കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.
"ആദ്യം പെൺകുട്ടികൾ പോയി കഴിച്ചിട്ട് വരൂ... എന്നിട്ട് ആൺകുട്ടികൾക്ക് പോകാം" അക്‌ബർ പറഞ്ഞു... എല്ലാവരും അതിനു സമ്മതിച്ചു.... പെൺകുട്ടികൾ എല്ലാവരും കൂടി കടയുടെ കുറച്ചു പിന്നിൽ ആയി ഉള്ള ഇടവഴിയിലൂടെ അക്‌ബർക്കയുടെ വീട്ടിലേക്കു നടന്നു...
"ദേ.. അതാ വീട്..."
ഒരു വലിയ ഗേറ്റ് ചൂണ്ടി കൊണ്ട് ശ്രീക്കുട്ടി പറഞ്ഞു... ചാരു ആ വീട് നോക്കി...
"ഹെന്റമ്മോ എന്തു വലിയ വീടാ..."
വലിയ ഗേറ്റ് തുറന്നതും അതിന്റെ അടുത്ത് കസേരയിൽ ഇരിക്കുന്ന യുണിഫോം ധരിച്ച വാച്ച്മെൻ എല്ലാവരെയും നോക്കി ചിരിച്ചു...
"ഫുഡ് കഴിക്കാൻ ആവും ലെ... അയാൾ ഒരു കുശലം എന്നപോലെ ചോദിച്ചു.."
"അല്ല വീട് കാണാനാ.... കൂട്ടത്തിൽ ഉണ്ടായിരുന്ന ശാലിനി പറഞ്ഞു..."
"അതിനു വീട് വിൽക്കുന്നില്ലല്ലോ ... അയാളും മറുപടിയായി പറഞ്ഞു..."
"ഓഹോ... ഒരു തമാശ... നിങ്ങൾ കഴിച്ചോ... ശാലിനി ചോദിച്ചു..."
"ഇല്ലാ.. ഇനി വേണം നിങ്ങൾ കഴിച്ചിട്ട് വാ..."
എല്ലാവരും മുന്നോട്ടു നടന്നു... കുട്ടികളെ കണ്ടതും ഉമ്മ അകത്തു നിന്നും ഓടി വന്നു.. നീല സാരിയും അതിന്റെ മുൻതാണീ തലയിൽ തട്ടമായി ഇട്ടിരിക്കുന്നു.. ഉയരം കുറഞ്ഞ വെളുത്ത ശരീരം... സ്വർണങ്ങൾ കൂടുതൽ ഒന്നും ധരിച്ചിട്ടില്ല എങ്കിലും ഉള്ള സ്വർണം അതിമനോഹരം... എല്ലാവരും ഉമ്മയെ അടിമുടി നോക്കാൻ മറന്നില്ല...
"മക്കൾ വാ... ദേ അങ്ങോട്ടു വരൂ... "
വീടിന്റെ സൈഡിൽ ഷീറ്റ് കൊണ്ട് മേഞ്ഞ വലിയ ഹാള് ചൂണ്ടി കൊണ്ട് ഉമ്മ പറഞ്ഞു... എല്ലാവരും അങ്ങോട്ട് നടന്നു.. അതിന്റെ അരികിൽ എത്തിയതും ചെരുപ്പുകൾ ഊരി എന്നിട്ട് അകത്തു കയറി.. ടേബിളും കസേരയും എല്ലാം വരിവരിയായി ഇട്ടു വെച്ചിരിക്കുന്നു.. കൈകൾ കഴുകി എല്ലാവരും ഓരോരുത്തർക്കും ഇഷ്ടമുള്ള സ്ഥലത്തിരുന്നു...
" മക്കൾക്ക് വേണ്ടത്ര ചോറു കഴിക്കാൻ കൊടുക്കണം ഒരു കുറവും വരരുത്.." വീട്ടിലെ ജോലികരോട് ഉമ്മ പറഞ്ഞു.. " ദേ... നോക്ക് എല്ലാവരും മടികൂടാതെ കഴിക്കണം എന്ത് വേണച്ചാലും ചോദിക്കാൻ മടിക്കരുത്... " ഉമ്മ പെൺകുട്ടികളെ നോക്കി പറഞ്ഞു...
അവർക്കു മുന്നിൽ ആയി ഉണ്ടായിരുന്ന പേപ്പർ വാഴയിലയിലേക്ക് നല്ല ചൂടുള്ള ചിക്കൻ ബിരിയാണി കച്ചമ്പർ ബീഫ് ഗ്രേവി പൈനാപ്പിൾ എല്ലാം ഓരോന്നും വന്നു... എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി... അപ്പോഴും ചാരു ആ വീടിന്റെ സൈഡിൽ ഉള്ള ജനാലയിലൂടെ തങ്ങളുടെ മുതലാളിയെ നോക്കി... പക്ഷെ അവൾ എത്ര ശ്രെമിച്ചിട്ടും അവൾക്കു കാണാൻ സാധിച്ചില്ല
"ടി.. പെണ്ണെ നീ എന്താ നോക്കുന്നത്..."ശ്രീക്കുട്ടി ചോദിച്ചു
"ഏയ്യ്.. ഒന്നുമില്ല.."ചാരു എന്തോ മറക്കുംപോലെ പറഞ്ഞു
"മം മനസിലായി ആസിഫ് ഇക്കയെ അല്ലെ നോക്കുന്നത്... ആള് എങ്ങനെ എന്ന് പറയണോ..."
"ഏയ്യ് വേണ്ട ഞാൻ കണ്ടോളാം.."
"മം.. വെറുതെ വേണ്ടാത്ത പണിക്കു നിൽക്കണ്ട..."
"ഏയ്യ് അങ്ങനെയല്ലടാ... എനിക്കു എന്തോ ആ പേര് വല്ലാതെ ഇഷ്ടമായി പിന്നെ ആളെ കാണാൻ ഒരു ആകാംഷ അത്രതന്നെ ... " അവൾ ചിരിച്ചു...
"ഉം മതി മതി പെട്ടന്ന് കഴിക്കാൻ നോക്ക് എല്ലാവരും കഴിച്ചു തീരനായി...പിന്നെ ഒരു വഴിയുണ്ട്..."
"എന്താ...?"
"ഉമ്മറത്ത് എങ്ങാനും ആളുടെ ഫോട്ടോ ചുമരിൽ ഉണ്ടോ എന്ന് നോകാം..." "ഉം..." എലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞതും കൈയും വായയും മുഖവും കഴുകി ഉമ്മറത്തേക്ക് നടന്നു...ചാരുവും ശ്രീക്കുട്ടിയും അങ്ങോട്ട് പോയി.. ചാരു ഉമ്മറത്തു ചുമരിൽ ആസിഫിന്റെ ഫോട്ടോ നോക്കി എന്നാൽ അവൾക്കു നല്ല നല്ല ഛായചിത്രങ്ങൾ മാത്രമാണ് കാണാൻ കഴിഞ്ഞത്... ഒരു നിരാശയോടെ ചാരു കടയിലേക്ക് പോയി.... പെൺകുട്ടികൾ കടയിൽ എത്തിയതും ആൺകുട്ടികൾ വീട്ടിലേക്കു നടന്നു... കുറച്ചു കഴിഞ്ഞതും ആൺകുട്ടികൾ ഭക്ഷണം കഴിച്ചു വീണ്ടും കടയിൽ എത്തി...ചാരു കടയിൽ വന്ന അന്ന് മുതൽ ചാരുവിനെ രാഹുൽ ശ്രെദ്ധിച്ചിരുന്നു അവളോട് അവനു പ്രണയമായിരുന്നു...
"ടാ... രാഹുലെ നീ ഇന്ന് എങ്കിലും അവളോട് പറ നിന്റെ ഇഷ്ടത്തെ കുറിച്ച് കുറെ ദിവസമായാലോ ഇങ്ങിനെ മനസ്സിൽ കൊണ്ട് നടക്കുന്നു വേഗം പറ.."
" ഇനി അവളുടെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടോ ആവോ... മുരളി രാഹുലിനോട് പറഞ്ഞു..."
"എനിക്കു എന്തോ അവളെ കാണുമ്പോ ഒരു വിറയൽ ആണ്... ചില സമയത്തു ശ്രീക്കുട്ടിയോട് പറയണം എന്ന് കരുതും പിന്നെ ആ പേടി കാരണം..."
"മ്മ്മ് ബെസ്റ്റ് നീ ശ്രീക്കുട്ടിയോട് കാര്യം പറഞ്ഞാലും ചാരുവിന്റെ ചെവിയിൽ എത്തും..."
"അത് തന്നെ ഞാനും ആലോചിച്ചത്..." ഇരുവരും സംസാരിക്കുന്ന സമയം ശ്രീക്കുട്ടിയും ചാരുവും ബാത്ത്‌റൂമിലേക്ക് പോകുന്നത് കണ്ടു...
"ടാ.. ഇപ്പോ പറ്റിയ സമയമാണ്... അവർ ബാത്ത്‌റൂമിലേക്കാണ് എന്ന് തോന്നുന്നു... നമ്മുക്ക് മുഖം കഴുകാൻ പിന്നിൽ ഉള്ള പൈപ്പിന്റെ അടുത്തേക്ക് പോകാം അവർ വരുമ്പോൾ ആരുമില്ല എങ്കിൽ കാര്യം പറയാം.."
ഇരുവരും ഉടനെ തന്നെ കടയുടെ പിറകിൽ ഉള്ള പൈപ്പിന്റെ അടുത്തേക്ക് നടന്നു... പൈപ്പിന്റെ കുറച്ചു അപ്പുറത്തുള്ള ബാത്ത്‌റൂമിൽ നിന്നും അപ്പോഴേക്കും ചാരുവും ശ്രീകുട്ടിയും വരുന്നത് രാഹുൽ കണ്ടു...
"ഒന്ന് നിന്നെ അവൻ ശ്രീക്കുട്ടിയെ വിളിച്ചു...അപ്പോൾ ഇരുവരും അവിടെ നിന്നു "അല്ല ... ചാരു പോയ്കൊള്ളു...രാഹുൽ പറഞ്ഞു"
"ഏയ്യ് സാരമില്ല ഞാൻ ഇവിടെ നിൽകാം..."
"അതല്ല എനിക്കു ശ്രീക്കുട്ടിയോട് ഒറ്റയ്ക്ക് ഒരു കാര്യം..."പരുങ്ങലോടെ രാഹുൽ നിർത്തി
"മം.. മനസിലായി.. ഞാൻ പോയേക്കാം.." ചാരു അവരുടെ അടുത്ത് നിന്നും കുറച്ചു ദൂരെ നടന്ന് മാറി നിന്നു.. അവൾ തിരിഞ്ഞു നോക്കിയപ്പോ എന്തോ വളരെ വേണ്ടപ്പെട്ട ഒന്നാണ് രാഹുൽ പറയുന്നത് എന്ന് അവന്റെ മുഖം കണ്ടപ്പോ തോന്നി.. എന്തോ ഒരു കഥകേൾക്കുന്ന ലാഗവത്തോടെ ശ്രീക്കുട്ടി അവൻ പറയുന്നത് കേൾക്കുന്നു...കുറച്ചു കഴിഞ്ഞതും ഇരുവരും ചിരിച്ചുകൊണ്ട് നടന്നു
"എന്താ ... എന്താ ടി കാര്യം... ? "ചാരു ആകാംഷയോടെ ചോദിച്ചു
"കാര്യം.. പറയാമല്ലോ..നിന്നോട് പറയാതിരിക്കാൻ പറ്റുമോ.."
"എന്നാ പറ.."
"വേറെ ഒന്നുമല്ലടാ അവനു രാഹുലിന് നിന്നോട് പ്രണയം നാളെ രാവിലെ ഇവിടെ വെച്ചു അവനോടു ഇഷ്ടം പറയണം എന്ന്..."
"അതുശെരി അവൻ അങ്ങനെ പറഞ്ഞോ.. അവനെ ഞാൻ.."ചാരു ദേഷ്യത്തിൽ പറഞ്ഞു
"ടാ.. വേണ്ട ഇപ്പോൾ അല്ല നാളെ ഇവിടെ വെച്ചു നല്ല രീതിയിൽ പറഞ്ഞു മനസിലാകൂ... കാരണം നമ്മൾ എല്ലാവരും ഒരുമിച്ചു വർക്ക് ചെയ്യുന്നവർ ആണ് ഒരു പിണക്കവും ഒന്നും വേണ്ടാ ദേഷ്യപ്പെടാതെ നല്ല രീതിയിൽ നാളെ പറയാം ഇപ്പോൾ നീ ഉള്ള ദേഷ്യത്തിൽ അത് ശെരിയാവില്ല വാ..."
ശ്രീക്കുട്ടി അവളെ അവിടെ നിന്നും പിടിച്ചു വലിച്ചു ഏഴുമണിയോടെ അടുത്തപ്പോ ചാരു വീട്ടിൽ എത്തി... അന്ന് രാത്രി മുഴുവനും അവൾ ആ വീട്ടിൽ പോയതും ആസിഫിനെ കാണാൻ ശ്രെമിച്ചതും ഓർത്തു കിടന്നു... പിറ്റേന്ന് രാവിലെ ഇരുവരും ഷോപ്പിൽ എത്തി കട തുറന്നു പതിവുപോലെ കൗഡർ ക്ലീൻ ചെയാനും അടിച്ചുവരാനും ഡിസ്പ്ലേ ചെയാനും തുടങ്ങി ഏകദേശം 10 മണിയോട് അടുത്തപ്പോ... രാഹുൽ ശ്രീക്കുട്ടിയെ നോക്കി പൈപ്പിന്റെ അടുത്തേക്ക് നടന്നു... രാഹുലിനെ കണ്ടതും ശ്രീക്കുട്ടിക്ക് കാര്യം മനസിലായി അവൾ ചാരുവിനെയും കൂട്ടി അങ്ങോട്ട് നടന്നു... ചാരു രാഹുലിന്റെ അടുത്ത് ചെന്ന്...കുറച്ചു നേരം മൗനം പാലിച്ച ശേഷം
"നോക്ക് രാഹുൽ എനിക്കു നിന്നോട് ഒരു ഇഷ്ടകൂടുതലും ഇഷ്ടക്കുറവുമില്ല നമ്മൾ നമ്മുടെ വീട്ടിലെ സാഹചര്യം ശെരിയല്ലാത്തതുകൊണ്ടാണ് ഇങ്ങോട്ട് ജോലിക്ക് വരുന്നത് അല്ലെങ്കിൽ പഠിക്കാൻ പോകുമായിരുന്നു.. അതുകൊണ്ട് കാര്യങ്ങൾ നീ മനസിലാക്കും എന്ന് കരുതുന്നു എനിക്കു നിന്നോട് അങ്ങനത്തെ ഒരു അഭിപ്രായം ഇല്ലാ.. നീ കൂടുതൽ ഒന്നും മനസ്സിൽ ചിന്തിച്ചു കൂട്ടണ്ട.. നല്ലൊരു ഫ്രണ്ട് ആയി കൂടെ ഉണ്ടാകും..."
"പ്ലീസ് അങ്ങനെ പറയല്ലേ... ചാരു നീ വന്ന അന്നുമുതൽ ഞാൻ എനിക്കു നിന്നെ ഇഷ്ടമാണ്..."
"ഞാൻ നല്ല രീതിയിൽ നിന്നോട് പറഞ്ഞു പ്ലീസ് എനിക്കു ഈ പ്രണയത്തിൽ ഒരു താല്പര്യമില്ല അല്ലെങ്കിൽ അതിനുള്ള സാഹചര്യമല്ല എനിക്ക്.. ഒരുപാടു പ്രശ്നവും പ്രാരാദ്ധവും ഉണ്ട്... അതുകൊണ്ട് എന്നെ വിട്ടേക്ക് "
അത്രയും പറഞ്ഞു ചാരു കടയിൽ പോയി...പിന്നാലെ രാഹുലും.. രാഹുൽ അപ്പോഴും ചാരുവിനെ വിടാൻ തയ്യാറലായിരുന്നു.. അവൻ അവളെ കൂടുതൽ ശല്യം ചെയ്യാൻ തുടങ്ങി ഇനിയും ഇവനോട് സംസാരിച്ചിട്ട് കാര്യമില്ല എന്ന് മനസിലാക്കിയ ചാരു തിരിഞ്ഞതും പെട്ടന്ന് അവളുടെ കൈയിൽ കയറി പിടിച്ചു
"വിട് രാഹുൽ വിടുന്നുണ്ടോ നീ... തിരിഞ്ഞു നോക്കാതെ അവൾ പറഞ്ഞു.."
പക്ഷെ അപ്പോഴും കൈ വിടുന്നില്ല എന്ന് മനസിലാക്കിയ ചാരുവിന് ദേഷ്യം വന്നു അവൾ തിരിഞ്ഞു തന്റെ കൈയിന് പിടിച്ചിരിക്കുന്ന ആ ആളെ മുഖത്തു അടിച്ചു അടിച്ചു കഴിഞ്ഞപ്പോഴാണ് മനസിലായത് അത് രാഹുൽ അല്ല... പെട്ടന്നു രാഹുലും അപ്പുറത്തു നിന്നിരുന്ന ശ്രീകുട്ടിയും ഞെട്ടി ചാരുവിനെ നോക്കി... രാഹുൽ നിന്നും വിറക്കുന്നത് ചാരു ശ്രെധിച്ചു... അവൾ പതിയെ ശ്രീക്കുട്ടിയുടെ മുഖത്തു നോക്കി ശ്രീകുട്ടിയുടെ ചുണ്ടുകൾ മൊഴിഞ്ഞപോലെ ചാരുവും മൊഴിഞ്ഞു ' ആസിഫ്' ദൈവമേ ചാരു മുന്നിൽ നിൽക്കുന്ന ആളെ ഒന്ന് നോക്കി താടിയിൽ കൈവെച്ചുകൊണ്ട് ദേഷ്യത്തിൽ ചുകന്ന മുഖത്തോടെ അയാൾ തന്നെ നോക്കുന്നു... താൻ കാണാൻ ആഗ്രഹിച്ച ആൾ ആണ് ഇപ്പോ തനിക്കു മുന്നിൽ കോപത്തിൽ നില്കുന്നത്...