ക്ലാസിൽ ഓണ പരിക്ഷയുടെ കണക്കിന്റെ പേപ്പർ പേരും മാർക്കും വിളിച്ച് പറഞ്ഞ് കോടുക്കുന്ന തിരിക്കിലായിരുന്നു സുമതി ടീച്ചർ.
ആദ്യം പേര് വിളിക്കുന്ന ഒരോരുത്തരും ടീച്ചറുടെ അടുത്ത് ചെന്ന് പേപ്പറും വാങ്ങി പുഞ്ചിരിയോടെ മടങ്ങി . അവസാനത്തെ പേപ്പർ അച്ചുതെന്റെയാണ്.
"അച്ചുതൻ ഇത്തവണയും മുട്ട ഇട്ടിട്ടുണ്ടട്ടോ"
സുമതി ടീച്ചർ അത് പറഞ്ഞ് തീരുമ്പോഴെക്കും ക്ലാസിൽ കൂട്ട ചിരി ഉയർന്നു...
പുറകിലത്തെ ബെഞ്ചിൽ നിന്നും അച്ചുതൻ തല കുനിച്ച് എണിറ്റ് ടീച്ചറുടെ അടുത്ത് എത്തിയപ്പോഴെക്കും സുമതി ടീച്ചർ വീണ്ടും പറഞ്ഞു...
"നീയോക്കെ എന്തിനാ വരുന്നത് വല്ല ഓട്ടോ ഓടിക്കാനോ കൂലിപണിക്കോ പോക്. ഒറ്റ ഒരുത്തൻ കാരണം ഈ സ്കൂളിലെ 100 % വിജിയം ഇല്ലാണ്ടാവും"...
പേപ്പർ വാങ്ങി ഒന്നും മിണ്ടാതെ തിരിഞ്ഞ് നടക്കുമ്പോളും വീണ്ടും സുമതി ടീച്ചർ പിറുപിറുത്തു
"തന്തക്കും തള്ളക്കും നോക്കാൻ വയ്യാത്തോണ്ട് ഇങ്ങോട്ടേക്ക് പറഞ്ഞ് വിടും ഒരോരോ പാഴ്ജന്മങ്ങൾ ."
അച്ചുതന് ഇത് കേൾക്കുന്നത് പുതുമയുള്ള കാര്യമല്ല പത്താംതരംവരെ എങ്ങനെയോ കടന്നു കൂടി ഈ കടമ്പ കടക്കില്ലെന്ന് അച്ചുതന് തന്നെ നന്നായി അറിയാം....
പത്താതരം പരിക്ഷയോക്കൊ കഴിഞ്ഞ് വിടപറയുന്ന നേരത്തും സുമതി ടീച്ചറുടെ വക ശകാരം അച്ചുതനുണ്ടായിരുന്നു...
"നിങ്ങളോക്കെ ഈ സ്കൂളിന്റെ അഭിമാനം ആകുമെന്ന് ഉറപ്പുണ്ട് പക്ഷേ ഈ അച്ചുതൻ എവിടെ എത്തുമെന്ന് ആർക്ക് അറിയാം..."
ക്ലാസിൽ ഒരിക്കൽ കൂടി കൂട്ടചിരി ഉയർന്നു...
വർഷങ്ങൾ കഴിഞ്ഞു . സ്കൂളും പരിസരവും മാറി, സുമതി ടീച്ചറുടെ മകൾക്ക് എന്തോ അസുഖമാണെന്നും ശസ്ത്രക്രിയ ചെയ്യുന്നതിന് പണം ആവിശ്യം ഉണ്ടെന്ന് കേട്ടറിഞ്ഞ് പഴയ പത്താം ക്ലാസുകാരോക്കെ പിരിച്ചെടുത്ത തുകയുമായി ടീച്ചറെ കാണാൻ എത്തിയിരുന്നു . അന്നും കൂട്ടത്തിൽ ആരോ ചോദിച്ചു അച്ചുതൻ എവിടെ എന്ന്...
" ഓ അവന് ടീച്ചറോടൊക്കെ ദേഷ്യാകും"
മറ്റാരോ അതിന് മറുപടിയും കൊടുത്തു..!
പിന്നിട് അറിയുന്നത് എത്രയുംപെട്ടന്ന് മകളെ എറണാകുളത്ത് എത്തിക്കണം എന്നായിരുന്നു. നാടും നകരവും പോന്നുമോൾക്ക് വേണ്ടി പ്രാർഥനയിൽ മുഴുകി . ജനങ്ങൾ ആ ആബുലൻസിന് വഴിയോരിക്കി കൃത്യസമയത്ത് തന്നെ ആബുലൻസ് ഹോസ്പ്പിറ്റലിൽ എത്തി...
കുട്ടിയെ അറ്റൻഡർ വന്ന് പെട്ടന്ന് തന്നെ ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിച്ചു. സുമതി ടീച്ചർ അവരുടെ ഒപ്പം നടന്ന് നീങ്ങുമ്പോൾ ആരോ ആബുലൻസ് ഡ്രൈവറുടെ പേര് ചോദിക്കണത് കേട്ടു... "എന്താ മോന്റെ പേര്?"
"അച്ചുതൻ "