murder സ്‌പോർടിൽ നിന്നും തിരികെ മടങ്ങുപ്പോഴും എന്റെ മനസ്സിൽ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങൾ ആയിരുന്നു. ഒരിക്കലും സോൾവ് ചെയ്യാൻ പറ്റാത്ത കണക്കിലെ ചില പ്രോബ്ലെംസ് പോലെ ആയിരുന്നു ആ ചോദ്യങ്ങളും.
കണ്ണ് അടക്കാൻ കഴിയുന്നില്ല
മനസ്സിൽ മുഴുവനും ചോരയുടെ ചിത്രങ്ങൾ. പ്രകാശം എന്റെ മനസ്സിൽ നിന്നും പോയി , ഇപ്പോൾ ഉള്ളത് ഇരുട്ട് മാത്രം.
രണ്ടു ദിവസങ്ങൾക്ക് മുൻപ് - സെന്റ്. ജോസഫ് പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്കൂൾ - തൃശൂർ
* ലീന ടീച്ചർ, "ടീച്ചറുടെ ക്ലാസ്സിലെ എല്ലാം കുട്ടികളും പഠിക്കാൻ മിടുക്കികളും, മിടുക്കൻമാരും ആണ് ലെ. എന്റെ ക്ലാസ്സിൽ ഈ തവണ വളരെ മോശം കുട്ടികൾ ആണ്, ഒന്നിനും ഒരു അനുസരണ ഇല്ല, എല്ലാത്തിനും മാർക്കും കുറവ് ആണ്. ഇനി പി. ടി. എ മീറ്റിംഗ് നു എല്ലാം പേരെന്റ്സും വരും എന്നിട്ട് പഠിപ്പിക്കുന്നത്തിനെ കുറ്റം പറയും."
"അത് ശരിയാണ്, ഈ തവണ എന്തോ കുരുത്തം, എന്റെ കുട്ടികൾക്ക് എല്ലാം നല്ല മാർക്ക് ഉണ്ട്. ഒരാൾ ഒഴികെ ....."
"എതാണ മാർക്ക് കുറഞ്ഞ കുട്ടി? "
"അതോ... അനു അരുൺ ആണ്, എന്താണാവോ ആ കുട്ടിക്ക് ഈ തവണ പറ്റിയത്, എല്ലാം വിഷയത്തിനും മാർക്ക് കുറവ് ആണ്. അവളുടെ അച്ഛൻ പോലീസ് അല്ലെ, കുട്ടിയുടെ കാര്യം ഒന്നും ശ്രെദ്ധിക്കുന്നില്ല എന്ന് തോന്നുന്നു. മീറ്റിംഗ് നു വരുബോൾ എന്തായാലും ചോദിക്കണം , ആ കുട്ടിയുടെ മാർക്ക് നെ പറ്റി. അച്ഛന് തിരക്ക് ആണെങ്കിൽ അമ്മ ഉണ്ടാവില്ലേ വീട്ടിൽ. "
"ടീച്ചർക്ക് അപ്പോൾ അത് അറിയില്ലെ ആ കുട്ടിയുടെ അമ്മ മരിച്ചു, ആരോ കൊന്നത് ആണെന്ന് ഒക്കെ പറഞ്ഞു കേൾക്കുന്നുണ്ട്. പിന്നെ ആളുകളുടെ ഇടയിൽ വേറെ ഒരു സംസാരവും കേൾക്കുന്നുണ്ട് , ആ കുട്ടിയുടെ അച്ഛൻ തന്നെയാണ് അത് ചെയ്തത് എന്ന് !"
" ശരിയാണോ!!!!, പാവം കുട്ടി, അല്ല ഇത് അനു മോൾക്ക് അറിയുമോ ? "
"ഏയ്യ്... ഇല്ല അറിയില്ല, ആരും അവളോട് ഇത് പറഞ്ഞിട്ടില്ല, പിന്നെ സത്യം എന്താണ് എന്ന് നമുക്കും അറിയില്ലലോ .... "
2B ക്ലാസ്സിലെ പി.ടി പീരിയഡ് ,
ഗ്രൗണ്ടിൽ എല്ലാവരും ഫുട്ബോൾ കളിച്ചും, മറ്റു ഇരിക്കുന്നു.
ഗ്രൂപ്പിൽ ചേരാതെ മാറി നിൽക്കുന്ന ഒരു കുട്ടി ഉണ്ടായിരുന്നു, അവൾ അനു ആയിരുന്നു.
ആണുകുട്ടികളും പെൺകുട്ടികളും ആവേശത്തിൽ തിമിർത്ത് കളിക്കുകയാണ് , സ്റ്റേഡിയത്തിന്റെ നടുക്ക് വലിയ ഒരു ആൽ മരം ഉണ്ട്, അവിടെ കുട്ടികൾക്ക് വിശ്രമിക്കാം
ഒറ്റക്ക് ആ തണൽ മരത്തിന്റെ ചുവട്ടിൽ ഇരിക്കുകയായിരുന്നു, പെട്ടെന്ന് ഒരു അങ്കിൾ അനുവിന്റെ അടുത്തേക്ക് വന്നു. അനുവിനോട് കുറെ സംസാരിച്ചു , അവളുടെ ഒപ്പം കളിച്ചു, ചിരിപ്പിച്ചു, അനു അച്ഛന് ഒപ്പം എങ്ങിനെ ഹാപ്പി ആയിരുന്നോ അത് പോലെ തന്നെ തോന്നി . ആ അങ്കിൾ അവളോട് അമ്മയെ കുറിച്ചും, അച്ഛനെ കുറിച്ചും കുറെ ചോദിച്ചു, അച്ഛന്റെ നമ്പറും ചോദിച്ചു, അത് എല്ലാം പറഞ്ഞു കൊടുത്തു, പകരം അനുവിന് ആ അങ്കിൾ നിറയെ ചോക്ലേറ്റ്സ് കൊടുത്തു, പിന്നെ അവസാനം ആ അങ്കിൾ അവളോട് ചോദിച്ചു
"അനു മോളെ.... മോളുടെ അമ്മ എവിടെയാണ്?? "
അവൾ പറഞ്ഞു "അമ്മ,.... എനിക്ക് അറിയില്ല , പക്ഷെ പെട്ടെന്ന് തന്നെ തിരിച്ച് വരൂ എന്നാണ് അച്ഛൻ പറഞ്ഞിരിക്കുന്നത്,"
"മ്മ്മ് മോളുടെ അച്ഛൻ കള്ളം പറയുകയാണ്, അനുവിന്റെ അമ്മ ഒരിക്കലും ഇനി തിരിച്ചു വരില്ല, മോളുടെ അമ്മ മരിച്ചു പോയി."
"ഇല്ല, ഒരിക്കലും ഇല്ല മോളുടെ അമ്മ മരിച്ചിട്ടില്ല,... "
" കരഞ്ഞത് കൊണ്ട് കാര്യമില്ല മോളു , ഇതാണ് സത്യം, പിന്നെ വേറെ ഒരു കാര്യം... മോളുടെ അമ്മയെ കൊന്നത് ആരായെന്നു അറിയുമോ ?? മോളുടെ അച്ഛൻ തന്നെയാണ്. "
" എന്റെ അച്ഛനാണോ അമ്മയെ കൊന്നത്?????
അങ്കിൾ പറയുന്നത് സത്യം ആണോ? "
"ഇതാ അച്ഛനെ വിളിച്ചു ചോദിക്ക്....."
വണ്ടിയിൽ ഇരുന്നു അരുൺ, പതിയെ ഒന്ന് മയങ്ങി , അയാൾ മെല്ലെ ഒരു സ്വപ്‍നത്തിലേക്ക് പോയി.
കുഞ്ഞുനാളിലൊരിക്കൽ പാടത്ത് ചാതിയും, ചാഴിയും പെറുക്കി നിന്ന രാത്രിയിൽ തണുത്തു വിറച്ചു പറന്നു വന്ന മൂന്നു മിന്നാമിനുങ്ങുകളെ കൈപ്പത്തിക്കുള്ളിലാക്കി നാലാമനെയും കാത്തു നിന്നതും , മുറുക്കിപിടിച്ച മുഷ്ടിക്കുള്ളിലിരുന്ന് അവ മൂന്നു ചത്തതും . ചത്തു കഴിഞ്ഞപ്പോൾ കുരുന്നു കൈയിൽ ഇരുട്ട് പരന്നു,. ആ രാത്രിയിൽ ഇരുട്ട് അവനെ പിന്തുടർന്നതും. പെട്ടെന്ന് ഒരു അലർച്ച കേട്ടു, കൈയിലെ റാന്തൽ വിളക്ക് താഴെ വീണു പെട്ടി.
അവനു പേടിയായി തുടങ്ങി, ഒരു ശബ്‌ദം പിന്നിൽ നിന്നും കേട്ടു, ആ ശബ്‌ദം കൂടി കൂടി വന്നു, വേഗത്തിൽ പുറകിലേക്ക് നോക്കാതെ അവൻ നടന്നു. കാവിനടുത്തെത്തിയപ്പോൾ കാൽ തടഞ്ഞു വീണു. , .... പിന്നെ നോക്കുമ്പോൾ ഇതാ അവനെക്കാൾ വലിയ ഒരു രൂപം. ഒരു കൈയിൽ അരിവാൾ, മറ്റേ കൈയിൽ റാന്തൽ വിളക്കും മായി നിൽക്കുന്നു. പിന്നെ ഇരുട്ടുകൾ നിരയായി വന്ന് കണ്ണുകളിൽ ഇരുട്ടു നിറച്ചു..... കണ്ണുകളിൽ കനത്ത ഭാരം നിറഞ്ഞു,
പെട്ടെന്ന് കണ്ണുകൾ തുറന്നു. നോക്കുമ്പോൾ കാണുന്നത് മരങ്ങളും, വീടുകളും ഓടുന്നതാണ്.....
വളരെ വിചിത്രമായ ഒരു പകൽ സ്വപ്നം. എന്താണ് ആ സ്വപ്നത്തിന്റെ
അർത്ഥം.
ആകെ ഒരു പേടിയായിരുന്നു മനസ്സിൽ മുഴുവനും , ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്, ... ഒന്നും അറിയില്ലലോ .ശരിയാണ് എനിക്ക് ഒന്നും അറിയില്ല....
"അരുൺ സാർ, എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്"
"എന്താണ് ഡോ?, പറയ് "
"അത് സാർ, ജെന്നി യുടെ കൊല നടന്ന ആ വൈകുന്നേരം, കേസ് തെളിഞ്ഞു എന്നു കരുതി, സമാധാനത്തോടെ ഉറങ്ങാൻ കിടന്നപ്പോൾ പെട്ടെന്ന് ആണ് എനിക്ക് ഒരു ഫോൺ കാൾ വന്നത്.
അന്നത്തെ ആ രാത്രി
"ഹലോ ആരാണ്?? "
"ഇത്രയും വിശാലമായ ഭൂമി ഉണ്ടല്ലോ ഇനിയും ചോര കറകൾ പതിയാൻ.... ഇത് ഇവിടെ ഒന്നും കൊണ്ട് തിരില്ല... എത്തിയ സ്ഥാലത്ത് തന്നെ നിങ്ങൾ വിണ്ടും എത്തും അപ്പോൾ ശരി.ഗുഡ് നൈറ്റ് , ഇന്ന് നിങ്ങൾ സുഖമായി ഉറങ്ങിക്കോ....."
" ഹലോ ഹലോ നിങ്ങൾ ആരാണ് ?? എന്താണ് നിങ്ങൾ പറയുന്നത്. "
"സാർ അന്ന് അവർ പറഞ്ഞത് എനിക്ക് ഒന്നും മനസ്സിലായില്ല. പക്ഷെ ഇപ്പോൾ എല്ലാം കൂടി നോക്കുപ്പോൾ അന്നത്തെ ആ ഫോൺ കാൾ വരാൻ പോകുന്ന അപകടത്തെ ഓർമപ്പെടുത്തുകയായിരുന്നോ? ഒന്നും മനസ്സിലാവുന്നില്ല."
"ഓക്കേ താൻ ഒന്ന് കൂൾ ആവ്, അന്ന് തന്നെ വിളിച്ചത് ഒരു പുരുഷൻ ആയിരുന്നോ അതോ സ്ത്രീയോ "
"അത് ഒരു സ്ത്രീ ആയിരുന്നു. മധുരമുള്ള ശബ്‌ദത്തിനു ഉടമ..... "
വർഷങ്ങൾക്ക് മുൻപ് - റേഡിയോ ഓൺ ചെയ്തിട്ടുണ്ട്, അതിൽ നിന്നും ഇംഗ്ലീഷ് പാട്ട് ഉയർന്നു കേൾക്കുന്നു. ....... വലിയ വീട്ടിൽ അവൾ എന്നും ഒറ്റയ്ക്കയായിരുന്നു . ചുറ്റുമുള്ള ഇരുട്ട് അവൾക്ക് ഭയമായിരുന്നു. ഇംഗ്ലീഷ് സോങ്ങ്സ് ആണ് അവൾക്ക് ഇഷ്ടം. മാത്രമല്ല കൂടുതലും കാണുന്നത് ഇംഗ്ലീഷ് ഫിലംസ് ആണ്. ഒരിക്കൽ അവൾ അടുക്കളയിൽ നിന്നും പാടുന്നത് കേട്ടു, ശരിക്കും ഞാൻ വിചാരിച്ചത് ടി. വി യിൽ നിന്നാണ് എന്നായിരുന്നു. എന്നാൽ ആ പോപ്പ് സിങ്ങർ എന്റെ കൃഷ്ണ ആയിരുന്നു.
കോൺസ്റ്റബിൾ ദാമു സാർ, പറഞ്ഞതിൽ നിന്നും കിട്ടുന്ന ഒരേ ഒരു ക്ലൂ എന്നത് ആ ഫോൺ കാൾ തന്നെ ആണ്. ആരായിരുന്നു ആ കാൾ ചെയ്തത്??....
"ഡോ വണ്ടി ഇവിടെ നിർത്തിക്കോ നമുക്ക് ഒരു ചായ കുടിച്ചിട്ട് പോകാം.
.. "
"ശരി സാർ,"
" രണ്ടു ചായ എടുക്ക് ഡോ , വേറെ എന്തെങ്കിലും വേണോ?"
" വേണ്ട സാർ വേറെ ഒന്നും വേണ്ടാ"
" എനിക്ക് ഒരു പരിപ്പ് വട കൂടി എടുക്ക്,
നല്ല ചായ ആയിരുന്നു അത് കടുപ്പവും മധുരവും ഒക്കെ പാകത്തിന് ആണ്.
തെരുവിലെ കച്ചവടക്കാരുടെ കാര്യം വളരെ കഷ്ടം ആണ് ലെ, എല്ലാ സമയവും വെയിലത് നിന്ന് വറുത്തതും പൊരിച്ചതും ആയ
പലതരം പലഹാരങ്ങൾ ഉണ്ടാക്കുന്നു. കുറെ ഉണ്ടാക്കി വെയ്ക്കും എന്നാൽ ഉണ്ടാക്കിയത് മുഴുവനും വിൽക്കാറുമില്ല. പാവങ്ങൾ ജീവിക്കാൻ വേണ്ടി കഷ്ടപ്പെട്ടുക്കയാണ്.
ഹൈവേയിൽ നിന്ന് മാറി നിൽക്കുന്ന 'ചായ ഉണ്ട് ട്ടോ കുടിച്ചിട്ട് പോകാം ' എന്ന കട ദൂരെ നിന്ന് കണ്ടപ്പോൾ വണ്ടി നിർത്തണം എന്നു തോന്നി. നിർത്തിയത് മോശമായില്ല . നല്ല ഒരു ചായ മനസ്സിന് പോലും ആശ്വാസം തരും.
"സാർ നമുക്ക് തിരിക്കാം ലെ, "
"പിന്നെ കുറച്ചു പരിപ്പുവട പാർസൽ
എടുത്തോ ട്ടോ
അപ്പോൾ ശരി ചേട്ടാ, പിന്നെ എപ്പോയെങ്കിലും ഈ വഴി വരുപ്പോൾ കയറാം. "
"മാനന്തവാടിയിലും, നെയ്തൽവാടിയിലും നടന്ന കൊലകൾക്ക് പിന്നിൽ എന്തെങ്കിലും ബന്ധമുണ്ടോ?? ഈ രണ്ടു കൊലയും ചെയ്തത് ഒരാൾ തന്നെ ആയിരിക്കുമോ?? താൻ എന്തു പറയുന്നു "
"സാർ എനിക്കു അത് തന്നെ ആണ് തോന്നുന്നത്, ഈ രണ്ട് കൊലയുടെയും കൊലയാളി ഒരാൾ തന്നെ ആവും. പിന്നെ തെളിവിനായി ഒന്നും തന്നെ കിട്ടിയിട്ടുമില്ല . murder സ്പോർട്സ് രണ്ടും ആളുകൾ അധികം ഇല്ലാത്ത ഏരിയാ ആണ്. അത് കൊണ്ട് ഈസി ആയി കൊല ചെയാം.
കൊല നടന്ന രണ്ടു സ്ഥലത്തും സി. സി. ടി . വി ക്യാമറ ഇല്ല എന്നാണ് മറ്റൊരു വസ്തുത. "
"ജെനിയുടെ കേസിന്റെ കാര്യം എന്തായി. അവളുടെ എല്ലാം ഡീറ്റെയിൽസ് കിട്ടിയോ? "
"കിട്ടി സാർ, റിപ്പോർട്ട് സ്റ്റേഷനിൽ ഉണ്ട്."
പോലീസ് സ്റ്റേഷനിൽ -
"സാർ, സെല്ലിൽ ആ ഗോപി... എന്താണ് ഡോ എന്താ?"
"സാർ, ഞങ്ങൾക്ക് ഒരു കാൾ വന്നു, സെന്റ്. മേരിസ് സ്കൂളിന്റെ അടുത്ത് ഒരു ആക്സിഡന്റ്.
പെട്ടെന്ന് വണ്ടി എടുത്തു ഞങ്ങൾ അവിടേക്ക് പോയി. എന്നാൽ ആ കാൾ ഒരു ഫേക്ക് ആയിരുന്നു. നാണം കെട്ടു തിരിച്ചു എത്തിയ ഞങ്ങൾ കണ്ടത് അതാ സ്റ്റേഷനിൽ ഗോപി മരിച്ചു കിടക്കുന്നതാണ്. ഗോപി ആയിരുന്നു അത്. "
"നിങ്ങൾക്ക് കാൾ വന്നപ്പോൾ എന്തുകൊണ്ട് എന്നെ അറിയിച്ചില്ല. ഓഹ് ഗോഡ്, ഇനി എന്തു ചെയ്യും."
" സാർ ഇത് നമ്മുടെ പരിധി വിട്ടു പോക്കും എന്നാണ് തോന്നുന്നത്.
സ്റ്റേഷൻ ലോക്ക്അപ്പിലെ കമ്പികൾക്കിടയിലുടെ കയർ മുറിക്കിയാണ് ഗോപിയെ കൊന്നത്. ഒരു തുള്ളി ചോര പോലും നിലത്തു വീഴാതെ .
വർഷങ്ങൾക്ക് മുൻപ് ഒരു അഭയാർത്ഥി ക്യാമ്പ്.
"ഏയ് നിന്റെ പേര് എന്താ, .
*എന്റെ പേര് കൃഷ്ണ,"
"മരിച്ചവർ കുട്ടിയുടെ ആരായിരുന്നു.? "
"എന്റെ എല്ലാം ആയിരുന്നു. പ്ലീസ് എനിക്കും അവരുടെ ഒപ്പം പോകണം. എന്നെ ഒന്ന് കൊന്നു തരുമോ???? "
"കൃഷ്ണ എന്റെ പേര് അരുൺ, നിനക്ക് ആരും ഇല്ല എന്ന തോന്നൽ വേണ്ട, ഞാൻ ഉണ്ട്. എനിക്ക് നിന്നെ ഇഷ്ടമായി....
പിന്നെ മരിക്കാൻ വളരെ ഈസി ആണ്. മരണത്തിൽ നിന്നും രക്ഷപ്പെട്ടൻ ആണ് ബുദ്ധിമുട്ട് .
"
ഇരുട്ടിൽ തെളിയുന്ന ആ വെള്ള നക്ഷത്രങ്ങൾ താഴെ നിന്നും മുകളിലേക്ക് ഉയരുന്നു. കനലിന്റെ തിരകൾ മനസ്സിൽ എരിയുന്നു