Story by Arun Ajith
വീശിയടിച്ച കാറ്റിൽ മഴത്തുള്ളികൾ ജനാലയിലൂടെ അകത്തേക്ക് തെറിച്ചു.. ഞെട്ടിയുണർന്ന റോഷൻ ചുറ്റും നോക്കി!!
നേരം ഇരുട്ടിയോ? ,എത്രവഗമാണ് സമയം കടന്ന് പോയത്!! ഇപ്പോഴങ്ങ് കിടന്നതല്ലേ ഉള്ളു!! നാശം!! അവൻ എഴുന്നേറ്റ് ജനാല വലിച്ചടച്ചു!! എന്തൊരു മഴ!! ഇനിയിപ്പോ എന്നും ഇങ്ങനെ തന്നെയാവും ആവും!! അല്ല ഈ മഴയത്തു ഇവന്മാരിതെവിടെ പോയി?? അതോ ഇത് വരെ വന്നില്ലേ?? അവൻ മുറിയിലാകെ കണ്ണോടിച്ചു..
ആാാ എപ്പോഴേലും വരട്ടെ!! എന്താണെന്നറിയില്ല ഭയങ്കര ഷീണം!! വല്ലാത്ത തലവേദനയും!! അവൻ വീണ്ടും ബെഡിലേക്ക് വീണു!!
..........
കുറച്ച് നിമിഷങ്ങൾ!! റോഷന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി!!
പാതിമയക്കത്തിലവൻ ഫോണെടുത്തു ചെവിയോട് ചേർത്തു..
"എടാ റോഷ നീ എവിടെയാട???", മറുവശത്തൊരു പെൺശബ്ദം!!
" എന്താടി പറ!! ഞാൻ ഹോസ്റ്റലില!! ",
" ഓ നീ എന്താ വെള്ളവാണോ?? കുഴയുന്നുണ്ടല്ലോ?? "
"വച്ചിട്ട് പോടീ ഞാനൊന്ന് ഉറങ്ങട്ടെ!! ",
"എടാ അതേ!! ഒരു കാര്യം ഉണ്ട്!! ",
"എന്താ പറ വേഗം!! എനിക്ക് വയ്യ ഒന്ന് കിടക്കണം ", റോഷന്റെ ശബ്ദം കനത്തു..
"ഓ ചൂടാണേൽ പറയുന്നില്ല പോ ",
"ആ എന്നാ പോ!! ഞാൻ പിന്നെ വിളിക്കാം!! ഉറക്കം വരുന്നു..", റോഷൻ ഫോണെടുത്തു മാറ്റി വീണ്ടും മയക്കത്തിലേക്ക് വീണു!!!
............
സമയം വീണ്ടും കടന്ന് പോയി!! രാത്രിയിലെപ്പോഴോ റോഷൻ ഉണർന്നു!!...
നല്ല തണുപ്പ്... താൻ ബെഡിൽ അല്ലെ കിടക്കുന്നത്?? അവൻ ചുറ്റും പരതി!! തറയിലാണോ?? തനിതെവിടാ?? അവൻ ഞെട്ടിയെഴുന്നേറ്റ് ചുറ്റും നോക്കി!!!
താൻ ഹോസ്റ്റൽ മുറിയിലല്ല എന്നറിഞ്ഞ റോഷന് അത്ഭുതമായി!! അവൻ പിടഞ്ഞെഴുന്നേറ്റു!! എവിടെയോ വെള്ളത്തുള്ളികൾ ഇറ്റ് വീഴുന്ന ശബ്ദം!!! ഒരു വശത്ത് മുകളിലായി ഒരു കിളിവാതിൽ!! നേരിയ നിലാവെളിച്ചം അതുവഴി കടന്നു വരുന്നുണ്ട്!!
കോളേജിലെ വാഷ്‌റൂം!!! താൻ എങ്ങെനെ ഇവിടെത്തി??? അവൻ തെല്ലും ഭയത്തോടെ ചുറ്റും നോക്കി!! സ്വപ്നമല്ല!!
കഴുത്തിൽ വല്ലാത്ത വേദന!! എന്താണ് സംഭവിച്ചത്?? തന്നെ ആരാണ് ഇവിടെ കൊണ്ടുവന്നത്?? നേരിയ വെളിച്ചത്തിൽ അവൻ വാഷ്‌റൂമാകെ പരതി!! തന്റെ ഫോൺ?? പുറത്തേക്കുള്ള വാതിൽ അടഞ്ഞു കിടക്കുന്നു.. അവൻ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി...
നടുഭാഗം മേൽക്കൂരയില്ലാത്ത കോളേജിന്റെ 4-ആം നിലയിലായിരുന്നു റോഷൻ!! നാലു വശവും ക്ലാസ്സ്‌മുറികളാണ്!! അവൻ ചുറ്റും നോക്കി!!! വരാന്തയിലാകെ അരണ്ട നിലാവെളിച്ചമുണ്ടായിരുന്നു!!!
ആളും അനക്കവും ഇല്ലാതെ ആദ്യമായാണ് താനീ കോളേജിനുള്ളിൽ!! ആ നിശബ്ദത അവനെ ഭയപ്പെടുത്തി!!
എന്തോ പ്രശ്നമുള്ളത് പോലെ!!
അല്ലെങ്കിൽ ഹോസ്റ്റലിൽ കിടന്നുറങ്ങിയ താൻ എങ്ങനെ ഇവിടെയെത്തും???
അവൻ ശബ്ദമുണ്ടാക്കാതെ മുന്നോട്ട് നടന്നു!!
അല്ല പുറത്തേക്കുള്ള വാതിലുകൾ പൂട്ടിയിട്ടുണ്ടാവില്ലേ?? എങ്ങനെ പുറത്തെത്തും!!
അവൻ താഴേക്കുള്ള പടികളിലേക്കിറങ്ങി!! പൊടുന്നനെ എന്തിലോ ചവിട്ടിയ റോഷൻ കാൽവഴുതി താഴേക്ക് വീണു!! ഭയന്നു പോയ റോഷൻ കൈകൾ പടികളിൽ കുത്തി എഴുന്നേറ്റു!! താൻ വഴുക്കലുള്ള എന്തിലോ തോട്ടത് പോലെ!
അതേ!! കയ്യിലെന്തോ പറ്റിയിരിക്കുന്നു!!
ഒരു നിമിഷം!! റോഷൻ ഭയന്നു പോയി !!! ചോര!!! അവൻ കൈകൾ മൂക്കിനോടടുപ്പിച്ചു!!!! അതേ ചോര തന്നെ!!! അവൻ ഭയത്തോടെ താഴേക്ക് നോക്കി!!! എന്താണിവിടെ സംഭവിച്ചത് !!
പടികളുടെ താഴേക്ക് രകതം ഒഴുകിയിറങ്ങിയിട്ടുണ്ട്!!! തനിക്ക് ഇനി താഴേക്ക് ഇറങ്ങാൻ കഴിയില്ല!! അവന്റെ ഭയം വർദ്ധിച്ചു!! തന്നെ കൂടാതെ മാറ്റാരൊക്കെയോ ഇവിടെയുള്ളത് പോലെ!! സമയം എത്രയായിട്ടുണ്ടാവും !! അവൻ പടികൾ തിരിച്ചു കയറി!! മറുവശത്തു പോയി നോക്കിയാലോ?? അവൻ ഭയത്തോടെ ചുറ്റും നോക്കി തെക്കുവശത്തെ പടികൾ ലക്ഷ്യമാക്കി നീങ്ങി!!
ഉള്ളിലേക്ക് നീങ്ങും തോറും പുറത്ത് നിന്നുള്ള വെളിച്ചം കുറഞ്ഞു വന്നു!! വരാന്തയിലൂടെ മുന്നോട്ട് നീങ്ങിയ റോഷൻ വലത്തേക്ക് തിരിഞ്ഞ് താഴേക്കുള്ള പടികളിലേക്ക് നോക്കി!!!
കണ്ണിൽ കുത്തിയാൽ അറിയാത്ത ഇരുട്ടാണ് താഴെ!! ഇറങ്ങാതെ പറ്റില്ല തനിക്ക് എന്തോ അപകടം സംഭവിക്കുമെന്ന് മനസ്സ് പറയുന്നു !!! അവൻ പതിയ കാലുകൾ താഴേക്ക് വച്ചു!!
താഴേക്ക് ഇറങ്ങും തോറും അവൻ വേഗതയും കൂട്ടി!!എന്നാൽ !! വഴി മുടക്കി കിടന്ന എന്തോ ഒന്നിൽ ചവിട്ടി ഭയന്നു പോയ അവൻ പുറമിടിച്ച് താഴേക്ക് വീണു!! താഴെക്ക് തെന്നി പോകാതിരിക്കാൻ പടികളിൽ പിടിച്ച റോഷന് കിട്ടിയത് മറ്റെന്തോ ആയിരുന്നു !! നേരെ മുന്നിൽ പടികൾ അവസാനിക്കും അവിടെയൊരു ഭിത്തിയാണ് അവിടെ നിന്ന് വലത്തേക്ക് തിരിഞ്ഞു വേണം അടുത്ത പാടികളിലേക്ക് ഇറങ്ങാൻ!! താഴേക്കുരുണ്ട റോഷൻ താൻ പിടിച്ച മാംസളമായ ഭാരമുള്ള വസ്തുവുമായി മുന്നിലുള്ള ഭിത്തിയിലിടിച്ചു നിന്നു!!
തന്റെ കൂടെ വന്നത് ഒരു മനുഷ്യ ശരീരമാണെന്നും താൻ പിടിച്ചത് ആരുടെയോ കൈകളിലാണെന്നും മനസ്സിലാക്കിയ റോഷൻ ദേഹത്ത് നിന്ന് അതിനെ തട്ടിമാറ്റി!!വെപ്രാളത്തിൽ എഴുന്നേറ്റ അവൻ പടികൾ താഴേക്ക് ഇറങ്ങാതെ മുകളിലേക്ക് തന്നെ തിരികെ കയറി!!!
എന്നാൽ വരാന്തയിലൂടെ ആരോ നടന്നടുക്കുന്ന ശബ്ദം!! റോഷൻ ഒന്ന് നിന്നു!! അത് വളരെ വേഗം അടുത്ത് വരുന്നു!! അവന്റെ കാലുകൾ വിറക്കാൻ തുടങ്ങി!!ആരാണത്!!! ആരായാലും നല്ലതിനല്ല എന്ന് മനസ്സ് പറയുന്നു...അലറി കരയാനാണ് അവന് തോന്നിയത്!!
കാലടികൾ അടുത്തടുത്ത് വരുന്നു!! അവൻ തിരിഞ്ഞ് പടികൾക്ക് താഴേക്ക് നോക്കി!! കൂരിരുട്ടിൽ ഒരു മനുഷ്യ ശരീരം താഴെയുണ്ട്!!
അവൻ ഇരുട്ടിലേക്ക് തുറിച്ചു നോക്കി!!!
റോഷന്റെ കാലുകൾ താഴേക്ക് ചലിച്ചു!

പടികളുടെ വരിയിൽ പിടിച്ചു അവൻ വേഗത്തിൽ താഴേക്കിറങ്ങി!! തറയിലുണ്ടായിരുന്ന ശരീരത്തെയും കടന്ന് റോഷൻ കുതിച്ചു!! മുകളിലെ കാലടി ശബ്ദം നിലച്ചു!! തിരിഞ്ഞു നോക്കിയ റോഷൻ പടികൾക്ക് മുകളിൽ ഒരു വെളിച്ചം കണ്ടു!!! ആരാണത്?? താനിപ്പോഴും ഒരു സ്വപ്നത്തിലല്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല!! ഇനിയും രണ്ടു നിലകൾ കടന്നാലേ താഴെയെത്തു!!
തന്നെ ഇവിടെ കൊണ്ടുവന്ന ആളായിരിക്കുമോ മുകളിൽ!! അങ്ങനെയെങ്കിൽ സൂക്ഷിക്കണം!! അയാൾ തനിക്കുള്ള കെണിയും ഒരുക്കിയിട്ടുണ്ടാവും!! പക്ഷെ എന്തിന്??
മുകളിലുള്ള ശരീരം ചലനമറ്റതാണ് !! മരിച്ചതോ ബോധം മറഞ്ഞതോ?? അറിയില്ല,!! താൻ കണ്ട ചോര തുള്ളികൾ ആളുടേതാവാം!!! രണ്ടു പേരും കോളേജിലുള്ളവർ തന്നെയോ?? അതോ??
പക്ഷെ!!!! പക്ഷെ ഇതിലെന്താണ് തനിക്ക് പങ്ക്?? ഒരെത്തും പിടിയും കിട്ടുന്നില്ല!!
മുകളിൽ വീണ്ടും കാൽ പെരുമാറ്റം!!ഒരു പക്ഷെ തന്റെ സാമിപ്യം അയാൾക്ക് അറിയില്ലെങ്കിലോ?? എന്നിരുന്നാലും വെറുതെ താഴേക്ക് ഇറങ്ങുന്നത് അപകടമാണ്!! സമയം എന്തായെന്ന് അറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ!!
നേരം വെളുക്കാറായോ??
ഇതിപ്പോ എന്താണ് നടക്കുന്നത്, എന്താണ് സംഭവിച്ചത് എന്നറിയാതെ!!! റോഷൻ ഷർട്ടിന്റെയും പാന്റിന്റെയും കീശയിൽ പരതി!! പൊടുന്നനെ എന്തോ ഒന്ന് അവന്റെ കയ്യിൽ തടഞ്ഞു!!!ഒരു കടലാസ്സ് കഷ്ണം!!! എന്താണത്!! തുറന്ന് കാണാൻ കഴിയില്ല, ഇരുട്ടാണ്!! അവനത് കീശയിലേക്ക് തന്നെ തിരിച്ചിട്ടു!!
കുറച്ച് പടികൾ വീണ്ടും താഴേക്ക് ഇറങ്ങി അവൻ 3-ആം നിലയിലേക്കിറങ്ങി!! വരാന്തയിൽ നേരിയ നിലാവെളിച്ചമുണ്ട്!! കുറച്ച് സമയം റോഷൻ അനങ്ങാതെ ചെവിയോർത്തു!! മുകളിൽ അനക്കമൊന്നും കേൾക്കുന്നില്ല!!!

എങ്ങനെയെങ്കിലും പുറത്ത് ഇറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ!! കഴുത്തിനു പിന്നിൽ വല്ലാത്ത വേദന!!!അവൻ വരിയിൽ പിടിച്ചു 2 നിലയിലേക്കുള്ള പടികൾ ഇറങ്ങാൻ തുടങ്ങി!! പൊടുന്നനെ റോഷന്റെ കാൽ ന്തിലോ തട്ടി!! അത് രണ്ടു പടികൾ താഴേക്ക് നിരങ്ങി വീണു!! ഒപ്പം ഒരു വെളിച്ചവും!! ഒരു മൊബൈൽ ഫോൺ!!
റോഷൻ ആകാംഷയോടെ അത് കയ്യിലെടുത്തു!! സ്ക്രീൻ പൊട്ടിയിട്ടുണ്ട്!! ഡിസ്പ്ലേയിൽ ഉള്ളതൊന്നും വ്യക്തമല്ല!! ഇടയ്ക്കെന്തോ സന്ദേശം കാണിക്കുന്നുണ്ട്!! ചാർജ് കുറവാണെന്നു തോന്നുന്നു!!അല്ല ഇതാരുടെ ഫോണായിരിക്കും???
റോഷൻ പെട്ടന്ന് സ്ക്രീൻ ഓഫാക്കി അത് കീശയിലിട്ടു!! രണ്ടാം നിലയിലിറങ്ങിയാൽ ഇടത് വശത്ത് ഒരു ചെറിയ മുറിയുണ്ട്!! ശുചികരണത്തിനാവിശ്യമായ സാധനങ്ങളൊക്കെ സൂക്ഷിച്ചു വെക്കുന്ന ഒരു ചെറിയ മുറി, അതിനടുത് തന്നെയാണ് സ്ത്രീകളുടെ വാഷ് റൂം!!
താഴേക്ക് ഇറങ്ങിയ റോഷൻ കൂടുതലൊന്നും ചിന്തിക്കാതെ ആ ചെറിയ മുറിയിലേക്ക് കയറി വാതിൽ ചാരി!! കീശയിൽ നിന്നും ഫോണെടുത്ത റോഷൻ സ്ക്രീൻ തെളിച്ചു ചുറ്റും നോക്കി!!

കുറെയേറെ സാധനങ്ങൾ അതിനുള്ളിൽ നിരത്തി വച്ചിരുന്നു!! ഒപ്പം ലോഷനുകളുടെയും ഡെറ്റോളിന്റെയും ഗന്ധം!!
അവൻ ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി!! അതിന്റെ വക്കുകളിൽ നഖമുരച്ചു പൊന്തിച്ചു!! വിചാരിച്ചതു പോലെ സ്ക്രീനിനു മുകളിലുള്ള ഗാർഡാണ് പൊട്ടിയത്!! ഡിസ്പ്ലേക്ക് ഒരു കുഴപ്പവുമില്ല!!!
അവൻ പതിയെ സ്ക്രീൻ ഗാർഡ് പൊളിച്ചെടുത്തു!!!
പൊടുന്നനെ ആ കാഴ്ച കണ്ട റോഷനൊന്ന് ഞെട്ടി!!!
സ്‌ക്രീനിൽ ആരതിയുടെ ചിത്രം! കഴിഞ്ഞ ദിവസ്സം താൻ എടുത്തു കൊടുത്ത അതേ ചിത്രം!!! അതേ!! ഇത് ആരതിയുടെ ഫോൺ ആണ്!!!
റോഷന്റെ നെഞ്ചിടിപ്പ് ഇരട്ടിയായി!! അവളെങ്ങനെ ഇവിടെ????
താൻ ഉറങ്ങി കിടന്നപ്പോൾ അവൾ തന്നെ വിളിച്ചിരുന്നല്ലോ?? ന്തോ പറയാനുണ്ടെന്നും പറഞ്ഞിരുന്നു!! എന്തായിരിക്കുമത്!!
പൊടുന്നനെ മുകളിൽ കണ്ട ശരീരത്തെപ്പറ്റി അവനോർത്തു!!
ആരതി??? റോഷന്റെ നെഞ്ചോന്ന് പിടഞ്ഞു!!!
പൊടുന്നനെ മുറിക്ക് പുറത്തൊരു കാൽപ്പെരുമാറ്റം!!!
അവൻ ഫോണിന്റെ വെളിച്ചം അണച്ചു കീശയിലിട്ട് ചെവിയോർത്തു!!!
ആരോ മുറി കടന്ന് പോയിരിക്കുന്നു!!
കുറച്ച് സമയം അങ്ങനെ നിന്ന ശേഷം റോഷൻ ഫോണെടുത്തു!! ഫോൺ ലോക്കാണ്!! അവൻ അവളുടെ പറ്റേൺ വരച്ചു!! ഇതല്ലേ?? അവൾ അത് മാറ്റിയോ?? ഇതെപ്പോ!! ഇനിയിപ്പോ ന്തു ചെയ്യും!! മനുവിനേം തോമസ്സിനേം വിളിക്കാമെന്ന് കരുതിയതാണ്!! അവർ നല്ല ഉറക്കത്തിലാവും!! പക്ഷെ!! താൻ അവിടെ നിന്ന് പോയത് അവർ അറിഞ്ഞില്ലേ??? അവർ അറിയാതെ എങ്ങനെയാ?? അതോ അവർ എത്തുന്നതിനു മുന്നേ താൻ ഇങ്ങോട്ട് വന്നിരിക്കുമോ?? ഒരു പക്ഷെ അവർ ജിതിന്റെ വീട്ടിലാവും!! കോളേജിൽ നിന്നും 5 കിലോമീറ്ററോളം അകലെയാണ് ജിതിൻറെ വീട്!! മനുവും തോമസ്സും ഇടക്ക് അവിടെ പോയി തങ്ങാറുണ്ട്! ഒരിക്കൽ താനും പോയിട്ടുണ്ട്!!

അവിടെ പോയതാണേൽ അവർ വിളിച്ചു പറയേണ്ടതാണ്!! പക്ഷെ വിളിച്ചിട്ടുണ്ടാവും തനറിഞ്ഞിട്ടുണ്ടാവില്ല!!
ചിന്തിച്ചു നിൽക്കാൻ സമയമില്ല!! ആരതിക്ക് എന്ത് സംഭവിച്ചെന്ന് അറിയണം!!! അവൾ ഈ കെട്ടിടത്തിൽ തന്നെയുണ്ട്!! ഒരു പക്ഷെ താൻ നേരത്തെ കണ്ട ശരീരം അവളാണെങ്കിൽ??? അപ്പോൾ മറ്റേയാളോ?? അവൻ ഫോൺ ഓഫ് ചെയ്ത് കീശയിലിട്ടു!!! പോയി നോക്കിയാലോ??അവൾ ഇവിടെയുണ്ടെങ്കിൽ!! ആപത്തിലെങ്കിൽ!! തനിക്ക് അവളെ ഉപേക്ഷിക്കാൻ കഴിയില്ല!!
എന്ത് വന്നാലും ശരി പോയി നോക്കുക തന്നെ!!! റോഷൻ രണ്ടും കൽപ്പിച്ചു മുറി തുറന്ന് പുറത്തിറങ്ങി!! കാലുകൾക്ക് ഊർജം വർധിച്ചത് പോലെ!! അവൻ മൂന്നാം നിലയിലേക്ക് വളരെ വേഗത്തിൽ കയറി!! ഫോൺ കയ്യിലെടുത്തു പിടിച്ചു!! സ്ക്രീനിന്റെ ചെറിയ വെളിച്ചം ആ കൂരിരുട്ടിൽ വലിയ പ്രകാശം പരത്തി!!മുകളിലെത്തിയ റോഷൻ തറയിലേക്ക് നോക്കി!! ഇവിടെയാണ് അത് കിടന്നിരുന്നത്!!
വിചാരിച്ചത് പോലെ തന്നെ! ആരോ അത് മാറ്റിയിരിക്കുന്നു!! തുടരും