ലോകത്തിലെ തന്നെ ഏറ്റവും മോശപ്പെട്ട ഒരു ശിക്ഷ രീതി എന്നാണ് White room torture നെ പറയുന്നത്.
ഇറാനിൽ ആണ് ഇത് ആദ്യമായി ചെയ്തിരുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അമേരിക്കയിലും യൂറോപ്പിലെ ചില രാജ്യങ്ങളിലും ഇതു നടത്തിയിരുന്നു എന്ന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.
കുറ്റവാളികളെ വൈറ്റ് പെയിന്റ് അടിച്ച ഒരു മുറിയിൽ പൂട്ടിയിടുന്നു🔒. സിലിങ്ങും ഭിത്തിയും എല്ലാം വെള്ള⚪. വേറെ ഒരു കളറും ആ ശിക്ഷ അനുഭക്കുന്ന വ്യക്തിക്ക് കാണാൻ സാധിക്കില്ല.
കഴിക്കാൻ കൊടുക്കുന്നത് വെളുത്ത പ്ലേറ്റിൽ ചോറ് അതുപോലെ തന്നെ കുടിക്കാൻ വെളുത്ത ഗ്ലാസ്സിൽ പാല്.
പുറത്തു നിന്ന് ഒരു ശാബ്ദമോ🗣️ വെളിച്ചമോ അകത്തേക്ക് കടക്കില്ല. White ലൈറ്റ് സെറ്റ് ചെയ്തിട്ടയുള്ളത് കൊണ്ട് എപ്പോഴും വൈറ്റ് കളർ ആയിരിക്കും അവർക്ക് ചുറ്റും. രാത്രിയോ പകലോ ഒന്നും അറിയാത്ത അതിനുള്ളിൽ.
അവിടെ നിൽക്കുന്ന സെക്യൂരിറ്റി കാരുടെ ഷൂസിൽ പാഡ് വെച്ചിരിക്കുന്നത് കൊണ്ട് അവർ നടക്കുമ്പോൾ ശബ്ദം കേൾക്കില്ല.
ശാരീരികമായി ഒരു ഉപദ്രവവും ഏല്പിക്കാതെ മാനസികമായി തളർത്തുന്ന ഒരു ശിക്ഷ രീതി🚶.
മാസങ്ങളോ വർഷങ്ങളോ ആണ് ഈ ഒരു ശിക്ഷക്ക് കുറ്റവാളിയെ ഇരയാകുന്നത്. ഈ ഒരു ശിക്ഷ കഴിഞ്ഞു ഇറങ്ങുന്നവർക്ക് അവരുടെ അച്ഛനമ്മമാരുടെ മുഖം പോലും ഓർത്തെടുക്കാൻ സാധിക്കില്ല... അതുപോലെ തന്നെ ആരെയും തിരിച്ചറിയുവാനോ സ്വന്തം പേര് പോലും ഓർത്തെടുക്കാൻ സാധിക്കില്ല.
അമീർ ഫഖ്റവർ എന്ന ഒരു വ്യക്തിയെ ഇതുപോലെ 8 മാസക്കാലം ഈ ഒരു ശിക്ഷക്ക് വിധേയൻ ആക്കി (ഇറാൻ govt. എതിരെ സംസാരിച്ചതാണ് അദ്ദേഹം ചെയ്ത കുറ്റം). അദ്ദേഹത്തിന് ഇന്നും ഉറങ്ങണം എങ്കിൽ ഉറക്ക ഗുളികകളുടെ സഹായം വേണം.
ഇറാൻ govt. നേരിട്ടല്ല ഈ ഒരു ശിക്ഷ കുറ്റക്കാരന് വിധിക്കുന്നത്.
ഈ ഒരു ശിക്ഷ അനുഭവിക്കുന്നവരുടെ മാനസികാവസ്ഥ നമുക്ക് ഊഹിക്കാവുന്നതിന് അപ്പുറം ആണ്.
Depression ആയി ആകെ മനസ്സ് തളർന്ന് അവസാനം ഒരു മനോരോഗിയായി ഭ്രാന്ത് ആശുപത്രിയിൽ ജീവിച്ചു ജീവിതം തീർക്കും.
✍ Akshay Suresh