തകർന്നു വീണു. വീടിന്റെ പടി വാതിൽക്കൽ വെള്ളം പൊങ്ങി, രക്ഷപ്രവർത്തക സംഘങ്ങളിൽ നിരവധി പേർ സ്വന്തം വീടുകളിൽ നിന്ന് ആളുകളെ ബലമായി പിടിച്ചു ഇറക്കുന്നു.
കടലിൽ നിന്ന് കടലമ്മ തന്നത് എല്ലാം കടൽ തന്നെ തിരിച്ചു എടുക്കുകയാണ്.
വർഷങ്ങളുടെ ഓർമ്മകളും, സന്തോഷങ്ങളും , സങ്കടങ്ങളും, എല്ലാം നിറഞ്ഞു നിൽക്കുന്ന വീടുകളിൽ നിന്ന് ഒരു ദിവസം പോകേണ്ടി വന്നാൽ....
, അതും അഭയാർത്തി ആയി..... ഇവിടെ നിന്ന് രക്ഷപെട്ടു പോകുന്നവര്ക്ക് എല്ലാം അറിയാം ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല. എന്ന്..*
* * ** * * *
COMMENTS
പോലീസ് സ്റ്റേഷനിൽ നിന്ന് ഗോപിയുടെ ഡെഡ്ബോഡിയും എടുത്തു മാറ്റി. ഗോപിയുടെ വലത്തേ കൈ ചുരുട്ടി പിടിച്ചിരുന്നു. മരണ വെപ്രാളത്തിൽ ഗോപി കൊലയാളിയെ എന്തെങ്കിലും ചെയ്യാൻ ശ്രെമിച്ചിരിക്കുമോ?
ഗോപിയുടെ കൈയിൽ എന്തായിരുന്നു?
"സാർ ഗോപിയുടെ ഫോറെൻസിക് റിപ്പോർട്ട് വന്നു , കഴുത്തിൽ കയർ ഞെരിക്കിയതിൽ നിന്ന് ഫിംഗർപ്രിന്റ്സ് കിട്ടിയിട്ടുണ്ട്. പക്ഷേ മരണ കാരണം നമ്മൾ വിചാരിച്ചത് അല്ല സാർ,
സ്പ്രേ മുഖത്തെക്ക് അടിച്ച് ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയിരിക്കുന്നത്. "
" മ്മ് നമ്മൾ വിചാരിച്ചത് എല്ലാം തെറ്റുകയാണല്ലോ ഡോ, ഇനി എന്താണ് നടക്കാൻ പോകുന്നത്, വിണ്ടും ഒരു
നീണ്ട ലീവ് എടുക്കേണ്ടി വരും എന്നാണ് തോന്നുന്നത്. "
"സാർ, അങ്ങനെ ഒന്നും പറയരുത്, സത്യത്തിൽ എനിക്ക് സാറിനോട് ഒരു കാര്യം ചോദിക്കാൻ ഉണ്ട്, സാറിന് തന്നെ അറിയാം , ഇവിടെ തിരിച്ചു വന്നതിൽ പിന്നെ കേൾക്കുന്ന പല ഗോസിപ്പുകളും, അതിൽ എന്തെങ്കിലും സത്യം ഉണ്ടോ? സാറിന്റെ വൈഫിന്റെ കാര്യമാണ് ഞാൻ ഉദ്ദേശിച്ചത് , അവർക്ക് എന്താണ് സംഭവിച്ചത്? അവർ ഇപ്പോൾ എവിടെയാണ് , ഇനി അവർ തിരിച്ചു വരുമോ? അതോ ഇനി ........ "
അയാളുടെ ആ ചോദ്യങ്ങൾ വിണ്ടും എന്നെ വിയർപ്പുമുട്ടിച്ചു. അന്ന് ആദ്യമായാണ് ശരിയായ ഉത്തരം കിട്ടാത്ത ഒരു ചോദ്യ പേപ്പർ എന്റെ മുന്നിൽ എത്തിയത്.
അയാൾ ചോദിച്ചതിന് ഒന്നും തന്നെ ഉത്തരം കൊടുക്കാതെ ഞാൻ അവിടെ നിന്നും വേഗം നീങ്ങി.
ശരിക്കും അവൾ ഇപ്പോൾ ഇവിടെയാണ് , എല്ലാവരും കരുതുന്നത് അവൾ മരിച്ചു എന്നാണ് , ഇനി അവൾ ശരിക്കും മരിച്ചിരിക്കുമോ, ഒന്നും അറിയില്ല, എനിക്ക് ഒന്നും അറിയില്ല, മോളുടെ ചോദ്യവും ആളുകളുടെ ചോദ്യങ്ങളും എന്നും എന്നെ പിന്തുടരുന്നു.
എന്തിനാണ് ഈ പരസ്പര ബന്ധമില്ലത്ത ഈ കൊലപാതകങ്ങൾ, ഇനിയും കൊലകൾ നടക്കും എന്നാണ് തോന്നുന്നത്.
"ഡോ , എനിക്ക് നല്ല തല വേദന ആണ് ഞാൻ വീട്ടിലേക്ക് പോവാണ്, കുറച്ചു റസ്റ്റ് എടുത്തിട്ട് വരാം"
"ഓക്കേ സാർ"
വീട്ടിലേക്ക് പോകാൻ തന്നെ ഇപ്പോൾ തോന്നുന്നില്ല, എന്റെ മോൾ എന്നോട് മിണ്ടാതെ ഇരിക്കുകയാണല്ലോ,
കൃഷ്ണയും ഇങ്ങനെ തന്നെയായിരുന്നു ചെറിയ കാരണങ്ങൾ പറഞ്ഞു വഴക്ക് ഇടാൻ വരും.
"മോളെ ഈ വാതിൽ ഒക്കെ എന്തിനാണ് തുറന്നു വെച്ചിരിക്കുന്നത് ഞാൻ പറഞ്ഞിട്ടില്ലേ സ്കൂൾ വിട്ടാൽ അപ്പുറത്തെ വീട്ടിൽ ചെന്ന് ഇരിക്കണം എന്ന്, മോളെ നീ എവിടെയാണ് അച്ഛനോട് ഉള്ള ദേഷ്യം മാറിയില്ലേ?.... ദേ നോക്കിയേ ഞാൻ എന്താണ് വാങ്ങിയിരിക്കുന്നത് എന്ന് , മോളു നീ എവിടെയാ???"
"അച്ഛാ ഞാൻ ഇവിടെ ഉണ്ട്, എന്റെ അമ്മ എവിടെ? , അച്ഛൻ പറഞ്ഞില്ലേ അമ്മ വരും എന്ന്, എന്നിട്ട് എവിടെ എന്റെ അമ്മ പറയ് അച്ഛാ പറയ് "
" അമ്മ വരും മോളെ നിന്റെ അച്ഛൻ അമ്മയെ കൊന്നിട്ടില്ല.. ഞാൻ എന്റെ കൃഷ്ണയെ കൊന്നിട്ടില്ല....
മോളെ ഞാൻ ഒരിക്കലും അത് ചെയ്യില്ല , പ്ലീസ് മോളു എന്നെ വിശ്വസിക്ക് , പ്ലീസ്.. "
" സത്യം അല്ലെ , അച്ഛാ അമ്മ തിരിച്ചു വരും എന്ന് പറഞ്ഞത്, എനിക്ക് അത് മതി മോൾക്ക് സന്തോഷം ആയി. ഞാൻ അച്ഛനെ വേദനിപ്പിച്ചോ സോറി അച്ഛാ......
ഹായ് എനിക്ക് ഇഷ്ട്ടപ്പെട്ട ഡാർക്ക് ചോക്ലേറ്റ്സ് , പിന്നെ എന്താണ് ആ ബോക്സിൽ? "
" തുറന്നു നോക്ക് മോളു "
"ഹായ്... ഹായ്.... ഹാപ്പി ആയെ എന്റെ ഏറ്റവും പ്രിയപ്പെട്ട ബ്ലൂ ഐസ് ഡോൾ.
ഇത് തന്നെയാണ് ആ അങ്കിളും എനിക്ക് വാങ്ങി തന്നത്. "
"ഏത് അങ്കിൾ ആണ് മോൾക്ക് ഈ പാവക്കുട്ടിയെ വാങ്ങി തന്നത്. "
"അത് ഒരു മീശ വെച്ച അങ്കിൾ ആണ്. എനിക്ക് കുറെ ചോക്ലേറ്റ് വാങ്ങി തന്നിരുന്നു. പിന്നെ അച്ഛൻ ആണ് അമ്മയെ കൊന്നത് എന്നും ആ അങ്കിൾ പറഞ്ഞു. "
"അയാൾ ആരാണ്? അനു മോളെ അയാൾക്ക് എങ്ങിനെ അറിയാം. എനിക്കും കൃഷ്ണക്കും മാത്രം അറിയാവുന്ന ആ ബ്ലൂ ഐസ് ഡോൾ നെ അയാൾക്ക് എങ്ങിനെ അറിയാം ?? "
ഇനി കൃഷ്ണ പറഞ്ഞിട്ടായിരിക്കുമോ.. അയാളുടെ അരികിൽ ആണോ കൃഷ്ണ... ഓഹ് വിണ്ടും തല പെരുക്കുന്നു. തലയിൽ നിന്ന് വേദനയുടെ ഇടിമിന്നൽ പാഞ്ഞു.
.
.
രാത്രി 12 മണി കഴിഞ്ഞപ്പോൾ ആകാശത്ത് നിന്ന് ഒരു ഉൽക്ക താഴെ പതിച്ചു, പകുതി കത്തിയാ ഒരു ചുവന്ന കരിങ്കൽ താഴെയുള്ള പുല്ലുകളിൽ വീണു
ഉണങ്ങി കരിഞ്ഞ ആ നെല്ല്പാടങ്ങൾ കുറച്ചു നേരത്തിനുള്ളിൽ കത്തി. തീ
ആളി പടർന്നു, പാടങ്ങൾക്ക് അടുത്തുള്ള ഓല മേഞ്ഞ വീടുകളിൽ തീ പടർന്നു.
കൃഷി നശിച്ചു, വയൽ കരിഞ്ഞ ദുഃഖത്തിൽ ആ വീട്ടിലെ മൂന്നു ആളുകളും വിഷം കഴിച്ചു , നാലു വയസ്സ് ആയി ഒരു കുട്ടി ഉണ്ടായിരുന്നു ആ വീട്ടിൽ . നല്ല ഉറക്കമായിരുന്നു പെട്ടെന്ന് ആണ് ദേഹത്തെക്ക് ചൂട് കയറിയത്, കണ്ണു തുറന്നപ്പോൾ ആ ഉണ്ണി കാണുന്നത് കത്തുന്ന തീയും വീട്ടിൽ മരിച്ചു കിടക്കുന്ന അമ്മയെയും അച്ഛനെയും ചേച്ചിയെയും ആണ്. പുറത്ത് മുഴുവനും തീ ആളി കത്തുകയാണ് , കുറെ ഉറക്കെ കരഞ്ഞു, അമ്മയെയും അച്ഛനെയും മാറി മാറി വിളിച്ചു കരഞ്ഞു,
തീ വീട്ടിലേക്ക് വന്നപ്പോൾ അമ്മയുടെ കൈയിലെ കറുത്ത ചരട് പൊട്ടിച്ചു എടുത്ത് ഒരു ഒറ്റ ഓട്ടമായിരുന്നു . തീ ആ നാലു വയസ്സ്കാരനെ പോകാൻ അനുവദിച്ചു. ആകാശത്ത് നിന്ന് മഴ പെയ്തു , ചെറിയ നനവ് തീയുടെ ശക്തി കുറച്ചു. ഓടി ഓടി തളർന്ന ആ കുട്ടി കാണുന്നത് കത്തി കരിഞ്ഞ ഒരു ഗ്രാമത്തെയാണ്...
പെട്ടെന്ന് അരുൺ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു, പഴയ ഓർമ്മകൾ വിണ്ടും എനിക്ക് ഒപ്പം ഉണ്ട് , വർഷങ്ങൾ കഴിഞ്ഞു, ഇപ്പോളും ഞാൻ ജീവിച്ച ആ ഗ്രാമം ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു. നല്ല സ്വപ്നങ്ങൾ ഒന്നും തന്നെ എന്റെ ജീവിത്തിൽ ഇല്ല എന്നാണ് സത്യം, ഇപ്പോൾ സമയം 12 മണി....
വെള്ളിയാഴ്ച ആയിരിക്കുന്നു, ഉറക്കം വരുന്നില്ല, അല്ല ഇന്ന് എത്രയാണ് ഡേറ്റ് ജനുവരി 13 എന്റെ ബര്ത്ഡേ ആണ് . ഈ നശിച്ച ദിവസം തന്നെയായിരുന്നു എനിക്ക് എന്റെ എല്ലാം നഷ്ടപ്പെട്ടതും ....
വർഷങ്ങൾക്ക് മുൻപ് ഒരു രാത്രി
"മോനെ അരുൺ.. പിറന്നാൾ ആശംസകൾ "
"പക്ഷേ എന്റെ പിറന്നാൾ ഇന്ന് അല്ലല്ലോ നാളെ അല്ലെ?"
" നാളെ ചിലപ്പോൾ ആശംസകൾ നൽകാൻ അമ്മ ഇല്ലങ്കിലോ , ഇതാ മോൻ ചോദിച്ച പുത്തൻ ഷർട്ട്, പിന്നെ ഇതാ കുറെ കളിപ്പാട്ടങ്ങളും ഇനി പിറന്നാളിനു അമ്മ സമ്മാനം തന്നില്ല എന്നു വേണ്ട,.. മോൻ അവിടെ ഇരുന്നു കളിച്ചോ "
"അമ്മ, അച്ഛാ മോന് സന്തോഷം ആയി വളരെ സന്തോഷം... നാളെ നമുക്ക് എല്ലാവർക്കും കൂടി അമ്പലത്തിൽ പോണം. പിന്നെ പായസം, ചോറ് , കുറെ കറികളും വേണം. "
"പിന്നെ എന്താ
മോനെ നാളെ നമുക്ക് പോകാം ട്ടോ ഇപ്പോൾ ഉറങ്ങിക്കോ.. വാവോ വാവോ അമ്മയുടെ പൊന്നു ഉറങ്ങു,.. രാരി രാരി രി രിയോ ...
പാട്ടു പാട്ടി ഉറക്കാം ഞാൻ താമര പൂ പൈതലെ ... കേട്ടു കേട്ടു നീ ഉറങ്ങ് കരളിന്റെ കാതലെ.. കരളിന്റെ കാതലെ.. രാരി രാരി രാരിരം രാരി രാരി രാരിരം.."
പിറ്റേന്ന് രാവിലെ...
*
"സാർ ഗോപിയെ കുറച് പുതിയ ചില വിവരങ്ങൾ കിട്ടിയിട്ടുണ്ട്. ഗോപിയുടെ നെറ്റിയിലും ആ അടയാളം ഉണ്ടായിരുന്നു. ജെന്നിയുടെ നെറ്റിയിൽ ഉണ്ടായിരുന്ന അതെ അടയാളം. എന്നാൽ സാഗറിന്റെ നെറ്റിൽ ആ അടയാളം ഇല്ലായിരുന്നു. അതിനർത്ഥം എന്താണ് സാർ? "
"ഓഹ്ഹ് അപ്പോൾ ജെന്നിയും, ഗോപിയും ആണ് കൊലയാളിയുടെ യഥാർത്ഥ ടാർഗറ്റ് എങ്കിൽ, എന്തിനായിരുന്നു ആ പാവം സാഗറിനെ കൊന്നത്"
" സാഗറിനെ കൊന്നത് മറ്റാരെങ്കിലും ആയിരിക്കുമോ? അതോ കേസ് തിരിച്ചു വിടാൻ ഇനി കൊലയാളി ചെയ്ത് ആകുമോ,, അല്ല ജെന്നിയുടെ മരണം നടന്നപ്പോൾ എന്തിനാണ് ഗോപി ഇത്രയും പേടിച്ചിരുന്നത്. ഇനി ചിലപ്പോൾ അയാൾക്ക് അറിയാമായിരിക്കും യഥാർത്ഥ കൊലയാളിയെ .....
അതുകൊണ്ട് ആണ് അവൻ മരണത്തെ പേടിച്ചിരുന്നതും, അടുത്ത ലക്ഷ്യം അവൻ ആണെന്ന് ആയിരുന്നു ഗോപി കരുതിയിരുന്നത്തു , അതിനാൽ മരണത്തിൽ നിന്ന് രക്ഷപ്പെട്ടൻ ആയിരിക്കും അയാൾ പോലീസ് സ്റ്റേഷനിലേക്ക് ഓടി എത്തിയത്... അയാൾ പേടിച്ചിരുന്ന ആ വ്യക്തി ആണ് നമ്മൾ തേടി നടക്കുന്ന ആ കൊലയാളി .......... ......
."
കാടിന്റ വഴികളിൽ ഇന്നലെ പെയ്ത മഴയിൽ ഒടിഞ്ഞു വീണ മരചില്ലകൾ, ആ ചില്ലയ്ക്ക് താഴെ പെട്ടിയാ മൂന്നു മുട്ടകൾ
മുട്ടകൾക്ക് അപ്പുറത്തു ചോര ഒലിച്ചു കിടക്കുന്ന തള്ള കിളി... ..........
"തേൾ ... കടിച്ചാൽ മരിക്കുമോ??"
"മരിക്കും... ചിലപ്പോൾ...."