ആലൂർ മന Part-8 | Malayalam story for reading |

 


കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.


Story by Pangalees.

Happy reading

മനയുടെ പുറകുവശം ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു..

ഒരാൾ പൊക്കത്തിൽ കാടുമൂടിക്കിടക്കുന്നു.. മഴ മാറി തെളിഞ്ഞ ആകാശത്ത് നിറയെ നിലാവെട്ടം പരന്ന് നിൽപ്പുണ്ട്... അവരുടെ ഓരോ കാൽവെപ്പിലും ആ വെട്ടം അവർക്ക് വഴി കാണിച്ചു..

"ജയാ"...

മുന്നോട്ടാഞ്ഞ ജയനെ വിനയൻ പെട്ടന്ന് പിടിച്ചു  നിർത്തി...

"ഡാ അങ്ങോട്ട് നോക്ക് "...

ആ കാഴ്ച കണ്ട് എല്ലാവരും തരിച്ചു  നിന്നുപോയ്..ദേഹത്ത് നിറയെ സ്വർണ്ണവരകളുള്ള ഒരു സർപ്പം അവരെ നോക്കി പത്തി വിടർത്തി നിൽക്കുന്നു.. നിലാവെളിച്ചത്തിൽ അതിന്റെ ഫണം രക്ന കല്ല്  പോലെ തിളങ്ങുന്നതായ് അവർക്ക് തോന്നി, മനു മെല്ലെ വിനയന്റ കൈകൾ കൂട്ടിപ്പിടിച്ചു..

അവരാരും തന്നെ അത്ര ഭംഗിയുള്ള ഒരു സർപ്പത്ത  മുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല..

അവരങ്ങനെ തരിച്ചുനിൽക്കുമ്പോൾ ഏറ്റവും പുറകിലുണ്ടായിരുന്ന ദേവൻ പതിയെ മുമ്പോട്ട്  കയറി വന്നു... അവനെ കണ്ടതും ആ സർപ്പം പത്തി  താഴ്ത്തി അടുത്തുള്ള കാട്ടിലേക്ക്  മെല്ലെ ഇഴഞ്ഞു പോയ്... കൂടെയുള്ള എല്ലാവരും  അത്ഭുതത്തോടെ ആ കാഴ്ച നോക്കി നിന്നുപോയ്... സ്തംഭിച്ചു നിൽക്കുന്ന ജയന്റെ പുറത്ത് തട്ടി ദേവൻ പറഞ്ഞു ..

"ജയാ..ഇനി  അങ്ങോട്ട് ചിലപ്പോൾ ഇത്തരം കാഴ്ചകൾ ധാരാളം ഉണ്ടായേക്കാം. അത് കൊണ്ട് ഞാൻ മുമ്പിൽ നടക്കാം.. നിങ്ങൾ പുറകിൽ  വന്നാൽ മതി.."

മറിച്ചൊന്നും പറയാതെ മൂവരും ദേവൻ കാട്ടിയ വഴിയിലൂടെ പതിയെ ശബ്ദമുണ്ടാക്കാതെ നടന്നു..

ആലൂർ മനയോട് ചേർന്ന് നിൽക്കുന്ന കാവ് താണ്ടി വേണം കുളത്തിലേക്ക് എത്തിച്ചേരാൻ,നിലാവിന്റെ അരണ്ട വെളിച്ചത്തിൽ കൽപ്പടവുകൾ താണ്ടി അവർ കാവിലേക്ക് കാലെടുത്തു വെച്ചതും എവിടെ നിന്നോ  ഒരു തണുത്ത കാറ്റ് അവരെ വന്നു മൂടി, ആ കാറ്റിൽ ശരീരത്തിലെ സകല ശക്തിയും അലിഞ്ഞു പോകുന്ന പോലെ അവർക്ക് തോന്നി..

വർഷങ്ങളായ് ആരും എത്തിനോക്കിയിട്ടില്ലാത്ത കാവിന് ഇപ്പോഴും, ആയില്യം പൂജ നടക്കുന്ന

സർപ്പക്കാവിന്റെ പ്രതീതിയുണ്ട്. എങ്ങും അരളി പൂത്ത ഗന്ധം നിറഞ്ഞു നിൽക്കുന്നു..മത്ത് പിടിപ്പിക്കുന്ന ആ ഗന്ധം മുമ്പോട്ട് പോവുന്തോറും കൂടി വരുന്നതായ് അവരറിഞ്ഞു... നിലാവെട്ടം കുറഞ്ഞിരിക്കുന്നു, ആകാശത്ത് വീണ്ടും കാർമേഘം നിറഞ്ഞതാണോ, അതോ കാവ് തങ്ങളെ മൂടിക്കൊണ്ടിരിക്കുവാണോ..അവർക്ക് ഉള്ളിൽ വല്ലാത്തൊരു ഭയം നിറഞ്ഞു...

എറ്റവും പൈശാചികമായ ഒരു അവസ്ഥയിലേക്ക് കാലെടുത്ത് വെച്ചതിന് സ്വയം ശപിച്ച് അവർ പതിയെ മുമ്പോട്ട് നടന്നു ..ചുറ്റമുള്ള മരങ്ങൾ തങ്ങളെ തന്നെ തുറിച്ചു നോക്കുന്ന പോലെ അവർക്ക്

തോന്നി. പെട്ടന്ന് തൊട്ടടുത്തു നിന്ന് ഒരു കാലൻ കോഴി ഉച്ചത്തിൽ ശബ്ദമുണ്ടാക്കി അകലേക്ക് പറന്നു പോയി.. തരിച്ചുനിന്നു പോയ അവരുടെ ഹൃദയമിടിപ്പ് ഉയർന്ന് പൊങ്ങി..

"ഡാ മനു.. ചേർന്ന് നടക്കെടാ ഇല്ലെങ്കിൽ വഴി തെറ്റം.."

എറ്റവും പുറകിലായ് നടന്നിരുന്ന മനുവിനോട് വിനയൻ പറഞ്ഞു...

"ഡാ ഞാൻ പറഞ്ഞത് നീ കേട്ടില്ലെ.."

മറുപടി ഒന്നും വന്നില്ല..തിരിഞ്ഞു നോക്കിയ വിനയൻ ഞെട്ടിത്തരിച്ചു നിന്നു പോയ്.. ഇത്ര നേരം പുറകിലുണ്ടായിരുന്ന മനുവിനെ ഇപ്പോൾ കാണാനില്ല...അവരുടെ കൈകാലുകൾ വിറച്ചു തുള്ളി.. "മനു.. മനൂ.. നീയെവിടെയാടാ.."

" മനൂ... മനൂ.. വിളി കേൾക്കെടാ"...

വിനയന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് സുമിത്ര ഞെട്ടി ഉണർന്നത്..

“വിനയേട്ടാ എഴുന്നേൽക് വിനയേട്ടാ.. എന്താ പറ്റിയത്, സ്വപ്നം വല്ലതും കണ്ടോ...? കണ്ണ് തുറന്ന വിനയൻ വിറച്ച് കൊണ്ട് ചുറ്റിലും നോക്കി.

"ഈശ്വരാ സ്വപ്നം ആയിരുന്നോ.. എല്ലാം ശരിക്കും നടന്ന പോലെ..."

അവന്റെ ശരീരമാകെ വിയർത്ത് കുളിച്ചിരുന്നു.. 

തൊട്ടടുത്ത മൊന്തയിലെ വെള്ളം ഒറ്റ വലിക്ക് തന്നെ കുടിച്ചു തീർത്തപ്പോഴാണവന് ശ്വാസം നേരെ വീണത്... ഇതെല്ലാം നോക്കി നിൽപ്പുണ്ടായിരുന്ന സുമിത്ര, ഉളളിൽ വന്ന ചിരി അടക്കിപ്പിടിച്ചു വീണ്ടും പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി.

"നിങ്ങളു കിടക്കുന്നില്ലെ മനുഷ്യാ, പാതിരാത്രിക്ക് മനുഷ്യന്റെ ഉറക്കം കളയാനായിട്ട്, മനുവിനെ ഇനി നമുക്ക് രാവിലെ തപ്പാം."

അവളോട് അറിയാതെ ചിരിച്ചു പോയ്.. മുഖത്ത് വന്ന ജാള്യത സുമിത്രയെ കാണിക്കാതെ വിനയൻ കട്ടിലിനു ഓരം ചേർന്ന് ചെരിഞ്ഞു കിടന്നു.. അപ്പോഴും അവന്റെ മനസ്സിൽ നിന്നും അ കാഴ്ചകൾ മാഞ്ഞിട്ടുണ്ടായിരുന്നില്ല..

"ഇല്ല.. ഇതിനെ പറ്റി ആരോടും ഒന്നും പറയണ്ട, പറഞ്ഞാൽ അവര് ചിലപ്പോൾ പേടിക്കും.. പിന്നെ വിചാരിച്ചതൊന്നും നടക്കില്ല. ഇത് വെറും സ്വപ്നം മാത്രമാണ്. അങ്ങനെ തീരുമാനിച്ചുറച്ച മനസ്സമായ് അവൻ, വീണ്ടും ഉറക്കത്തിലേക്കാണ്ട് പോയ്...


 
COMMENTS

Name *

Email *

Write a comment on the story ആലൂർ മന Part-8 *

വളരെ പുതിയ വളരെ പഴയ