ആനയെ കൊണ്ടുള്ള വധശിക്ഷ




ചരിത്രം പരിശോധിച്ചാൽ പാശ്ചാത്യവും പൗരസ്ത്യവുമായ പല രാജ്യങ്ങളിലും ആനയെ വധശിക്ഷയ്ക്കായി ഉപയോഗിച്ചിരുന്നതായി കാണാം.

സിംഹം, കടുവ എന്നീ വന്യജീവികളുമായി തട്ടിച്ചുനോക്കുമ്പോൾ ആനകളുടെ അധിക ബുദ്ധിശക്തിയും, ഇണക്കവും മറ്റും ഇവയെ വധശിക്ഷയ്ക്കായി ഉപയോഗിക്കാൻ പ്രേരിപ്പിച്ച ഘടകങ്ങളാണ്. കുതിരകളെ യുദ്ധത്തിൽ ശത്രു സൈന്യത്തിനു നേരേ പാഞ്ഞടുക്കാൻ പരിശീലിപ്പിക്കാമെങ്കിലും ശത്രുസൈനികരെ ബോധപൂർവം അവ ചവിട്ടുകയില്ല. മനുഷ്യർക്കു മുകളിലൂടെ ചാടിക്കടക്കുക എന്നതാണ് കുതിരകളുടെ സ്വഭാവം. 

ആനകളെ പക്ഷേ പലരീതികളിൽ മനുഷ്യരെക്കൊല്ലാൻ പരിശീലിപ്പിക്കാൻ സാധിക്കും. വളരെനേരം പീഡിപ്പിച്ചു കൊല്ലാനോ, പ്രതിയുടെ തലയിൽ ചവിട്ടി വേഗത്തിൽ കൊല്ലാനോ ആനയെ പഠിപ്പിക്കാൻ സാധിക്കും. ആഫ്രിക്കൻ ആനകളെ മെരുക്കാൻ ബുദ്ധിമുട്ടായിരുന്നു. ഏഷ്യൻ ആനകൾ നിലവിലുണ്ടായിരുന്ന രാജ്യങ്ങളിലായിരുന്നു ഇതുമൂലം ആനകളെ കൂടുതലും മെരുക്കി ഉപയോഗിച്ചിരുന്നത്. 

 ആനയെ ഉപയോഗിച്ചുള്ള വധശിക്ഷ ഇന്ത്യയിൽ സർവസാധാരണമായിരുന്നു. ഏഷ്യൻ ആനകളെ ഉപയോഗിച്ച് ചതച്ചോ, വലിച്ചുകീറിയോ, പീഡിപ്പിച്ചോ പരസ്യമായി വധശിക്ഷ നടപ്പാക്കാൻ ഉപയോഗിച്ചിരുന്നു. ആനകൾ ആവശ്യമനുസരിച്ച് പ്രതികളെ ഉടനടി കൊല്ലാനോ സാവധാനം പീഠിപ്പിച്ച് കൊല്ലാനോ പരിശീലനം ലഭിച്ചവരായിരുന്നു. രാജാക്കന്മാർ അവരുടെ സമ്പൂർണാധികാരം പ്രദർശിപ്പിക്കാനായുള്ള ഒരു മാർഗ്ഗമായാണ്ആനകളുടെ ഇത്തരം ഉപയോഗത്തെ കണ്ടിരുന്നത്. ആനകൾ എപ്പോഴും ഒരു പാപ്പാന്റെ നിയന്ത്രണത്തിലായിരിക്കും. 

ഇതിനാൽ രാജാവിന് അവസാനനിമിഷം പ്രതിക്ക് ശിക്ഷയിളവുനൽകാനും അതുവഴി സ്വന്തം ദയാശീലം ജനങ്ങളുക്കു മുന്നിൽ പ്രദർശിപ്പിക്കാനും സാധിക്കും. ഇത്തരത്തിൽ പല തവണ ശിക്ഷയിളവു നൽകിയത് ഏഷ്യൻ രാജ്യങ്ങളുടെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. നൂറ്റാണ്ടുകളായി ആനയെ ഉപയോഗിച്ചുള്ള വധശിക്ഷ ഇന്ത്യയിൽ നിലവിലുണ്ട്. 

 രാജാക്കന്മാരും ഭരണാധികാരികളും നികുതി വെട്ടിക്കുന്നവരെയും, വിമതരെയും, ശത്രു സൈനികരെയും വധിക്കാൻ ഈ മാർഗ്ഗം ഉപയോഗിക്കാറുണ്ടായിരുന്നു. മനുസ്മൃതി ധാരാളം കുറ്റങ്ങൾക്ക് ആനയെക്കൊണ്ടുള്ള വധശിക്ഷ വിധിച്ചിരുന്നു. മോഷ്ടാക്കളെ ആനയെക്കൊണ്ട് വധിക്കാൻ മനുസ്മൃതി വിധിക്കുന്നുണ്ട്. 1305-ൽ പിടിയിലായ മംഗോൾ സൈനികരെ പരസ്യമായി ആനയെക്കൊണ്ട് ചവിട്ടിച്ചാണ് ദില്ലി സുൽത്താന്മാർ വധിച്ചത്. 

 മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ വലിയ പരിക്കേൽക്കാത്ത രീതിയിൽ ആനയെ കൊണ്ട് ഉരുട്ടി ആയിരുന്നു വിമതരെ പാഠം പഠിപ്പിച്ചിരുന്നുവത്രേ. കുറച്ചു സമയത്തെ പീഠനത്തിനുശേഷം പ്രതികൾക്ക് മാപ്പുനൽകുമായിരുന്നുവത്രേ.

രാജാക്കന്മാരും ഭരണാധികാരികളും നികുതി വെട്ടിക്കുന്നവരെയും, വിമതരെയും, ശത്രു സൈനികരെയും വധിക്കാൻ ഈ മാർഗ്ഗം ഉപയോഗിക്കാറുണ്ടായിരുന്നു. മനുസ്മൃതി ധാരാളം കുറ്റങ്ങൾക്ക് ആനയെക്കൊണ്ടുള്ള വധശിക്ഷ വിധിച്ചിരുന്നു. മോഷ്ടാക്കളെ ആനയെക്കൊണ്ട് വധിക്കാൻ മനുസ്മൃതി വിധിക്കുന്നുണ്ട്. 1305-ൽ പിടിയിലായ മംഗോൾ സൈനികരെ പരസ്യമായി ആനയെക്കൊണ്ട് ചവിട്ടിച്ചാണ് ദില്ലി സുൽത്താന്മാർ വധിച്ചത്.

മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ വലിയ പരിക്കേൽക്കാത്ത രീതിയിൽ ആനയെ കൊണ്ട് ഉരുട്ടി ആയിരുന്നു വിമതരെ പാഠം പഠിപ്പിച്ചിരുന്നുവത്രേ. കുറച്ചു സമയത്തെ പീഠനത്തിനുശേഷം പ്രതികൾക്ക് മാപ്പുനൽകുമായിരുന്നുവത്രേ.

1727-ൽ മുഗൾ ചക്രവർത്തി ഷാജഹാൻ അപ്രീതിക്കിരയായ ഒരു സൈനികമേധാവിയെയും തന്റെ ഭരണത്തിനെ വിമർശിച്ചു എന്ന തെറ്റിദ്ധാരണ കാരണം ഒരു ഇമാമിനെ ചതച്ചു കൊല്ലുവാൻ ഹുമയൂൺ ചക്രവർത്തി ഉത്തരവിട്ടതതായി രേഖപ്പെടുത്തിയിട്ടുണ്ട്. ജഹാംഗീർ ചക്രവർത്തി തന്റെ രസത്തിനായി ധാരാളം കുറ്റവാളികളെ ഇത്തരത്തിൽ കൊല്ലാൻ വിധിച്ചിരുന്നുവത്രേ.

ദില്ലി സുൽത്താനേറ്റിലെ ആനകളെ കൊമ്പിലുറപ്പിച്ച വാളുകൾ ഉപയോഗിച്ച് പ്രതികളെ അറുത്തുകൊല്ലാൻ പരിശീലിപ്പിച്ചിരുന്നു.

മറാത്താ ചത്രപതി സാംബാജി, പല ഗൂഢാലോചനക്കാർക്കും ഈ ശിക്ഷ വിധിച്ചിരുന്നുവത്രേ. അനാജി ദത്തോ എന്ന ഉദ്യോഗസ്ഥനെയും ഈ രീതിയിൽ ശിക്ഷിച്ചിരുന്നു. സൈനികച്ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് മറാത്താ നേതാവായിരുന്ന സാന്താജി ഈ ശിക്ഷ വിധിച്ചിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ഗോവയിലെ രാജാവ് "ചില ആനകളെ കുറ്റവാളികളെ വധിക്കാനായി വളർത്തിയിരുന്നതായി" റോബർട്ട് കെർ രേഖപ്പെടുത്തിയിട്ടുണ്ട്. "ഇവയെ വധശിക്ഷ നടപ്പാക്കാനായി കൊണ്ടുവരുമ്പോൾ വേഗത്തിൽ കൊല്ലാനാണ് പാപ്പാൻ തീരുമാനിക്കുന്നതെങ്കിൽ ആന ഉടനടി പ്രതിയെ കാൽക്കീഴിൽ ചതയ്ക്കുമായിരുന്നുവെന്നും; പീഡിപ്പിച്ച് കൊല്ലാനാണ് തീരുമാനമെങ്കിൽ ബ്രേക്കിംഗ് വീൽ പോലെ സാവധാനത്തിലായിരിക്കും മരണം" എന്നും അദ്ദേഹം പറയുന്നു.

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശക്തി വർദ്ധിച്ചതോടെ ആനയെ ഉപയോഗിച്ചുള്ള വധശിക്ഷ കുറഞ്ഞുവരുകയും ക്രമേണ ഇല്ലാതാവുകയും ചെയ്തു.

✍️Retheesh Retheesh

Comments

Name *

Email *

Write a comment *

വളരെ പുതിയ വളരെ പഴയ