FatherZday - Malayalam audio story


Authors

"Please use headset for better experience"

Story by Bobish MP

Copyright © kathaweb. Enjoy listening



“പപ്പാ… മമ്മിയും ടെസ്സയും എവിടെ പോയതാ..” 

പെട്ടെന്ന് വാതിൽ തുറന്ന് അവൻ അകത്തു കയറിയപ്പോൾ ഞാനൊന്ന് ഞെട്ടിപ്പോയി. എന്നാലും പെട്ടെന്ന് തന്നെ ഷെൽഫ് അടയ്ക്കാൻ പറ്റി. അവന്റെ കണ്ണ് ഒരു നിമിഷം  ഷെൽഫിനകത്തേക്ക് പോയോ എന്നൊരു സംശയം ഉണ്ടായിരുന്നു.അതിലെ ആയുധങ്ങൾ അവൻ കണ്ടോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു. 

“തോമസ്.. നിന്നോട് പറഞ്ഞതല്ലേ റൂമിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ” 

“സോറി പപ്പാ.. വിശന്നപ്പോൾ…”  അവൻ സങ്കടത്തിൽ തല താഴ്സത്തി 

“മമ്മിയും ടെസ്സയും ഹോസ്പിറ്റലിൽ പോയതാണ് എന്ന് നിന്നോട് പറഞ്ഞതല്ലേ.. അവർ വന്നോളും ” 

അവന്റെ മുഖത്തെ സംശയം മാറിയിരുന്നില്ല. 

“ഡൈനിംഗ് ടേബിളിൽ നിനക്കുള്ള ഫുഡ് എടുത്ത് വച്ചിട്ടുണ്ട്.” 

ഒരു നിമിഷം എന്തോ പറയാനെന്ന പോലെ അവൻ അവിടെ നിന്നെങ്കിലും വേഗം തന്നെ തിരിഞ്ഞു നടന്നു. ചെറിയ കുട്ടി ആണെങ്കിലും കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാനുള്ള കഴിവ് അവനുണ്ട്. അത് തന്നെ ആയിരുന്നു എന്റെ പേടിയും. എന്നെക്കാളും കൂടുതൽ അവന് ആലീസിനെ ആയിരുന്നു ഇഷ്ടം.അവളുടെ തനി സ്വഭാവമാണ് അവനും കിട്ടിയത്. പക്ഷെ ടെസ്സ അവൾ എന്നെ പോലെ ആണ്. വലിയ ദേഷ്യക്കാരി ആണ്. 

' ബീപ് ബീപ് ബീപ്  ' . പെട്ടെന്നുള്ള ശബ്ദം കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടിപ്പോയി. 

“പപ്പാ..സം വണ് ഈസ് ദേർ ” 

“തോമസ് നീ അകത്തു പോ ഞാൻ നോക്കാം ” 

“പോലീസ്…” 

CCTV നോക്കികൊണ്ട് ആരാണെന്ന് കണ്ടെത്തിയ സന്തോഷത്തിൽ തോമസ് അകത്തു പോയി. വാതിൽ തുറന്നതും ഒരു ലേഡി പോലീസ് ഓഫീസർ അകത്തേയ്ക്ക് കയറി . അവർ ഒന്നും പറയാതെ മുറിയാകെ ഒന്ന് വീക്ഷിച്ചു. 

“സർ.. നിങ്ങൾ ഇവിടെ മൊത്തം 4 പേരില്ലേ?" 

“ഇല്ല.. ഞാനും മകനും മാത്രമേ ഉള്ളു.. ഭാര്യയും മകളും വേറെ വീട്ടിലാണ്” 

“ദാറ്റ്സ് ഒക്കെ.. ഞാൻ മകനോടൊന്ന് സംസാരിക്കട്ടെ” 

“സോറി .. അവൻ പോലീസിനെ വല്ലാതെ ഭയക്കുന്നു. നിങ്ങളെ കണ്ടപ്പോൾ പെട്ടെന്ന് ഓടി അകത്തു പോയതാണ് ” 

“ശരി.. എന്തെങ്കിലും എമർജൻസി ഉണ്ടെങ്കിൽ പോലീസിനെ ഇൻഫോം ചെയ്യണം ” 

“ഷുവർ ..താങ്ക് യു ” 

അവർ പോയതും തോമസ് പുറത്തു വന്നു. 

“പപ്പാ. യു ആർ എ ലയർ.. എനിക്ക് അവരെ പേടി ഇല്ല. അമ്മയും ടെസ്സയും ഹോസ്പിറ്റലിൽ അല്ലെ.. എന്തിനാ കള്ളം പറഞ്ഞെ?? ” 

“മോനെ.. അവർ വലിയ ശല്യക്കാരാണ്. വെറുത നമ്മളെ ഉപദ്രവിക്കും ” 

“പപ്പാ… എനിക്ക് അമ്മയെ കാണണം. പപ്പ ഉണ്ടാക്കിയ ഫുഡ് കഴിച്ച് ഞാൻ ഒത്തിരി ഛർദിച്ചു ” 

“തോമസ്. നീ അകത്തു പോകൂ.. മമ്മി നാളെ വരും ” അപ്പോഴേക്കും ഡോക്ടർ ജയിംസിൻറെ കാൾ വന്നിരുന്നു. 

“ജെയിംസ്. ഇവിടെ ഇപ്പോൾ പോലീസ് വന്നിരുന്നു.. ഞാനാകെ ഭയന്ന് പോയി ” 

“ഡാ.. നീ പേടിക്കേണ്ട..” 

“അതല്ല.. ജെയിംസ് എനിക്ക് വയ്യ.. എല്ലാം തുറന്ന് പറഞ്ഞാലോ ? ” 

“നോ.. അത് വേണ്ട.. കഴിഞ്ഞത് കഴിഞ്ഞു. എല്ലാം തുറന്ന് പറഞ്ഞാൽ നീയും തോമസും പുറം ലോകം കാണാതെ മാസങ്ങളോളം സെല്ലിൽ കിടക്കേണ്ടി വരും ” 

“എത്ര നാൾ അവനോട് കള്ളം പറയുമെന്നെനിക്കറിയില്ല. അവൻ ഇന്നും അവരെ പറ്റി ചോദിച്ചു" 

“എന്നിട്ട്? ” 

“ആശുപത്രിയിൽ ആണെന്ന് നുണ പറഞ്ഞു. അത് മാത്രമല്ല അവന് ഇപ്പൊ ഭക്ഷണം കഴിക്കാൻ വയ്യ" 

“അവൻ ഛർദിക്കുന്നുണ്ടോ?” 

“യെസ് ” 

“ഒക്കെ.. നീ അവന് ഒരു ഇൻജെക്ഷൻ കൂടെ നൽകൂ.. അവൻ ഒക്കെ ആകും.. അവന്റെ അസുഖം മാറുന്ന ലക്ഷണമാണ് ഇത് ” 

“ഒക്കെ.. ജെയിംസ്” 

“നീ വേഗം ബോഡി അവിടെന്ന് മാറ്റ്.. ചെറിയ പീസ് ആക്കി ബാഗിൽ ആക്കിയാ മതി. ഞാൻ തന്ന കെമിക്കൽ യൂസ് ചെയ്ത് നിലം ക്ളീൻ ചെയ്യണം ” 

“ജെയിംസ്… എനിക്ക് ഇത് നേരിടാൻ വയ്യ” 

“ഡാ.. വേറെ വഴി ഇല്ല… ചെയ്തേ മതിയാകൂ ” 

ഞാൻ തോമസിന്റെ മുറി മെല്ലെ പൂട്ടി മുകളിലേക്ക് കയറി.  മുകളിലെ മുറിയിൽ ആകെ രക്തത്തിന്റെ മണമായിരുന്നു.ടേബിളിന്റെ ചുവട്ടിൽ ആലീസിന്റെയും ടെസ്സയുടെയും ശരീരങ്ങൾ ചിതറി കിടക്കുന്നുണ്ട്. എന്റെ ഭാര്യയെയും മകളെയും ഈ കൈകൊണ്ടാണ് ഞാൻ കൊന്നത്. ഏകദേശം അഞ്ചു ലക്ഷം രൂപ നൽകിയാൽ ഒരു കൊലയാളിയെ കിട്ടുമായിരുന്നു. പക്ഷെ എന്നെ പോലെ കാശില്ലാത്തവൻ വേറെ എന്ത് ചെയ്യാൻ. രക്തത്തിന്റെ മണം ഇഷ്ടപ്പെട്ടു തുടങ്ങിയപോലെ. രാജ്യത്തെ ഇപ്പോഴത്തെ സിറ്റുവേഷൻ വച്ചു നോക്കിയാൽ ഒരു വാടക കൊലയാളിയുടെ ജോലി ചെയ്യുന്നതായിരിക്കും ഏറ്റവും നല്ല ജോലി. 

'ബീപ് ബീപ് ബീപ്' 

ശബ്ദം കേട്ട് താഴെ ചെന്നപ്പോൾ വീണ്ടും ആ ലേഡി ഓഫീസർ ആയിരുന്നു. ഡോക്ടറുടെ വേഷം ധരിച്ച ഒരു ചെറുപ്പക്കാരനും വേറെ രണ്ട് പോലീസുകാരും ഒപ്പമുണ്ടായിരുന്നു. അവരുടെ തോക്കുകൾ എന്നെ ലക്ഷ്യം വച്ചായിരുന്നു. 

“മിസ്റ്റർ.. നിങ്ങളുടെ മകൻ ഇപ്പോൾ ഞങ്ങളെ വിളിച്ചിരുന്നു. നിങ്ങളുടെ ഭാര്യയും മകളും എവിടെ ആണ്?.. ഇവിടെ എന്താണ് നടന്നത്? ” 

എന്റെ മുഖം ആകെ വിറയ്ക്കാൻ തുടങ്ങി . തോമസിനെ പൂട്ടിയ മുറി ഒരു പോലീസ് കാരൻ തുറക്കാൻ പോയി. 

“സാർ.. അവൻ ഈ കാഴ്ച കാണരുത്. അവനെ എന്റെ സുഹൃത്ത് ജെയിംസ് നോക്കിക്കോളും.. എന്നെ നിങ്ങൾ കൊണ്ട് പൊയ്ക്കോളു ” 

എന്റെ അഭ്യർത്ഥന അവർ കേട്ടില്ല… അവർ തോമസിനെ പുറത്ത് കൊണ്ട് വന്നു. ഒരു ഭീകര ജീവിയെ പോലെ ആയിരുന്നു എന്റെ മകൻ എന്നെ നോക്കിയത്. പോലീസ്കാരുടെ ഒപ്പം ഒരു ഡോക്ടറും ഉണ്ടായിരുന്നു. അയാൾ മെല്ലെ എന്റെ കണ്ണിലേക്കു ടോർച് അടിച്ചു. 

“മാഡം.. ഇയാൾക്കു കുഴപ്പം ഇല്ല.. പക്ഷെ ഒരു 90 ഡേയ്സ് സെല്ലിൽ നിരീക്ഷണത്തിൽ ഇടണം ” 

അയാളുടെ അടുത്ത ലക്ഷ്യം എന്റെ മകനാണെന്ന് മനസ്സിലായി. തോമസിന്റെ  കയ്യിൽ ജെയിംസ് തന്ന സിറിഞ്ച് ഉണ്ട്. ഒരു ഡോസ് കൂടെ അവന് കൊടുക്കണം എന്ന് ജെയിംസ് പറഞ്ഞിരുന്നു. 

“തോമസ്… റൺ.”

 എന്റെ വാക്കുകൾ അവന്റെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഉണ്ടാക്കിയില്ല. 

“ഡോക്ടർ, പപ്പ എന്നെ ഈ മരുന്ന് കുത്തി വച്ചിട്ടുണ്ട്… പപ്പാ എന്നെ കൊല്ലാൻ നോക്കുക ആണോ ” 

അയാൾ മെല്ലെ മുട്ട് കുത്തി ഇരുന്നു. 

“സീ പൊടിനം ഡ്രഗ്.. നോക്കു, ഇൻസ്പെക്ടർ ഇതൊരു ഇല്ലീഗൽ മെഡിസിൻ ആണ് , സീ ഇൻസ്പെക്ടർ ഇത്തരം പല മരുന്നുകളും ആളുകൾ യൂസ് ചെയ്യുന്നുണ്ട്. ഇതൊക്കെ തട്ടിപ്പുകാർ ഇല്ലീഗൽ ആയി വിൽക്കുന്നതാണ് . ഇതൊന്നും ഗവണ്മെന്റ് അംഗീകരിച്ചതല്ല ” 

“തോമസ്… റൺ..” ഞാൻ വീണ്ടും കരഞ്ഞു പറഞ്ഞു. അവൻ എന്റെ വാക്കുകൾ കേട്ടില്ല. ഡോക്ടർ മെല്ലെ അവന്റെ കണ്ണിൽ നോക്കി…അയാൾ പെട്ടെന്ന് പേടിച്ചു പുറകിലേക്ക് വീണു. അവന്റെ കയ്യിലെ മുറിപ്പാടുകളും അയാൾ ശ്രദ്ദിച്ചു. 

“ഓ. നോ ” അത്രയും നേരം എന്റെ നേരെ ചൂണ്ടിയ തോക്ക് അവർ എല്ലാവരും എന്റെ മകന്റെ നേരെ ചൂണ്ടി. അവന് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. 

“പപ്പാ..” അവന്റെ വിളിയിൽ അത്രയും നേരമുള്ള ദേശ്യം മാറിയിരുന്നു. സങ്കടം കൊണ്ട് എന്റെ നെഞ്ച് കത്തുന്ന പോലെ തോന്നി. 

“കാലു പിടിക്കാം… അവനെ ഒന്നും ചെയ്യ…” എന്തെങ്കിലും പറയുന്നതിന് മുന്നേ അവരുടെ വെടിയുണ്ടകൾ എന്റെ മകന്റെ നെഞ്ചിൽ തുളഞ്ഞു കയറി. കണ്ണുകളടച്ചു കരയാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ. 

“ഹൌസ് നമ്പർ 455 ഇലേക്ക് ഒരു ആംബുലൻസ് വേണം.. അതെ പോലെ ഒരു ക്ലീനിങ് ടീം ആൾസോ വേണം..” 

ലേഡി ഓഫീസർ ആരെയോ വിളിച്ചതിന് ശേഷം എന്റെ നേരെ തിരിഞ്ഞു. 

“സൊ മിസ്റ്റർ .. ഞങ്ങളോട് സഹകരിക്കുക. താങ്കൾ 90 ദിവസം നിരീക്ഷണത്തിൽ സെല്ലിൽ താമസിക്കണം ” 

” എന്റെ മകനെ നിങ്ങൾ.” 

“നോക്കു .. എന്റെ ഭർത്താവിനെയും  കുഞ്ഞിനേയും ഈ കൈകൊണ്ടാണ്   ഞാൻ കൊന്നത്. സൊ ഒരിക്കൽ ഇൻഫെക്ടഡ് ആയാൽ നിങ്ങൾക്കും എനിക്കുമെല്ലാം ഒറ്റ പേരെ ഉള്ളു.. അറിയാലോ?” 

അപ്പോഴേക്കും എന്റെ ഭാര്യയുടെയും മകളുടെയും ബോഡി അവർ കണ്ടെടുത്തിരുന്നു. സ്വയം ആ കൊലപാതകം ചെയ്തതിനാൽ ഗവൺമെന്റ് നൽകുന്ന ഒരു ലക്ഷം രൂപ എനിക്ക് ലഭിക്കാനുള്ള ഒരു ഫോറം അവർ ഫിൽ ചെയ്തു. എന്റെ മകന്റെ കണ്ണുകൾ പാതി അടഞ്ഞു എന്നെ തന്നെ നോക്കുന്ന പോലെ തോന്നി. കരയാൻ കൂടെ വയ്യാതെ നെഞ്ചിൽ കൈ വച്ചു നിലത്തിരിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. എന്റെ വീട് അവർ സീൽ ചെയ്ത് പുറത്ത് ഒരു ബോർഡ് വച്ചിരുന്നു. 

ഇൻഫെക്ടഡ് ഹൌസ് Infected :3 Under Surveillance :1

COMMENTS

Name *

Email *

Write a comment on the story *

വളരെ പുതിയ വളരെ പഴയ