കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Story by Pangalees.
Happy reading
"വിനയേട്ടൻ എന്താ ഉദ്ദേശിക്കുന്നതെന്ന് തെളിച്ചു പറ".
ഒരു പഫ് എടുത്തശേഷം കൈയ്യിലെ സിഗററ്റ് വിനയുനേരെ നീട്ടി ജയൻ ചോദിച്ചു..
"ഇങ്ങനെ മിണ്ടാതിരിക്കാതെ പറയൂ വിനയേട്ടാ എന്തിനായാലും നമ്മളില്ലെ കൂടെ"
മനുവിന്റെ സപ്പോർട്ട് കൂടെയായപ്പോൾ ജയൻ നീട്ടിയ സിഗരറ്റെടുത്ത് വിരലുകൾക്കിടയിൽ തിരുകി. വിനയൻ നീട്ടിയൊരു പഫ് എടുത്തു..
"ഡാ എങ്ങനെ പറയണം എന്നറിയില്ല, അടുത്ത ഇരുപതിനുള്ളിൽ അവളുടെ ഓപ്പറേഷൻ നടത്തിയില്ലെങ്കിൽ കാര്യങ്ങൾ വഷളാകും. ചോദിക്കാൻ പറ്റുന്നിടത്താക്കെ ചോദിച്ചു പക്ഷേ പണത്തിന്റെ കാര്യം ആയോണ്ട് എല്ലാരും കൈമലർത്തി"..
"അതല്ലേലും അങ്ങനാ വിനയേട്ടാ ഒരാവിശ്യത്തിനു ഒരാളും ഉണ്ടാവില്ല"..
തന്റ് നിർത്തിയിട്ട ബൈക്കിലേക്ക് കയറിയിരുന്നുകൊണ്ട് മനു പറഞ്ഞു.. അവനു മറുപടിയായ് ഒന്നു മൂളിയ ശേഷം വിനയൻ ചുറ്റമൊന്നു കണ്ണോടിച്ചു എന്നിട്ട് ഇരുവരുടേയും അടുത്തേക്ക് ചേർന്നിരുന്നു..
"ഞാൻ നമ്മുടെ മൂസാ ഹാജിയെ കണ്ടിരുന്നു..അയാളടെ മുഖത്തേക്ക് നോക്കി പണം കടം ചോദിക്കാൻ തോന്നിയില്ല, പക്ഷേ നമ്മുടെ ആ നിധിയുടെ കാര്യം ഞാനയാളോട് സംസാരിച്ച്.."
"ഏത് ആലൂർ മനയിലെയോ ? ജയൻ ശബ്ദം താഴ്ത്തി ചോദിച്ചു... "
"ഹാ.. അത് തന്നെ, പുള്ളിക്ക് നല്ല താൽപര്യം ഉണ്ട് ,എങ്ങനെയെങ്കിലും സാധനം എടുത്തു കൊടുത്താൽ പുറം ലോകമറിയാതെ അത് കൈകാര്യം ചെയ്യുന്ന കാര്യം മൂപ്പര്
നോക്കിക്കൊള്ളും"...
ബൈക്കിൽ നിന്നും അറിയാതെ ഊർന്നിറങ്ങിപ്പോയ മനു വിനയന്റെ മുമ്പിൽ നെറ്റിചുളിച്ചു.
"ന്റെ വിനയേട്ടാ നിങ്ങളെന്താണീ പറയണത്, ഭാസ്കരേട്ടൻ പറഞ്ഞത് നിങ്ങളും കേട്ടതല്ലെ,അതിലെ പ്രശ്നങ്ങളും കേട്ടതല്ലെ".
"കേൾക്കാഞ്ഞിട്ടല്ലെടാ മനു, പ്രശ്നങ്ങൾ അറിയാഞ്ഞിട്ടും അല്ല.. എന്റെ അവസ്ഥ അതാണ്, ഇതല്ല അവൾക്ക് വേണ്ടി ഇതിലപ്പുറം ഞാൻ ചെയ്തെന്നിരിക്കും"..
"ഇനി ആ നിധി എടുത്തിട്ടില്ലെങ്കിലും, അതെടുത്തു കൊടുക്കാമെന്നേറ്റാൽ ഹാജീടെ കൈയ്യിൽ നിന്നും ഒരു അഡ്വാൻസ് വാങ്ങിച്ചൂടെ , ചിലപ്പോൾ അത് മാത്രം മതിയാവും എന്റെയീ പ്രശ്നങ്ങൾ തീർക്കാൻ"..
നിങ്ങളടയൊക്കെ അവസ്ഥ അറിയാഞ്ഞിട്ടല്ല, അത് കൊണ്ട് തന്നെ ഒന്നിനും ഞാനാരെയും നിർബന്ധിക്കുകയുമില്ല"...
ഇത്രയും പറഞ്ഞു നിർത്തിയപ്പോഴേക്കും വിനയന്റെ കണ്ണുകളിൽ പെയ്യാൻ തുനിഞ്ഞ് കാർമേഘം വന്നുമൂടി..
"ഡാ മനു, നീ വണ്ടിയെടുക്ക് .."
എരിഞ്ഞു തീരാറായ സിഗരറ്റ് കുറ്റി നിലത്തിട്ട് ചവിട്ടി കെടുത്തിയശേഷം ജയൻ പറഞ്ഞു,
"വിനയേട്ടാ നിങ്ങളും കേറ്.. നേരെ മൂസയുടെ വീട്ടിലേക്ക്, ഈ ഇടപാടിൽ ഞങ്ങളും ഉണ്ട് നിങ്ങടെ കൂടെ, അതിനി കൊല്ലാനാണെങ്കിലും ചാവാനാണെങ്കാലും"..
ജയന്റെ ധൈര്യത്തോടെയുള്ള വാക്കുകൾ കേട്ടപ്പോൾ അത്ര നേരം അടക്കിപ്പിടിച്ചിരുന്ന സങ്കടം അണപൊട്ടിയൊഴുകി.. രണ്ട് പേരെയും കെട്ടിപ്പിടിച്ച വിനയൻ കുറേനേരം അങ്ങനെതന്നെ നിന്നു..
.