അയ്യാൾ | Malayalam audio story |


Authors

expand_more Please use 🎧 more_horiz

0:00 0:00
repeat skip_previous
play_arrow
skip_next queue_music
queue_music Music list
close

Dive into the written story here! ➡️ Part-1
ആകാശം കറുത്തിരുണ്ടിരിക്കുന്നു പുറത്ത് ശക്തമായ മഴ മണ്ണിൽ തിമിർത്തു പെയ്യുന്നു . രാത്രി 12 മണി കഴിഞ്ഞു എല്ലാവരും നിദ്രയിൽ മുഴുകിയിരിക്കുന്നു . അപ്പോഴാണ് ഉണ്ണിക്കുട്ടൻ എന്തോ ഒരു ശബ്ദം കേട്ടത് .  അവൻ അമ്മ കാണാതെ ഫോൺ എടുത്ത് ഗെയിം കളിക്കുകയാണ് . വീണ്ടും ആ ശബ്ദം ഉണ്ണിയെ തേടിയെത്തി . വെള്ളം കുടിക്കാനായി അടുക്കളയിലേക്ക് പോയി ഫ്രിഡ്ജിൽ നിന്ന് വെള്ളം എടുത്തു കുടിച്ചു .വീണ്ടും ആ ശബ്ദം അത് കൂടി കൂടി വന്നു, ചെറിയ ഒരു പേടി ഉണ്ണിയുടെ മനസ്സിൽ നിറഞ്ഞു, ഹാളിന്റെ ... ജനാല അടച്ചിരുന്നില്ല .. ചെറിയൊരു പേടിയോടെ ഉണ്ണി അവിടേക്ക് നടന്നു, ആദ്യം കരുതിയത് ജനാല അടക്കാതെ പോവാമെന്നായിരുന്നു, പിന്നെ അടക്കാമെന്ന് കരുതി. പുറത്ത് ശക്തമായ മഴ തന്നെ,, 

ഇടിമിന്നലിന്റെ വെള്ളിച്ചതിൽ ഞാൻ അയാളെ കണ്ടു.. കറുത്ത കൊട്ട് ഇട്ട ഒരാൾ... അയാളുടെ കൈയിൽ ചോര ഇറ്റു വീഴുന്ന ഒരു കത്തി ഉണ്ടായിരുന്നു. ഞാൻ വേഗം ജനാല അടച്ചു.. പേടി കൊണ്ട് അവനു നടക്കാൻ സാധിച്ചില്ല... ആരാണ് അയാൾ ? ... എന്തിനായിരിക്കും ഇവിടെ എത്തിയത് ? ... ഇനി ഒരു പക്ഷെ ഈ സിനിമയിൽ ഒക്കെ കാണുന്ന സൈക്കോകില്ലർ ആവുമോ ? ..... മുറിയിൽ ചെന്ന് അമ്മയെ വിളിച്ചുണർത്തി, എല്ലാം പറഞ്ഞു.. ആദ്യം അവനെ  കളിയാക്കി.. 

" മോൻ ഓരോ സിനിമ കണ്ടിട്ടാവും എങ്ങനെ ഒക്കെ തോന്നുന്നത്. വായോ അമ്മയുടെ അടുത്തേക്ക് വാ.... "  

" അല്ല അമ്മ കില്ലർ.. ഞാൻ അയാളെ കണ്ടതാണ്.... "  

" അവന്റെ ഒരു കില്ലർ മാങ്ങാത്തൊലി... വന്നു ഉറങ്ങു.. കണ്ണാ.. അമ്മയ്ക്ക് നല്ല ഉറക്കം വരുന്നു.. " 

അവർ ഉറങ്ങാൻ കിടന്നു. എന്നാൽ ഉണ്ണി ഉറങ്ങിയിരുന്നില്ല, വീണ്ടും ഒരു ശബ്ദം കേട്ടു.. പതിയെ പുതപ്പ് മാറ്റി അവൻ അമ്മയെ വിളിച്ചു,, ഈ തവണ അമ്മയും ആ ശബ്ദം കേട്ടു... രേണുകയുടെ ഉള്ളിലും ഇപ്പോൾ ചെറിയ പേടി ഉയർന്നു... മുറിയിൽ ലൈറ്റ് ഇട്ടു.. കുറച്ചു വെള്ളം എടുത്തു കുടിച്ചു,, മുറിയിൽ നിന്ന് അവർ ഹാളിലേക്ക് നടന്നു.. അവിടെ എത്തിയപ്പോൾ  ആരോ വാതിലിൽ തട്ടുന്ന ശബ്ദം... കൈയിൽ ടോർച്ചു ഉള്ള മനകരുത്തിൽ അവൾ മുന്നോട്ട് നടന്നു.. 

" ആരാണ്??? ഹലോ... ആരാ അത്.. പറയു... "  

" അമ്മ അത് കില്ലർ ആണ്.. ഞാൻ കണ്ടതാണ്.. അയാളെ... കൈയിൽ കത്തിയുമായി നില്കുന്നത്... നമ്മളെ അയാൾ കൊല്ലുമോ അമ്മ...??? "  

" മോനെ അമ്മയെ പേടിപ്പിക്കാതെ... അവിടെ ആരും ഉണ്ടാവില്ല ചിലപ്പോൾ.. "

  രാത്രി ഏതാണ്ട് 11.30 കഴിഞ്ഞിരുന്നു.... പുറത്ത് നല്ല മഴയും, ഇടിയും.. ഇനി അയാൾ അകത്തു കയറിയാലും നമ്മളെ ഉപദ്രവിക്കാൻ ശ്രമിച്ചാലും ആരും നമ്മുടെ നിലവിളി കേൾക്കില്ല... 

" അമ്മ.. എനിക്ക് പേടിയാവുന്നു... " 

പെട്ടെന്ന് തന്നെ കറന്റ് പോയി... ആകെ ഇരുട്ട്..... പുറത്തും അകത്തും... ടോർച്ചിലെ ലൈറ്റ് ഇട്ടു.. രേണുക ആകെ വിയർത്തു കുളിച്ചു... മോനെ സമാധാനിപ്പിനാനുള്ള ധൈര്യം പോലും അവൾക്ക് ഉണ്ടായിരുന്നില്ല.. കുറച്ചു കഴിഞ്ഞപ്പോൾ ആ ശബ്ദം നിലച്ചു.. ഇരുട്ട് മാറി വെള്ളിച്ചം വന്നു.. പിന്നെ ഒരാളുടെ കാലടി  ശബ്ദം കേട്ടു... അവർ രണ്ടുപേരും പേടിച്ചു വിറച്ചിരിക്കുന്നു.. രേണുക ഉണ്ണിയെ കെട്ടിപിടിച്ചു നിന്നു.. മരിക്കുന്നങ്കിൽ ഒരുമിച്ചു മതി... 

 പിന്നെ കാണുന്നത് ഒരു സ്പോർട് ലൈറ്റ് ആണ്... ഡിസ്കോ ശബ്ദത്തോടെ ഉള്ള പാട്ടും... കണ്ണ് തുറന്നു നോക്കുമ്പോഴാണ്..  അയാളെ നേരിട്ട് കണ്ടത്... 'സന്തോഷ്' ... ഉണ്ണി കുട്ടന്റെ അച്ഛൻ... അവനു അപ്പോൾ സങ്കടവും ദേഷ്യവും ഒക്കെ വന്നു.. കൊല്ലാനുള്ള ദേഷ്യം... 12.00 ആയി.. ഇന്ന് ഉണ്ണിയുടെ ബർത്ത്ഡേ ആണ്.. ഹാപ്പി ബർത്ത്ഡേ സോങ് പാടി ,  എല്ലാവരും കേക്ക് കട്ട് ചെയ്തു.. ഉണ്ണിയുടെ ബർത്ത്ഡേ അടിച്ചു പൊളിച്ചു... സന്തോഷ് രണ്ട് വർഷങ്ങളായി ഗൾഫിൽ ആയിരുന്നു, ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ... കുറച്ചു നേരത്തെ കൂടി ഗൾഫിൽ ആണെന്നാണ് അവനോടു  പറഞ്ഞത്.. ഇന്നലെ തന്നെ പുള്ളിക്കാരൻ എത്തിയിരുന്നു. മോന് ഒരു സർപ്രൈസ് കൊടുക്കാൻ പറയാതെയിരുന്നതാണ്.. എന്തായാലും ഒരു വല്ലാത്ത സർപ്രൈസ് ആയി പോയി... 

 അങ്ങനെ ബർത്ത്ഡേ ഒക്കെ പൊളിച്ചു..   രാത്രി 12.30 കഴിഞ്ഞിരുന്നു.. എപ്പോ വന്നാലും സൈക്കോയെയും കില്ലർ നെയും ഒക്കെ ചോദിക്കുന്ന ഉണ്ണിയ്ക്ക് ഒരു 8ന്റെ പണി കൊടുത്തതാണ് സന്തോഷ്... എല്ലാവരും വീണ്ടും സുഖമായി ഉറങ്ങി.. എന്നിട്ടും ഉണ്ണിയ്ക്ക് മാത്രം ഉറങ്ങാൻ കഴിഞ്ഞില്ല.. 

ആരാണ് പുറത്ത് ഞാൻ കണ്ട അയാൾ... അത് ഒരിക്കലും അച്ഛാ അല്ലാലോ.. അച്ഛാ കറുപ്പ് ഷർട്ട് അല്ലാലോ ഇട്ടിരുന്നത്... പിന്നെ അത് ആരാണ് ?? കുറച്ചു നേരം തിരിഞ്ഞും മറഞ്ഞും കിടന്നു..പിന്നെ എപ്പോഴോ ഉറങ്ങി പോയി.. കുറെ കഴിഞ്ഞപ്പോൾ എന്തോ ശബ്ദം കേട്ടാണ് വീണ്ടും ഉണ്ണി ഉണർന്നത്.. കട്ടിലിൽ നോക്കുപ്പോൾ അവിടെ അമ്മയും അച്ഛനും ഇല്ല,, ഇവർ എവിടെ പോയി.. ഈ പാതിരക്ക്... അല്ല ഇപ്പോൾ സമയം എത്രയായി... 2.30 കഴിഞ്ഞു... അമ്മ... അച്ഛാ... നിങ്ങൾ എവിടെയാ... എനിക്ക് പേടിയാവുന്നു... അവൻ കട്ടിലിൽ നിന്ന് താഴെ ഇറങ്ങി.. നിലത്ത് വെള്ളം പോലെ എന്തോ ഉണ്ടായിരുന്നു.  അവൻ പതുക്കെ വാതിലിൽ അരികിലേക്ക് നടന്നു... വീണ്ടും ആ വെള്ളം കൂടി കൂടി വന്നു.. ലൈറ്റ് ഇട്ട് നോക്കിയപ്പോൾ അത് വെള്ളം ആയിരുന്നില്ല... ചോര ആയിരുന്നു..  ഉണ്ണി കുട്ടൻ പേടിച്ചു കരഞ്ഞു.. വാതിൽ തുറക്കാൻ പ്രയാസം അനുഭവപ്പെട്ടു. വളരെ ശക്തിയോടെ അവൻ തള്ളി.. 

അവിടെ കണ്ടത് ചോരയിൽ മുങ്ങി കുളിച്ച രണ്ടും ശവ ശരീരങ്ങൾ...
Part-2
ഉണ്ണി പേടിച്ചു വിറച്ചിരുന്നു, കട്ടിലിൽ നിന്ന് അവൻ പതിയെ എഴുന്നേറ്റു.  അവന്റെ കാലിൽ ചോര ആയിരുന്നു . പേടിയോടെ ആ വാതിലിന്റെ അരികിലേക്ക് ചെന്നു, ആ ശവ ശരീരങ്ങൾ അവൻ കണ്ടു . ചോരയിൽ കുളിച്ച രണ്ട് അജ്ഞാത ശവ ശരീരങ്ങൾ . ഉണ്ണി അച്ഛനെയും അമ്മയെയും തിരഞ്ഞു, പക്ഷെ അവിടെ അവർ ഉണ്ടായിരുന്നില്ല . ചോരയിൽ ചവിട്ടി കൊണ്ട് ആ ശവങ്ങൾക്ക് ഇടയിലൂടെ ഉണ്ണി വാതിൽ കടന്നു ഹാളിലേക്ക് നടന്നു . അത് വരെ കറന്റ് ഉണ്ടായിരുന്നു പെട്ടെന്ന് കറന്റും പോയി . ആകെ അന്ധകാരം നിറഞ്ഞു .ഉണ്ണി പേടിച്ചു കൊണ്ട് ഉറക്കെ കരഞ്ഞു 

" അച്ഛാ ...അമ്മേ ... എവിടെയാണ് നിങ്ങൾ ഉണ്ണിക്ക് പേടിയാവുന്നു . വേഗം വായോ ... " 

പിന്നിൽ ഏതോ കാൽപെരുമാറ്റം കേട്ടു . ആ ശബ്ദം അടുത്ത് വരുന്നത് പോലെ തോന്നി . പെട്ടെന്ന് ഉണ്ണിയുടെ കൈയിൽ ഒരാൾ കടന്നു പിടിക്കുന്നു . ഉണ്ണി ഉറക്കെ കരയുന്നു.. " അയ്യോ എന്നെ കൊല്ലരുത്.. " അപ്പോൾ അയാൾ അവന്റെ വായപൊത്തി കൊണ്ട് പറയുന്നു 

"  മോനെ പേടിക്കണ്ട അച്ഛനാണ്  അച്ഛൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്ക്.. മോനെ മോന് ഒളിച്ചു കളിക്കാൻ ഇഷ്ടം അല്ലെ ?. ഇനി കുറച്ചു നേരത്തേക്ക് നമുക്ക് ഒരു കളി കളിക്കാം എന്തൊക്കെ ശബ്ദം കേട്ടാലും ഒന്നും മിണ്ടാൻ പാടില്ല.." 

" അച്ഛാ അമ്മയും ഉണ്ടോ കളിക്കാൻ,, എവിടെയാണ് അമ്മ, " 

പിന്നെ കുറെ നേരം അച്ഛൻ വരുമെന്ന് കരുതി, ഉണ്ണി അലമാരയിൽ ഒളിച്ചിരുന്നു.. എപ്പൊഴോ ഉണ്ണി ഉറങ്ങി പോയി .പിന്നെ കണ്ണുകൾ തുറക്കുന്നത് നേരം വെളുത്തിട്ട് ആണ് . പതിയെ കട്ടിലിന്റെ അടിയിൽ നിന്ന് എഴുന്നേറ്റു ചോരപ്പാടുകൾ പതിയാതെ വാതിൽ തുറന്നു അകത്തേക്ക് കടക്കുന്നു .

" അമ്മെ  അച്ഛാ ...കളി മതിയാക്ക് മോനു പേടിയാകുന്നു കളി നമ്മുക്ക് ഇവിടെ നിർത്താം . നിങ്ങൾ എവിടെയാണ് ആരുമെന്തേ എന്റെ വിളി കേൾക്കാത്തെ "

 വിറക്കുന്ന കാലുകളോടെ ഹോളിൽ വലിച്ചു വാരി ഇട്ടിരിക്കുന്ന സാധനങ്ങളുടെ ഇടയിലൂടെ ഉണ്ണി മുന്നോട്ട് നടന്നു അടുക്കളയിൽ എത്തുന്ന ഉണ്ണി കാണുന്നത് ചോരയിൽ കുളിച്ചു കിടക്കുന്ന രണ്ട് ശവശരീരങ്ങളെ ആണ് 

" അച്ഛാ ....അമ്മ ....എനിക്ക് പേടിയാകുന്നു നമുക്ക് ഇവിടെ നിന്നും പോകാം"

 പെട്ടെന്ന് ഒരു ശബ്ദം ഉണ്ണി കേൾക്കുന്നു അടുക്കള വാതിലിലൂടെ കറുത്ത ഷർട്ട് ഇട്ട ഒരാൾ ഇറങ്ങി പോകുന്നു ....

" അതായിരുന്നു ആ കൊലയാളി .... " 

" ആരായായിരുന്നു അയാൾ... അതായിരുന്നു കൊലയാളി എന്നു പറഞ്ഞാൽ കൊലയാളി ശരിക്കും ആരാണ്? "  

" ആരാണ് കൊലയാളി എന്നു ചോദിച്ചാൽ എനിക്കും ശരിയായ ഉത്തരം ഇല്ല,,"

"  അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ് ലാസ്റ്റ് വരെ ത്രിൽ അടിപ്പിച്ചിട്ട് അവസാനം ചോറ് ഇല്ലായെന്ന് പറഞ്ഞ അവസ്ഥയായി പറയ് ഡാ ആരാണ് ആ കറുത്ത ഷർട്ട് ഇട്ട കൊലയാളി ? "

" എടാ എനിക്ക് അറിയില്ല, ഞാൻ വലിയ കഥാകാരൻ ഒന്നും അല്ല ഉറക്കം വരുന്നില്ല എന്നു പറഞ്ഞപ്പോൾ ചുമ്മാ ഒരു രസത്തിനു പറഞ്ഞതാടോ " 

" നീ എന്റെ എല്ലാ രസവും തകർത്തു കളഞ്ഞു. ആ കഥയുടെ അവസാനം എങ്ങിനെ ആയിരിക്കും ,ക്ലൈമാക്സ് ഒന്ന് കൂടെ പറയ് ഡാ " 

" ഒന്ന് പോടാ,നീ വേണമെങ്കിൽ ഉറങ്ങിക്കോ ഞാൻ ഉറങ്ങാൻ പോവാ .." 

 അതു പറഞ്ഞ് കഥ പറയുന്ന ആകാശ് പോത്ത് പോലെ ഉറങ്ങി. ഉറക്കം പോയത് എനിക്കാണ് . എന്റെ മനസ്സിൽ ഒരേ ഒരു ചോദ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത് ആരാണ് ആ കൊലയാളി ...അപ്പോഴാണ് ഒരു ശബ്ദം കേട്ടത് . ഒപ്പം എനിക്ക് ദാഹിക്കുകയും ചെയ്തു  ,അടുക്കളയിൽ ചെന്ന് ഞാൻ അൽപ്പം വെള്ളം കുടിച്ചു .വീണ്ടും ആ ശബ്ദം ആവർത്തിച്ചു കേട്ടു . അടുക്കളയിൽ നിന്നായിരുന്നു ആ ശബ്ദം വന്നത് .പിന്നെ നോക്കുമ്പോൾ കാണുന്നത് അടുക്കളയിലെ ഒരു മൂലയിൽ തൂക്കിയിട്ടിരിക്കുന്ന ചോര കറകൾ പതിഞ്ഞ കറുത്ത ഷർട്ടാണ് ....

COMMENTS

Name *

Email *

Write a comment on the story *

വളരെ പുതിയ വളരെ പഴയ