Survival Part-4 Malayalam story for reading

 


കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.


Story by Arun Ajith

മൂവരും മുന്നോട്ട് നീങ്ങി!!


പൊടുന്നനെ ജെയിംസ് രണ്ടളെയും തട്ടി!! കെമിസ്ട്രി ക്ലാസ്സ്‌ മുറിയുടെ ഉള്ളിലേക്ക് വിരൽ ചൂണ്ടി!!

"അങ്ങോട്ടേക്ക് നോക്കിയ രണ്ടാളും കണ്ടത് മേശയിൽ മുഖം കമഴ്ത്തി രണ്ടുവശത്തേക്കും കൈകൾ എടുത്ത് വച്ചരിക്കുന്ന ഒരു പെൺകുട്ടിയെയാണ്!!

"ആരാണത്!!", മൂവരും പരസ്പരം നോക്കി!!

"ഒരു പക്ഷെ ഇന്നത്തെ ഇരയാവും ഇവൾ!!, ഒരാൾ കൂടി ഇല്ലാതാവാൻ എന്തായാലും അനുവദിക്കരുത്!! ", മനുവിന്റെ ശബ്ദം!!

"പക്ഷെ ആ ശരീരം എതവസ്ഥയിൽ ആണെന്നറിയാതെ നമ്മൾ എങ്ങനെ??", റോഷൻ സ്വല്പം ഭയത്തോടെ ചോദിച്ചു!!!

"കാത്തിരിക്കാം, ഈ ശരീരം തേടി വേണ്ടയാൾ ഇവിടെത്തും!! നമുക്ക് കാത്തിരിക്കാം", മൂവരും പിന്നിലേക്ക് നീങ്ങി തുണിനു പിന്നിലായി നിലയുറപ്പിച്ചു!! ഇരുട്ടിന് കനം കൂടി വന്നു!!!

സമയം കടന്നു പോയി!!

പൊടുന്നനെയുള്ള കാൽപ്പെരുമാറ്റം മൂവരെയും ഞെട്ടിച്ചു!! അവർ നോക്കി നിൽക്കെ നേരത്തെ കണ്ട ക്ലാസ്സ്‌റൂമിൽ നിന്നും ആ പെൺകുട്ടി എഴുന്നേറ്റു നടക്കുന്നു!!  പുറത്തേക്ക് ഇറങ്ങിയ അവളുടെ കണ്ണുകൾ അടഞ്ഞിരുന്നു!!

അവർ നോക്കി നിൽക്കെ അവൾ മുന്നിലേക്ക് നീങ്ങി വലതുഭാഗത്തേക്ക് തിരിഞ്ഞു !!

"വാ ", ജെയിംസ്  എഴുന്നേറ്റു,

"പൊടുന്നനെ റോഷൻ അവനെ തടഞ്ഞു!!",

"വേണ്ട!  എല്ലാം കഴിഞ്ഞു , ഇവളല്ല ഇന്നത്തെ ഇര!! ഇന്നത്തെ ഇര മരിച്ചു കഴിഞ്ഞു!!!", അത് കേട്ട ജെയിംസ് അത്ഭുതത്തോടെ അവനെ നോക്കി,

"കൊലയാളി ഇവിടെ തന്നെയുണ്ട്!!  നമുക്ക് താഴെക്ക് പോകാം!! അവളുടെ ശരീരവുമായി ഇവൾ താഴെയെത്തും, എങ്ങോട്ടാണ് പോകുന്നതെന്ന്  ആദ്യം അറിയണം!! ",

"മണ്ടത്തരം പറയാതെ,,അതിന് മുന്നേ ഇതിനു പിന്നിലുള്ള ആ പിശാച്ചിനെ കണ്ടെത്തേണ്ടേ?? ", മനുവിന്റെ ശബ്ദം കനത്തു!!!

ആരും ഒന്നും മിണ്ടിയില്ല!!

"ഒരു കാര്യം ചെയ്യാം!! നിങ്ങൾ രണ്ടുപേരും താഴേക്ക് ചെല്ല്!! അവൾ താഴെയെത്തുമ്പോൾ പിന്തുടര്!! ഞാൻ ഇവിടെ ഉണ്ടാകും, എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ  വിളിക്കാം!! ചെല്ല് വേഗം ",

"അത് വേണ്ട നമുക്ക് ഒരുമിച്ച് നിൽക്കുന്നതാണ് നല്ലത്!! ", റോഷൻ തെല്ലും ഭയത്തിൽ പറഞ്ഞു!!

"പറയുന്നത് കേൾക്ക്,, ചെല്ല്!! ചിന്തിച്ചു നിൽക്കാൻ സമയം ഇല്ല അവൾ എങ്ങോട്ടാണ് പോകുന്നതെന്ന് അറിയേണ്ടതും അത്യാവിശ്യമാണ്  ! വേഗം ",

കേൾക്കാതെ കഴിയില്ലെന്ന് മനസ്സിലാക്കിയ റോഷനും ജെയിംസും താഴേക്ക് ഇറങ്ങി!!

തുറന്ന് കിടന്ന വാതിലിലൂടെ പുറത്തെത്തിയ അവർ  കോളജിനു മുന്നിലെ ചെടികൾക്ക് മറവിലായി കാത്തിരുന്നു!!

......

മനു നോക്കി നിൽക്കേ ഒരു പെൺകുട്ടി മറ്റൊരു ശരീരവും തോളിലിട്ട് മുന്നിലൂടെ  പടിയിറങ്ങിപ്പോയി!!

അവൻ പതിയെ എഴുന്നേറ്റ് വരാന്തയിലൂടെ മുന്നോട്ട് നീങ്ങി!! വരാന്തയുടെ മറുവശത്ത് വെള്ളം വീഴുന്ന ശബ്ദം!!

അവൻ നടത്തത്തിനു വേഗം കൂട്ടി!! കയ്യിലുള്ള ടോർച്ചിൽ പിടുത്തം മുറുക്കി!!
നേരെ മുന്നിൽ വരാന്ത അവസാനിക്കും, വലുത് ഭാഗത്തു വാഷ്റൂമാണ്!! ഇപ്പോഴും ടാപ്പിൽ നിന്നും വെള്ളം വീഴുന്നുണ്ട്!!വാതിലിനു മുന്നിലെത്തിയ മനു മറ്റൊന്നും ചിന്തിക്കാതെ വാതിൽ തള്ളിതുറന്നു!!! എന്നാൽ മുന്നിലെ ദൃശ്യം വ്യക്തമാകുന്നതിനും  മുന്നേ ഒരു കയ്യ് അവന്റ തൊണ്ടയിൽ പിടുത്തമിട്ടു!! 

അസ്സാമാന്യ ശക്തിയിൽ അതവനെ പിന്നിലേക്ക് തള്ളി ഭിത്തിയോട് ചേർത്ത് നിർത്തി!!! മനുവിന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി കയ്യിലിരുന്ന ടോർച്ച് താഴേക്ക് വീണു.....ഒരു നിമിഷം മനുവിന് അടിപതറി, സമനില വീണ്ടെടുത്ത അവൻ തന്റെ കഴുത്തിൽ അമർന്നിറങ്ങിയ ആ കൈകളിൽ  പിടുത്തമിട്ടു!!

അവൻ ഞെട്ടിപ്പോയി! മാംസളമല്ലാത്ത എന്തോ ഒന്ന്!! കയ്യോ അതോ???  എങ്ങെനെയോ സമനില വീണ്ടെടുത്ത മനു കഴുത്തിലെ പിടുത്തം അയച്ചു!!! പ്രാണരക്ഷാർത്ഥം അവൻ പിന്നിലേക്ക് മറിഞ്ഞു വീണു വാതിലിനു നേരെ ഇഴഞ്ഞു നീങ്ങി!! മനം മടുപ്പിക്കുന്ന ഒരു ദുർഗന്ധം അതിനുള്ളിൽ നിറഞ്ഞു നിന്നിരുന്നു!!!എങ്ങനെയോ പുറത്തിറങ്ങിയ മനു തിരിഞ്ഞു നോക്കാതെ വരാന്തയിലൂടെ ഓടി!!!  എന്നാൽ അധിക ദൂരം തണ്ടാൻ കഴിയാതെ അവൻ പടികൾക്കരികിലായി  തളർന്നിരുന്നു!!! അത് പിന്നാലെ വന്നാൽ തനിക്ക് ഒന്നും തന്നെ ചെയ്യാൻ കഴിയില്ല എന്നവന് മനസ്സിലായി!!!

കൂടുതൽ ആലോചിക്കാൻ നിന്നില്ല! മനു ഫോണെടുത്ത് റോഷനെ ഡയൽ ചെയ്തു!!
ബെല്ലടിച്ചതല്ലാതെ മറുവശത്ത് അനക്കമൊന്നും തന്നെയു ണ്ടായിരുന്നില്ല!! അവൻ ജെയിംസിനെ വിളിച്ചു!! ഇല്ല അതേ അവസ്ഥ!!മനുവിന് ചെറിയൊരു ഭയം തോന്നി!! ഇവന്മാർ എന്താ ഫോണെടുക്കാത്തത്!!! അവൻ കഴുത്തിൽ തൊട്ടു നോക്കി!! വല്ലാത്ത വേദന! എന്താണത് എന്തൊരു ബലമാണത്തിന്??  അവനെ അണക്കുന്നുണ്ടായിരുന്നു...

ഇനിയെന്താണ് ചെയ്യേണ്ടത്?? മനു പടികളിലേക്ക്  ഉറ്റുനോക്കി!!താഴേക്ക് ഇറങ്ങിനോക്കിയാലോ?? അവന്മാർ ആ പെൺകുട്ടിയെ പിന്തുടർന്ന് പോയിട്ടുണ്ടാവും,, ഫോണെടുക്കാൻ പറ്റാത്ത അവസ്ഥയിൽ ആവും!!
മനു പതിയെ താഴേക്കിറങ്ങി!അരണ്ട വെളിച്ചത്തിൽ അവൻ മുൻവാതിലിനു നേരെ നടന്നു!! പൊടുന്നനെ വാതിലിനു മുന്നിൽ ഒരു രൂപം കണ്ട്‌ മനു ഇരുളിലേക്ക് മറഞ്ഞു... ആ രൂപം വാതിൽ പൂട്ടുകയാണ്!! 

മനു നോക്കി നിൽക്കെ ആ രൂപം പടികൾ കയറി മുകളിലേക്ക് പോയി!!! നല്ല പരിചയമുള്ള രൂപം!! ഒരു പെൺകുട്ടി!!!  ഒരു നിമിഷം മനുവിനു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല!! ഇതെങ്ങനെ സംഭവിക്കും?? മനു വീണ്ടും ഫോണെടുത്തു റോഷനെ ഡയൽ ചെയ്തു!!അതേ സമയം മുകളിലെ വാഷ്‌റൂമിൽ നിന്നും ഒരു മെലിഞ്ഞ രൂപം പുറത്തേക്കിറങ്ങി!!! 

വാതിൽ അടച്ചു പൂട്ടിയ ശേഷം അത് ഇരുളിലൂടെ മുന്നോട്ട് നീങ്ങി!!പൊടുന്നനെ മറ്റൊരു രൂപം പടികൾ കയറി അയാളുടെ മുന്നിലെത്തി!!!
"കാര്യങ്ങൾ കുഴയുകയാണ്!!

നിന്നോട് പറഞ്ഞതാണ് ആരുമൊന്നും അറിയരുതെന്ന്!! നിന്റെ കുടുംബം പച്ചക്ക് കത്തുന്നത് നിനക്ക് കാണേണ്ടി വരും!!! ഇവന്മാരൊക്കെ എങ്ങനെ ഇവിടെത്തി??? ഇനിയും 4 കന്യകമാർ !! അത് കിട്ടിയില്ലെങ്കിൽ അറിയാല്ലോ???", അയാൾ മുരണ്ടു!! അയാളുടെ പിന്നിൽ ഒന്നു രണ്ടു നിഴലുകൾ കൂടി തെളിഞ്ഞു!!!
"ഇതാ മോതിരം!! മറ്റവൾ തിരികെയെത്തിയോ??", അയാൾ കൈകൾ മുന്നിലേക്ക് നീട്ടി കൊണ്ട് ചോദിച്ചു!
മറുവശത്ത് ഒരു മൂളൽ മാത്രം!!!
"അവൻമാർ ഇതിനുള്ളിൽ തന്നെയുണ്ട്!! അവരുടെ കാര്യം ഞാൻ നോക്കിക്കോളാം!! ഇവളെ തിരികെയെത്തിക്ക്!!! "
അയാൾ പിന്നിലേക്ക് നോക്കി!! പൊടുന്നനെ പിന്നിലുണ്ടായിരുന്ന കറുത്ത രൂപങ്ങൾ മുന്നിലേക്ക് വന്നു ശേഷം ഒരു പുതപ്പ് പോലെ  അവളെ പൊതിഞ്ഞു!!
................
വാതിൽ തുറക്കുന്ന ശബ്ദം!!മനു തലയുയർയത്തി നോക്കി!! ഇരുട്ടിന് കനം കൂടിയത് പോലെ!!  ആരോ വാതിൽ തുറന്നിട്ടുണ്ട്!!! പൊടുന്നനെ മനുവുന്റെ ഫോൺ തെളിഞ്ഞു!! റോഷനാണ്!!

അവൻ വരാന്തയുടെ ഒരു വശത്തേക്ക് ഇരുട്ടിലേക്ക് നീങ്ങി ഫോണെടുത്തു ചെവിയിൽ വച്ചു!!"മനു നീ എവിടാ??", റോഷന്റെ പതിഞ്ഞ ശബ്ദം!!
"ഇതിനുള്ളിൽ തന്നെയുണ്ട്!!! ആ കൊലയാളിയും ഇവിടെയുണ്ട്!! പിന്നെ എനിക്കൊരു അത്യാവിശ കാര്യം പറയാൻ ഉണ്ട് ഞങ്ങൾ പുറത്തുണ്ടോ? ഞാൻ അങ്ങോട്ട് ഇറങ്ങട്ടെ?"

"ഞങ്ങൾ പുറത്തുണ്ട്!!  ഞങ്ങൾക്ക് അവളെ പിന്തുടരാൻ കഴിഞ്ഞില്ല!!എന്തൊരു വേഗതയാണവൾക്ക് !!  ഇരുട്ടിൽ  എവിടെയോ അവളെ കാണാതായി!!!    നീ ഇറങ്ങി വാ വാതിൽ തുറന്നാണ് കിടക്കുന്നത്!! അതോ ഞങ്ങൾ അകത്തു വരണോ?",

"വേണ്ട ഞാൻ പുറത്ത് വരാം ",
പിന്നെയൊന്നും ചിന്തിക്കാൻ നിന്നില്ല മനു മുൻവാതിലിലേക്ക് കുതിച്ചു!! എന്നാൽ അവന്റെ വഴി മുടക്കി ആ മെലിഞ്ഞ രൂപം!!! ഭയന്നു പോയ മനു ഒന്ന് നിന്നു!! അയാളുടെ പിന്നിലായി മാറ്റാരൊക്കെയോ ഉള്ളത് പോലെ!!മനു കാലുകൾ പിന്നിലേക്ക് വച്ചു!! താൻ അകപ്പെട്ടു എന്നവന് ഉറപ്പായി!! 

ഒരു നിമിഷം അവൻ സർവ്വ ശക്തിയുമെടുത്ത് തിരിഞ്ഞോടി!!
വരാന്തയുടെ മറുവശത്തുള്ള പടികൾ കയറി അവൻ മുകളിലേക്കോടി!! പിന്നിൽ കാലടികൾ കേൾക്കാം!!! അവൻ നിന്നില്ല പടികൾ കയറി അവൻ ടെറസ്സിലെത്തി! വാതിൽ അകത്തു നിന്നും കൊളുത്തിട്ടു!!! 

ഒട്ടും താമസിക്കാതെ അവൻ റോഷനെ വിളിച്ചു!!!

"പ്രശനമായി അയാൾ എന്നെ കണ്ടു!! അയാൾ ഒറ്റക്കല്ല കൂടെ ആരൊക്കെയോ ഉണ്ട്!! ഞാനോടി ടെറസ്സിൽ കയറി!! അവർ പിന്നാലെയുണ്ട്!! ", മനുവിനെ അണച്ചു!!

"ഞങ്ങൾ അകത്തേക്ക് വരാം!! നീ പേടിക്കണ്ട!! 

",അത് വേണ്ട!! എല്ലാരും അകത്തു പെട്ടുപോയാൽ എന്ത് ചെയ്യും?? അതിന് മുന്നേ നീ അവളോട് വിളിച്ചു ചോദിക്ക് എന്തിനായിരുന്നു ഇതെല്ലാം എന്ന്!!! ", മനുവിന്റെ ശബ്ദം ഇടറി!

"ആരോട് ", റോഷന്റെ ശബ്ദം!!

"ആരതി!! നിന്റെ ആരതിയോട്!!", അവളെ ഞാൻ കണ്ടു ഇതിനുള്ളിൽ വച്ച്!!

COMMENTS

Name *

Email *

Write a comment *

വളരെ പുതിയ വളരെ പഴയ