Story by Dr. Charu panicker.
Happy reading.
“നിന്നെ കണ്ട അന്നുമുതൽ ഇഷ്ടമായിരുന്നു എനിക്ക്.നിനക്ക് അവനോടുള്ള ഇഷ്ടം കാരണം ഞാൻ പറയാതെ ഇരുന്നതാ. ഇനി ഇപ്പോൾ ധൈര്യമായി പറയാം. എനിക്ക് നിന്നെ ഇഷ്ടമാണ് ഒരുപാട്. നിന്റെ മണ്ടത്തരവും പൊട്ടത്തരങ്ങളും.”
“ടാ.. നീ കാര്യമായി പറഞ്ഞതാണോ? ഞാൻ തമാശയ്ക്ക് പറഞ്ഞതാ. നീ ആരെങ്കിലും മനസിൽ ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഇളക്കാനായി വായിൽ വന്നത് പറഞ്ഞതാ. നിന്നെ പരിചയപ്പെട്ട അന്നുമുതൽ ഇന്നുവരെ നീ അറിയാത്തതായി എന്റെ ജീവിതത്തിൽ എന്തെങ്കിലുമുണ്ടോടാ. നീ എന്റെ ചങ്കല്ലേ.”
“സോറി ടീ.. ഞാൻ മനസിലുളളത് പറഞ്ഞന്നേയുളളൂ. പക്ഷേ നീ ഞാൻ പറഞ്ഞതിനെ പറ്റിയൊന്ന് ചിന്തിക്കൂ.”
” എനിക്ക് മനസ്സിലാകുന്നുണ്ട്. പക്ഷേ എനിക്ക്…”
” നീ പറ… എന്താ നിന്റെ പ്രശ്നം? ”
” പറയില്ല. പറഞ്ഞാൽ നീ കളിയാക്കി കൊല്ലും.”
” ഇല്ല. നീ എന്റെ ചങ്ക് അല്ലേ. പറയെടീ.”
” ടാ.. എനിക്ക് ഇടംകൈയ്യനായ ഒരു ചെക്കനെ പ്രേമിച്ചു കെട്ടണം.”
” എന്ത്? ”
“നിനക്ക് എന്താ മലയാളം അറിയില്ലേ?”
” നീ ദേഷ്യപെട്ടാതെ. നീ എന്താ പറഞ്ഞേ? ഒന്നുകൂടി പറ ”
” ഇടംകൈയ്യനെ കെട്ടണമെന്ന്… ഇപ്പോ കേട്ടോ? ”
” ഹ ഹ എന്റമ്മോ…എനിക്ക് വയ്യ.. ഹ ഹ… ”
” ഇതാ ആരോടും ഞാൻ പറയാത്തെ. എനിക്ക് വട്ടാണെന്ന് പറയും.”
” വട്ടല്ലടീ മുഴുഭ്രാന്ത്.”
” നീ പോടാ. നിനക്ക് പറഞ്ഞാൽ ഒന്നും മനസിലാവില്ല.”
” അതെന്താ ഇടംകൈയ്യരോട് നിനക്ക് ഇത്ര വലിയ ഇഷ്ടം? സാധാരണ ആളുകൾക്ക് ഇടംകൈയ്യരോട് ഒരു അകൽച്ചയായണല്ലോ.”
” അതൊക്കെ നിന്റെ തോന്നലാ. ലോകത്തിൽ 10% ആളുകൾക്ക് മാത്രം കിട്ടുന്ന ഭാഗ്യമാണ്. ഭൂരിഭാഗം ജീനിയസും ഇടംകൈയ്യരാണ്. നമ്മൾ വലതുകൈ വച്ച് ചെയ്യുന്ന കാര്യങ്ങൾ അവർ മറു വച്ച് ചെയ്യുന്നത് കാണാൻ തന്നെ നല്ല രസമാണ്. ”
” കൈ കണ്ടിട്ട് ഇഷ്ടപ്പെടുന്നതൊക്കെ ആദ്യമായി കേൾക്കുവാ.”
” നിങ്ങൾ ആണുങ്ങൾക്ക് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന പേരിൽ മുഖവും കണ്ണും മൂക്കൂത്തിയുമൊക്കെ കണ്ട് പ്രേമിക്കാമെങ്കിൽ ഞങ്ങൾക്ക് കൈ കണ്ടിട്ടും പ്രേമിക്കാം.”
” ഓ നമിച്ചു. അപ്പോ… ഇടംകൈയ്യനായ ചെക്കനെ കിട്ടിയാൽ നീ കെട്ടുമല്ലേ? ”
” ഉറപ്പായും. ”
” എന്നാൽ നീ നമ്മുടെ കല്ല്യാണത്തിന് തയ്യാറായി ഇരുന്നോളളൂ..”
” എന്ത്? ”
” നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ലേ?”
” ടീ മണ്ടൂസ്സേ.. ഇത്രയും കൊല്ലം വാൽ പോലെ കൂടെ ഉണ്ടായിട്ടും നിനക്ക് ഞാൻ ഇടംകൈയ്യാണെന്ന് അറിയില്ലേ? ”
” ങേ… നീ വീട്ടിൽ വന്നപ്പോൾ ഫുഡ് ഒക്കെ കഴിച്ചത് വലതുകൈയ്യ് വച്ചിട്ടാണല്ലോ! ”
” അതു കുഞ്ഞിലെ മുതൽ അമ്മ അടി തന്നു ശീലപ്പിച്ചതാ.അതുമാത്രമേയുളളൂ വലതുകൈ വച്ച്. എന്താ നിന്നെ കെട്ടാൻ അതും ഇടംകൈ ആക്കണോ?”
” ആക്കേണ്ടി വരും. ഹ ഹ ”
പൊട്ടന് ലോട്ടറി അടിച്ചപ്പോലെ എനിക്കും കിട്ടി ഞാൻ ആഗ്രഹിച്ചപോലെ ഒരു
ഇടംകൈയ്യനെ..
(അവസാനിച്ചു)