അനൂപ് മേനോൻ നായകനായ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമ ആയ 21 ഗ്രാമിൽ ആത്മാവിന്റെ ഭാരത്തെപ്പറ്റി പറയുന്നുണ്ട് . ശരിക്കും ആത്മാവിന് ഭാരമുണ്ടോ?
21 ഗ്രാം ആണ് മനുഷ്യന്റെ മരണ ശേഷം കൂളായി ഇറങ്ങിപ്പോകുന്ന ‘ആത്മാവിന്റെ’ ഭാരമെന്ന് 1907 ൽ Duncan MacDougall എന്ന ഭിഷഗ്വരൻ ‘ശാസ്ത്രീയ’ പഠനത്തിലൂടെ കണ്ടെത്തിയിരുന്നു. ഇതിൽ നിന്നാണ് 21 ഗ്രാംസ് എന്ന പേര് സിനിമയ്ക്ക് നൽകിയിരിക്കുന്നത്.
പല മതങ്ങളിലും വിശ്വാസങ്ങളിലും തത്വചിന്തകളിലും ജീവികളുടെ അഭൗതികമായ അംശത്തെ ആത്മാവ് എന്ന് വിശേഷിപ്പിക്കുന്നു. എല്ലാ മതങ്ങളിലും,മിക്കവാറും എല്ലാ ചിന്താധാരകളിലും ആത്മാവിന് ഭൗതിക ശരീരത്തേക്കാൾ പ്രാധാന്യം നൽകിയിട്ടുണ്ട്. ആത്മാവ് അനശ്വരമാണെന്നാണ് ആത്മാവിന്റെ സ്വതന്ത്ര നിലനിൽപ്പിൽ വിശ്വസിക്കുന്നവർ കരുതുന്നത്.ഒരാളുടെ ബോധവും വ്യക്തിത്വവും ഉൾക്കൊള്ളുന്ന, മനസ്, ആത്മം എന്നീ ആശയങ്ങളുമായി സാമ്യമുള്ള ഒന്നാണ് ആത്മാവ് എന്നാണ് സങ്കൽപം. ഭൗതിക മരണത്തിനുശേഷവും ആത്മാവ് നിലനിൽക്കും എന്നാണ് പൊതുവെ ആസ്തികരിലുള്ള വിശ്വാസം. ദൈവമാണ് ആത്മാവിനെ സൃഷ്ടിക്കുന്നതെന്ന് ചില മതങ്ങൾ പറയുന്നു. ചില സംസ്കാരങ്ങൾ മനുഷ്യേതര ജീവികൾക്കും , അചേതന വസ്തുക്കൾക്കും ആത്മാവുണ്ടെന്ന് വിശ്വസിക്കുന്നു.
ആത്മാവ് അനശ്വരമാണ് എന്ന വിശ്വാസം മതങ്ങളുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു. പുനർജ്ജന്മം, മോക്ഷം എന്നിവ ഇന്ത്യയിലെ ആത്മീയവാദികളുടെ പ്രധാന ആശയങ്ങളാണ്. ജീവിതത്തെ ഭൗതികം, ആത്മീയം എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ശരീരത്തിന്റെ ആവശ്യങ്ങളെ ഭൗതികം എന്നും , മനസ്സിന്റെ ആശയങ്ങളെ ആത്മീയം എന്നും വിശേഷിപ്പിക്കുന്നു. ഗർഭസ്ഥശിശുവിനു നാലാം മാസത്തിലാണ് ആത്മാവ് നൽകൽ എന്ന് ഇസ്ലാം മതം പഠിപ്പിക്കുന്നു.
ആത്മീയവാദം, ഭൗതികവാദം എന്നിങ്ങനെ രണ്ട് വേർതിരിവുകൾ ആത്മാവിന്റെ അനശ്വരമായ നിലനിൽപ്പിൽ വിശ്വസിക്കുന്നവരും അല്ലാത്തവരുമായി ഉണ്ടായിട്ടുണ്ട്.
എന്നാൽ വളരെ ചുരുക്കം ചിലരുടെ അഭിപ്രായം കണക്കിലെടുക്കുമ്പോൾ ആത്മാവ് എന്നത് ഒരിക്കലും നശിക്കാത്ത ഒന്നാണെന്നും. ഭൗതിക ശരീരം നഷ്ടമായാൽ അത് ഭൂമിയിൽ അശരീരിക രീതിയിൽ മാറ്റപ്പെട്ടു സ്ഥിരമായി നിലകൊള്ളുമെന്നും അവരുടേതായ മറ്റൊരു ചുറ്റുപാടിലേക്ക് മാറ്റപ്പെടുമെന്നും കണക്കാക്കി പോരുന്നു. ശരീരത്തിൽ നിന്ന് വേർപെടുന്ന ആത്മാവ് അഥവാ ജീവൻ അന്തരീക്ഷത്തിൽ ലയിക്കുമെന്നും , മരണപ്പെടുന്ന സമയവും അന്തരീക്ഷത്തിലെ ഊഷ്മാവും , കാറ്റിന്റെ ഗതിയും വീണ്ടും ഒരേ ക്രമത്തിൽ വരുന്ന അവസ്ഥയിൽ ആത്‌മാവിനെ ദൃശ്യമായേക്കാമെന്നും ഒരു കൂട്ടർ അവകാശപ്പെടുകയും വിശ്വസിക്കുകയും ചെയ്യുന്നു.ഇത്തരത്തിൽ ഉള്ളവയെ ഓറ എന്ന് വിളിച്ചു വരുന്നു..
അവയുടെ കാന്തിക പ്രതലത്തിൽ പ്രേവേശിക്കുമ്പോൾ അസാധാരണമായ ബുദ്ധിമുട്ടുകൾ മനുഷ്യർക്ക് അനുഭവപ്പെടുന്നു. അവയെ ബാധ എന്നും പ്രേതം കൂടിയതെന്നും അന്ത വിശ്വാസികൾ കരുതി വരുന്നു.
ആത്മാവ് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ഉണ്ടെന്നും ഇല്ലെന്നും പറയുവാന്‍ കഴിയാത്ത അവസ്ഥ. കാരണം മതപരമായ വിശ്വാസങ്ങള്‍ അനുസരിച്ച് ആത്മാവിനു മണമില്ല, നിറമില്ല, തൊട്ടു നോക്കുവാന്‍ കഴിയുകയുമില്ല.
1901 ല്‍ ഡങ്കണ്‍ ഓം മക്ക്ഡ്യൂഗല്‍ (Duncan 'Om' MacDougall) എന്ന ഡോക്ടര്‍ക്ക് ഒരു ബുദ്ധി തോന്നി. മരണം അടുത്ത് കിടക്കുന്ന ഒരാളുടെ ഭാരം ആദ്യം നിര്‍ണയിക്കുക. മരണം ഉണ്ടായതിനു ശേഷം അയാളുടെ ഭാരം വീണ്ടും നോക്കുക. ആത്മാവ് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഭാര വ്യത്യാസത്തില്‍ നിന്നും അറിയാമല്ലോ. അന്ന് മുതല്‍ ഡങ്കണ്‍ ആറു പേരില്‍ ഈ പരീക്ഷണം നടത്തി. ഒരു വൃദ്ധസദനത്തിലെ ക്ഷയരോഗിയില്‍ ആയിരുന്നു ആദ്യ പരീക്ഷണം. ഒരു വലിയ ത്രാസില്‍ ആയിരുന്നു രോഗിയെ കിടത്തിയിരുന്ന കട്ടില്‍ ഉണ്ടായിരുന്നത്. ആദ്യ മണിക്കൂറുകളില്‍ കുറച്ച് ഭാരം കുറയുന്നുണ്ടായിരുന്നു. എന്നാല്‍ വിയര്‍പ്പിന്റെ ബാഷ്പീകരണം മൂലമാണ് എന്ന് ഡങ്കണ്‍ പറയുന്നു. കുറയുന്നതിന്റെ അളവ് ഒരു മണിക്കൂറില്‍ ഒരു ഔണ്‍സ് എന്ന നിലയില്‍ ആയിരുന്നു. കൃത്യം മൂന്നു മണിക്കൂറും , നാല്‍പ്പത് മിനിറ്റും കഴിഞ്ഞപ്പോള്‍ രോഗി മരിച്ചു.
ബീം സ്‌കെയില്‍ എന്ന തരം ത്രാസ് ആയിരുന്നു ഡങ്കണ്‍ ഉപയോഗിച്ചിരുന്നത്. മരണം സംഭവിച്ച നിമിഷം തന്നെ ത്രാസില്‍ മാറ്റമുണ്ടായി. ഇത് കൃത്യമായി അളക്കുവാനും ഡങ്കണ് കഴിഞ്ഞു. കൃത്യം ഭാര വ്യത്യാസം ഒരു ഔണ്‍സിന്റെ നാലില്‍ മൂന്നു ഭാഗം അതായത് ഇരുപത്തിയൊന്ന് ഗ്രാം.
ഡങ്കണ്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നു. ആറു പേരില്‍ നാല് പേര്‍ ക്ഷയരോഗികളും ഒരാള്‍ പ്രമേഹ രോഗിയും ആയിരുന്നു. ആറാമത്തെ വ്യക്തിയുടെ അസുഖം എന്തെന്ന് നിര്‍ണയിക്കപ്പെട്ടിരുന്നില്ല. ഒരാള്‍ സ്ത്രീയും ബാക്കിയുള്ളവര്‍ പുരുഷന്മാരും ആയിരുന്നു.
പരീക്ഷണങ്ങള്‍ക്കൊടുവില്‍ ആത്മാവിന്റെ ഭാരം ഇരുപത്തിയൊന്ന് ഗ്രാം എന്ന് നിജപ്പെടുത്തി. കിറുകൃത്യമായി പറഞ്ഞാല്‍ 21.3 ഗ്രാം.
ഡങ്കണ്‍ തന്റെ പരീക്ഷണങ്ങള്‍ നായ്ക്കളില്‍ നടത്തിയപ്പോള്‍ ഭാരവ്യത്യാസമുണ്ടായില്ല. നായ്ക്കള്‍ക്ക് ആത്മാവില്ലാത്തത് കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചത് എന്നായിരുന്നു ഡങ്കന്റെ വാദം .1907 ല്‍ ഡങ്കണ്‍ തന്റെ ഗവേഷണങ്ങളുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഉടനെ തന്നെ മറുവാദങ്ങളും പുറത്ത് വന്നു. ഡോ. അഗസ്റ്റസ് ക്ലാര്‍ക്ക് ആയിരുന്നു അവരില്‍ പ്രമുഖന്‍.

മരിച്ച ആറുപേരിലും കണ്ടെത്തിയ ഭാര വ്യത്യാസം പലതായിരുന്നുവെന്നും ഡങ്കണ്‍ അതിന്റെ ശരാശരി മാത്രമാണ് എടുത്തതെന്നും ക്ലാര്‍ക്ക് വാദിച്ചു. ഡങ്കണ്‍ അത് സമ്മതിക്കുകയും ചെയ്തു.
ആദ്യ പരീക്ഷണം മാത്രമേ കൃത്യമായി നടന്നുള്ളു. മാത്രമല്ല നായ്ക്കളെ മുഴുവന്‍ ഡങ്കണ്‍ കൊല്ലുകയായിരുന്നു. അതുകൊണ്ട് തന്നെ അവയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ തുല്യമായിരിക്കും എന്നും നായ്ക്കള്‍ക്ക് വിയര്‍പ്പില്ലാത്തത് കാരണം ജല നഷ്ടം കണക്കാക്കാന്‍ കഴിയുകയില്ലെന്നും ക്ലാര്‍ക്ക് പറഞ്ഞു. മാത്രമല്ല ഭാരം കുറയുന്നത് എന്തിന്റെ എന്ന് തിരിച്ചറിയാത്തിടത്തോളം കാലം അത് ആത്മാവിന്റെ തന്നെ എന്ന് പറയുവാനും വയ്യ. ഡങ്കണ്‍ ഇതൊന്നും നിഷേധിച്ചില്ലെന്നു മാത്രമല്ല ഇനിയും കൂടുതല്‍ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വേണമെന്ന് പറഞ്ഞു കൊണ്ട് തന്റെ ഗവേഷണങ്ങളും അവസാനിപ്പിച്ചു. അതിനു ശേഷം ഇതുമായി ബന്ധപ്പെട്ട് വലിയ പരീക്ഷണങ്ങള്‍ നടക്കാത്തത് മൂലം ഇന്നും ആത്മാവിന്റെ ഭാരം 21.3 ഗ്രാം എന്നാണ് പറയാറുള്ളത്.
എല്ലാ ജീവജാലങ്ങള്‍ക്കും അവയ്ക്ക് ചുറ്റുമായി ഒരു തേജോവലയമുണ്ട്. മനുഷ്യശരീരത്തിന് ചുറ്റും ഇത്തരത്തിലുള്ള ഇലക്ട്രോ മാഗ്നെറ്റിക് വലയമുണ്ട്. ഇതിനാണ് ഓറ എന്ന് പറയുന്നത്. ഒരാളുടെ വ്യക്തിത്വത്തിലേക്ക് ക്ഷണനേരം കൊണ്ട് ഒരു അന്വേഷണം ആവശ്യമാകുന്നുവെങ്കില്‍ അതിന് അവരുടെ ഓറ അഥവാ തോജോവലയം നിരീക്ഷിച്ചാല്‍ മതി. കാരണം ഈ തേജോവലയം ഏത് മുഖഭാവത്തിനും, കൃത്രിമ സ്വഭാവത്തിനുമപ്പുറം അവരുടെ ശരിയായ സ്വഭാവം കാണിച്ചു തരുന്നതാണ്. ചികിത്സകര്‍ക്കും മിസ്റ്റിക്കുകള്‍ക്കും അത് തിരിച്ചറിയാനും, കാണാനും, നിങ്ങളുടെ നിറം പറയാനും സാധിക്കും.മുന്നിട്ടുനില്‍ക്കുന്ന നിറങ്ങളുടെ സ്വാധീനം വഴി ഓറ ചിന്തകള്‍, വികാരങ്ങള്‍, ആഗ്രഹങ്ങള്‍ എന്നിവ പ്രതിഫലിപ്പിക്കുകയും, അവ ഫ്ലാഷുകളായും, മേഘങ്ങളായും, ജ്വാലയായും, സാധാരണയായി ശിരസില്‍ നിന്ന് അകന്ന് കാണപ്പെടും.

കടപ്പാട്:അറിവ് തേടുന്ന പാവം പ്രവാസി