Survival part-5 Malayalam story for reading



കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.


 Story by Arun Ajith

ആരോട് ", റോഷന്റെ ശബ്ദം!!


"ആരതി!! നിന്റെ ആരതിയോട്!!", അവളെ ഞാൻ കണ്ടു ഇതിനുള്ളിൽ വച്ച്!!

"ആരതിയോ?? നീയെന്തു വിഡ്ഢിത്തം ആണ് പറയുന്നത്?? അവളെങ്ങനെ ഇതിനുള്ളിൽ? ഒരിക്കലുമില്ല!! ", റോഷന്റെ ശബ്ദത്തിൽ അമ്പരപ്പ്!!

"നീ അവളെ വിളിച്ചു ചോദിക്ക്!! ഞാൻ കണ്ടതാണവളെ അവൾക്ക് എല്ലാം അറിയാം!! അവളുടെ അറിവോടെയാണ് എല്ലാ പെൺകുട്ടികളും ഇതിനുള്ളിൽ വന്നതും കൊല്ലപ്പെട്ടതും!! ",

അത് കേട്ട റോഷന് തല കറങ്ങുന്നതുപോലെ തോന്നി!!

"എന്താടാ??", ജയിംസിന്റെ മുഖത്തു ആകാംക്ഷ!!

വേണ്ട അവളെ വിളിച്ചു ചോദിക്കുന്നത് ബുദ്ധിയല്ല!! ഇനിയിപ്പോൾ അവൾ തന്നെയാണ് ഇതിനു പിന്നിലെങ്കിലോ?
നമുക്ക് ആദ്യം മനുവിനെ രക്ഷിക്കാം ബാക്കി പിന്നെ ", കാര്യങ്ങൾ അറിഞ്ഞ ജെയിംസ് റോഷനെ നോക്കി!!

"പക്ഷെ അവൾ എങ്ങനെ?? എനിക്കത് മനസ്സിലാകുന്നില്ല!!",

."നീ വാ നമുക്ക് ഉള്ളിലേക്ക് കയറാം!! അവനെ എങ്ങനെയെങ്കിലും രക്ഷിച്ചേ പറ്റു!!",

"ഒന്നിലധികം ആളുണ്ടന്നല്ലേ പറഞ്ഞത്?? നമുക്ക് ഒറ്റക്ക് എതിർക്കാൻ കഴിയില്ല!! ചെയ്യുന്നത് വിഡ്ഢിത്തം അല്ലെ??", റോഷൻ ജെയിംസിനെ നോക്കി!!

"പിന്നെന്തു ചെയ്യും?? ",

പെട്ടന്നാണ് ലക്ഷ്മിയുടെ ഫോണിന്റെ  കാര്യം റോഷന്റെ ഓർമയിലേത്തിയത്!!

ഒരു വഴിയുണ്ട്!!,

"എന്ത്‌? ", ജെയിംസ് റോഷനെ നോക്കി!!

"പോലീസിനെ വിളിക്കാം!! ",

"അത് ശരിയാവില്ല നമ്മൾ വിളിച്ചാൽ അതിന്റെ പിന്നാലെ നമ്മൾ തൂങ്ങേണ്ടി വരും!!",

"അതിന് നമ്മൾ ആണ് വിളിക്കുന്നത് എന്നറിഞ്ഞാൽ അല്ലെ!!", റോഷൻ കീശയിൽ നിന്നും ലക്ഷ്മിയുടെ ഫോണെടുത്തു!!

"ഇതാരുടെ ഫോൺ?? ",

"ഞാൻ അന്ന് വന്നപ്പോൾ കിട്ടിയ ഫോൺ!!, ലക്ഷ്മിയുടെ ഫോൺ!!", റോഷൻ ഫോൺ തുറന്ന് സിം പുറത്തെടുത്തു!! ശേഷം അത് സ്വന്തം ഫോണിലേക്കിട്ടു!!

അവൻ മുഖമുയർത്തി ജെയിംസിനെ നോക്കി!! 

"നീ മനുവിനെ വിളിച്ചു പറ അവിടെത്തന്നെ ഇരിക്കാൻ!! ബാക്കി പോലീസ് നോക്കിക്കോളും!!",,

റോഷൻ ഫോണെടുത്തു ചെവിയിൽ വച്ചു!!

"മോഡൽ കോളേജിലെ പെൺകുട്ടികളുടെ തിരോധാനത്തിന് പിന്നിലുള്ള പ്രതികൾ ഇപ്പോൾ കോളേജിനുള്ളിൽ തന്നെയുണ്ട്!! വരുമ്പോൾ നിശബ്ദമായി വരിക അവർ രക്ഷപെടാൻ സാധ്യതയുണ്ട്!!",  ഇത്രയും പറഞ്ഞ ശേഷം റോഷൻ ഫോൺ ഓഫാക്കി സിം പുറത്തെടുത്തു!!!

ശേഷം റോഷനും ജെയിംസും പുറത്തെ ഇരുളിലേക്ക് മറഞ്ഞു!!
സമയം കടന്നു പോയി!! നേരിയ കാലടി ശബ്ദം!! റോഷൻ തലയുയർത്തി നോക്കി!!

അതെ  പോലീസ്!!

പിറ്റേ ദിവസ്സം കോളേജ് ഉണർന്നത് ഞെട്ടിക്കുന്ന വാർത്തയുമായാണ്!!
കോളേജിലെ ഒരു വിദ്യാർത്ഥിനിയെയും  രവി എന്ന കോളേജ് ജോലിക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു!!

കാണാതായ പെൺകുട്ടികൾ മരണപെട്ടതയും അതിന് പിന്നിൽ താനാണെന്നും രവി സമ്മതിച്ചു!! മന്ത്രവാദത്തിൽ പ്രാവിണ്യം നേടിയ പ്രതി കൂടുതൽ മന്ത്ര ശക്തിക്കായി 7 കന്യകമാരുടെ രക്തത്തിന് വേണ്ടിയാണത്രെ പെൺകുട്ടികളെ കൊന്നത്!! ഈ ഏഴുപേരുടെയും ആത്മക്കളെ തനിക്ക് വരുതിയിൽ കൊണ്ടു വരാൻ സാധിക്കുമെന്നും  അതിലൂടെ കരുത്തനാകാൻ സാധിക്കുമെന്നാണ് 40 വയസ്സുള്ള പ്രതിയുടെ വാദം!! അതിനായി പ്രതി കണ്ടെത്തിയത് കോളേജിൽ തന്നെയുള്ള ആരതി എന്ന പെൺകുട്ടിയെയാണ്!! അവളുടെ കുടുംബത്തെ തടവിലാക്കിയ പ്രതി ആരതിയെ ഭീക്ഷണിപ്പെടുത്തിയാണ് കുറ്റകൃത്യം നടത്തിയത്!!

മന്ത്ര ശക്തിയുണ്ടെന്ന് അവകാശപ്പെടുന്ന രണ്ടു മോതിരങ്ങൾ ആണ് പെൺകുട്ടികളെ രാത്രിയിൽ കോളേജിലെത്തിച്ചിരുന്നത്!! ആ മോതിരം ഇരയുടെ വിരലിൽ അണിയിക്കുക എന്നതായിരുന്നു ആരതിയുടെ ദൗത്യം!!
കോളേജിന്റെ താക്കോൽ കൂട്ടം കയ്യിലുള്ളതിനാൽ കൊല നടത്താൻ പ്രതിക്കു മറ്റൊരു സ്ഥലം തേടേണ്ടി വന്നില്ല!! ഒരാഴ്ച അവധി എടുത്ത് നാട്ടിലേക്ക് പോകാനെന്ന വ്യാചേനയാണ് പ്രതി കൊലപാതകങ്ങൾ നടത്തിയത്!!
........
പോലീസ് പോയ ശേഷം റോഷനും ജെയിംസും പിൻവാതിലിലൂടെ  മനുവിനെ പുറത്തേത്തിച്ചിരുന്നു!! ആർക്കും സംശയം തോന്നാതെ മൂവരും ഹോസ്റ്റലിൽ തിരിച്ചെത്തി!!
..................,
പിറ്റേ ദിവസം രാത്രി!!
റോഷൻ പതിയെ കിടക്കയിൽ നിന്നുമെഴുന്നേറ്റു!!! വാതിലിൽ ആരോ മുട്ടുന്നുണ്ട്!!! അവൻ  വാതിൽ തുറന്ന് പുറത്തേക്ക് നോക്കി!!!
അവന് അത്ഭുതമായി!!പുഞ്ചിരിച്ച മുഖവുമായി ലക്ഷ്മി!!!!
അവൾ അവന്റെ നേരെ കൈകൾ നീട്ടി!!
റോഷന്റെ കൈകൾ ഉയർന്നു!! അവൾ അവനെയും കൊണ്ട് പുറത്തേക്ക് നടന്നു!!ഒരു പാവയെ പോലെ റോഷൻ അവളെ പിന്തുടർന്നു!!
പെട്ടന്ന് അവൾ തിരിഞ്ഞു നിന്നു!!

"ഇഷ്ടമായിരുന്നില്ലേ എന്നെ?? എന്തെ പറയാതിരുന്നത്?? മരിക്കാൻ വിട്ടില്ലേ എന്നെ??? ",പൊടുന്നനെ അവൾ കരയാൻ തുടങ്ങി!!!

"സാരമില്ല എനിക്ക് വേണ്ടി നീ വന്നല്ലോ!! ഞാൻ വിളിച്ചപ്പോ നീ വന്നല്ലോ!! ആ ദുഷ്ടന്റെ അടിമയാക്കാതെ എന്നെ രക്ഷിച്ചല്ലോ!! മതി അത് മതി!! എനിക്കത് മതി ", അവളുടെ മുഖത്ത് വീണ്ടും പുഞ്ചിരി വിരിഞ്ഞു!!,
ഡാാാ ", പിന്നിൽ നിന്നുമുള്ള ഉറച്ച ശബ്ദം കേട്ട റോഷൻ കണ്ണ് തുറന്ന് നോക്കി!!
എവിടെ?? ലക്ഷ്മിയെവിടെ???
അവൻ തിരിഞ്ഞു നോക്കി!!"

പിന്നിൽ ജെയിംസും മനുവും അവനെ നോക്കി നിൽക്കുന്നു!!

"എന്താടാ??", മനു മുന്നിലേക്ക് വന്നു!

"ഒന്നുല്ല ഒരു സ്വപ്നം ", റോഷനെ വിയർത്തു!! അവൻ വീണ്ടും തിരിഞ്ഞു നോക്കി!!
ലക്ഷ്മി!!! അവൾ?
താൻ എങ്ങനെ കോളേജിൽ എത്തിയെന്നുള്ളത് ഏകദേശം അവന് മനസ്സിലായി!! ഉറപ്പാണ് അവളാണ് തന്നെ അവിടെയെത്തിച്ചത്!! ഒരു പക്ഷെ അങ്ങനെ സംഭവിച്ചില്ലാരുന്നെങ്കിൽ???!!
ആരോ തന്റെയപ്പം ഉണ്ടായിരുന്നു എന്ന  തോന്നൽ സത്യമായിരുന്നു!!   ലക്ഷ്മി!! അവളാണ് തനിക്ക് വഴി കാട്ടിയത്!!

റോഷന്  സങ്കടവും ഒപ്പം ഭയവും തോന്നി!!!
അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി!! രവി സാദാരണകാരനല്ല!! അയാളെ അങ്ങനെ പൂട്ടാൻ കഴിയുമെന്ന് തോന്നുന്നില്ല!!
അയാളുടെ പിന്നിൽ അദൃശ്യ ശക്തികളുണ്ട്!! അയാൾ മടങ്ങി വരും!!!
ഉറപ്പാണ്!!
അവസാനിച്ചു...

COMMENTS

Name *

Email *

Write a comment *

വളരെ പുതിയ വളരെ പഴയ