Story by Bobish MP.
Submitted to kathaweb on 29/12/2021. © All rights reserved
Happy reading
“മിസ്റ്റർ ഡേവിഡ്. എന്റെ ചോദ്യങ്ങൾ വളരെ വ്യക്തമാണ്.. ഉത്തരങ്ങളും അങ്ങനെ തന്നെ ആയിരിക്കണം”
“തീർച്ചയായും”
ഡേവിഡിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും വന്നിരുന്നില്ല.
“OK.. ഡേവിഡ്..നിങ്ങളും കുടുംബവും – ന്യ ഓർലാണ്ടോ നഗരത്തിലേക്ക് വന്നിട്ട് എത്ര വർഷമായി..? ”
“ഏകദേശം 30 വർഷം ‘
“ഈ വീട്ടിൽ നിങ്ങൾ എത്ര പേരാണ് താമസം ?
“ഇവിടെ ഞാനും ഭാര്യ മാർത്തയും പിന്നെ മകൾ എലിസബത്തും..”
“അപ്പോൾ മൈക്കിൾ?
“മൈക്കിൾ. എന്റെ മകളുടെ സുഹൃത്ത് ആണ്.. – അവർ സ്നേഹത്തിൽ ആയിരുന്നു ”
“ഈ കഴിഞ്ഞ 10 വർഷത്തിനിടയിൽ ഏകദേശം 14 ക്രൂരമായ
കൊലപാതകങ്ങൾ ആണിവിടെ നടന്നത്.പിഗ്ഫേസ് സീരിയൽ
കൊലപാതകങ്ങൾ..
“യെസ് ”
“അതിന്റെ പിന്നിൽ ആരാണെന്ന് നിങ്ങൾ മനസ്സിലാക്കി എന്നത് എത്ര മാത്രം ശരി ആണ് ?”
“എനിക്ക് തോന്നിയ സംശയങ്ങൾ ഞാൻ പലതവണ റിപ്പോർട്ട് ചെയ്തതാണ്… പക്ഷ.. ”
മറുപടി പൂർത്തിയാക്കാതെ ഡേവിഡ് മെല്ലെ മുറിയുടെ ഒരു മൂലയിലേക്ക്
നോക്കി.
“അവിടെ പന്നിയുടെ മുഖം മൂടി ധരിച്ച ഒരു രൂപം രക്തത്തിൽ കുളിച്ച് കിടക്കുന്നുണ്ടായിരുന്നു.മാസങ്ങളോളം ഉറക്കമില്ലാതെയാക്കാൻ ആ ഒരു കാഴ്ച ധാരാളമായിരുന്നു”.
“ഒക്കെ ഡേവിഡ്. എന്തൊക്കെയായിരുന്നു നിങ്ങൾക്ക് തോന്നിയ സംശയങ്ങൾ ” “ഇത് ചെറിയ ഒരു ഗ്രാമമായത് കൊണ്ട് തന്നെ പുറത്ത് നിന്ന് വന്ന് കൊലപാതകം
നടത്തി തിരികെ പോകുക എളുപ്പമല്ല…. ‘….അപരിചിതരെ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും..”
” ഓക്കെ..”
“ഇവിടത്തെ സമീപ വാസികളുടെ കാർ ഗ്യാരജിലെ ചില ആയുധങ്ങൾ കാണാതെ ആയിരുന്നു..”
“ഡേവിഡ്.. ആ റിപ്പോർട്ട് കൊണ്ട് മാത്രമല്ല.. പല തെളിവുകളും അയാൾ ഇവിടെ തന്നെ ഉള്ള ആളാണെന്ന് വ്യക്തമാക്കിയിരുന്നു..”
“പക്ഷെ.. ഞാനയാളെ ഒരിക്കൽ നേരിൽ കണ്ടിരുന്നു… അന്ന് നല്ല മഴയുള്ള രാത്രിയായിരുന്നു.. ഗ്യാരജ് അടച്ച ഞാൻ മടങ്ങുമ്പോൾ മരങ്ങൾക്കിടയിലൂടെ മുഖം മൂടിയും ചുറ്റികയുമായി നടക്കുന്ന ആ രൂപത്തെ ഞാൻ കണ്ടു.
“എന്നിട്ട്?”
“മാർത്തയെയും എലിസബത്തിനെയും ഭയപ്പെടുത്തേണ്ട എന്ന് കരുതി ഞാൻ അവരോട് പറഞ്ഞില്ല”
“അന്ന് മൈക്കിൾ എവിടെയായിരുന്നു… അയാൾ ഇവിടെ വരാറുണ്ടായിരുന്നുവൊ?”
“മൈക്കിൾ ഇടയ്ക്ക് ഇവിടെ ഭക്ഷണം കഴിക്കാൻ വരാറുണ്ടായിരുന്നു.. എലിസബത്തും അവനും തമ്മിലുള്ള കല്യാണക്കാര്യം വീട്ടിൽ പറയാനാണെന്നും പറഞ്ഞു അന്ന് അവൻ നാട്ടിൽ പോയതായിരുന്നു..
” ഓക്കെ.. ഡേവിഡ്… രാത്രി നിങ്ങൾ കില്ലറെ കണ്ടത് കൊണ്ടാണോ അയാൾ നിങ്ങളെ തേടി വന്നത്..? ”
“അല്ല..”
“പിന്നെ..? ”
“ഗ്യാരെജിനടുത്ത് നിന്ന് എനിക്ക് ഒരു ‘ പൊതി കിട്ടിയിരുന്നു.. എന്തോ കല്ലുകൾ ആണെന്നാ ആദ്യം കരുതിയത്. പിന്നെയാണ് മനസ്സിലായത് അത് മനുഷ്യന്റെ പല്ലകളാണെന്ന്.”
ഡേവിഡിന്റെ മുഖം ആകെ ഇരുണ്ടിരുന്നു.
“യെസ്.. ആളുകളുടെ താടിയെല്ലിന് ചുറ്റിക
കൊണ്ട് ശക്തി ആയി അടിക്കുക ആയിരുന്നു അയാളുടെ രീതി.. ഡേവിഡ് ബാക്കി പറയു “
"ഗ്യാരേജിന്റെ ഉള്ളിൽ ഒരു രഹസ്യ അറ ഉണ്ടായിരുന്നു. അത്ര പെട്ടെന്നൊന്നും
അത് കണ്ടു പിടിക്കാനാകില്ല… വർഷങ്ങളായി അത് തുറക്കാറില്ലായിരുന്നു.. അന്ന് സംശയം തോന്നിയപ്പോൾ ഞാൻ അത് തുറന്നു.. അതും വളരെ ഈസി ആയി. അവിടെ..”
“അവിടെ എന്താണ് കണ്ടത് ?”
“ഒരു രക്തക്കറയുള്ള പിഗ് ഫേസ് മാസ്ക്,പിന്നെ കുറെ ചുറ്റികകൾ,ഭരണിയിൽ സൂക്ഷിച്ച പല്ലുകൾ..പല ആയുധങ്ങളിലും രക്തവും മാംസവും പറ്റിക്കിടക്കുന്നുണ്ടായിരുന്നു”
ഡേവിഡിന്റെ മുഖത്ത് കൂടെ വിയർപ്പുകണങ്ങൾ ഒലിച്ചിറങ്ങി. ‘ അവിടെ അങ്ങനെ ഒരു രഹസ്യമുറി ഉണ്ടെന്ന് അയാൾക്ക് എങ്ങനെ മനസ്സിലായി ”
“അതാണ് എന്നെ അത്ഭുതപ്പെടുത്തിയത്..ഞങ്ങൾക്കല്ലാതെ ആർക്കും
ആ അറയെ പറ്റി അറിയില്ല..”
“ഈ കാര്യം ആരോടെങ്കിലും പറഞ്ഞിരുന്നോ?”
“നമ്മുടെ ഗ്യാരേജ് ആരോ തുറക്കുന്നുണ്ടാ എന്ന് ഒരു സംശയം മാർത്തയോടും
എലിസബത്തിനോടും പറഞ്ഞിരുന്നു. പിറ്റേന്ന് പോലീസിലും പറയാമെന്നു കരുതി… പക്ഷെ ..
“പക്ഷെ..?”
” പക്ഷെ.. പിറ്റേന്ന് അവിടെ ഒരു തെളിവ് പോലും ഇല്ലായിരുന്നു.. ഞാൻ കണ്ടത് വെറും തോന്നൽ ആയിരുന്നുവൊ എന്ന് വരെ സംശയമായി ”
“നിങ്ങൾ ഈ കാര്യം പറഞ്ഞപ്പോൾ മാർത്തയും എലിസബത്തും അല്ലാതെ വേറെ ആരെങ്കിലും ഉണ്ടായിരുന്നോ?”
” ഉണ്ടായിരുന്നു..”
“ആരാണ് അത്.?”
‘അത്, യെസ് അന്ന് മൈക്കിൾ ഉണ്ടായിരുന്നു”
” ഓക്കെ.. ഇന്ന് സംഭവിച്ച കാര്യങ്ങൾ വ്യകതമാക്കാമോ?
“കരുതി ഇരിക്കണമെന്ന് ഞാൻ മാർത്തയോടും എലിസബത്ത്നോടും പറഞ്ഞിരുന്നു…അപായമുണ്ടാകാൻ സാധ്യത ഉള്ളതിനാലാണ് ഈ രാത്രി ഈ ഭാഗത്തു പോലീസിനോട് വരാൻ പറഞ്ഞത്
“യെസ്.. ഡേവിഡ് .. നല്ല തീരുമാനം.” എലിസബത്ത് ആണ് അടുക്കളയിൽ ‘നിന്ന് ഒരു ശബ്ദം കേട്ടു എന്ന് പറഞ്ഞത്.. ”
കറണ്ട് ഇല്ലായിരുന്നു.. പെൻ ടോർച് എടുത്ത് ചെന്നപ്പോഴേക്കും അതി ശക്തിയിൽ ഒരാൾ അടിക്കാൻ വന്നു.. ഭാഗ്യം കൊണ്ട് അടി കിട്ടിയില്ല .”
ഡേവിഡിന്റെ മുഖം വിറയ്ക്കുന്നുണ്ടായിരുന്നു.
“മാർത്തയും എലിസബത്തും കിട്ടിയ ആയുധങ്ങൾ കൊണ്ട് പെട്ടെന്ന് തന്നെ അയാളെ അടിച്ചു…
പക്ഷെ ഇടയ്ക്ക് കാൽ തെന്നി അയാൾ സ്വന്തം
കോടാലിയിൽ തന്നെ…….”
ഡേവിഡ് നെറ്റിയിലെ വിയർപ്പുകണങ്ങൾ തുടച്ചുമാറ്റി.
“ഒക്കേ… ഡേവിഡ് വർഷങ്ങളായി അന്വേഷിച്ച ആ കേസ് ഇവിടെ തീരുകയാണ്. നിങ്ങളുടെ ചിന്ത തീർത്തും ഒരു കുറ്റാന്വേഷണ ഉദ്യോഗസ്ഥനെ
പോലെ തന്നെയായിരുന്നു…”
അപ്പോൾ പുറത്ത് ഒരു കാറിന്റെ ശബ്ദം കേട്ടു .ഡേവിഡ് മെല്ലെ തിരിഞ്ഞു നോക്കി.
“യെസ്.. ഡേവിഡ്.. അവരെത്തി ”
“ഈ പറഞ്ഞ കാര്യങ്ങൾ ഒരു ‘വ്യത്യാസവുമില്ലാതെ വേണം പറയാൻ.
മൈക്കിളിനെ പോലെ അതി ബുദ്ദി കാട്ടിയാൽ ബന്ധങ്ങൾ ഞാൻ മറക്കും..
ഡേവിഡ് നിശ്ശബ്ദനായി നിന്നു.
“യെസ് ഡേവിഡ്.. സോറി.. പപ്പാ വാതിൽ തുറക്കൂ…..”
എലിസബത്ത് മാർത്തയുടെ കഴുത്തിൽ വെച്ച കത്തി മെല്ലെ എടുത്തു മാറ്റി.
(അവസാനിച്ചു )