Survival Part-2 Malayalam story for reading

 


കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.


Story by Arun Ajith

പൊടുന്നനെ മറ്റൊരു വസ്തു അവന്റെ കണ്ണിൽ പെട്ടു!! അവൻ നിലത്തിരുന്ന് അതിലേക്ക് നോക്കി!!  ഒരു വാച്ച്!! അത് കണ്ട റോഷന് തല കറങ്ങുന്നത് പോലെ തോന്നി!!

ആരതിയുടെ വാച്ച്!! കഴിഞ്ഞ ജന്മദിനത്തിന് അവളുടെ അച്ഛൻ കൊടുത്ത സമ്മാനം!!

റോഷന്റെ കണ്ണുകൾ നിറഞ്ഞു!! അവൾക്ക് ന്താ പറ്റിയത്!!! ആരാണ് ഇതൊക്കെ ചെയ്യുന്നത്!! പൊടുന്നനെ റോഷന്റെ ഭാവം മാറി!! അവളെ കണ്ടെത്തണം!!  അവളെയും കൊണ്ട് ഇങ്ങോട്ട് വന്നയാൾ പുറത്തേക്ക് ഇറങ്ങിയിട്ടുണ്ടാവും!! താഴേക്ക് പോകാം!!! റോഷൻ വാച്ച് കീശയിലിട്ടു!! ഫോൺ തെളിച്ചു താഴേക്ക് ഇറങ്ങി!!!

തിരിച്ചു താഴെയെത്തിയ റോഷൻ പെട്ടന്ന് നിന്നു....പൈപ്പിൽ നിന്നും ശക്തിയായി വെള്ളം വീഴുന്ന ശബ്ദം! ഇത്രയും നേരം ഇല്ലാതിരുന്ന ഒന്ന് !! സ്ത്രീകളുടെ വാഷ്‌റൂമിൽ നിന്നാണ്!! അവൻ ഭിത്തിയോട് ചേർന്ന് ചേർന്ന് വാഷ്‌റൂമിന്റെ മുന്നിലെത്തി!! ഇപ്പോഴുമുണ്ട് ആ ശബ്ദം !! ചെറിയ പേടിയോടെ റോഷൻ വാഷ്‌റൂമിന്റെ വാതിൽ ഉള്ളിലേക്ക് തള്ളി!! പൊടുന്നനെ ആ  ശബ്ദം നിലച്ചു!!!  മുഴുവനായും തുറന്ന  വാഷിംറൂമിനുള്ളിലെ കൂരിരുട്ട് അവനെ ഭയപ്പെടുത്തി!! 

കുറച്ച് സമയത്തെ നിശബ്ദത!!! അനങ്ങാതെ നിന്ന റോഷൻ ഫോണെടുത്തു ഫ്ലാഷ് തെളിച്ച് വാതിലിലൂടെ അകത്തേക്ക് തെളിച്ചു!!! പൊടുന്നനെ ഉള്ളിൽ കണ്ട കാഴ്ച!!!  റോഷൻ അലറിവിളിച്ചു!!!!! എന്നാൽ ശബ്ദം തൊണ്ടയിലുടക്കിയതല്ലാതെ പുറത്ത് വന്നില്ല!!!വിറച്ചു നിന്ന റോഷൻ നോക്കി നിൽക്കെ മുഖം വികൃതമായ  ഒരു മനുഷ്യ ശരീരം അവന്റെ മുന്നിലേക്ക് അലച്ചു തല്ലി  വീണു!!

രണ്ടടി പിന്നിലേക്ക് മാറിയ റോഷൻ അതിലേക്ക്  തുറിച്ചു നോക്കി!! ഒരു പെൺശരീരം!!  ദേഹമാകെ രക്തത്താൽ  മൂടിയിരിക്കുന്നു!! ആരാണിത്?? റോഷന്റെ ഉള്ളൊന്ന് കാളി!!!

അവന് തലകറങ്ങുന്നത് പോലെ തോന്നി!! കണ്ണിൽ ഇരുട്ട് കയറുന്നു!! എന്താണിതൊക്കെ??

പൊടുന്നനെ വാഷ്‌റൂമിന്റെ ഉള്ളിൽ കാൽപ്പെരുമാറ്റം!!

മറ്റു വഴികളില്ല !! ഉള്ളിൽ ആരെണെന്നോ എന്താണെന്നോ അറിയില്ല!!! മറ്റൊന്നും തന്നെ  ചിന്തിക്കാൻ നിന്നില്ല റോഷൻ വരാന്തയിലൂടെ തിരിഞ്ഞോടി!!
കെട്ടിടത്തിന്റെ മറു തലക്കൽ എത്തിയ റോഷൻ  ഒരു നിമിഷം നിന്നു!! തന്റെ കൂടെ ആരോ ഉള്ളത് പോലെ!! അവൻ തിരിഞ്ഞ് പിന്നിലേക്ക് വെളിച്ചം തെളിച്ചു!!
നീണ്ടു നിവർന്ന് കിടക്കുന്ന വരാന്ത!!! അങ്ങേ തലക്കൽ പുറത്തെ നിലാവെളിച്ചം ഒരു വട്ടം പോലെ കാണാം!!!എന്നാൽ റോഷൻ നോക്കി നിൽക്കെ ആ വെളിച്ചം മറഞ്ഞു!!!

വരാന്തയുടെ മറുവശത്തു ഒരാൾരൂപം!!

റോഷൻ ഭയത്തോടെ അങ്ങോട്ടേക്ക് തുറിച്ചു നോക്കി!!

അയാൾ തന്നെ പിന്തുടരുന്നുണ്ട്!! ഇനിയെന്ത് ചെയ്യും!! അയാളുടെ കയ്യിൽ ആയുധമുണ്ടാവും! തനിക്ക് എതിർക്കാനാവില്ല ! ഇരുട്ടിലൂടെ ഓടുകയല്ലാതെ മറ്റു മാർഗമില്ല!!!

റോഷന്റെ മുന്നിലായി ഇടത്തേക്ക് ഒരു വഴിയുണ്ട്! അടുത്ത നിലയിലേക്ക് ഇറങ്ങാനും കോളേജിന്റെ കിഴക്കു ഭാഗത്തേക്കുമുള്ള വഴിയണത്!!  അങ്ങോട്ടേക്ക് എത്തണമെങ്കിൽ  10  അടിയോളം മുന്നിലേക്ക് നീങ്ങേണ്ടതുണ്ട്!! അങ്ങേ തലക്കലെ രൂപം അവിടെത്തന്നെ നിൽക്കുന്നത് പോലെ!! ശബ്ദമൊന്നും തന്നെ കേൾക്കാനില്ല!!!
പൊടുന്നനെ മുന്നോട്ട് നീങ്ങിയ റോഷൻ ഇടതുവശേത്തേക്കുള്ള വരാന്തയിലേക്ക് തിരിഞ്ഞു!! പൊടുന്നനെ മുന്നിലൊരു രൂപം കണ്ട റോഷൻ ഭയന്ന് പിന്നിലേക്കിരുന്നു പോയി!!
റോഷന്റെ ശരീരമാകെ വിറക്കാൻ തുടങ്ങി!! അവൻ ആ രൂപത്തെ തുറിച്ചു നോക്കി!! അത് സാവദാനം മുന്നോട്ടേക്ക് നീങ്ങുന്നുണ്ട്!! പൊടുന്നനെ എന്തോ ഓർമ വന്നത് പോലെ റോഷൻ കയ്യിലെ ഫോണെടുത്തു സ്ക്രീനിലെ വെളിച്ചം മുന്നിൽ നിൽക്കുന്ന രൂപത്തിന് നേരെ തെളിച്ചു!!

ഒരു നിമിഷം!! റോഷനൊന്ന് ഞെട്ടി! പരിചയമുള്ള മുഖം!
അതെ!! കോളേജിൽ തന്നെ ഉള്ള ഒരു പെൺകുട്ടി! അവളുടെ കണ്ണുകൾ അടഞ്ഞിരിക്കുന്നു!! ഉറക്കത്തിൽ എണീറ്റു നിൽക്കുന്നത് പോലെ!! റോഷൻ പതിയെ തറയിൽ നിന്നും എഴുന്നേറ്റു!! അവൾ മുന്നോട്ടേക്ക് നീങ്ങി ഇടത്തേക്ക് തിരിഞ്ഞ് റോഷൻ ഓടി വന്ന വരാന്തയിലൂടെ മുന്നോട്ട് നടക്കാൻ തുടങ്ങി!! ഒന്നും മനസ്സിലാകാതെ റോഷൻ അവളെ നോക്കി നിന്നു!!!
എന്താണിന്തൊക്കെ!?? അവളുടെ പിന്നാലെ പോകാൻ തോന്നിയെങ്കിലും എന്തോ  ഒരു ഭയം അവനെ തടഞ്ഞു!!!
എന്നിരുന്നാലും അവളെ പിന്തുടരാൻ തന്നെ അവൻ തീരുമാനിച്ചു!!
വരാന്തയിലെ അരണ്ട വെളിച്ചത്തിലൂടെ ശബ്ദമുണ്ടാക്കാതെ അവൻ അവളെ പിന്തുടർന്നു!!മുന്നോട്ട് നീങ്ങിയ ആ രൂപം മുന്നിലുള്ള വാഷിംറൂമിനു നേരെയാണ് പോകുന്നത്!!

താൻ നേരത്തെ കണ്ട പെൺകുട്ടിയുടെ ശരീരം?  അതിന് നേർക്കാണ് ഇവൾ നടന്നടുക്കുന്നത് !! റോഷൻ നിന്നു!!  വരാന്തയിലെ ഇരുട്ടു കൂടിയ തുണിനു പിന്നിലായി അവൻ ഇരുന്നു!!
റോഷൻ നോക്കി നിൽക്കെ നിലത്തു കിടന്ന ശരീരം അവൾ എടുത്ത് തോളിലിട്ടു!!!
വളരെ ലാഘവത്തോടെ അവളത് ചെയ്തത് കണ്ട റോഷൻ അത്ഭുതപ്പെട്ടു!!!
ആ ശരീരവുമായി അവൾ റോഷന്റെ മുന്നിലൂടെ കടന്നു പോയി!!
ഇവൾ എവിടേക്കാണ് പോകുന്നത്?? റോഷൻ പതിയെ എഴുന്നേറ്റു!! പൊടുന്നനെ വാഷ് റൂമിനുള്ളിൽ വീണ്ടും ടാപ് തുറന്ന ശബ്ദം!! റോഷൻ അനങ്ങാതെ ചെവിയോർത്തു!! കുറച്ച് നിമിഷങ്ങൾ!! അനക്കമൊന്നും ഇല്ല!!!

റോഷൻ അവൾ പോയ വഴിയിലേക്ക് നോക്കി! വീണ്ടും തിരികെ വാഷ്‌റൂമിന്റെ ഭാഗത്തേക്കും!!!ഇനി നോക്കിയിരുന്നിട്ട് കാര്യമില്ല!! അവൻ എഴുന്നേറ്റു അവൾ പോയ വഴിയേ വേഗത്തിൽ നീങ്ങി!
താഴേക്ക് തന്നെ പോകാം!! അവൻ പടികളിറങ്ങി  താഴേക്ക് കുതിച്ചു!!!
ഗ്രില്ലിട്ട പുറത്തേക്കുള്ള വാതിൽ തുറന്നു കിടക്കുന്നു!!, താഴെയെത്തിയ റോഷന് അത്ഭുതമായി!!!   ഒപ്പം തന്നെ ആശ്വാസവും!!!

മറ്റൊന്നും ചിന്തിക്കാൻ നിന്നില്ല അവൻ പുറത്തേക്ക് കുതിച്ചു!!! തിരിഞ്ഞു നോക്കാതെ അവൻ കോളജിന്റെ പിന്നിലുള്ള  കാട്ടുവഴിയിലൂടെ ഹോസ്റ്റലിലേക്ക് ഓടി!!!
......................
ഹോസ്റ്റലിനു പിന്നിൽ ഉള്ള പൊളിഞ്ഞ മതിലുവഴി അവൻ അകത്തേക്ക് കയറി!!
ഹോസ്റ്റലിന്റെ പ്രധാന വാതിൽ പൂട്ടറില്ല!! രാത്രി  ഒരുപാട് വൈകിയും ആളുകൾ പുറത്ത് ഉണ്ടാവാറുണ്ട്!!  റോഷൻ ചുറ്റും നോക്കി ആരും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം  ഉള്ളിലേക്ക് കയറി!!
.............
നടന്നതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല!!!അവൻ മുഖം കഴുകി മുന്നിലെ കണ്ണാടിയിലേക്ക് നോക്കി!! മുഖമാകെ മെലിഞ്ഞു വല്ലാണ്ടായിരിക്കുന്നു!! 2 ദിവസം കൊണ്ട് തനിക്ക് വലിയ മാറ്റം വന്നത് പോലെ!! പൊടുന്നനെ പിന്നിലൊരു നിശ്വാസം!!!! ഞെട്ടിപ്പോയ റോഷൻ തിരിഞ്ഞു നോക്കി!!
ആരുമില്ല!! തോന്നിതാണോ?? 

തന്നെ വല്ലാത്തൊരു ഭയം പിന്തുടരുന്നത് റോഷനറിഞ്ഞു...
തന്റെയൊപ്പം ആരോ ഉള്ളത് പോലെ!!! ഇങ്ങോട്ട് ഓടി വന്നപ്പോഴും തോന്നിയിരുന്നു!!!
വെളിച്ചം വീണു തുടങ്ങിയിരിക്കുന്നു...നേരം വെളുക്കാറായി!!
മുഖം കഴുകി അവൻ റൂമിലേക്ക് നടന്നു!! റൂം തുറന്ന് കിടക്കുന്നു..
മനുവും തോമസ്സും കിടന്നുറങ്ങുന്നുണ്ട്!! താൻ പോയതൊന്നും ഇവർ അറിഞ്ഞിട്ടുണ്ടാവില്ല!! അവൻ ബെഡിലേക്ക് നോക്കി, തന്റെ ഫോൺ അതിൽ തന്നെയുണ്ട്!!! പൊടുന്നനെ റോഷൻ നോക്കി നിൽക്കെ ഫോൺ അടിക്കാൻ തുടങ്ങി!!
ആരതി???

പൊടുന്നനെ കോളേജിൽ നിന്നും കിട്ടിയ ഫോൺ അവന്റെ ഓർമയിലെത്തി!! അവൻ കീശയിൽ പരതി!! ഉണ്ട്!! അവൻ അത് കയ്യിലെടുത്തു!!
അല്ല അതിൽ നിന്നുമല്ല!! അപ്പോൾ?? ഇത് ആരതിയുടെ ഫോൺ അല്ലെ??? റോഷന് പകുതി ആശ്വാസമായി!! അവൻ ആരതിയുടെ കാൾ എടുത്തു!!
"എണീറ്റോ?? എടാ നിനക്ക് എന്തുവാ പറ്റിയെ!! "
" ഒന്നുല്ല,, നീ എവിടെയാ??? ", റോഷന്റെ ശബ്ദത്തിൽ ആകാംഷ!!
"ഞാൻ ഹോസ്റ്റലിൽ!! അല്ലാതെവിടാ!! എടാ നീ ഇന്ന് കുറച്ച് നേരത്തെ വരണം എനിക്കൊരു കാര്യം പറയാനുണ്ട് "
എന്താ?? നീ പറ!!"
" നേരിട്ട് സംസാരിക്കാം നീ വാ കോളേജിലേക്ക്!! കേട്ടോ!! എന്നാ ശരി ഇനി കിടന്ന് ഉറങ്ങിയേക്കരുത് !! വെക്കുവാ!!!"
അപ്പോൾ ഈ ഫോൺ ആരുടെയാ?? ഇതിലേങ്ങനെ ആരതിയുടെ ഫോട്ടോ വന്നു!!!
തൽക്കാലം ഇത് സ്വിച്ച്ഓഫ് ചെയ്ത് വെക്കാം!!!
റോഷൻ ആലോചിച്ചു!!
എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്!! ആ ശരീരവുമായി മറ്റവൾ എങ്ങോട്ടായിരിക്കും പോയത്?? ആരോടേലും പറയണം എന്നുണ്ട്!, പക്ഷെ ഒരു ഭയം!  വേണ്ട  ഇപ്പോൾ നടന്നതൊന്നും ആരും അറിയണ്ട!!! അവൻ ബെഡിലേക്ക് ഇരുന്നു!!
സമയം കടന്നു പോയി!! തലേ ദിവസത്തെ ഷീണം അവനെ വീണ്ടും മയക്കത്തിലേക്ക് വീഴ്ത്തി!!
ആരതിയുടെ കാൾ ആണ് അവനെ വീണ്ടും ഉണർത്തിയത്!!! ഞെട്ടിയെഴുന്നേറ്റ അവൻ ഫോണെടുത്തു ചെവിയിൽ ചേർത്തു!!

റോഷ !! എടാ ലക്ഷ്മിയെ കാണാൻ ഇല്ലടാ!!! "
"ഏഹ്ഹ്  അവൾ എവിടെ പോകാൻ?? ", റോഷൻ കിടക്കയിൽ നിന്നും എഴുന്നേറ്റിരുന്നു!!
" അറിയില്ല!! ഇന്നലെ അവൾ റൂമിൽ ഉണ്ടായിരുന്നില്ല,, ജാനുന്റെ റൂമിൽ ഉണ്ടാവുമെന്ന  ഞാൻ കരുതിയെ!! അവൾ ഇന്നലെ അവിടെ ചെന്നിട്ടില്ലാന്നാണ് ജാനു പറയുന്നേ!! എനിക്കറിയില്ലടാ അവളുടെ ഫോണും സ്വിച്ച്ഓഫ് ആണ്!! ഇവിടെങ്ങും കാണുന്നില്ല!!  ",
" അവൾ പുറത്തെങ്ങാനും ഉണ്ടാവും നിങ്ങൾ ഒന്നുടെ നോക്ക്!! "
"ഇല്ല എല്ലായിടത്തും നോക്കി!! അവളുടെ വീട്ടിലെക്കും വിളിച്ചു!! പോലീസിനെയും അറിയിച്ചിട്ടുണ്ട്!! "
പോലീസ്!! അത് കേട്ട റോഷനൊന്ന് ഞെട്ടി!!
" നീ എന്തായാലും വാ കോളേജിലേക്ക് വേഗം വേണം!",
പൊടുന്നനെ തന്റെ കയ്യിലുള്ള ഫോണിനെപ്പറ്റി റോഷൻ ഓർത്തു!!
ആരതിയുടെ ചിത്രം?? അപ്പോൾ?? അത് ലക്ഷ്മിയുടെ ഫോൺ ആണോ??
ആരതിയുടെ അടുത്ത് കൂട്ടുകാരിയാണ് ലക്ഷ്മി!!!
റോഷന്റെ ഉള്ളൊന്ന് പിടഞ്ഞു!! അപ്പോൾ ഇന്നലെ കോളജിൽ കണ്ട ശരീരം?? ലക്ഷ്മി??
റോഷന്റെ നെഞ്ചിടിപ്പ് കൂടി!! കാര്യങ്ങൾ കൈ വിട്ടു പോകുന്നത് പോലെ!! താൻ ഇന്നലെ കണ്ടതൊക്കെ പോലീസിനോട് പറഞ്ഞാലോ??
വേണ്ട!! ശരിയാവില്ല!!
കോളേജിലേക്ക് തിരികെ പോകാനൊരു ഭയം!! പക്ഷെ പോകാതിരുന്നാൽ ശരിയാവില്ല,
.....
റോഷൻ കോളേജിൽ എത്തുന്നതും കാത്ത് ആരതി നിൽക്കുന്നുണ്ടായിരുന്നു!
" എന്താടാ ഒരു ഷീണം!! മുഖം വല്ലാണ്ട് ഇരിക്കുന്നു!!",
" അറിയില്ല,പനിക്കാൻ ആണെന്ന് തോന്നണു!എന്തായി?? ലക്ഷ്മിടെ വിവരം വല്ലതും?? ",
"ഇല്ല പോലീസ് ഹോസ്റ്റലിൽ വന്നു എല്ലാരേം ചോദ്യം ചെയ്തു!! അവൾക്ക് എന്തോ അപകടം  സംഭവിച്ചെന്ന് മനസ്സ് പറയുന്നു!", ആരതിയുടെ ശബ്ദം ഇടറി!!
പെട്ടന്നാണ്, റോഷൻ ആ കാഴ്ച കണ്ടത്!! ഇന്നലെ രാത്രിയിൽ താൻ കണ്ട പെൺകുട്ടി!! ലക്ഷ്മിയുടെ ശരീരവും തോളിലിട്ടു പോയവൾ!!, റോഷന്റെ കൈ വിരൽ അറിയാതെ അവൾക്ക് നേരെ നീണ്ടു!!
"എന്താടാ?? ", ആരതി അത്ഭുതത്തോടെ അവനെ നോക്കി!!
" അതാരാ? ഏത് ബാച്ചാ?? ",
" അത് രേഷ്മ!! കെമിസ്ട്രി രണ്ടാം വർഷം!! എന്താടാ?? "
എടി എനിക്കൊരു കാര്യം പറയാനുണ്ട്!!,
റോഷന്റെ മുഖത്തെ ഭാവം കണ്ട ആരതിക്ക് ഭയമായി!!
.......ഒരു ദിവസം വീണ്ടും കടന്നു പോയി!  ലക്ഷ്മിയുടെ പിന്നാലെയുള്ള പോലീസിന്റെ അന്വേഷണം തുടർന്നു കൊണ്ടിരുന്നു!! അവളുടെ  സിം അവസാനമായി ഉണ്ടായിരുന്നത് കോളേജിനടുത്തുള്ള ടവർ ആണെന്ന് വ്യെക്തമായി!! എന്നിരുന്നാലും  ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല!
"എടാ റോഷ!! എടാ!! ",
മനുവിന്റെ ശക്തമായ തട്ടിവിളിക്കൽ റോഷനെ ഉണർത്തി!!!എന്താടാ നിനക്ക്!!", റോഷൻ കണ്ണ്‌ തീരുമി അവനെ നോക്കി!!"
" ലേഡീസ് ഹോസ്റ്റലിൽ നിന്നും ഒരാളെ കൂടെ കാണാതായി!! "
അത് കേട്ട റോഷൻ ഞെട്ടി!!
"ആരെ???"2 ആം വർഷ കെമിസ്ട്രിയിലെ ഒരു രേഷ്മ!!
തുടരും

COMMENTS

Name *

Email *

Write a comment *

വളരെ പുതിയ വളരെ പഴയ