
Story by iamthequixote . Read by Basil
Category- Thriller. അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക .
0:00
0:00
repeat
skip_previous
play_arrow
skip_next
queue_music
queue_music
Music list
close
Dive into the written story here! ➡️ Part-1
രവി അതിവേഗത്തിൽ ഓടുകയാണ്. കാലുകൾ നിലത്തുറക്കുന്നുണ്ടോ എന്ന് പോലും സംശയം തോന്നുന്ന വിധത്തിൽ. ചാൾസ്
ഡാർവിന്റെ 'സർവൈവൽ ഓഫ് ദി ഫിറ്റസ്ററ്' എന്ന സിദ്ധാന്തമോ ഡാർവിനെത്തന്നെയോ രവിക്ക് അറിയില്ല.
എന്നാൽ ജീവനോടെ ഇരിക്കണം എന്നുണ്ടെങ്കിൽ ഉള്ള ശക്തിയത്രയും എടുത്ത് കുതിക്കുകയല്ലാതെ വേറെ വഴി ഇല്ല
എന്ന് രവിക്ക് നന്നായറിയാം. ചെറിയ പഞ്ചായത്ത് റോഡാണ്. ടാറിങ് നടക്കുന്നതേയുള്ളു. വഴിയിലെ കുഴിയെല്ലാം
മണ്ണിട്ട് നികത്തിയിട്ടുണ്ട്. വലിയ മെറ്റിൽക്കഷണങ്ങൾ പാകിയിട്ടുണ്ട്. പണി ഇനിയും പൂർത്തിയായിട്ടില്ല.
പാറക്കഷണങ്ങളുടെ
പൊങ്ങി നിൽക്കുന്ന ഭാഗങ്ങളിൽ തട്ടി കാലു വേദനിക്കേണ്ടതാണ്. എന്നാൽ
അങ്ങനെയൊന്നും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, ഒരിക്കലുമുണ്ടായിട്ടില്ലാത്ത ഒരു വേഗമാണ് ഇന്നു തന്റെ
കാലുകൾക്കെന്ന് അയാൾ മനസ്സിലാക്കി. വേഗം കൂടുന്തോറും ശരീരത്തിന്റെ ഭാരം കുറഞ്ഞു വരുന്നത് അയാൾ
അതിശയത്തോടറിഞ്ഞു.
താനൊരു പക്ഷിയായി മാറി എന്ന് മനസ്സിലായ നിമിഷത്തിൽ അയാൾ തന്റെ ഇരുകരങ്ങളും
വശങ്ങളിലേക്ക് വിടർത്തി,
കൈമുട്ട് ശരീരത്തോട്
ചേർത്തുവച്ചു. ഒരു കിളി ചിറകടിക്കുന്നതുപോലെ
കൈകൾ ചലിപ്പിച്ച് അയാൾ പറന്നുപൊങ്ങി. എന്നാൽ പെട്ടെന്നാരോ തന്റെ കാലിൽ മുറുകെ പിടുത്തമിടുന്നതായും
ശക്തിയായി താഴേക്ക് വലിക്കുന്നതായും അയാൾക്കനുഭവപ്പെട്ടു. ഭൂമിയിൽ വീണ്ടും കാല് കുത്തിയ നിമിഷം രവി
കണ്ടു, തന്നെ വലിച്ചിറക്കിയ രൂപം. അതൊരു കബന്ധമായിരുന്നു. കരയാനോ നിലവിളിക്കാനോ ഒക്കെ ശ്രമിച്ചിട്ടും
പറ്റാതെ ഭീവത്സാമാർന്നൊരു മുഖവുമായി രവി നിന്നു. കബന്ധത്തിന്റെ കൈ ഉയർന്നപ്പോൾ റബറിനൊഴിക്കുന്ന ആസിഡ്
നിറച്ച ഒരു കന്നാസ് ആ രൂപത്തിന്റെ കയ്യിലിരിക്കുന്നത് അയാൾ കണ്ടു. ആകസ്മികമായ ദുരന്തത്തിൽനിന്ന്
രക്ഷപെടാൻ കണ്ണുകളടച്ച്
കൈകളുയർത്തി പ്രതിരോധം സൃഷ്ടിച്ചെങ്കിലും വിഫലമായി. ഇടതു കവിളിൽ പൊള്ളലിന്റെ ചൂടറിയിച്ചുകൊണ്ട് ആ
ദ്രാവകം പതിച്ചു. രവി
വേദനകൊണ്ട് അലറി...
നീറ്റലും ഭയവും നിമിത്തം രവിക്ക് കണ്ണ് തുറക്കാനായില്ല. ബുദ്ധിമുട്ടിയാണെങ്കിലും തുറന്നു. പക്ഷേ, ഒന്നും
കാണാനാകുന്നില്ല, ഇരുട്ടാണ്. കവിളിൽ ദ്രാവകത്തിന്റെ ശേഷിപ്പുകൾ ഒഴുകുന്നത് അയാൾക്ക് അറിയാൻ
പറ്റുന്നുണ്ട്.
കുറച്ചു നിമിഷങ്ങൾക്കുള്ളിൽ അയാൾക്ക് രണ്ട് കാര്യങ്ങൾ മനസ്സിലായി, താൻ നില്ക്കുകയല്ല,
കിടക്കുകയാണെന്നും, താനിപ്പോൾ കണ്ടത് ഒരു സ്വപ്നമായിരുന്നെന്നും. കണ്ണുകൾ മുറിയിലെ വെളിച്ചത്തോട്
പരിചിതമാകുംവരെ ക്ഷമിക്കാൻ പറ്റില്ല. അയാൾ തീപ്പെട്ടിക്കായി പരതി. മെഴുകുതിരിയുടെ വെളിച്ചത്തിൽ അയാൾ
മുഖത്ത് പറ്റിയിരുന്ന ദ്രാവകം കയ്യിലെടുത്തു നോക്കി. അതുകണ്ട് അയാൾ ചിരിച്ചു പോയി. ദിവസങ്ങളായി
കോച്ചിപിടിച്ചിരുന്ന് മാത്രം ശീലമുള്ള മുഖപേശികൾക്ക് ചിരി ഉണർവേകി. അയാൾ ഒന്നു പുളകിതനായി.
മെഴുകുതിരി മേൽക്കൂരയിലേക്ക് ഉയർത്തി നോക്കി അയാൾ വീണ്ടുമൊന്ന് ചിരിച്ചു. അയാളുടെ ചിരിയിൽ
പങ്കുകൊള്ളാനെന്നവണ്ണം മുകളിലെവിടെയോ ഇരുന്നു ഒരു പല്ലി ചിലച്ചു. കയ്യിലേക്ക് മെഴുക് ഉരുകി വീഴാൻ
തുടങ്ങിയപ്പോൾ അയാൾ തിരി സ്കൂളിലേക്ക് ഉറപ്പിച്ചു വച്ചു. ഇരുന്നപടി മുണ്ട് അഴിച്ചു കുത്തി. സ്വപ്നം
നൽകിയ ഞെട്ടലിന്റെ ബാക്കിയുള്ള കിതപ്പ് കെട്ടിപിടിച്ച് ഭിത്തിയിലേക്ക് ചേർന്നിരുന്നു.
അപ്പോൾ അയാൾക്ക് തന്റെ ഭാര്യയെയും കുഞ്ഞിനേയും ഓർമ വന്നു. കെട്ടിയവളുടെ ശകാരങ്ങളും
സ്നേഹവർത്തമാനങ്ങളും മകളുടെ കൊഞ്ചലും കളിയുമെല്ലാം ഓർമകളിൽ നിന്ന് ഉത്ഭവിച്ചു വന്ന് ആ ഇരുണ്ട
മുറിയുടെ ഭിത്തികളിൽ തട്ടി പ്രതിധ്വനിച്ചു. അയാളുടെ കണ്ണ് നിറഞ്ഞു. സ്കൂളിലേക്ക് കൈ നീട്ടി പേഴ്സ്
എടുത്ത് രണ്ട് പാസ്പോർട് സൈസ് ചിത്രങ്ങൾ പുറത്തെടുത്തു. അവയിലേക്ക് നോക്കി ഒന്ന്
നെടുവീർപ്പിട്ടു. ഓരോന്നിലും മാറി മാറി മുത്തിയിട്ട് വീണ്ടും അവയിലേക്ക് നോക്കി ഇരുന്നു
" രവി... " പെട്ടെന്ന്, പുറത്തൊരു ശബ്ദം... ആരോ
നടന്നടുക്കുന്നത് പോലെ. ചിത്രങ്ങൾ വേഗം തങ്ങളുടെ
ഇരിപ്പിടങ്ങളിലേക്ക് മടങ്ങി.
നൊടിയിടയിൽ തിരി
ഊതിക്കെടുത്തി, അരയിലൊളിപ്പിച്ച മടക്കു പിച്ചാത്തി
കൈയിലെടുത്ത് രവി തയ്യാറായി. അയാൾ കരുതലോടെ അടുത്ത മുറിയിലേക്കും അവിടന്ന് വാതിൽക്കലേക്കും നീങ്ങി.
ചുവടുവയ്പിൽ അയാൾ പൂച്ചയായിരുന്നു. വാതിലിനടുത്തെത്തി ചെവി വട്ടം പിടിച്ചു. അതേ, ആരോ വരുന്നുണ്ട്.
അയാളുടെ നെറ്റിയിൽ നിന്നും വിയർപ്പുകണങ്ങൾ പൊടിഞ്ഞു. തൊണ്ട വരളുന്നതായും ശരീരത്തിൽ
അവിടെയുമിവിടെയുമായി ഒരു വിറ ബാധിക്കുന്നതും
അയാളറിഞ്ഞു.
സിന്ധുമോൾ പിന്നിലൂടെ പതുങ്ങി വന്ന് അച്ഛന്റെ കണ്ണ് പൊത്തി. മാർബിൾ ചീളുകൊണ്ട് റബർ കത്തിയുടെ
മൂർച്ച കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു രവി അപ്പോൾ. കുഞ്ഞു പാദസരത്തിന്റെ ശബ്ദം
വരവറിയിച്ചിരുന്നെങ്കിലും മകളെ
സന്തോഷിപ്പിക്കാനായി രവി ഞെട്ടിയതായി ഭാവിച്ചു.
"എടി കുഞ്ഞു കാന്താരി, ഞെട്ടിച്ചു കളഞ്ഞല്ലോടി അച്ചയെ. നിന്നെയിന്നു..."
എന്ന് പറഞ്ഞു മോളെ തൂക്കിയെടുത്തു അയാൾ. കുഞ്ഞിന് സന്തോഷമായി. അപ്പന്റെ ഇക്കിളിപെടുത്തലിൽ കുഞ്ഞു
കുടുകുടാ ചിരിച്ചു. അപ്പന്റെ ഉമ്മ കവിളിൽ നൽകിയ ഉമിനീർനനവിനെ തൂത്തുകളഞ്ഞുകൊണ്ട് മോൾ
ചാടിയിറങ്ങി.
"അച്ചെ, ഞാനൊരു ചോദ്യം ചോയിക്കട്ടെ? ഉത്തരം പറയോ?"
"പിന്നേ... അച്ചക്കറിയാത്ത ചോദ്യണ്ടോ... മണി മണിയായിട്ട് ഉത്തരം പറയില്ലേ... ന്റെ മോളു
ചോദിക്കടാ..."
ഇത്കേട്ടതും മോളുടെ നെറ്റി ചുളിഞ്ഞു. ചുണ്ട് കോർത്തു ചെറിയൊരു ദേഷ്യത്തിൽ കുഞ്ഞു
പറഞ്ഞു,
"ദേ അച്ചെ, ഇന്നാളത്തെപ്പോലെ 'മണീ മണീ'ന്നു പറഞ്ഞാൽ ഉണ്ടല്ലോ... ഞാൻ പിന്നേ മിണ്ടൂല... ”
സിന്ധുമോളുടെ വലം കൈയിലെ ചൂണ്ടുവിരൽ അപ്പന്റെ മുഖത്തിന് നേരെ ഒരു നേതാവിനെപ്പോലെ നെഞ്ച് വിരിച്ചു
നിന്നു.
“അയ്യേ, അതച്ച ചുമ്മാ കളിയായിട്ട് പറഞ്ഞതല്ലേ... ഇത്തവണ മണി മണി, എഹേ ഇല്ല.
"
"എന്നാ ഞാൻ ചോയ്യിക്കാം..."
" ഉം..."
സിന്ധുമോൾ കൈയിലിരുന്ന ക്വിസ് ബുക്ക് തുറന്നു. അതിലൊന്ന് നോക്കി ചോദ്യം ഒന്നൂടെ വായിച്ചുറപ്പിച്ചു.
ഒരു ടീച്ചറെപ്പോലെ ബുക്ക് പുറകിലേക്ക് മാറ്റിപ്പിടിച്ച് വലിയ കാര്യത്തിൽ ചോദ്യം
ചോദിക്കാനൊരുമ്പെടുന്നത് കണ്ടപ്പോൾ രവിക്ക് ചിരി വന്നെങ്കിലും അയാളത് ഒതുക്കി.
“സെർത്തിച്ച് കേക്കണം. ഞാനിപ്പോ പുറയിക്കൂടെ വന്നപ്പോ... അച്ച പേടിച്ചു പോയില്ലേ... അത്പോലെ...
പേടി വരുമ്പോ നമ്മുടെ ദേഹത്തു ഒരു ഹോർമോൺ ഉണ്ടാവും... അതിന്റെ, പേര്, എന്നാ?"
അയാൾ ദയനീയമായി കെട്ടിയോളെ നോക്കി.
"അമ്മ പറഞ്ഞു കൊടുക്കല്ല്... ", കുഞ്ഞുകാന്താരി.
"അച്ച തോറ്റോ? ഞാമ്പറേട്ടെ?"
"അച്ചക്കറിയാം...ഉം... അമോണിയ അല്ലേ?"
മകളുടെ മറുപടി ആയുള്ള പൊട്ടിചിരിയിൽ ആദ്യം ചമ്മിയെങ്കിലും അയാൾക്ക് ഒത്തിരി സന്തോഷം തോന്നി.
അഞ്ചാം ക്ലാസ്സിലെ ആയോള്ളേങ്കിലും പഠനത്തിലും മറ്റു കാര്യങ്ങളിലുമെല്ലാം മിടുക്കിയാണ് തന്റെ മോൾ
എന്ന് ടീച്ചർമാർ പറയുന്നത് അയാളെ രോമാഞ്ചം കൊള്ളിക്കുമായിരുന്നു.
"അമോണിയ അല്ലച്ചായി... അദ്രിനാലിൻ.
'അഡ്രിനാലിൻ' "
പെട്ടെന്ന്, വാതിലിൽ മുട്ട് ആരംഭിച്ചു. അതിന് ഒരു താളം ഉണ്ടായിരുന്നു. ആദ്യം ഒന്ന്, പിന്നേ
ഒരിടവേള, പിന്നേ മൂന്ന് എന്നിങ്ങനെ ആവർത്തിക്കുന്ന താളം.
Part-2
അതേ, കൂട്ടത്തിലുള്ള ആൾ തന്നെ.
അയാളുടെ ഭയം വേഗം തന്നെ ദേഷ്യത്തിലേക്കും സങ്കടത്തിലേക്കും വഴി മാറി. രവി വേഗം തന്നെ വാതിൽ തുറന്നു
പുറത്തു നിന്നയാളെ ആരാണെന്നു പോലും നോക്കാതെ വലിച്ചു അകത്തുകയറ്റി കതകടച്ചു. ഒരു നിമിഷം കതകിനു മറഞ്ഞു
നിന്ന് ശ്വാസമെടുത്തു. വീണ്ടും കതക് ചെറുതായി തുറന്ന് പുറത്ത് ആരും ഇല്ലന്ന് ഉറപ്പു വരുത്തിയതിന് ശേഷം
കുറ്റിയിട്ടു. ഈ സമയംകൊണ്ട് അകത്തു കയറിയ ആൾ ഒരു മെഴുകുതിരി കത്തിച്ച് മേശയിൽ ഉറപ്പിക്കാനുള്ള ശ്രമം
തുടങ്ങിയിരുന്നു. തിരി ഉറപ്പിച്ചതിനുശേഷം, അയാൾ വാതിൽക്കൽ തന്നെയും നോക്കി നിൽക്കുന്ന രവിയെ നോക്കി.
ഭയവും സംശയും നിറഞ്ഞൊരു ചിരി അയാളുടെ ചുണ്ടിൽ രൂപപ്പെട്ടു.
തിരി ഉറപ്പിച്ചതിനുശേഷം, അയാൾ വാതിൽക്കൽ തന്നെയും നോക്കി നിൽക്കുന്ന രവിയെ നോക്കി. ഭയവും സംശയും
നിറഞ്ഞൊരു ചിരി അയാളുടെ ചുണ്ടിൽ രൂപപ്പെട്ടു. ഹൊറർ സിനിമയിലെ
ചെകുത്താനെപ്പോലെ, മെഴുകുതിരി വെളിച്ചത്തിലെ ചന്ദ്രന്റെ ചിരി രവിയിൽ നടുക്കമുണ്ടാക്കി. നടുക്കത്തെക്കാൾ
ദേഷ്യം അധീകരിച്ചു നിന്നതിനാൽ അടുത്ത നിമിഷം തന്നെ അയാൾ ചന്ദ്രനരികിലേക്ക് കുതിച്ചു. വല്ലാത്തൊരു
ഊക്കത്തോടെ ചന്ദ്രന്റെ കോളറിൽ കുത്തിപ്പിടിച്ചു.
"ആർടമ്മക്ക് പൊലകുടി നടത്താനാടാ നായെ, നീ മുന്നിക്കോടെ ഒണ്ടാക്കിയേ?"
രവിയുടെ പെട്ടെന്നുള്ള പെരുമാറ്റത്തിലും ചീത്തവിളിയിലും ചന്ദ്രൻ പതറിപ്പോയി. ദിവസങ്ങളായി
കുളിക്കാതെയും നനക്കാതെയും, പൊടിയും മാറാലയും പിടിച്ച ആ തേങ്ങാപുരക്കുള്ളിൽ കിടന്ന അയാളുടെ
ജടപിടിച്ച താടിയും ചെളിപിടിച്ച ശരീരവും മാത്രം മതിയായിരുന്നു അരണ്ട വെളിച്ചത്തിലൊന്ന് ഞെട്ടാൻ.
എല്ലാംകൂടി ആയപ്പോൾ ചന്ദ്രൻ കിടുങ്ങിപ്പോയി.
"പറയെടാ നായെ, നീയെന്നെ ഒറ്റുകൊടുത്തോ? നിന്നോട് പുറകിലൂടെയേ വരാവു, രാത്രീലെ വരാവുന്നൊക്കെ
ആശാൻ തന്നെ പറഞ്ഞിട്ടുള്ളതല്ലേ?"
കണ്ണുകൾ വിടർത്തി, വായ പൊളിച്ച്, പകച്ചു നിൽക്കുന്ന ചന്ദ്രന്റെ ഭാവം കണ്ടപ്പോൾ രവിക്ക് അലിവ്
തോന്നി. അയാൾ അവന്റെ കോളറിൽ നിന്നുള്ള പിടി വിട്ടു. താൻ മുൻപിരുന്ന സ്ഥാനത്തേക്ക് നടക്കാൻ തുടങ്ങിയ
അയാളെ പിടിച്ചു നിർത്തിക്കൊണ്ട് ചന്ദ്രന്റെ പതിഞ്ഞ ശബ്ദം ഉയർന്നു.
"നിങ്ങളിത്ര ചൂടാവണ്ട കാര്യമില്ല , ആ എടവഴീല് ആളൊണ്ടാരുന്നു. അതോണ്ട് ഈ വഴി വന്നു."
വിശപ്പും ദാഹവും രവിയെ ആവശ്യത്തിലധികം ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു. ചന്ദ്രന്റെ
അശ്രദ്ധയും ന്യായീകരണവും അയാളെ വീണ്ടും ബുദ്ധിമുട്ടിച്ചു. എങ്കിലും അയാൾ ഒരു നിമിഷം വികാരങ്ങളെ
കടിച്ചമർത്തി
നിന്നു. അങ്ങനെ നിന്ന നിൽപ്പിൽ അയാൾ
സംസാരിക്കാൻ തുടങ്ങി.
" ആശാന് വേണ്ടിയാ ഞാനിത് ചെയ്തത്. ഞാനെന്റെ കൊച്ചിനേം പെണ്ണിനേം കണ്ടിട്ട് എത്ര ദിവസായെന്നു പോലും
എനിക്കറിയത്തില്ല."
നിറഞ്ഞ കണ്ണ് തുളുമ്പാതിരിക്കാൻ അയാൾ മുകളിലേക്ക് ഒന്നു നോക്കി. ചന്ദ്രനുനേരെ അയാൾ പകുതി
ചെരിഞ്ഞു നിന്നു. എന്നാൽ മുഖത്ത് നോക്കിയില്ല.
"ചാകാൻ രവിക്ക് പേടിയില്ല. എന്റെ കൊച്ചിന്റെ കാര്യം ഓർക്കുമ്പോളാ...”
പറയാൻ വന്നത് തൊണ്ടയിൽ കുരുങ്ങിപ്പോയപ്പോൾ അയാൾ വീണ്ടും തിരിഞ്ഞു തന്റെ ഇരിപ്പിടത്തിലേക്ക്
നീങ്ങി.
"അല്ല, നീയിപ്പോ എന്തിനാ വന്നത്? ആശാൻ പറഞ്ഞത്
വെച്ച് ഇനിം രണ്ട് ദിവസോണ്ടല്ലോ ? ".
അയാൾ വീണ്ടും നിന്നു. തല ഒരു വശത്തേക്ക് വെട്ടിച്ചു അയാൾ ചോദിച്ചു.
"എന്നേലും പ്രശ്നണ്ടോ?"
"ആശാനെ അവര് തീർത്തു, രവിച്ചേട്ടാ. "
സ്തബ്ധനായിപ്പോയ രവിക്ക് തലക്ക് അടി കിട്ടിയപോലെയും വയർ കത്തുന്നപോലെയും തോന്നി. കേട്ടത്
സത്യമാവല്ലേ എന്നയാൾ കൊതിച്ചു.
"ഒറ്റിയതാ. സുമതി ചേച്ചിടെ വീട്ടിന്നു രാത്രി വരുന്ന വഴിക്ക്. ഒറ്റക്കായിരുന്നു. ഒറ്റ വണ്ടി
ആൾക്കാരൊണ്ടാരുന്നെന്നാ കേട്ടെ."
ചന്ദ്രൻ പറഞ്ഞു.
കുറച്ചു നേരത്തേക്ക് രവിക്ക് അനങ്ങാൻ പോലും പറ്റിയില്ല.
"ഒരൊറ്റ മടക്കു പിച്ചാത്തി കൊണ്ട് നാപ്പതും അമ്പതും
പേരെയൊക്കെ ഒറ്റക്ക് നേരിടുന്ന ആളെ വെറും ഒറ്റവണ്ടി ആൾക്കാർ തീർത്തെന്നോ!"
രവിയുടെ വാക്കുകളിൽ ചെറിയ വിറയൽ കലർന്നിരുന്നു.
"ഇതിലെന്തോ ചതിയുണ്ട്."
ഇതുപറഞ്ഞു രവി തിരിഞ്ഞത് തൊട്ട് പിന്നിൽ നിന്ന ചന്ദ്രന്റെ നേരെയാണ്. ചന്ദ്രന്റെ കണ്ണുകളിൽ
രവി ചതി കണ്ടു.
പക്ഷേ, വൈകിപ്പോയിരുന്നു......
Part-3
ഉദര പേശികളെയും കുടൽമാലകളെയും ഒക്കെ തുളച്ചുകൊണ്ട് ഇരുമ്പ് ലക്ഷ്യം കണ്ടെത്തിയിരുന്നു. മതിയാവോളം രക്തം
കുടിക്കാൻ കിട്ടുമെന്ന സന്തോഷത്തിൽ ആ ഇരുമ്പ് കഷ്ണം മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും ആർത്തിയോടെ
നീങ്ങികൊണ്ടിരുന്നു. വേദനയിൽ രവിക്ക് കണ്ണ് കാണാൻ വയ്യാതായി. തന്റെ ഉള്ളിലുള്ള അവയവങ്ങളെല്ലാം വേദന
കൊണ്ട് നിലവിളിക്കുന്നത് അയാളറിഞ്ഞു. പെട്ടെന്നു രവിയുടെ ശരീരം പ്രതിരോധശക്തി പുറത്തെടുത്തു. അയാളുടെ
വലംകൈയിലെ പേശികൾ അതിവേഗം പ്രവർത്തിച്ചു.
നെഞ്ചിനു നേരെ പെട്ടെന്നുണ്ടായ ശക്തിയായ തള്ളലിൽ ബാലൻസ് നഷ്ടപ്പെട്ട് ചന്ദ്രൻ പുറകിലേക്ക് വേച്ചു. തന്റെ
വയറ്റിൽ തറച്ച കത്തിയിലേക്ക് നോക്കി. രക്തം ചീറ്റുന്നതും ഒഴുകുന്നതും അയാൾ കണ്ടു. വേദനയാൽ
അലറിക്കരഞ്ഞുകൊണ്ട് അയാൾ മുട്ടുകുത്തി വീണു.
അതേസമയം ചന്ദ്രൻ ഒരുഗ്രൻ തടിക്കഷണം കണ്ടെത്തിയിരുന്നു. കാറ്റ്
തനിക്കനുകൂലമാണെന്നറിയാമായിരുന്നെങ്കിലും ചന്ദ്രന്റെ കൈകളിൽ ഒരു വിറ പടർന്നിരുന്നു. രവി
എഴുന്നെല്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
എന്നാൽ, ചന്ദ്രൻ വടി ആഞ്ഞു വീശുന്നതിനു മുൻപ് തന്നെ അയാൾ നിലത്തേക്ക് വീണിരുന്നു. രവി വേദനകൊണ്ട്
പുളഞ്ഞു.
ഒരു നിമിഷം...
ഓരോ നിമിഷങ്ങൾക്കും അമിതപ്രാധാന്യം വരുന്നത് ഇത്തരം അത്യാഹിതസന്ദർഭങ്ങളിലാണ്. ഒരു നിമിഷത്തെ അശ്രദ്ധ
മതിയാകും എല്ലാം തകിടം മറിയാൻ. എന്നാൽ അത് ചിന്തിക്കാനുള്ള സാവകാശം ചന്ദ്രനുണ്ടായില്ല.
സഹാനുഭൂതിയാണോ പേടിയാണോ ഏതാണെന്നു ചന്ദ്രനു മാത്രം പറഞ്ഞു തരാൻ കഴിയുന്ന വികാരത്താൽ രവിയുടെ മരണ
വെപ്രാളം കാണാനാവാതെ അയാൾ തലവെട്ടിച്ചു.
ആ ഒരു നിമിഷം...
അതിന് ജീവന്റെ വിലയുണ്ടായിരുന്നു. തല വെട്ടിച്ച നിമിഷത്തിൽ ചന്ദ്രന്റെ കാലിൽ രവിയുടെ മടക്കു
പിച്ചാത്തി ശക്തിയായി തറക്കപെട്ടു. വീട് കുലുങ്ങുന്ന ശബ്ദത്തിൽ അലറിക്കൊണ്ട് ചന്ദ്രൻ നിലത്തേക്ക്
വീണു. കയ്യിലിരുന്ന വടി എങ്ങോ തെറിച്ചു പോയി. ആ ശബ്ദം അധികനേരം നീണ്ടില്ല. ആർത്തിപിടിച്ച പിച്ചാത്തി
പാദത്തിൽ നിന്നും ചാടിയിറങ്ങി ചന്ദ്രന്റെ ശബ്ദകുഴലിന് ഉമ്മ കൊടുത്തു. രവിയുടെ മുഖം ചോരയാൽ
കഴുകപ്പെട്ടു. മൂടുപൊട്ടിയ രണ്ട് വൈൻ കുപ്പികളെപ്പോലെ ആ രണ്ടു ശരീരങ്ങൾ തറയിൽ കിടന്നു. രവി
'മരിക്കരുത് ' എന്ന് തീരുമാനിച്ചു. കത്തി വലിച്ചൂരിയില്ല അയാൾ. സ്റ്റൂളിൽ ചാരി എഴുന്നേൽക്കാൻ
ശ്രമിച്ചു. നടക്കില്ലെന്നു ബോധ്യമായപ്പോൾ ഇഴഞ്ഞു. തപ്പിത്തടഞ്ഞു എഴുന്നേറ്റ് നിന്നു.
ബിന്ദുവിന്റെ മുഖത്ത് ദേഷ്യം കലർന്ന സങ്കടം നിറഞ്ഞു നിന്നു. വാക്കുകൾകൊണ്ട് ഇനി
കാര്യമില്ലെന്ന തിരിച്ചറിവിൽ അവൾ മൗനം പൂണ്ടു. രവി സിന്ധുമോളെ നോക്കി. അവൾ ഉറങ്ങുകയായിരുന്നു. നടുവ്
കുഴിഞ്ഞ പഴഞ്ചൻ കയർ കട്ടിലിൽ കഴുത്തൊപ്പം കമ്പിളി പുതച്ച് എന്തോ സ്വപ്നം കണ്ട് ചിരിച്ചു
ഉറങ്ങുന്നത്, കരോൾ പിള്ളാര് കൊണ്ട് വന്ന് മുത്തിക്കുന്ന ഉണ്ണീശോയുടെ രൂപമാണെന്നു അയാൾക്ക് തോന്നി.
രവിയുടെ കണ്ണിൽനിന്നും കണ്ണീർ ധാരധാരയായി ഒഴുകി. അയാളുടെ ചുണ്ടുകൾ വിവർണമാവുകയും തൊണ്ട ഒരു തുള്ളി
വെള്ളത്തിനായി കേഴുകയും ചെയ്തു. കൂജയിൽ ബാക്കിയായ തുള്ളികൾ അയാൾ വായിലേക്ക് കമിഴ്ത്തി.
ഏന്തിവലിഞ്ഞും വേദനകൊണ്ട് മുരണ്ടും രവി വാതിൽക്കൽ വരെ എത്തി. തുറക്കുന്നതിനിടയിൽ അയാൾ അറിയാതെ
'സിന്ധുമോളെ' എന്ന് വിളിച്ചു. വിളി കേട്ടത് ഉണ്ണീശോ ആയിരുന്നു. എന്നാൽ രവിക്ക് ഉണ്ണീശോയെ
മനസ്സിലായില്ല. ഉണ്ണീശോയിൽ നിന്ന് വന്ന ശക്തമായ ദിവ്യപ്രകാശം ഇത്രനേരം ഇരുട്ടിൽ കഴിഞ്ഞ അയാളുടെ
കണ്ണുകളെ അന്ധമാക്കിയതിനാലാവാം.
"വാ അച്ചേ, നമുക്ക് പോകാം" ഉണ്ണീശോ പറഞ്ഞു.
ഉണ്ണീശോയുടെ നീട്ടിയ കുഞ്ഞു
കൈത്തണ്ടയിൽ
രവി തന്റെ കൈകൾ ചേർത്തു വച്ചു.
.
.
.
"അകത്തു കിടന്നവന്റെ കഴുത്ത് മുറിച്ച് കൊന്നെന്ന കേട്ടെ. എന്നാൽ പൊറത്തു കെടന്നവന്റെ
കാര്യാ മനസ്സിലാവാത്തെ. അമ്മാതിരി പണിയല്ലേ കാണിച്ചേക്കുന്നു. പോത്ത് വർക്കി ഇറച്ചി നുറുക്കി
വെച്ചേക്കുന്ന പോലെ... ഹോ... മൈര്..."
"നീ കണ്ടോ, ശെരിക്കും?", ബേബിച്ചന് ആകാംഷ അടക്കാനാവുന്നില്ല.
"പിന്നേ കണ്ടോന്നു. നിങ്ങളിത്ര നേരം പിന്നെന്നാ തേങ്ങയാ കേട്ടോണ്ടിരുന്നേ?"
ഗ്ലാസിൽ ബാക്കി ഉണ്ടായ ചായ ഒറ്റ വലിക്കു കുടിച് തീർത്ത ജോസ് ഡെസ്കിലേക്ക് ചാരി ഇരുന്ന്
ആവേശത്തോടെ വിശദീകരിക്കാൻ തുടങ്ങി.
"ഞാനും ആ സാഗർ ബായിം കൂടെ തോമാച്ചന്റെ പറമ്പ് തെളിക്കാൻ ചെന്നതല്ലേ. ചെന്നപ്പോ എന്നാ?
അവ്ടെല്ലാം ഒരുമാതിരി ചിഞ്ഞ മണം. നോക്കുമ്പോ എവിടുന്നാ.? പണ്ട് കെട്ട്യോള് കണ്ടോന്റെ കൂടെ പോയപ്പോ
പ്രാന്ത് കേറി നാടുവിട്ട ഷാജി ഇല്ലേ?
ഹ, വട്ടമറക്കല
അയാടെ പഴേ തേങ്ങാപൊരേടെവിടന്നു. ഞങ്ങൾ രണ്ടും കൂടെ ചെന്നു നോക്കിയപ്പോ, എന്നാ... ഹൊ... എന്റെ
പൊന്നു ബേബിച്ചാ... ഞാനങ്ങു തൂറിപ്പോയെന്നേ. ഒരാഴ്ചയല്ലേ തൂറ്റും പിടിച്ചു കെടന്നത്... ഹൊ...
..."
"എന്നാണോ മൂത്ത ചൊരുക്കാ... ല്ലേ പിന്നെ ഇങ്ങനൊണ്ടോ!", കുഞ്ഞുമോൻ താടിക്ക് കൈ കൊടുത്തു.
"
"എന്നാ തൂറ്റൊ?"
ആരോ അടുക്കളെന്ന് വിളിച്ചു കൂവി.
"ഹ, ചത്തവന്റെ കാര്യ പറഞ്ഞത്. ആർക്കോ നല്ല മൂത്ത ചൊരുക്ക് ഒണ്ടാരിക്കും അവനോട് "
കുഞ്ഞുമോൻ കലിപ്പ് കേറി ഒച്ചത്തിൽ പറഞ്ഞു.
ജോസിന്റെ വിവരണം കേട്ട് സംഭവത്തെ നേരിൽ കണ്ട അനുഭവം ഉണ്ടായ പോലെ കുളിരു കേറിയിരിക്കുവായിരുന്നു
ബേബിച്ചൻ. ആ കുളിരു മാറാൻ വീണ്ടും ഒരു ചായ കടുപ്പത്തിലെടുക്കാൻ ബേബി ചായക്കടക്കാരൻ കുഞ്ഞിനോട്
ആവശ്യപ്പെട്ടു. പെരുന്നാളിന് പോലും വല്ല്യ
തിരക്കുണ്ടാവില്ലാത്ത തന്റെ കടയിൽ രണ്ട്
പെരുന്നാളിനുള്ള ആള് കൂടുന്നത് കണ്ട കുഞ്ഞ് ജോസിനുള്ള ചായയിൽ രണ്ട് സ്പൂൺ ഹോർലിക്സ് കൂടെ
കലക്കിയെടുത്തു...