ആലൂർ മന Part-3 | Malayalam story for reading |

 


കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.


Story by Pangalees.

Happy reading


"വർഷങ്ങൾക്ക് മുമ്പ്  പ്രദേശമത്രയും അടക്കി ഭരിച്ച,

ഉഗ്രപ്രതാപിയായിരുന്ന കൃഷണരാജ തിരുമനസ്സിന്റെ കാലത്താണ്

ആലൂർ മന നിർമ്മിക്കപെട്ടത്തന്റെ പ്രിയ പത്നിയും ബ്രഹ്മകുളം

ദേശത്ത അവകാശിയുമായിരുന്ന കൗസല്യ തമ്പുരാട്ടിക്കും

പരിവാരങ്ങൾക്കും താമസിക്കാൻ വേണ്ടിയാണ് അന്ന് തമ്പുരാൻ

 മന പണി തീർത്തത്മഹാമാന്ത്രികൻ കൂടിയായിരുന്ന

തിരുമനസ്സ് അക്കാലത്ത് തന്റെ പൂജാ കർമ്മങ്ങളത്രയും

നടത്തിയിരുന്നത് അവിടെ വെച്ചാണത്രേ.

ഉപാസനാമൂർത്തികളിൽ  ദേവീദേവന്മാർ മുതൽ ഉഗ്രരൂപികൾ

  വരെ ഉണ്ടായിരുന്നെന്ന് കാരണവന്മാർ പറഞ്ഞ് കേട്ടിട്ടുണ്ട്.."

"കുട്ട്യോളെനിങ്ങൾക്കിപ്പൊ എന്തിനാ  കഥയൊക്കെ"?..

"നിധിയെടുക്കാൻ".

യശോദ തമ്പുരാട്ടിയുടെ കഥ മുറിച്ച ചോദ്യത്തിന് ജയനറിയാതെ

പ്രതികരിച്ചു പോയ്.

ഇത് കേട്ടതും തമ്പുരാട്ടി ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു കൊണ്ടു

പറഞ്ഞു..

"നിധിയെടുക്കാനോ..അങ്ങനെയൊരാഗ്രഹത്തിനായിരുന്നോ

കുഞ്ഞുങ്ങൾ ഇത്രേടം വരെ വന്നത്.

എന്നാ ഇതു കൂടെ കേൾക്കാ... തമ്പുരാൻ ചെറിയ

ആളൊന്നുമായിരുന്നില്ല്യ.. ഞാൻ

പറഞ്ഞില്ലെ മഹാ മാന്ത്രികൻ  ആയിരുന്നുന്ന്..ഉഗ്രരൂപികളം

  ചാത്തന്മാരുമൊക്കെ തമ്പുരാന്റെ

ഉപാസനാമൂർത്തികളായിരുന്നുഅക്കാലത്ത് ടിപ്പുവിന്റെ

പടയാളികൾ നമ്മുടെ നാടിനെ ആക്രമിക്കാൻ വന്നപ്പോൾ നാട്ടു

രാജാക്കന്മാർക്കൊപ്പം  ദേശക്കാർക്കും യുദ്ധം ചെയ്യേണ്ടി

വന്നു..എന്തായാലുംരാത്രിക്കു രാത്രി തമ്പുരാൻ ഒരു മഹായാഗം

നടത്തി അമൂല്യങ്ങളായ സ്വത്ത് വകകളൊക്കെ സഹായി

രാമനോടൊപ്പം മനക്കല് എവിടെയോ കുഴിച്ചിട്ടുരഹസ്യം

പുറത്താവാതിരിക്കാൻ കൂട്ട വന്ന രാമനേയും തമ്പുരാൻ

കൊലപ്പെടുത്തി.

ഇതൊക്കെ പഴമക്കാർ പറഞ്ഞ കഥകളാണേ..എന്തായാലും

തമ്പുരാന്റെ മന്ത്രവിദ്യകൊണ്ട് നിധി എവിടെയാണെന്ന് കണ്ടു

പിടിക്കാനും പറ്റില്ല... കണ്ടു  പിടിച്ചാലോട്ടു എടുക്കാനും പറ്റില്ല.."

"അതെന്താ.."

പുറത്തോട്ടു തള്ളി നിന്ന കണ്ണുകളിലെ ജിജ്ഞാസ അറിയാതെ

മനുവിനെ കൊണ്ട് ചോദിപ്പിച്ചു..

"അത്...നിധി ഒളിപ്പിച്ച സമയത്ത് കാവലായ് തമ്പുരാൻ ഏതോ ഒരു

ശക്തിയെ കൂടെ

കൂട്ടുവെച്ചിട്ടുണ്ട്ഒരിക്കൽ മനക്കലെ ഉണ്ണിത്തമ്പുരാൻ.

എങ്ങനേയോ നിധി ഇരിക്കണ സ്ഥലം കണ്ടുപിടിച്ചു... പക്ഷേ

മൂന്നാം നാൾ ആള് ദുർമരണപ്പെട്ടു...അതിനു ശേഷം മനക്കല്

ദുർമരണങ്ങൾ പതിവായ്..ന്റെ കുട്ട്യോളെ.. ഇക്കാലത്ത് ഇതൊന്നും

ആരും വിശ്വസിക്കില്ല എന്നാലും പറയാ..

ഇതൊന്നും നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ലാ...!"

"അച്ചമ്മേ വെള്ളം ചൂടാക്കി വെച്ചിട്ടുണ്ട്കുളിക്കണ്ടേ?"..

അകത്ത് നിന്നും ശബ്ദം കേട്ടപ്പോൾ മൂന്ന് പേരും എഴുന്നേറ്റു.

"മകന്റെ മകളാണ്,ഇനി ഞാൻ കുളിക്കണെവരെ  വിളി

തുടരും,നിങ്ങൾ നടന്നോളൂ".

തമ്പുരാട്ടി മെല്ലെ ചിരിച്ചുയാത്ര പറഞ്ഞ് ഇറങ്ങാൻ നിന്ന മൂന്ന്

പേരെയും ഒന്നൂടെ തമ്പുരാട്ടി തടഞ്ഞു..

"അന്നീകാര്യങ്ങൾ അത്രയും ഒരു ഓലയിൽ എഴുതി വെച്ചതായ്

കേട്ടിട്ടുണ്ട്മനക്കലെ തട്ടിൻപുറത്ത് ഇപ്പോഴും കാണുമായിരിക്കും.

അമ്മേ ദേവീ....".

വയ്യാത്ത കാലും താങ്ങി തമ്പുരാട്ടി മെല്ലെ അകത്തേക്ക്

കയറിപ്പോയ്..മുറ്റത്ത്മുഖത്തോട് മുഖം നോക്കി മൂവരും

നിന്നു..ദിവസങ്ങൾ കടന്നുപോയ്..മനയും തമ്പുരാട്ടി പറഞ്ഞ

കഥകളുമൊക്കെ അവരുടെ മനസ്സിനെ വേട്ടയാടി

കൊണ്ടേയിരുന്നു.

"വിനയേട്ടാഎന്നാലും ഇതൊക്കെ ഉള്ളതാവോ"..

ഒഴിച്ചു വെച്ച മദ്യം മനുവിനു നേരെ നീട്ടികൊണ്ട് ജയൻ ചോദിച്ചു.

കൈയ്യിൽ കിട്ടിയ പാടെ ഒറ്റ വലിക്ക് അകത്താക്കി മനു ഒന്നു

പുളകം കൊണ്ടു..കുപ്പിയിലെ ലഹരിയുടെ കനം കുറഞ്ഞു

വന്നപ്പോൾ മൂന്ന് പേരുടെയും തലയിലെ കനം കൂടി വന്നു..

"മനു നീ വണ്ടിയെടുക്കെടാ...കുറേ ദിവസമായ് ഇത് 

മനസ്സിൽ...ആദ്യം നമുക്കാ താളിയോല അവിടെ ഉണ്ടോന്നു

നോക്കാം ".

വിനയൻ പറഞ്ഞു തീരും മുൻപ് മനു വണ്ടി സ്റ്റാർട്ട്

ചെയ്ത...സിരകളിൽ ഊർന്നിറങ്ങിയ ലഹരിയുടെ ധൈര്യവും

കൊണ്ടവർ മനയിലേക്ക് കുതിച്ചു..അരുതാത്തതെന്തോ നടക്കാൻ

പോകുന്നു എന്ന് പ്രകൃതി സൂചന നൽകി..ആകാശം

കറുത്തിരുണ്ടു..കരിയില കൂട്ടങ്ങളെ വായുവിൽ ഉയർത്തികാറ്റ്

സംഹാരതാണ്ഡവ മാടി...കിളികൾ ഉച്ചത്തിൽ ചിലച്ചു

തലക്ക് പിടിച്ച മത്തിൽ സർവ്വതും മറന്ന മൂന്ന് പേരും അകത്ത്

കടക്കാനുള്ള വഴിയും നോക്കി മനക്ക് ചുറ്റും നടന്നു...ഒടുക്കം

അടുക്കള തളത്തിലെ പൊളിഞ്ഞു വീഴാറായ മതിൽക്കെട്ട്

അകത്തേക്കുള്ള വഴികാട്ടി..എങ്ങും നിശബ്ദത,ലഹരിയുടെ കെട്ട്

മെല്ലെ വിട്ട് തുടങ്ങിയപ്പോൾ ചെന്നെത്തിയിടത്തിന്റെ ഭീകരത

അവർ ഉൾക്കൊണ്ടു.ചെറിയ കാലൊച്ച പോലും ഇടനാഴിയിൽ

മുഴങ്ങിക്കേട്ടു.

"വിനയേട്ടാ നമുക്ക് തിരിച്ചു പോകാം"..

മനു വിയർത്ത് കുളിച്ചു .

"വേണ്ട എന്ത് വന്നാലും നമുക്ക് നേരിടാം.."

വിനയൻ ധൈര്യം പകർന്നുഅടച്ചിട്ട മുറികളിൽ നിന്നും ദുർഗന്ധം

മൂക്കിലേക്ക് അടിച്ചു

കയറി..

"വിനയേട്ടാ പുറകിലാരോ ഉണ്ടോന്ന് നോക്കിയേ".

ജയന്റെ ശബ്ദം ഇടറി..

"മിണ്ടാതെ നടക്കെടാ"...

വിനയൻ മച്ചിൻ പുറം ലക്ഷ്യമാക്കി നടന്നുപൊളിഞ്ഞു വീഴാറായ

കോണിപ്പടികളെ ശ്രദ്ധയോടെ ചവിട്ടി അവർ മച്ചിൻ

പുറത്തെത്തി.പഴമയുടെ എല്ലാ അവശിഷ്ടങ്ങളും താങ്ങിനിന്നിരുന്ന

അവിടം ആകെ വൃത്തിഹീനമായിരുന്നുഅതിനിടയിലൂടെ

അവരുടെ കണ്ണുകൾ താളിയോലക്കായ്

പരതി നടന്നു...വിനയേട്ടാ ഇതൊന്ന് നോക്കിയെ.. കണ്ണിലെ

കൗതുകം താങ്ങാനാവാതെ മനു തരിച്ചുനിന്നു...


 
COMMENTS

Name *

Email *

Write a comment on the story ആലൂർ മന Part-3 *

വളരെ പുതിയ വളരെ പഴയ