
Story by Sanandu . Read by Sreelakshmi
Category- Mystery. അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക .
0:00
0:00
repeat
skip_previous
play_arrow
skip_next
queue_music
queue_music
Music list
close
Dive into the written story here! ➡️ Part-1
അതെ ഇന്നാണ് ആ ദിവസം മീര തന്റെ വിദ്യാലയത്തിലോട്ട് പോകുന്നു. ആരാണ് മീര എന്നല്ലേ.? ഇത് മീരയുടെ കഥ
ആണ്. മറവത്തൂർ എന്ന വനത്തിലാണ് മീര താമസിക്കുന്നത്. അച്ഛമ്മയും മീരയും അടങ്ങുന്നതാണ് മീരയുടെ
ലോകം. മീര വളരെ ദരിദ്ര കുടുംബത്തിൽ ജനിച്ചതും, താഴ്ന്ന ജാതിയിൽ പെട്ടതുമായ കുട്ടി ആണ്. അതിനാൽ അവളെ ആരും
കൂട്ടത്തിൽ കൂടിക്കില്ലായിരുന്നു. അത് കൊണ്ട് തന്നെ അവൾക്ക് കൂട്ടുകാരായി ആരും തന്നെ ഇല്ലായിരുന്നു.
അങ്ങനെ ഇരിക്കെ ആണ് മീരയുടെ ജീവിത്തിലേക്ക് അച്ഛമ്മയെ കൂടാതെ ഒരാളുകൂടി കടന്നു വരുന്നു. പുതിയ
വിദ്യാലയത്തിൽ മീരക്ക് ഒരു കൂട്ടുകാരിയെ കിട്ടുന്നു. ജീവിതത്തിൽ ആദ്യമായി കൂട്ടുകൂടാൻ ഒരാളെ കിട്ടിയ
സന്തോഷത്തിൽ ആയിരുന്നു പിന്നീട് മീരയുടെ ജീവിതം.
ഒരു ദിവസം രാവിലെ ഉറക്കത്തിൽ നിന്നും ഉണർന്ന മീര വളരെ സന്തോഷത്തോടെ കട്ടിലിൽ ഇരുന്നു
ചിരിക്കുന്നത് അച്ഛമ്മ കണ്ടു.
അച്ഛമ്മ അടുത്ത് ചെന്ന് മീരയോട് ചോദിച്ചു,
" ഇന്ന് വളരെ സന്തോഷത്തിൽ ആണലോ നീ, എന്താണ്.? " മീര ചിരിച്ച മുഖത്തോടെ പറഞ്ഞു, എനിക്ക് ഒരുപാട്
സന്തോഷം തരുന്ന ഒരു സ്വപ്നം ഞാൻ കണ്ടു.
" എന്തായിരുന്നു ആ സ്വപ്നം ? " അച്ഛമ്മയുടെ ചോദ്യത്തിന് മീര മറുപടി ഒന്നും പറഞ്ഞില്ല. പകരം മീര
ചിരിച്ചു കൊണ്ട്
നിന്നു.
അങ്ങനെ മീര എന്നത്തേയും പോലെ
വിദ്യാലയത്തിലേക്ക് പോയി. വൈകിട്ട് വിദ്യാലത്തിൽ നിന്നും തിരികെ ഓടി എത്തിയ മീര തന്റെ അച്ഛമ്മയോട്
വളരെ അത്ഭുതകരമായ ഒരു കാര്യം പറഞ്ഞു.
" ഇന്നത്തെ ദിവസം നടന്ന എല്ലാകാര്യങ്ങളും. ഇന്നലത്തെ എന്റെ സ്വപ്നം തന്നെ ആയിരുന്നു. "
ഇത് കേട്ടതും അച്ഛമ്മ ഒരുനിമിഷം ഒന്നും മിണ്ടാതെ നിന്നിട്ട് മീരയോട് പറഞ്ഞു. " മോൾക്ക് അത്
തോന്നിയതാവും. "
പക്ഷെ അത് പറയുമ്പോളും അച്ഛമ്മയുടെ മുഖത്തെ ഭാവമാറ്റം ഞാൻ കണ്ടു. അച്ഛമ്മ പെട്ടന്ന് വെട്ടി
വിയർത്തു കൊണ്ട് ആണ് എന്റെ മുഖത്തോട്ട് നോക്കിയേ.
എന്നാൽ വീണ്ടും ഞാൻ പിറ്റേന്ന് വേറെ ഒരു സ്വപ്നം
കണ്ടു. അതുപോലെ തന്നെ അന്ന് അത് സംഭവിക്കുകയും ചെയ്തു. ഞാൻ അത് അച്ഛമ്മയോട് വിദ്യാലയത്തിൽ നിന്ന്
വന്ന ഉടനെ പറഞ്ഞു. എന്നാൽ അച്ഛമ്മയുടെ മുഖത്ത് ഇന്നലത്തെ പോലെ തന്നെ ഒരു പേടിയും വെപ്രാളവും ആണ്
ഇന്നും ഞാൻ കണ്ടത്.
എല്ലാം നല്ല കാര്യങ്ങൾ മാത്രമാണ് ഞാൻ കാണുന്നത്. എന്റെ കൂട്ടുകാരിയുമായുള്ള ഒരുപാട് സന്തോഷങ്ങളാണ്
കാണുന്നത്, പിന്നെ എന്താണ്.
പക്ഷെ അച്ഛമ്മ എന്നോട് ഒന്നും പറഞ്ഞില്ല. പിറ്റേന്ന് രാവിലെ വിദ്യാലയത്തിലേക്ക് പോകാൻ ഒരുങ്ങുന്ന
മീരയോട് അച്ഛമ്മ ചോദിച്ചു
"ഇന്ന് നീ സ്വപ്നം വല്ലതും കണ്ടോ.? " അടഞ്ഞ ശബ്ദത്തോടെ മീര പറഞ്ഞു.
" അതെ ഞാൻ ഇന്നും കണ്ടു. " എന്താണ് മോളു കണ്ടത് എന്ന ചോദ്യത്തിന് എല്ലാ ദിവസത്തേയും പോലെ
തന്നെ ഒരുപാട് സന്തോഷം തരുന്ന സ്വപ്നം തന്നെ ആയിരിന്നു എന്നായിരുന്നു മീരയുടെ മറുപടി. എന്നാൽ
അച്ഛമ്മക്ക് അത് അത്ര സുഖം ആയിട്ട് തോന്നില്ല.
മീര തിരിച്ചു വരുന്നതു വരെ അച്ഛമ്മ വഴിയിൽ തന്നെ നോക്കി നിന്നു. മീര ദൂരേന്നു വരുന്ന കണ്ടപ്പോൾ
തന്നെ ഓടി അടുത്തു ചെന്ന അച്ഛമ്മ ചോദിച്ചു
" മോൾടെ സ്വപ്നം ഇന്ന് സംഭവിച്ചിരുന്നോ.? " അച്ഛമ്മ കേൾക്കാൻ ഭയന്നിരുന്ന മറുപടി തന്നെ
ആയിരുന്നു മീരയുടേത്.
"അതെ എന്റെ സ്വപ്നം ഇന്നും നടന്നു. " വളരെ ഭയത്തോടെ തന്നെ ആയിരുന്നു ഇന്നും അച്ഛമ്മയുടെ മുഖം.
അച്ഛമ്മ എന്തിനാണ് ഇങ്ങനെ ഭയപെടുന്നത്, അച്ഛമ്മയുടെ മുഖം കണ്ട മീര ചോദിച്ചു.
അച്ഛമ്മ വീണ്ടും ഇടറിയ ശബ്ദത്തോടെ പറഞ്ഞു.
" ഒരിക്കലും മോൾ അറിഞ്ഞു കൂടാൻ പാടില്ലാത്ത ഒന്നാണ്. എന്നാൽ ഇത് ഇപ്പോൾ അറിയേണ്ട
സമയമായിരിക്കുന്നു. ഇങ്ങനെ നടക്കുന്ന കാര്യം മുൻകൂട്ടി സ്വപ്നത്തിലൂടെ പറയാൻ മോൾടെ അമ്മക്ക്
കഴിയുമായിരുന്നു. മോൾക്ക് 4 മാസം പ്രായം ഉള്ളപ്പോൾ ആണ് മോളുടെ അമ്മ മരണപ്പെടുന്നത്.
അമ്മയുടെ നാട് ഇവിടെ നിന്നും നാല് മലകൾക് അപ്പുറം ആയിരുന്നു. മോളു ജനിച്ചതും അവിടെ ആയിരുന്നു.
അവിടുത്തുകാരുടെ മനസ്സിൽ വലിയ സ്ഥാനം ആയിരുന്നു അമ്മക്ക്.
കാരണം, നടക്കാൻ പോകുന്ന കാര്യം മുൻകൂട്ടി പറയാൻ പറ്റുന്ന കൊണ്ട് തന്നെ ആയിരുന്നു.
അവിടെ ഉള്ളവരുടെ വിശ്വാസപ്രകാരം വിധി എഴുതിയ ദൈവം നേരിട്ട് മോളുടെ അമ്മയുടെ സ്വപ്നത്തിൽ വന്നു
കാര്യങ്ങൾ പറയുന്നു എന്നായിരുന്നു. "
ഇത് കേട്ട മീര ഭയത്തോടെ നിറകണ്ണുകളോട് കൂടി അച്ഛമ്മയോട് ചോദിച്ചു. "എന്നിരുന്നിട്ടും, പിന്നെ എന്റെ
അമ്മ എങ്ങനെ ആണ് മരണപ്പെട്ടത്..?"
എന്നാൽ അതിന് അച്ഛമ്മക്ക് ശരിയായ ഉത്തരങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. പക്ഷെ
ഒന്നുണ്ടായിരുന്നു താൻ ഒരു ഒറ്റകാലനാൽ മരണപ്പെടും എന്ന് അവൾ മുൻകൂട്ടി
പറഞ്ഞിരുന്നു. എല്ലാവരുടെയും വിധി മാറ്റാൻ കഴിയുന്ന അവൾക്ക് സ്വന്തം വിധി മാറ്റാൻ
കഴിഞ്ഞിരുന്നില്ല.
മീരയുടെ ചോദ്യത്തിന് ഇതിൽ കൂടുതൽ ഒന്നും തന്നെ പിന്നീട് അച്ഛമ്മ മറുപടി പറഞ്ഞിരുന്നില്ല.
അങ്ങനെ ഇരിക്കെ അന്ന് രാത്രി മീര ഉറക്കത്തിൽ നിന്നു ഞെട്ടി ഉണർന്നു. ശബ്ദം കേട്ട് അച്ഛമ്മ വന്നു
നോക്കിയപ്പോൾ ശരീരം മുഴുവനും വിയർത്തു, ഭയത്തോടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്ന മീരയെ ആയിരുന്നു കണ്ടത്.
അച്ഛമ്മ അടുത്തേക്ക് ചെന്ന് " എന്ത് പറ്റി മോളെ എന്ന് ചോദിച്ചു." എന്നാൽ ഒരു നിമിഷം ഒന്നും
മിണ്ടാതെ ഇരുന്നതിനു ശേഷം നിറ കണ്ണുകളോട് കൂടി പറഞ്ഞു,
" ഒരിക്കലും നടക്കാൻ പാടില്ലാത്ത ഒരു സ്വപ്നം ഞാൻ കണ്ടു. " ഇത് കേട്ട അച്ഛമ്മ നെഞ്ചിടിപ്പോടെ
ചോദിച്ചു എന്താണ്
മോളെ കണ്ടത്.
മീര ഒറ്റശ്വാസത്തിൽ പറഞ്ഞു. " എന്റെ കൂട്ടുകാരി കൊല്ലപ്പെടുന്നു. " ഇത് കേട്ടതും അച്ഛമ്മ വളരെ
അധികം ഭയന്നു. അവർ അന്നത്തെ രാത്രി എങ്ങനെയൊക്കെ നേരം വെളുപ്പിച്ചു. രാവിലെ വിദ്യാലത്തിലേക്ക്
പോകുന്ന മീരയോട് അച്ഛമ്മ പറഞ്ഞു,
" ദൈവം വിധി മാറ്റി എഴുതാൻ നിനക്ക് തന്ന ഒരു അവസരം ആയിരിക്കും ഇത് മോൾ സൂക്ഷിച്ചു പോയിട്ട് വാ."
മീര വല്ലാതെ നെഞ്ചിടിപ്പോടെ വിദ്യാലത്തിലേക്ക് യാത്ര ആയി.
എന്നാൽ വിദ്യാലത്തിൽ എത്തിയ മീരക്ക് അവളുടെ കൂട്ടുകാരിയെ കാണാൻ ആയില്ല. ക്ലാസ്സിന്റെ വാതിലിൽ നോക്കി
അവൾ ഇരുന്നു.
Part-2
ടീച്ചറോടൊപ്പം വരുന്ന കുട്ടികാരിയെ കണ്ടപ്പോൾ മീരക്ക് വളരെ സന്തോഷം തോന്നി. അവളെ കണ്ടതും മീരയുടെ
എല്ലാ ഭയവും പോയി. എന്നത്തേയും പോലെ തന്നെ അന്നും കടന്നു പോയി. യാതൊന്നും തന്നെ സംഭവിച്ചില്ല.
അങ്ങനെ വീട്ടിൽ തിരിച്ചെത്തിയ മീര സന്തോഷത്തോടെ അച്ഛമ്മയെ കെട്ടിപിടിച്ചു പറഞ്ഞു
" എന്റെ ഇന്നത്തെ സംഭവിക്കണ്ട ദിവസം കഴിഞ്ഞു, കൂട്ടുകാരിക്ക് ഒന്നും തന്നെ സംഭവിച്ചില്ല ഇനി ഒന്നും
സംഭവിക്കത്തുമില്ല. " എന്നാൽ ഇത് കേട്ടിട്ട് അച്ഛമ്മക്ക് മുഖത്ത് ഭാവമാറ്റം ഒന്നും തന്നെ
ഇല്ലായിരുന്നു. അച്ഛമ്മ അകത്തോട്ടു നടന്നത്തിനു ശേഷം മീരയോട് പറഞ്ഞു,
" ഒരു ദിവസം അപ്പുറം നടക്കുന്ന കാര്യം മാത്രമല്ല. വർഷങ്ങൾക്ക് ശേഷം നടക്കാൻ പോകുന്ന കാര്യങ്ങൾ വരെ
കാണാൻ കഴിയുമായിരുന്നു നിന്റെ അമ്മക്ക്."
ഇത് കേട്ടതും മീരയുടെ ഭയം വർധിച്ചു. പിറ്റേന്ന് വിദ്യാലത്തിൽ എത്തിയ മീര കേട്ടത്
കൂട്ടുകാരിയുടെ മരണവർത്തയായിരുന്നു. താൻ കാണുന്ന സ്വപ്നം കൊണ്ട് ആണലോ ഇതൊക്കെ സംഭവിച്ചതെന്ന് ഓർത്തു
മീരക്ക് സ്വയം വെറുപ്പ് തോന്നി.
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി. അച്ഛമ്മയുടെ നിർബന്ധം മൂലം മീര ദിവസങ്ങൾക് ശേഷം വിദ്യാലത്തിലേക്ക്
പോകുന്നു. വീണ്ടും ഒറ്റപെട്ടു പോയ വേദന നെഞ്ചിൽ കൊണ്ടാണ് മീര വിദ്യാലത്തിൽ എത്തിയത്. ടീച്ചറെ
കാണാനായി ടീച്ചേർസ് റൂമിൽ ചെല്ലുന്നു.
എന്നാൽ അവിടെ ചെന്ന മീര മറ്റൊരാളെ ആണ് കാണുന്നത്. അയാളുടെ കൈകളിൽ മീര സൂക്ഷിച്ചു. നോക്കിനിന്നു.
എന്നിട്ട് അവൾ മനസ്സിൽ ഉറപ്പിച്ചു. താൻ കണ്ട സ്വപ്നത്തിലെ തന്റെ കൂട്ടുകാരിയെ മരണപ്പെടുത്തിയ
അതെ കൈകൾ.
കൈയിലെ മോതിരവും,
കൈവിരലുകൾക്ക് ഇടയിലുള്ള
പാടുകൾ കൂടി കണ്ടപ്പോൾ അവൾ അത് ഉറപ്പിച്ചു. ഇത് അയാൾ തന്നെ. എന്നാൽ മീരയെ അതിശയിപ്പിച്ചത്
അതല്ലായിരുന്നു മറ്റൊന്നായിരുന്നു. അയാൾ ഒരു ഒറ്റകാലൻ ആയിരുന്നു.
മീര കുറച്ചു നേരം അയാളെ ശ്രദ്ധിച്ചു നിന്നു. അയാൾ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ മീര അയാൾ തന്നെ
കാണാതിരിക്കാനായി ക്ലാസ്സ് മുറിയിലേക്ക് ഓടി.
ടീച്ചർ പഠിപ്പിക്കുമ്പോഴും അവളുടെ മനസ്സിൽ ആ ഒറ്റകാലനെ പറ്റിയുള്ള ചിന്ത ആയിരുന്നു. എന്നാൽ
ഉച്ചഭക്ഷണം കഴിക്കാൻ ഇറങ്ങിയ മീര അപ്രതീക്ഷിതമായി ആ ഒറ്റക്കാലനെ കണ്ടുമുട്ടി. അയാൾ മീരയെ രൂക്ഷമായി
നോക്കുന്നുണ്ടായിരുന്നു. മീര അത് കണ്ടതും പെട്ടന്ന് തിരിഞ്ഞു നടക്കാൻ തുടങ്ങി. കുറച്ചു
നടന്നതിനുശേഷം അവൾ അയാളെ നോക്കി. പക്ഷെ അയാളെ അവിടെ കണ്ടില്ല. അയാൾ പോയെന്ന ആശ്വാസത്തിൽ തിരിച്ചു
നടക്കാൻ തിരിഞ്ഞ അവളുടെ തൊട്ട് മുന്നിൽ അയാൾ
വന്നു നിന്നു.
മീര പെട്ടന്ന് ഭയന്നു വിറക്കാൻ തുടങ്ങി. അയാൾ മീരയുടെ കഴുത്തിൽ മുറുകെ പിടിച്ചു കൊണ്ട് മീരയോട്
ചോദിച്ചു.
"എന്താ, നീ നിന്റെ കൂട്ടുകാരി മരണപ്പെടുന്ന സ്വപ്നം മാത്രമേ കണ്ടു കാണുകയുള്ളൂ. നീ മരണപ്പെടുന്നത്
കണ്ടു കാണില്ല അല്ലെ..? " എന്നിട്ട് മീരയുടെ കഴുത്തിൽ ശക്തിയായി അമർത്താൻ തുടങ്ങി. മീര ശ്വാസം
കിട്ടാതെ പിടയാൻ തുടങ്ങി.
പെട്ടന്ന് മീരയുടെ അമ്മ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നു. എന്നിട്ട് അടുത്ത് കിടക്കുന്ന 2
മാസം മാത്രം പ്രായമുള്ള മീരയെ നോക്കി. വളരെ അധികം ഭയത്തോടെ കുഞ്ഞിന്റെ തലയിൽ തലോടിക്കൊണ്ട് ഇരുന്നു.
പുറത്തു ശക്തിയായ കാറ്റും മഴയും ഉണ്ട്. ജനൽ പാളികൾ കാറ്റിൽ അടയുന്ന ശബ്ദം അവളുടെ ഭയം വർധിപ്പിച്ചു.
അവൾ ഒരു നിമിഷം ശ്വാസം അടക്കിപ്പിടിച്ചു. എന്നിട്ട് സ്വയം ചോദിച്ചു, ' ആരാണയാൾ ' ..?