
Story by Girish Babu . Read by Sreelakshmi
Category- Thriller. അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക .
0:00
0:00
repeat
skip_previous
play_arrow
skip_next
queue_music
queue_music
Music list
close
Dive into the written story here! ➡️ Part-1
“സര്‍, ഞാന്‍ പറയുന്നതു സത്യമാണ്.”
രാമചന്ദ്രന്‍ ഇന്ന് മൂന്നാമത്തെ തവണയാണ് ഇതേ കാര്യം പ്രോ. ജോര്‍ജ്ജ് തോമസിനോട് പറയുന്നതു.
യൂണിവേഴ്സിറ്റി കോളേജിലെ പഴയ ബ്ലോക്കിലെ സ്റ്റാഫ് റൂമിന്‍റെ പുറകിലാണ് സീനിയര്‍ പ്രൊഫെസര്‍സിന്റെ
ഡെസീഗിനെട്ടെട് സ്മോക്കിങ് ഏരിയ. വിദ്യാർത്ഥികളോ അസ്സി. പ്രോഫ്ഫെസ്സോര്‍മാരോ അങ്ങോട്ട് വരാറില്ല.
അവിടെ ഉച്ച ഊണ് കഴിഞ്ഞു പതിവ് പുകവിടലിന്റെ ഇടയില്‍ ആണ് മലയാളം ഡിപാര്‍ട്ട്മെന്‍റ് ലെ പ്രൊഫെസര്‍
രാമചന്ദ്രന്‍, കെമിസ്ട്രി HOD ജോര്‍ജ്ജ് തോമസിനോട് തന്നെ കുറച്ചു ദിവസങ്ങളായി അലട്ടികൊണ്ടിരിക്കുന്ന
ചില സംശയങ്ങള്‍ പങ്ക് വെച്ചത്.
വിഷയം ഗൗരവമുള്ളതായിരുന്നു. BSc കെമിസ്ട്രി രണ്ടാം വര്‍ഷ വിദ്യാർത്ഥിനി ആന്‍മരിയയെ കാണാതായിട്ടു
രണ്ടാഴ്ചയായി. ക്ലാസ് കഴിഞ്ഞു വൈകീട്ട് കോളേജില്‍ നിന്നിറങ്ങിയ ആന്‍മറിയ, വീടിലെത്തിയിട്ടില്ല.
പോലീസ് അന്വേഷണം നടക്കുന്നുണ്ട്. ചിലരെ ചോദ്യം ചെയ്തതല്ലാതെ കൂടുതല്‍ പുരോഗതിയുണ്ടായിട്ടില്ല.
പോലീസ് നിഷ്ക്രിയത്വം ആരോപിച്ച് കോളേജില്‍ വിദ്യാര്‍ഥി സംഘടനകള്‍ കഴിഞ്ഞ 4 ദിവസങ്ങളായി
സമരത്തിലാണ്.
“ആന്‍മരിയ മിസ്സിംഗ് കേസില്‍ സാറിന്‍റെ ക്ളാസ്സില്‍ പഠിക്കുന്ന ശ്രീജിത്തിനെ സാറിന് സംശയമുണ്ട്…
കാരണമെന്താ…?”
ചോദ്യവും ഉത്തരവും ജോര്‍ജ്ജ് തോമസ് തന്നെ പറഞ്ഞു
“ആന്‍മരിയയെ കാണാതാവുന്നതിന്റെ പിറ്റേന്ന് ഉച്ച കഴിഞ്ഞാണ് അവന്‍ ക്ളാസ്സില്‍ വരുന്നത്. രാവിലെ
കാണാത്തതിനെ പറ്റി അവന്‍ വ്യക്തമായൊരു മറുപടി പറഞ്ഞിട്ടില്ല.. പിന്നെ കാണാതാവുന്നതിന് രണ്ടു ദിവസം
മുന്നേ ഇരുവരും വൈകീട്ട് കോളേജ് ബസ് സ്റ്റോപ്പില്‍ നിന്നു സംസാരിക്കുന്നതു കണ്ടു…” ജോര്‍ജ്ജ്
തുടര്‍ന്നു “ അല്ല.. ഈ രണ്ടു സംഭവങ്ങള്‍ വെച്ചു ഒരാളെ സംശയിക്കാന്‍ പറ്റുമോ?”
“ ഈ രണ്ടു കാര്യങ്ങള്‍ മാത്രേ എനിക്കു ഫാക്ട്സ് എന്ന രീതിയില്‍ പറയാന്‍ പറ്റുകയുള്ളു.. but there
is more than that .. അവര് വളരെ സൗഹൃദത്തോടെ ആണ് സംസാരിച്ചിരുന്നത് .. പിന്നെ കഴിഞ്ഞ രണ്ടു ആഴ്ചയായി
അവന്റെ ചില പെരുമാറ്റങ്ങള്‍ , ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോള്‍ ഉള്ള അവന്‍റെ മുഖഭാവങ്ങള്‍..
എന്നോടു എന്തോ പറയാനുള്ളതുപോലെ.. അതെല്ലാം സംശയിക്കാവുന്നതാണ്, എന്തായാലും എനിക്കുറപ്പാണ്; അവന്‍
എന്തോ ഒളിച്ചു വെയ്ക്കുന്നുണ്ട്”
രാമചന്ദ്രന്‍ തന്‍റെ മനസിലെ കെട്ടഴിച്ചു.
” അവനായിരിക്കുമത് ചെയ്തതെന്ന് താൻ മനസ്സില്‍ ആദ്യമേ ഉറപ്പിച്ചകൊണ്ട് തോന്നുന്നതാ.. ആന്‍മരിയയെ
കാണാതാവുന്നതിന് മുന്നേ എങ്ങനായിരുന്നു അവന്‍ ക്ളാസ്സില്‍ ?” ജോര്‍ജ്ജ് വളരെ സീരിയസ് ആയി
ചോദിച്ചു.
രാമചന്ദ്രന്‍റെ വാദങ്ങളെ തന്‍റെ യുക്തികൊണ്ടു മറികടക്കാമെന്ന് അയാള്‍ കണക്ക് കൂട്ടി.
“സത്യം പറഞ്ഞാല്‍ അതിനു മുന്നേ ഞാന്‍ അവനെ അങ്ങനെ ശ്രദ്ധിച്ചിട്ടില്ല.. നന്നായി പടിക്കുന്നവരോ
ഉഴപ്പന്‍മാരൊക്കെ ആവുല്ലോ എപ്പോഴും ശ്രദ്ധാ-കേന്ദ്രം… ഇതിലൊന്നും പെടാത്തത് കൊണ്ടാവാം… പിന്നെ,
കഴിഞ്ഞവര്‍ഷം കോളേജ് മാഗസിന്‍റെ കവര്‍ ചിത്രം വരച്ചത് അവനായിരുന്നു.”
ജോര്‍ജ്ജ് തോമസ് പല ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും രാമചന്ദ്രന്‍റെ സംശയം ബലപ്പെട്ട് തന്നെയിരുന്നു.
വീട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ ഈ സംഭവങ്ങള്‍ക്ക് മുന്പ് ശ്രീജിത്ത് എങ്ങനെയായിരുന്നു എന്നു
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു രാമച്ന്ദ്രന്‍. ശ്രദ്ധ പിടിച്ചു പറ്റാന്‍ മാത്രമായി ഒന്നും
അവന്‍ ചെയ്തിട്ടില്ല എന്നതാണു സത്യം. ആരാലും ശ്രദ്ധിക്കപ്പെടാതിരിക്കുന്ന സ്വഭാവം ഒരു മറയല്ലേ ?
എന്തു തെറ്റ് ചെയ്താലും ആരും സംശയിക്കില്ല. രാമചന്ദ്രന്‍റെ ചിന്തകള്‍ കാടുകയറി…
“എന്തുപറ്റി അച്ഛന്??”
അത്താഴത്തിന് ശേഷം tv-യിൽ വാര്‍ത്ത കാണാനിരിക്കുന്ന തന്‍റെ പതിവിന് പകരം മാറി ചുമ്മാ ഇരിക്കുന്നത്
കണ്ട്, മകള്‍ അനിതയാണ് രാമചന്ദ്രനോട് ചോദിച്ചത്. ഇന്‍ഫോപാര്‍ക്കിലെ ഒരു കമ്പനിയിൽ ജോലി കഴിഞ്ഞു
വീകെന്‍ഡ് ചെലവഴിക്കാന്‍ വീട്ടിലേക്ക് വന്നതാണ് അനിത. ജോര്‍ജ്ജ് തോമസിനോട് തന്‍റെ സംശയങ്ങള്‍
പറഞ്ഞത് കൊണ്ടുണ്ടായ ഏക ഉപകാരം ഈ കാര്യം മറ്റുളവരോടു പങ്ക് വയ്ക്കാനുള്ള പേടി മാറിയെന്നുള്ളതാണ്.
ഒട്ടും അമാന്തിക്കാതെ മകളോടു രാമചന്ദ്രന്‍ തന്നെ കുറച്ചു നാളായി അലട്ടികൊണ്ടിരിക്കുന്ന കാര്യങ്ങളെ
പറ്റി മനസ്സ് തുറന്നു. അവള്‍ താത്പര്യപൂര്‍വം കേട്ടിരുന്നു.
“ഈ ശ്രീജിത്തിന്‍റെ ബാക്ഗ്രൌണ്ട് അറിയുമോ അച്ഛന്? അയാളുടെ അച്ഛനും അമ്മയുമൊക്കെ?” കുറച്ചു നേരത്തെ
മൗനത്തിന് ശേഷം അനിത ചോദിച്ചു.
രാമചന്ദ്രന്‍ അതെപ്പറ്റി വളരെ കാര്യമായി ക്ലാസ്സിലെ മറ്റൊരു വിദ്യാര്‍ത്തിയോട് രണ്ടു ദിവസം മുന്നേ
ചോദിച്ചിരുന്നു. ശ്രീജിത്ത് പ്രഭാകരന്‍ എന്നാണ് അവന്‍റെ മുഴുവന്‍ പേര്. ശ്രീജിത്തിന്‍റെ അച്ഛന്‍
അവന് രണ്ടു വയസുള്ളപ്പോള്‍ കാണാതായതാണ്. കാണാതായതെന്ന് പറയുമ്പോള്‍, അച്ഛന്‍ അവ്ന്‍റെ അമ്മയുമായി
വഴകിട്ട് വീടുവിട്ടിറങ്ങിയതാണ്. പിന്നെ ആരും കണ്ടിട്ടില്ല. അത് അവന്‍റെ അമ്മയെ വിഷാദരോഗത്തിന്
അടിമയാക്കി. അവന് 6 വയസുള്ളപ്പോള്‍ അവന്‍റെ അമ്മ ആത്മഹത്യ ചെയ്തു. കൂടെ അവന്‍റെ 4 വയസുള്ള
പെങ്ങളെയും കൊണ്ടുപോയി. അവന്‍ തനിച്ചായി.പിന്നെ ഇളയച്ചന്റെ ഒപ്പമായിരുന്നു12 ആം ക്ലാസ് വരെ.
ഇപ്പോളോറ്റയ്ക്ക് ഒരു വീട്ടിലാണ് താമസം. ഈ വിവരങ്ങള്‍ എല്ലാം രാമചന്ദ്രന്‍ അനിതയുമായി
പങ്കുവെച്ചു.
“കഷ്ടമാണല്ലോ അവന്‍റെ കാര്യം.” അനിത നെടുവീര്‍പ്പിട്ടു
“എന്തായാലും അച്ഛന് അവനോടൊന്ന് സംസാരിച്ച് നോക്കികൂടെ ? പഠനത്തെ കുറിച്ചോ മറ്റോ സംസാരിച്ചിട്ട്
പതിയെ ആന്‍മരിയയെ കാണാതായതിനെ പറ്റി ചോദിക്കൂ. എന്നിട്ടവന്റെ റിയാക്ഷന്‍ ശ്രദ്ധിക്കൂ… സംശയം
തോന്നുന്നെങ്കില്‍ പോലീസിനോട് പറയാം..”
അതൊരു നല്ല ചിന്തയായിട്ട് രാമചന്ദ്രന് തോന്നി. എന്തൊക്കെയാണ് ശ്രീജിത്തിനോടു സംസാരികേണ്ടത്…
എങ്ങനെയാണ് വിഷയത്തിലേക്ക് അവനെ കൊണ്ട് വരേണ്ടത്, എന്നതിനെല്ലാം മനസില്‍ ഒരു രൂപരേഖ
ഉണ്ടാക്കുകയായിരുന്നു അയാള്‍ അടുത്ത രണ്ടു ദിവസങ്ങളില്‍. തിങ്കളാഴ്ച തന്‍റെ ക്ലാസ് കഴിഞ്ഞപ്പോള്‍
ശ്രീജിത്തനോട് സ്റ്റാഫ് റൂമിലേക്ക് വരാന്‍ ആവിശ്യപ്പെട്ടിട്ടു രാമചന്ദ്രന്‍ അങ്ങോട്ടെയ്ക്ക് നടന്നു.
അപ്പോളാണ് കാലങ്ങളായി അയാളെ പിടികൂടിയിരിക്കുന്ന ഒരു പ്രശ്നം വീണ്ടും തലപൊക്കുന്നത്. രാമചന്ദ്രന്
ആത്മവിശ്വാസമില്ല. എന്താണ് സംസാരികേണ്ടത്, ചോദികേണ്ടത് എന്നു വ്യക്തമായി ചിന്തിച്ച് മനസ്സില്‍
അടയാളപ്പെടുത്തിവെച്ചിട്ടുണ്ടെങ്ങിലും ഉള്ളില്‍ ഒരു ഭയം പിച്ചവെച്ചു തുടങ്ങി. ഒന്നു പാളിപ്പോയല്‍..,
ചോദിക്കുന്നതിനിടയ്ല് ശ്രീജിത്തിന് തോന്നിയാലോ തനിക്കു ഈ കേസില്‍ അയാളെ സംശയമുണ്ടെന്ന് ? അവന്‍
തെറ്റുകാരനാണെങ്കിലും, അല്ലെങ്കിലും അത് പ്രശ്നമാകില്ലേ ?? ഇനി അഥവാ അവന് ഇതുമായി
ബന്ധമൊന്നുമില്ലെങ്കില്‍ അവന്‍ പ്രിസിപ്പാലിനോടു പരാതിപ്പെട്ടാലോ? മറ്റുളവരുടെ ആകര്‍ഷണകേന്ദ്രം
താനാകുന്നത് രാമചന്ദ്രന് സഹിക്കാവുന്നതിലും അപ്പുറമാണ്. അധ്യാപനവൃത്തിയിലേക്ക് കടന്ന സമയത്ത് ഈ
പ്രശ്നങ്ങൾ അയാളെ വല്ലാതെ അലട്ടിയിരുന്നു. 3-4 വര്‍ഷങ്ങള്‍ വേണ്ടി വന്നു ആ ജോലിയുമായി അയാൾക്ക്
താദാമ്യം പ്രാപിക്കാന്‍ . ഇപ്പോഴും ക്ലാസ് എടുക്കുക എന്നതില്‍ കവിഞ് വിദ്യാര്‍ത്ഥികളുമായി ഒരു
ആത്മബന്ധം വളര്‍ത്തിക്കാനൊന്നും അയാള്‍ ശ്രമിച്ചിട്ടില്ല.
സ്റ്റാഫ് റൂമിലെ തന്‍റെ കസേരയില്‍ ഇരിക്കാന്‍ പോകുമ്പോഴാണ് പൊടുന്നനെ മറ്റൊരു ചിന്ത രാമചന്ദ്രന്‍റെ
ഉള്ളില്‍ ഉദിച്ചത്. പുറകെ ശ്രീജിത്തും എത്തിയിരുന്നു.
“എടോ.. കഴിഞ്ഞയാഴ്ച ഒരു നോട്ടിസ് വന്നില്ലേ…ഷോര്‍ട്ട് ഫിലിം contestനെ കുറിച്ചു. ഇയാള്‍ക്ക്
ഇതിലൊക്കെ തല്‍പര്യമുള്ളതല്ലേ. ടീം ഫോം ചെയ്തോ? കഥ സെലക്ട് ചെയ്തോ?”
“സര്‍… ഞാന്‍ അതിനെ പറ്റി ഒന്നും ആലോചിച്ചിട്ടില്ല.”
“ആലോചിക്കണം” ചെറിയോരു മൗനത്തിന് ശേഷം, “ആമവാസിയുടെയോ, ഭൂമിക്കൊരു ചരമഗീതത്തിന്റെയോ ഒരു
ദൃശ്യവ്യാഖ്യാനം നടത്തിക്കൂടേ ? സില്ലബസില്‍ നിന്നു കൂടെ ആകുമ്പോള്‍ നന്നാവും. ആ അമല്‍ ചന്ദ്രനെ
കൂടെ കൂട്ടിക്കോ… നാളെ നിങ്ങള്‍ കവിത സെലക്ട് ചെയ്ത് പറയണം.”
നാളെ പറയാമെന്നുപറഞ് ശ്രീജിത്ത് ക്ലാസ്സിലേക്ക് തിരിച്ചുപോയി. ഒരസ്വസ്ഥത ആണ് രാമചന്ദ്രന്
തോന്നിയത്. സംസാരത്തില്‍ നിന്നോ പെരുമാറ്റത്തില്‍ നിന്നോ അവനെ വായിച്ചെടുക്കാന്‍ കഴിയുന്നില്ല.
നിസംഗതയോടെ നില്‍ക്കുന്നതയാണ് ആദ്യം തോന്നിയത്. പക്ഷേ പോകുന്നതിനു മുന്നേ അവൻ തന്നോടെന്തോ പറയാന്‍
തുടങ്ങുന്നതു പോലെ തോന്നി. പക്ഷേ, ഒന്നും പറയാതെ പെട്ടെന്നവന്‍ തിരിഞ്ഞു നടന്നു. ആന്‍മരിയയെ
കുറിച്ചു ആലോചിച്ചിപ്പോൾ, രാമചന്ദ്രനു പേടി തോന്നി. ആ കുട്ടി ജീവനോടെയുണ്ടോ? പതിനേഴു ദിവസമായി അവളെ
കാണാതായിട്ട്. ശ്രീജിത്താണ് ഇതിനു പിന്നിലെങ്കില്‍ താന്‍ സമയം പാഴാക്കുകയല്ലേ? പക്ഷേ എങ്ങിങ്ങനെ
പൊലീസില്‍ പറയും? അതിനു തക്കവണ്ണമുള്ള തെളിവുകള്‍ തൻ്റെ കൈയ്യിൽ ഇല്ലല്ലോ. തന്‍റെ കുറച്ചു
ദിവസമായുള്ള പതിവു ചിന്താധാരയിലേക്ക് അയാൾ വീണ്ടും വഴുതിവീണു.
ആ വ്യാഴഴ്ച് കോളേജിലേക്ക് പോകും വഴിയാണ് ജോര്‍ജ്ജ് തോമസിന്‍റെ കോള്‍ വന്നത്. പോലീസ് അനാസ്ഥയില്‍
പ്രതിഷേധിച്ചു നടന്ന സമരത്തിന്റെ ഭാഗമായി കോളേജ് അടച്ചു.
Part-2
ഇത് തന്നെയാണ് പറ്റിയ സമയം. രാമചന്ദ്രന്‍ തന്‍റെ ആക്ടീവ തിരിച്ചു നേരെ വികാസ് നഗര്‍ കോളനി ലക്ഷ്യമാക്കി
നീങ്ങി. ഈ കോളനി കടന്നു വേണം ശ്രീജിത്തിന്‍റെ വീടിലേയ്ക്ക് പോകാന്‍. കോളേജിലെ റെകോര്ഡ്സില്‍ നിന്നും
അവന്റെ അഡ്രെസ്സ് 2 ദിവസം മുന്നേ അയാൾ തപ്പിയെടുത്തിരുന്നു . വികാസ് നഗര്‍ കോളനിക്കുള്ള പ്രവേശനം ഒരു
കാറിന് മാത്രം കഷ്ടി പോകാവുന്ന ഒരു റോഡിലൂടെയാണ്. 50mtr കഴിഞ്ഞു വലത്തോട്ട് തിരിഞ്ഞാല്‍ പിന്നെ വീടുകള്‍
കാണാം. അവിടെന്ന് നല്ല വീതിയുള്ള റോഡ് ആണ്.. ഇരുവശത്തും ഏതാനും വീടുകള്‍.അതു കഴിഞ്ഞാല്‍ പിന്നെ സ്ഥലം
പ്ലോറ്റുകളായി തിരിച്ചിട്ടിരികുകയാണ്. ചില പ്ലോടുകളില്‍ തറകെട്ടിയിടുണ്ട്.. അങ്ങനെ പത്തോളം
പ്ലോട്ടുകളുണ്ട്. അത് കഴിഞ്ഞാല്‍ കമ്പിവേലികൊണ്ട് കെട്ടിവെച്ചിരിക്കുന്ന അതിര്‍ത്തിയാണ്.
അതിര്‍ത്തിക്കപ്പുറം ഒരു വല്യ പറമ്പാണ്. അവിടെ അങ്ങിങ്ങായി 3 ചെറിയ വീടുകള്‍ ഉണ്ട്. വേലിയുടെ ഒരു
ഭാഗത്ത് പണ്ടേ ആരോ ഒരാള്‍ക്ക് മാത്രം കടക്കാനാനാവും വിധം കമ്പികള്‍ മുറിച്ചിട്ടിടുണ്ട്.
അതിലൂടെ രാമചന്ദ്രന്‍ അപ്പുറത്തേക്ക് കടന്നു. ഏറ്റവുമടുത്തു നീല പെയിന്‍റ്റടിച്ച വീടാണ്.
അങ്ങോട്ടേക്ക് അയാള്‍ നടന്നു. വീട് പുറത്തുനിന്നു പൂട്ടിയിട്ടിരിക്കുകയാണ്. ഹൌസ് നംബര്‍ നോക്കി, അത്
തന്നെ വീടെന്ന് ഉറപ്പു വരുത്തി. ചുറ്റുപാടൊന്നും ആളനക്കമില്ല. വീടിന് ചുറ്റുമൊന്നു നോക്കിയാലോ.?
ഉമ്മറത്ത് നിന്നും പുറത്തേക്കിറങ്ങി വീടിന്‍റെ പിന്നാംബുറത്തേക്ക് നടന്നപ്പോള്‍ ഒരു പുനര്‍ ചിന്ത
അയാൾക്കുണ്ടായി. എടുത്തു ചാടി വന്നത് ഒരു അബദ്ധമായോ ? എന്തേലും പറഞ്ഞു ആ ജോര്‍ജ്ജ് തോമസിനെയും കൂടെ
കൂട്ടായിരുന്നു. കോളനിയിലെ ആദ്യത്തെ കുറച്ചു വീടുകള്‍ കഴിഞ്ഞിട്ട് ഇതുവരെ ആരെയും കണ്ടില്ല.
തിരിച്ചുപോയേക്കാം എന്നു വിചാരിച്ച നിമിഷത്തില്‍ തന്നെ ഒരു കൈ രാമചന്ദ്രന്റെ തോളില്‍ വന്നു
വീണു.
“സര്‍.. എന്താണിവിടെ”
അപതീക്ഷിതമായി ശ്രീജിത്തിനെ കണ്ടതും രാമചന്ദ്രൻ ഞെട്ടി. . പക്ഷേ പെട്ടെന്നു സമചിത്തത
വീണ്ടെടുത്തു
“ഞാന്‍ കോളേജ് അടച്ചത് കാരണം തിരിച്ചു വീട്ടിലേക്ക് പോകുകയായിരുന്നു.. പക്ഷേ അപ്പോളാണ് നമ്മുടെ
തിരകഥയുടെ ഒരു രൂപരേഖ താനുമായി ഒന്നു ഡിസ്കസ് ചെയ്യാമെന്ന് വിചാരിച്ചത്.”
പതര്‍ച്ചയില്ലാതെ വിശ്വാസ്യതയോടെ പറഞ്ഞു ഫലിപ്പിച്ച രാമചന്ദ്രന് ആത്മവിശ്വാസം തോന്നി.
നിസംഗതയോടെ കേട്ടിരുന്ന ശ്രീജിത്ത് ഒരു നിമിഷത്തെ മൗനത്തിന് ശേഷം മറുപടി പറഞ്ഞു
" സര്‍, ഇങ്ങോട്ട് കയറി ഇരിക്കൂ. ഞാന്‍ കോളേജില്‍ എത്തിയതിന് ശേഷമാണ് വിവരം അറിയുന്നതു”
“ഈ ആഴ്ച ഇനി ഉണ്ടാവില്ല. അല്ല, ഫ്രെണ്ട്സ് ആരും വിളിച്ച് പറഞ്ഞില്ലേ?”
“ഇല്ല” ശ്രീജിത്ത് പറഞ്ഞു
“ഇയാളുടെ ഫ്രെണ്ട്സ് ആരൊക്കെയാ ?”
മറുപടി പറയാതെ ശ്രീജിത്ത് സിറ്റ് ഔട്ടിലെ കസേരയിലേക്ക് ഇരിക്കാന്‍ പറഞ്ഞു. അവര്‍ ബാലചന്ദ്രന്‍
ചുള്ളി കാടിന്റെ അമാവാസി എന്ന കവിതയ്ക്ക് എങ്ങനെ ദൃശ്യ ഭാഷ കൊടുക്കാം എന്നതിനെ പറ്റി ചര്ച്ച
ചെയ്തു. കൂടുതലും സംസാരിച്ചത് രാമചന്ദ്രനായിരുന്നു. അയാള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്കു
രണ്ടോ മൂന്നോ വട്ടം ശ്രീജിത്ത് എന്തോ ആലോചിച്ചിട്ടെന്നപ്പോലെ ചിരിച്ചു. ചോദിച്ചപ്പോള്‍ ‘ഒന്നുല
സര്‍’ എന്നു പറഞ്ഞോഴിഞ്ഞു.അയാള്‍ക്ക് ശ്രീജിത്തിന്‍റെ സ്വഭാവം വളരെ വിചിത്രമായി തോന്നി. ഇനി
ആന്‍മരിയയെ പറ്റി ചോദിക്കണം; വൈകികൂടാ.
“സര്‍.. ഞാന്‍ കുടിക്കാന്‍ എന്തെങ്കിലും എടുത്തിട്ടു വരാം”
മറുപടി പ്രതീക്ഷിക്കാതെ ശ്രീജിത്ത് വാതില്‍ തുറന്നു അകത്തേക്ക് പോയി. തുറന്നു കിടക്കുന്ന വാതില്‍
രാമചന്ദ്രനെ അകത്തേക്ക് ക്ഷണിച്ചു. 20 ദിവസമായി അയാളെ അലട്ടിയിരിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള
ഉത്തരങ്ങള്‍ ആ വാതിലിനപ്പുറമുണ്ട് . ആ ചിന്ത മതിയായിരുന്നു രാമചന്ദ്രനെ ആ വീടിനുള്ളിലേക്ക്
നയിക്കാന്‍. വെളിച്ചം പടിവാതില്‍ക്കലെത്തി അകത്തുകയറന്‍ ഭയപ്പെടുന്നപോലെ. അത്ര ഇരുട്ടാണ് ആ
വീട്ടില്‍. ആദ്യം ഡ്രോയിങ് റൂം ആണ്. 2 മുറികളും ഒരു അടുക്കളയും ഉണ്ട് ആ വീട്ടില്‍. അയാള്‍
കുറച്ചുകൂടി ഉള്ളിലേക്ക് നടന്നു. 2 മുറികളില്‍ ഒരു മുറി പുറത്തു നിന്നു താഴിട്ട്
പൂട്ടിയിരിക്കുകയാണ്.
ചെറിയൊരൂ മൂളല്‍ കേട്ടുവോ ? ഒരു ഞെരുക്കം ? രാമചന്ദ്രന് സംശയമായി.. ആ പൂട്ടിയിട്ടിരിക്കുന്ന
മുറിയില്‍ നിന്നാണെന്ന് തോന്നുന്നു ആ ശബ്ദം. ശ്രീജിത്ത് അടുക്കളയില്‍ ആണ്. ചായയില്‍ പഞ്ചസാര
ഇളക്കുന്ന ശബ്ദം അടുക്കളയില്‍ നിന്നു കേട്ടപ്പോള്‍ രാമചന്ദ്രന്‍ തിരിച്ചു sit out ഇല്‍ വന്നിരിന്നു.
ശ്രീജിത്ത് പുറകെ ചായയുമായി വന്നു. രാമചന്ദ്രന്‍ അത് മേടിച്ചു ഊതിയൂതി കുടിച്ചു. ആ മുറിയില്‍
എന്താണെന്ന് ചോദിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു അയാള്‍.
“ സര്‍ അകത്തേക്ക് വന്നിരുന്നല്ലേ ?” ശ്രീജിത്ത് ചോദിച്ചു.
“ആ പൂട്ടിയിട്ട മുറിയില്‍ ആരാണ് ? ആന്‍മരിയ ആണോ ?” രാമചന്ദ്രന്‍ സത്യം കണ്ടെത്താന്‍
തന്നെയുറപ്പിച്ചു. ഉത്തരമായി ശ്രീജിത്ത് തന്‍റെ പോക്കറ്റില്‍ നിന്ന് താക്കോല്‍ കൂട്ടമെടുത്ത്
അകത്തേക് നടന്നു. അവന്‍ ആ പൂട്ടിയിട്ട മുറി തുറക്കുകയാണ് . തുറന്നതിന് ശേഷം തിരിഞു രാമചന്ദ്രനെ
നോക്കി. അകത്തേക്ക് കയറി നോക്കൂ എന്നു കൈ കൊണ്ട് ആഗ്യം കാണിച്ചു.. എന്തു ചെയ്യണമെന്നറിയാതെ ആദ്യം
രാമചന്ദ്രനൊന്ന് പകച്ചെങ്കിലും, ആ മുറിയില്‍ എന്താണെന്നറിയാനുള്ള ജീഞ്ജാസ അയാളെ മുന്നോട്ട് നയിച്ചു.
അകത്തേക്ക് കയറിയ രാമചന്ദ്രന്‍ ഞെട്ടി.
വളരെ ചിട്ടയോടെയും വൃത്തിയോടെയും വെച്ചിരിക്കുന്ന മുറിയുടെ മൂലയില്‍ ഒരു സ്ത്രീരൂപം. മുറിയിലെ
കട്ടിലിന്‍റെ കാലില്‍ ഒരു തുണികൊണ്ട് അവളെ കെട്ടിയിട്ടിരികുകയാണ്. വായില്‍ തുണി
തിരുകിയിരിക്കുകയാണ്. പാതി മയക്കത്തില്‍ എന്തോ പുലംബിക്കൊണ്ട് വിതുംബുകയാണ്. നീല സല്‍വാര്‍ ധരിച്ച ആ
പെണ്ണ്കുട്ടിയെ തിരിച്ചറിയന്‍ അധികം സമയം വേണ്ടിവന്നില്ല. അത് ആന്‍മരിയായിരുന്നു!! ആന്‍മരിയയുടെ
കൈയിലെ കെട്ടഴിക്കാനായി മുന്നോട്ട് നീങ്ങിയ രാമചന്ദ്രന്‍ അവിടെ ഒരു സ്റ്റാന്‍റില്‍
ചാരിവെച്ചിരിക്കുന്ന ഒരു പേയിന്‍റിങ് കണ്ട് സ്തബ്ധനായി. പൂര്‍ത്തിയാക്കാത്ത ഒരു പേയിന്‍റിങ് ആണ്.
ഒരു കുടുംബത്തിന്‍റെ ചിത്രം . നീല ഷര്‍ട്ടും മുണ്ടും ധരിച്ചു നില്‍ക്കുന്നത് ശ്രീജിത്ത് ആണ്. ദാവണി
ഉടുത്തു സുന്ദരിയായി നില്‍ക്കുന്നത് ആന്‍മരിയ. പട്ടുസാരിയുടുത്ത് നില്‍ക്കുന്ന അമ്മയ്ക്ക് മുഖമില്ല.
അതാണ് പേയിന്‍റിങില്‍ പൂര്‍ത്തിയാക്കാത്ത ഭാഗം. കുടുംബനാഥന്റെ മുഖം കണ്ടപ്പോള്‍ രാമചന്ദ്രന് ഒരു
തരിപ്പാണ് അനുഭവപ്പെട്ടത്. അത് അയാളുടെ മുഖമായിരുന്നു. ചിത്രത്തിലെ ഓരോ രൂപത്തിനും താഴെ അവരുടെ
പേരുകള്‍ എഴുതിയിരുന്നു. പക്ഷേ ആന്‍മരിയയുടെ ചിത്രത്തിന് താഴെ ദീപ്തിയെന്നും രാമചന്ദ്രന്‍റെ
ചിത്രത്തിന് താഴെ പ്രഭാകരനെന്നുമാണ് എഴുതിയിരിക്കുന്നത്.. തന്‍റെ മുന്നില്‍ നടക്കുന്നതിന്‍റെ
അര്ത്ഥം മനസിലാക്കാന്‍ അയാള്‍ ശ്രമിച്ചു. പക്ഷേ തല കറങ്ങുന്നപോലെ.
അയാള്‍ തിരിഞു നോക്കിയപ്പോള്‍ ശ്രീജിത്ത് വാതിലിന്‍റെ അടുത്തു തന്നെയുണ്ട്. അവന്‍ കരയുകയാണോ? അതോ
ചിരിക്കുന്നോ? ഒന്നും വ്യക്തമാകുന്നില്ല… കാഴ്ചകള്‍ മാഞ്ഞുപോകുന്നപോലെ.. താന്‍ കുടിച്ച ചായ..? ശരീരം
മുഴുവന്‍ തളരുന്നപ്പോലെ.. അയാള്‍ പതിയെ മതിലിനോടു ചേര്‍ന്ന് നിലത്തിരുന്നു. ശ്രീജിത്ത് അയാളുടെ
അടുത്തേയ്ക്ക് വന്നിരുന്ന് രാമചന്ദ്രനെ തന്‍റെ മടിയില്‍ കിടത്തി. നിസ്സഹായനായ രാമചന്ദ്രനെ നോക്കി
ശ്രീജിത്ത് പറഞ്ഞു-
”അച്ഛാ.. അച്ഛന്‍ നന്നായി ഉറങ്ങിക്കോളൂ.. ഉറങ്ങിയെണീറ്റിട്ടു കുറെ വിശേഷങ്ങള്‍ എനിക്കും
ദീപ്തിക്കും പറയനുള്ളതാ.. എത്രനാളയെന്നോ ഞങ്ങള്‍ കാത്തിരിക്കുന്നു” മയക്കത്തിലേക്ക് തെന്നി വീഴും
മുന്നേ യദാര്‍ദ്യവും സ്വപ്നവും വേര്‍തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അയാള്‍ കണ്ടു..
ശ്രീജിത്ത് കരയുകയായിരുന്നു..