വിചിത്ര മനുഷ്യൻ | Malayalam audio story |


Authors

expand_more Please use 🎧 more_horiz

0:00 0:00
repeat skip_previous
play_arrow
skip_next queue_music
queue_music Music list
close

Dive into the written story here! ➡️ Part-1
കോളിംഗ് ബെൽ രണ്ട് വട്ടം ശബ്ദിച്ചു ...  അയാൾ ഇരിപ്പിടത്തിൽ നിന്നും  ചുണ്ടിലെരിയുന്ന സിഗരറ്റുമായി  വാതിലിനരികിലേക്ക് ചെന്നു.  വാതിൽ തുറന്നപ്പോൾ ഒരു സ്ത്രീയും പുരുഷനുമായിരുന്നു..  

"ആരാണ് മനസ്സിലായില്ല."  
"ഞാൻ ഡോക്ടർ പ്രസാദ് ഇത് എന്റെ ഭാര്യ ലക്ഷ്മി പ്രസാദ്. ഞങ്ങൾ അപ്പുറത്തെ വീട്ടിലെ പുതിയ താമസക്കാരാണ്. ഒന്നു പരിചയപ്പെടാനും ഞായറാഴ്ച വീട്ടിൽ നടക്കുന്ന funtion നു ക്ഷണിക്കാനും വന്നതാണ്."  

"കയറി വരൂ.."  അയാൾ അവരെ ഉള്ളിലേക്ക് സ്വാഗതം ചെയതു കൊണ്ട് കൈയ്യിലെ സിഗരറ്റിൽ നിന്നും രണ്ടു പുക കൂടി എടുത്ത് മേശയിലെ ഹാഷ് ട്രായിൽ അത് കുത്തി കെടുത്തി കൊണ്ട് അവരോട് ഇരിക്കാൻ പറഞ്ഞു.. 

" ദേവൂ.. ദേവൂ.. നമുക്ക് ഇന്ന് രണ്ട് അതിഥികളുണ്ട് അവർക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കു" വിളിച്ചു പറഞ്ഞു കൊണ്ട് അയാൾ അവർക്ക് എതിരെയുള്ള സീറ്റിൽ ഇരുന്നു.. ഡോക്ടറും ഭാര്യയും അകത്തേക്ക് നോക്കി ആരും വന്നില്ല ആ വിളി കേട്ടിട്ട്... അയാൾ സ്വയം പരിചയപ്പെടുത്താൻ തുടങ്ങി. 

" ഞാൻ ശേഖർ ഇവിടെ അടുത്ത ഒരു ബാങ്കിൽ മാനേജർ ആയിരുന്നു ഒരു വർഷമായി റിട്ടയർഡ് ആയിട്ട്. ഡോക്ടർ പ്രസാദ് എവിടെയാണ് വർക്ക് ചെയുന്നത്?" അയാൾ ചോദിച്ചു.. 
" ഞാൻ നാല് വർഷമായിട്ട് ഇവിടത്തെ മെഡിക്കൽ കോളേജിൽ കാർഡിയോളജിസ്റ്റ് ആണ്.  ലക്ഷ്മിക്ക് ഇവിടെ അടുത്തുള്ള സ്കൂളിലേക്ക് മാറ്റം കിട്ടി. അപ്പോൾ ഫാമിലി ആയിട്ട് ഇങ്ങോട്ട് മാറി. രണ്ടു ദിവസമായി വന്നിട്ട് ഫർണീച്ചറിംഗും കാര്യങ്ങളുമൊക്കെ ആയി തിരക്കിലായിരുന്നു അതു കൊണ്ടാണ് പരിചയപ്പെടാൻ വരാതിരുന്നത് പരിഭവം ഒന്നും അരുത്.."  

"ഏയ് ഇല്ല.. നിങ്ങൾ വന്നതിൽ സന്തോഷം. മിസിസ്  പ്രസാദ് എത്  തരക്കാർക്ക് ആണ് ക്ലാസ്സ് എടുക്കുന്നത്."  

"ഹയർ സെക്കന്ററിയിൽ മാത്ത്സ് എടുക്കുന്നു. മക്കളെ രണ്ടു പേരേയും അവിടെ തന്നെ ചേർത്തു. രണ്ട് ആൺ മക്കളാണ് ഒരാൾ എട്ടിലും ഒരാൾ അഞ്ചിലും.."  

"സാറിന്റെ മക്കൾ...? എനിക്കു രണ്ടു പെൺകുട്ടികളാണ് മൂത്തവൾ ഗൗരി കല്ല്യാണം കഴിഞ്ഞ് ഭർത്താവിനൊപ്പം യു.എസിലാണ് ഇളയവൾ വേദ ബാംഗ്ലൂരിൽ എഞ്ചിനിയറിംഗ് പഠിക്കുന്നു.. രണ്ടു മാസത്തിൽ വന്ന് പോകും.."

"  അപ്പോൾ രണ്ട് പേരുമാത്രം ഉള്ളല്ലേ ഇവിടെ "ടീച്ചർ ചോദിച്ചു.. 
" അതെ.. പിന്നെ പുറം പണിക്ക് ഒരാൾ ഉണ്ട് രാജൻ കുറച്ച് നേരത്തെ സാധനങ്ങൾ വാങ്ങാൻ പോയി . ഒരു നിമിഷം ഞാൻ ഇതാ വരുന്നു" എന്ന് പറഞ്ഞ് അവിടെ നിന്നു എഴുന്നേറ്റ് അകത്തെ മുറിയിലേക്ക് പോയി.. ഡോക്ടർ പ്രസാദും ഭാര്യയും അവിടെ ഇരുന്നു കൊണ്ട് തന്നെ ഹാളിന്റെ നാലു പാടും നോക്കി. ഡോക്ടർ ഭാര്യയോട് പറഞ്ഞു എത്ര neat and clean അല്ലേ നീ ഇതൊക്കെ കണ്ടു പഠിക്കണം.. നിങ്ങളുടെ തല തെറിച്ച രണ്ടു മക്കളുള്ള കാലത്ത് എത് സാധനവും എത്ര നേരേ വെച്ചാലും കാണുകയില്ല . എന്നിട്ട് കുറ്റം മുഴുവൻ എനിക്ക് . വളർത്ത് ദോഷം എന്നു പറഞ്ഞാൽ മതി ഡോക്ടർ ചിരിച്ചു.. ഏകദേശം അഞ്ച് മിനിറ്റ് ആയി കാണും ഒരു ട്രേയിൽ 4 ഗ്ലാസ്സ് ചൂടു ചായയുമായി അയാൾ അവരുടെ അടുത്ത് വന്നിരുന്നു അവരോട് ചായ കുടിക്കാൻ പറഞ്ഞു.. ചായ ഗ്ലാസ്സ് എടുത്തു കൊണ്ട് ടീച്ചർ അകത്തെ മുറിയിലേക്ക് നോക്കി കൊണ്ട് ചോദിച്ചു "സാറിന്റെ ഭാര്യ?.."

"അവൾക്ക് തീരെ വയ്യ തലവേദനിക്കുന്നു എന്ന് പറഞ്ഞ് കിടക്കുകയാണ് പ്രായമായി തുടങ്ങിയില്ലേ പ്രഷറും ഷുഗറുമൊക്കെയുണ്ട് സ്വന്തം ശരീരത്തെ കുറിച്ച് ഒരു ചിന്തയുമില്ലാതെ കിടന്നു നടക്കും എത്ര പറഞ്ഞാലും കേൾക്കില്ല.."  
"വേണമെങ്കിൽ ഞാൻ ഒന്നു നോക്കാം ഡോക്ടർ പറഞ്ഞു.. അയ്യോ വേണ്ട അവൾക്ക് അത് ശീലമായി കുറച്ച് നേരം കിടന്നാൽ ശരിയാകുമെന്ന് പറഞ്ഞു.."  
"ഫീസൊന്നും തരേണ്ട ചികിത്സ തീർത്തും ഫ്രീയാണ്"  ഡോക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞു. ഡോക്ടറുടെ മുഖത്തേക്കും അയാളുടെ മുഖത്തേക്കും നോക്കി കൊണ്ട് ടീച്ചർ പറഞ്ഞു 
"എവിടെ എന്ത് പറയണം എന്ന് അറിയില്ല. എപ്പോഴും തമാശയാണ്.."  "കേൾക്കണം സാറേ. ഞങ്ങൾ ഡോക്ടർമാരുടെ സംസാരത്തിൽ നിന്നുമാണ് രോഗികൾ അവരുടെ അസുഖത്തെ കുറിച്ച് അറിയുന്നത് , നമ്മൾ പറയുന്ന വാക്കുകളും മറ്റും എത്ര ഹൃദ്യമാണോ  അപ്പോഴേ രോഗികൾക്ക് പോലും ഒരു ആത്മവിശ്വാസം ഉണ്ടാകുകയുള്ളൂ .. നമ്മൾ ചിരിച്ചാലേ അവരും ചിരിക്കുകയുള്ളു അതാണ് എന്റെ തിയ്യറി.. "

"ഓ.. ഞാൻ അവൾക്ക് ചായ കൊടുക്കാൻ മറന്നു" എന്ന് പറഞ്ഞ് അയാൾ വീണ്ടും അകത്തെ റൂമിലേക്ക് പോയി വേഗം തന്നെ തിരിച്ചു വന്നു 

"അവൾ അന്വേഷണം പറയാൻ പറഞ്ഞു, ഇവിടെ വരാത്തതിൽ നീരസം പാടില്ല എന്നും."  
ടീച്ചർ എഴുന്നേറ്റ് അകത്തെ മുറിയിലേക്ക് നടക്കാൻ ഭാവിച്ചപ്പോൾ അയാൾ വിലക്കി കൊണ്ട് പറഞ്ഞു ഇപ്പോൾ പോകണ്ട അവൾ വിശ്രമിക്കുകയാണ് അവൾക്ക് അത് ഇഷ്ടപ്പെട്ടെന്നു വരില്ല. താൻ ചെയ്തത് തെറ്റാണോ എന്നും വിഷമത്തോടെ ടീച്ചർ വീണ്ടും അവിടെ ഇരുന്നു. ഭാര്യയുടെ മുഖത്തെ വല്ലായ്മ ഡോക്ടർക്ക് മനസ്സിലായി. 
" എങ്കിൽ ഞങ്ങൾ ഇറങ്ങുകയാണ് ഇനിയും ഒന്നു രണ്ട് സ്ഥലത്ത് ക്ഷണിക്കാനുണ്ട്. അപ്പോൾ ഞായറാഴ്ച്ച വൈകീട്ട് രണ്ടു പേരും നേരത്തെ എത്തണം ഞങ്ങൾക്ക് ഇനി നിങ്ങളൊക്കെയല്ലേ ഉള്ളു.."  

"തീർച്ചയായും വരും.. അവളുടെ കാര്യം ഉറപ്പൊന്നും ഇല്ല പുറത്തേക്ക് ഇറങ്ങുകയോ പരിപാടികളിൽ പങ്കെടുക്കുന്നതൊന്നും താൽപര്യമില്ല പ്രായം ഇത്ര ആയെങ്കിലും ഒരു നാണക്കാരിയാണ് എങ്കിലും ഞാൻ ശ്രമിക്കാം"

 അവരോടൊപ്പം വാതിൽ വരെ അയാളും ചെന്നു അവർ ഇറങ്ങിയതും അയാൾ വാതിലടച്ചു.. "എന്നാലും ആ സ്ത്രീക്ക് നമ്മുടെ അടുത്ത് ഒന്നു വരാമായിരുന്നു. ആദ്യമായ് ഒരു കൂട്ടർ വീട്ടിൽ വരുമ്പോൾ ഇങ്ങനെയാണോ പെരുമാറുക ? അതോ വേറേ വല്ല രോഗം ആണെങ്കിൽ അത് പറഞ്ഞാൽ മതിയില്ലേ" ടീച്ചർ ഡോക്ടറോട് പിറുപിറുത്തു. 

"നമ്മൾ ക്ഷണിക്കാൻ വന്നു ക്ഷണിച്ചു. നമ്മുടെ കടമ ചെയ്ത അത്രയ്ക്ക് ആലോചിച്ചാൽ മതി ഡോക്ടർ പറഞ്ഞു.. അവർ ഗേറ്റിനു അടുത്ത് എത്തും മുന്നേ ഒരു മദ്ധ്യവയസ്കൻ ഗേറ്റ് തുറന്ന് അകത്തേക്ക് വന്നു. അവരെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു "പുതിയ വീട്ടുകാരാണല്ലേ ഞാൻ കണ്ടിരുന്നു വന്ന് പരിചയപ്പെടണം എന്ന് വിചാരിച്ചതാണ് ഒഴിവ് ഉണ്ടായില്ല."  

"ഒഴിവു നോക്കി ഒരു ദിവസം ഇറങ്ങ് നമുക്ക് ഒന്ന് കൂടാം.. പിന്നെ ഞായറാഴ്ച വൈകീട്ട് വീട്ടിൽ ഒരു ചെറിയ പരിപാടി ഉണ്ട് ഇവിടത്തെ സാറും ഭാര്യയുമൊക്കെ വരും കൂടെ താങ്കളും വരണം."  അത് കേട്ട് അയാൾ പൊട്ടിച്ചിരിച്ചു. "എന്തിനാണ് ചിരിക്കുന്നത്" ഡോക്ടർ ചോദിച്ചു. 

" നിങ്ങൾ സാറിന്റെ ഭാര്യയെ കണ്ടോ? ഇല്ലല്ലോ. നിങ്ങളെയും കബളിപ്പിച്ചിരിക്കുന്നു..."
Part-2
Not available

COMMENTS

Name *

Email *

Write a comment on the story *

വളരെ പുതിയ വളരെ പഴയ