Black rose | Malayalam audio story |


Authors

expand_more Please use 🎧 more_horiz

0:00 0:00
repeat skip_previous
play_arrow
skip_next queue_music
queue_music Music list
close

Dive into the written story here! ➡️ Part-1
അവന്റെ കറുത്ത ഗ്ലൗസ് ഇട്ട കൈകളിൽ ഒന്നിൽ ചുരുട്ടി പിടിച്ചിരുന്ന ചങ്ങലയുടെ അറ്റത്തു ലോകത്തിലെ തന്നെ ഏറ്റവും അക്രമകാരി എന്ന് വിശേഷണമുള്ള 'അമേരിക്കൻ പിറ്റ് ബുൾ ടെറിയർ' എന്ന നായ.. കുതിച്ചു ചാടാൻ ഒരുങ്ങി നിന്നു.. അയാളുടെ കഴുത്തിൽ "JMT" എന്ന് എഴുതിയ ഒരു സ്വർണ ലോക്കറ്റ് കിടന്നിരുന്നു.. മറ്റേ കയ്യിൽ ഊരി പിടിച്ചിരുന്ന ആ കത്തി..വെയർ ഹൗസിലെ ഹലൊജൻ ബൾബിൽ വെട്ടി തിളങ്ങി.. അയാളുടെ മുന്നിൽ അർദ്ധനഗ്നയായി കിടന്ന പെൺകുട്ടിയുടെ അവസാനത്തെ ആഗ്രഹം ആ കത്തി കൊണ്ട് മരിക്കണം എന്ന് മാത്രം ആയിരുന്നു.. അത്രയ്ക്ക് വീര്യം ഉള്ള DNA ആണ് ഒരു പിറ്റ് ബുള്ളിന്റേത് എന്നവൾ എവിടെയോ വായിച്ചു കേട്ടിരുന്നു..!!! അതിന്റെ കടിയേറ്റാൽ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല.. അവിടിരുന്ന ഒരു ടാർ വീപയുടെ പുറത്തു.. പ്രത്യേകം പറഞ്ഞു ചെയ്യിച്ച ഒരു "ബ്ലാക്ക് റോസ്" ബോക്കെ  വച്ചിരുന്നു..  തുർക്കിയിലെ "ഹാൽഫ് ഏറ്റി" എന്ന സ്ഥലത്തു നിന്നു വരുത്തിയ ആ റോസാ പൂക്കൾ കൂടുതൽ കറുത്ത നിറം പ്രാപിക്കുന്നത് ഒക്ടോബർ നവംബർ മാസങ്ങളിൽ ആയിരുന്നു..  പൂക്കളുടെ ഭാഷയിൽ "ബ്ലാക്ക് റോസിന് ഒരു അർത്ഥമെ ഉണ്ടായിരുന്നുള്ളു.. മരണം...!!!! 

 പിറ്റേ ദിവസം രാവിലെ തന്റെ മൊബൈൽ റിങ് ചെയ്യുന്നത് കെട്ടു ഡേവിഡ് ചാടി എണീക്കുമ്പോൾ, തലേന്ന് രാത്രിയിൽ കണ്ട "മണി ഹെയ്സട് " സീരിസിന്റെ സ്ക്രീൻ പോസ് ചെയ്തത് അത് പോലെ തന്നെ ഉണ്ടായിരുന്നു.. 

" യെസ് അളിയാ എന്താ അതി രാവിലെ..?" 

" നീ പെട്ടന്ന് കാക്കനാട് ഉള്ള സിൽവർ ലൈൻ അപാർട്മെന്റ്സിലേക്കു വാ.."

"  ആ പണി തീരാത്ത ബിൽഡിംഗ് അല്ലെ..?"  

"യെസ് അത് തന്നെ.." 

 എന്തെങ്കിലും അർജൻസി കാണും.. വിളിച്ചത് മാറ്റരുമല്ല.. കൊച്ചി സിറ്റി പോലിസ് കമ്മിഷണർ വിജയ് ഗോപിനാഥ് ആയിരുന്നു.. അവന്റെ കോളേജ് മേറ്റ്.. കേരളം അറിയപ്പെടുന്ന ക്രിമിനൽ കൺസൽടെന്റ് ആയിരുന്നു "DJ" എന്ന് വിളിപ്പെരുള്ള "ഡേവിഡ് ജോൺ..." പല കേസുകളും അവർ ഒരുമിച്ചു സോൾവ് ചെയ്തിട്ടുണ്ട്.. ഹോട്ട് ഷവറിലെ വെള്ളം അവന്റെ ഇടത്തു തോളിൽ പച്ച കുത്തിയ "ശിവാനി" എന്ന പേരു നനച്ചു ഒഴുകി കൊണ്ടിരുന്നു... അവളുടെ ഓർമകളുടെ നനഞ്ഞ  കൈകൾ അവനെ മെല്ലെ വാരി പുണരുന്നത് പോലെ തോന്നി.. ശിവാനി എന്ന് കൊത്തിയ സ്ഥലത്തു അവൻ ഒരു കുഞ്ഞുമ്മ നൽകിയിട്ടു കുളി തുടർന്നു.. ചില പേരുകൾ ഒരിക്കൽ നമ്മളിടങ്ങളിൽ പതിഞ്ഞാൽ പിന്നെ മായിക്കാൻ ആവില്ലല്ലോ.. 

 ട്രാഫിക്കിൽ എങ്ങിനെയോ പണിപ്പെട്ടു അവൻ അവിടെ എത്തുമ്പോൾ.. ഒരു വൻ പോലീസ് സേന തന്നെ അവിടെ ഉണ്ടായിരുന്നു.. കുറെ നാളായി പണി പകുതി ആയി കിടക്കുന്ന ബിൽഡിംഗ് ആയിരുന്നു സിൽവർ ലൈൻ.. ക്രൈം സീനിലെ യെല്ലോ ടാഗ് പൊക്കി അവൻ അവിടേക്കു നടന്നടുത്തു.. ക്യാപ് ഊരി തല കുനിച്ചു നിൽക്കണ വിജയ് അവനെ കണ്ടപ്പോൾ അവന്റെ അടുത്തേക്ക് വന്നു.. 

" What happened Vijay?"  

"you have a look...!!"  

അവിടെ കണ്ട കാഴ്ച.. അവനെ തകർത്തു കളഞ്ഞു.. ഒരു പെൺകുട്ടിയുടെ ഡെഡ് ബോഡി..!!! മുഖം കാണാൻ പോലും വയ്യ.. അത്രയ്ക്ക് വികൃതം.. മുഖത്തു വളരെ ബലം ഉള്ള എന്തോ വസ്തു കൊണ്ട് വന്നേക്കാവുന്ന ആഴമേറിയ മുറിവുകൾ.. നെറ്റിയിൽ ഒരു ഓറഞ്ച് വച്ചിരിക്കുന്നു.. കയ്യിലും കാലിലും നഘങ്ങൾ ഇല്ല.. അത് റിമൂവ് ചെയ്തിരിക്കുന്നു.. ബോഡിയുടെ തൊട്ടടുത്തു ഒരു മൊബൈൽ കമന്നു കിടപ്പുണ്ട്.. ബോഡിയുടെ രണ്ടു കാലിലും മുട്ട് മുതൽ താഴേക്കു ചുവന്ന കമ്പിളി നൂൽ കൊണ്ട് ടൈറ്റ് ആയി ചുറ്റിയിരിക്കുന്നു..  ബോഡി സ്കാൻ ചെയ്തു കൊണ്ടിരുന്നപ്പോൾ എന്തോ ഒന്നു അവന്റെ കണ്ണിൽ ഉടക്കി.. ഈ ബോഡിയിൽ എന്തോ എഴുതിയിട്ടുണ്ടല്ലോ... വളരെ ചെറിയ അക്ഷരത്തിൽ.. ഒരു മാഗ്നിഫയിങ് ഗ്ലാസ് കിട്ടുമോ ... അവൻ അലറി..!! പെട്ടന്ന് തന്നെ വിജയ് ഓടി അവന്റെ അടുത്തെത്തി.. ആരോ കൈമാറിയ ആ ഗ്ലാസ്സിലൂടെ ആ ബോഡിയിൽ എഴുതിയിരിക്കുന്നത് അവന്റെ ഒപ്പം വായിച്ചു.. 

 "She has sinned wild In greed against a child.. "Red has fallen.." ഇതെന്തു കുന്തമാ.. ഒന്നും മനസിലാവണില്ല.. എന്താണ് നിന്റെ ഗട്ട് ഫീലിംഗ് "DJ"? വിജയ് ചോദിച്ചു.. ചില സംശയങ്ങൾ ഉണ്ടെനിക്ക്..!!! ഇത് പറഞ്ഞു തീർന്നതും ഇൻസ്പെക്ടർ സലിം ഒരു പാർസലുമായി അവിടെ എത്തി.. സർ ഇത് സർ നു തരാൻ പറഞ്ഞു.. എനിക്കോ..? വിജയ് ചോദിച്ചു.. അതെ.. വിജയ് പാർസൽ തുറന്നു.. കറുത്ത റോസുകളുടെ ഒരു ബോക്കെ ആയിരുന്നു അത്..... !!!!! കൂടെ ഒരു കുറിപ്പും.. ഞാൻ തുടങ്ങുകയാണ്.. Welcome to hell mr Vijay and DJ...!!!! ആ ബോക്കെയുടെ ടെപ്പിൽ ഒരു കുഞ്ഞു തുണ്ട് കടലാസ് ഒട്ടിപിടിച്ചിരുന്നത് ആരുടേയും ശ്രദ്ധയിൽ ആ സമയം പെട്ടില്ല.. ..!
Part-2
Part2 Coming soon

COMMENTS

Name *

Email *

Write a comment on the story *

വളരെ പുതിയ വളരെ പഴയ