കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Story by Anupalkichu.
Happy reading
ഇറങ്ങിവരാൻ വിളിച്ചപ്പോൾ അവൾ എന്തിനായിരിക്കും വൈകിപ്പോയെന്ന് പറഞ്ഞത്... ഒന്നും മനസിലാവുന്നില്ലല്ലോ പടച്ചോനെ... ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു...
ഇടവഴികളിൽ പതിവായി ചിലച്ചുകൊണ്ടിരുന്ന പക്ഷികൾ ഒന്നും തന്നെ അന്ന് ഒച്ചവെച്ചില്ല.. കാറ്റ് പോലും മൗനത്തിൽ ആയിരുന്നു.. അതാ... ദൂരെ....
അവന്റെ കണ്ണുകൾ നനയാൻ തുടങ്ങി.. നിറഞ്ഞു... കവിളുകളിലേക് അവ ധാരയായി ഒഴുകിത്തുടങ്ങി.
തൊണ്ട വരണ്ടതിനാലാവണം... അക്ഷരങ്ങൾ വരാതെ നാവു പോലും അവനെ ചതിച്ചു.
അജുവിന് മുന്നിലൂടെ ഭർത്താവിന്റെ കയ്യും പിടിച്ച് ഗീതു നടന്നകന്നു. കുറച്ചു മുന്നിലെത്തിയപ്പോൾ അവൾ തിരിഞ്ഞു നോക്കി ... എന്നും നോക്കാറുള്ള ആ തിരിഞ്ഞു നോട്ടം... !!!!!
അപ്പൊ ഇതിനായിരുന്നോ കാണണമെന്ന് പറഞ്ഞത്... ഈ കാഴ്ച കാണാൻ ആയിരുന്നോ അവൾ ക്ഷണിച്ചത്. എന്തിന്...?? ഇതിലും നല്ലത് എന്നെ അറിയിക്കാതിരിക്കുന്നതായിരുന്നില്ലേ
പടച്ചോനെ...
അവന്റെ ഉള്ളിൽ ആരൊക്കെയോ അലമുറയിട്ട് കരയുന്നത് അവൻ അറിയുന്നുണ്ട്. തീ പൊള്ളുന്ന പോലെ അവൻ നിന്നു പൊള്ളുകയാണ്... എന്ത് ചെയ്യണം എന്നറിയാതെ... ഗീതു നടന്നകലുന്നത് അവൻ നോക്കി നിന്നു..
വർഷങ്ങൾ കടന്നുപോയി... കുട്ടിയും കുടുംബവുമായി ഗീതു അപ്പോഴേക്കും സെറ്റൽഡ് ആയിരുന്നു... മുകുന്ദന്റെ കല്യാണം ആണ്... കല്യാണം കഴിഞ്ഞു പോയതിൽ പിന്നെ ഗീതു നാട്ടിലേക്ക് വന്നിട്ടില്ല... ന്തിന്.. തന്റെ പ്രസവസുസ്രുഷ നേരത്തു പോലും അവൾ തന്റെ വീട്ടിലേക്ക് വരാൻ വിസമ്മതിച്ചു.. ഭർത്താവിന്റെ വീട്ടിൽ അവൾ ഒതുങ്ങിക്കൂടി. എന്നാൽ വർഷങ്ങൾക്കിപ്പുറം മുകുന്ദൻ വിവാഹിതനാവുന്ന വേളയിൽ അവൾക്ക് വരാതിരിക്കാൻ ആയില്ല.
ഒരേ ഒരേട്ടന്റെ കല്യാണമല്ലേ.. പെങ്ങളില്ലേൽ മോശമല്ലേ...
എന്നാലും നാട്ടിലേക്ക് പോകണോ എന്ന ചിന്ത അവളെ കെട്ടി വരിഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ ഗീതു നാട്ടിലേക്ക് വരാൻ തീരുമാനിച്ചു. ദീപക് (ഗീതുവിന്റെ ഭർത്താവ് ) ഗൾഫിലാണ്. ദീപകിന്റെ അനുവാദവും വാങ്ങി ഗീതുവും കുഞ്ഞും നാട്ടിലേക്ക് തിരിച്ചു.
നാട്ടിൽ ചെന്നാൽ ആ മുഖം കാണേണ്ടി വരല്ലേ എന്നവൾ പ്രാർത്ഥിച്ചു...
ബസ് ഇറങ്ങിയ ശേഷം അവൾ നടന്നു തുടങ്ങി... പണ്ട് താൻ പ്രണയം തുടങ്ങിയതും പ്രണയം അവസാനിച്ചതുമായ ആ ഇടവഴി അവിടെ തന്നെയുണ്ട്. ചപ്പു ചവറുകൾ വീണു മൂടി കിടന്നിരുന്നു.... കാൽനടയാത്രക്കാർ ഇപ്പൊ ആ വഴി ഉപയോഗിക്കാറില്ലെന്ന് കണ്ടപ്പോ മനസിലായി...
മുന്നോട്ട് നടന്നു തുടങ്ങിയതും അവൾ ഞെട്ടി ... !!!
അവൾ അവനെ അവിടെ കണ്ടു... മുഷിഞ്ഞു കീറിയ ഷർട്ടും മുണ്ടും ധരിച്ച് അതേ ഇടവഴിയിൽ യാചകരെ പോലെ അജുവിനെ കാണേണ്ടിവരുമെന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല...
താൻ അവനെ വലിയൊരു മഹാരോഗത്തിലേക്ക് തള്ളിയിട്ടതാണെന്ന് മനസിലാക്കിയ ഗീതു ഒരു നിമിഷം സ്തബ്ദയായി..
അവൾ കരഞ്ഞില്ല... സംസാരിച്ചില്ല... മുഖത്ത് മറ്റൊരു ഭാവമാറ്റങ്ങളും വന്നില്ല...
ഇപ്പൊ താൻ ശവ തുല്യമാണെന്ന് അവൾക്ക് തന്നെ തോന്നിയിട്ടുണ്ടാവണം..
ആ ഭ്രാന്തനെ കണ്ടു കുഞ്ഞ് കരയാൻ തുടങ്ങി...
അയാൾ അവിടെ ഇരുന്ന് എന്തോ ചെയ്യുകയാണ്... എന്തൊക്കെയോ പുലമ്പുന്നുണ്ട്...
അയാളെയും കടന്ന് ഗീതു നടന്നു.. കുറച്ചു മുന്നിൽ എത്തിയപ്പോൾ അവൾ തിരിഞ്ഞു നോക്കി...
വർഷങ്ങൾക്ക് ശേഷമുള്ള ആ തിരിഞ്ഞുനോട്ടം.... ആദ്യമായും അവസാനമായും അജുവിനെ വീഴ്ത്തിയ ആ തിരിഞ്ഞുനോട്ടം... !!!!
അപ്പോൾ അതുവഴി പോയ ആരോടോ അജു ചോദിക്കുന്നത് കണ്ടു...
"അവള് വരുവോ ??? "
"പോടാ പ്രാന്താ.. "
അവര് ചിരിച്ചുകൊണ്ട് നടന്നു... ഗീതുവിനടുത്തെത്തുമ്പോൾ അവര് പറയുന്നത് അവള് ശ്രദ്ധിച്ചു...
"എടാ ബാബു... നിനക്ക് അറിയില്ലേ ഇയാളെ... "
"പിന്നറിയാതെ... മ്മടെ ഇടവഴിയിലെ കാമുകൻ അല്ലെ"
രണ്ടുപേരും നടന്നകന്നു.. !!!!
അവളും കുഞ്ഞും നടന്നു വരുമ്പോൾ ആ ഇടവഴിയിൽ പ്രാന്തനായി അജുക്ക ഇരിക്കുന്നു..."
.
.
" അപ്പൊ ഇതാണ് അജുക്ക കഥ... ഇടവഴിയിലെ തിരിഞ്ഞുനോട്ടം"
മനു പറഞ്ഞു നിർത്തി...
"അവസാനം നീയൊക്കെ കൂടി എന്നെ പ്രാന്തൻ ആക്കി അല്ലേടാ... "
അജു ഒന്ന് ചിരിച്ചുകൊണ്ട് മനുവിന്റെ തോളിൽ കയ്യിട്ടു... തിരക്കിട്ട് ചായ കുടിച്ചുകൊണ്ട് മനു
തുടർന്നു...
"അപ്പൊ ഗീതുവിന്റെയും അജുവിന്റെയും പ്രണയം നാളെ സിനിമ ആവാൻ
പോവുകയാണ്... ഇങ്ങടെ എല്ലാ പിന്തുണയും ഉണ്ടാവണേ അജുക്കാ ... മനു അജുവിന്റെ കയ്യിൽ മുറുകെ പിടിച്ചു."
"ഞാൻ ഉണ്ടെടാ... നി ധൈര്യമായി തുടങ്ങിക്കോ..."
"അപ്പൊ കാണാം... ഞാൻ പോയിട്ട് എല്ലാരേം കാണട്ടെ... പ്രൊഡ്യൂസറെ ഒന്ന് കാണണം.. ക്യാമറമാനെ റെഡി ആക്കണം... ഇത് നമ്മൾ ഒരു കലക്ക് കലക്കും ."
.
"അജൂക്കാ... ഒന്നിങ്ങു വന്നേ.. വേഗം വാ.."
അടുക്കളയിൽ നിന്നൊരു വിളി വന്നു...
"നീ പോവല്ലേ മനു.. ഞാൻ ഇപ്പോ വരാം..."
"ഒന്ന് വേഗം വന്നേയ്..."
അടുക്കള വശത്തു നിന്നും വീണ്ടും വിളി വന്നു.
"ദാ എത്തി ഗീതു... "
എന്റെ കണ്ണിലൊരു പൊടി പോയി.. ഒന്ന് നോക്കിക്കേ...
"എവിടെ.. നോക്കട്ടെ.. "
"ഫ്ഊ..... "
"പോയോ...? "
"ആ പോയി പോയി... "
"എന്താണ് പുറത്ത് ഒരു കത്തി വെപ്പ്.." ഗീതു ചോദിച്ചു..
"നമ്മടെ ദാസേട്ടന്റെ മോൻ ഇല്ലേ മനു... അവൻ നമ്മുടെ പ്രണയം സിനിമ ആക്കാൻ പോകുവാണെന്ന്... അജു ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു.
"നമ്മുടെ പ്രണയമോ...? അതെന്താപ്പാ അവനു വേറെ കഥയൊന്നും കിട്ടിയില്ലേ.."
ഗീതു വീണ്ടും പണികളിലേക്ക് മുഴുകി.
"നമ്മൾ ഇത്രേം സഹിച്ചില്ലേ... ജാതിയുടെയും മതത്തിന്റെയും മതിൽക്കെട്ട് പൊളിച്ചു നമ്മൾ ഒന്നിച്ചില്ലേ... അങ്ങനുള്ള നമ്മുടെ പ്രണയം കണ്മുന്നിൽ ഉണ്ടാവുമ്പോ മറ്റൊരു കഥ എന്തിന് തിരയണം എന്നാ അവൻ പറയുന്നേ... "
"ഓ... അങ്ങനെ... എന്നിട്ടെന്തായി... കഥ എങ്ങനുണ്ട്. "
"കഥയൊക്കെ അടിപൊളി.. പക്ഷെ കുറെ മാറ്റങ്ങൾ അവൻ വരുത്തിയിട്ടുണ്ട്... പണ്ട് നിന്നെ നിന്റെ ഏട്ടൻ മുറിയിൽ പൂട്ടിയിട്ടത് ഓർക്കുന്നുണ്ടോ നീ... പിറ്റെന്നല്ലേ നീ എന്റെ കൂടെ ഇറങ്ങിവന്നത്.
"പക്ഷെ കഥയിൽ അങ്ങനല്ല.... നിന്നെ വേറെ ഏതോ ഒരു കോന്തൻ കല്യാണം
കഴിക്കുന്നുണ്ട്... എന്നിട്ട് എനിക്ക് പ്രാന്ത് ആവുകേം ചെയ്യും "അജു ചിരിച്ചു...
"അജുക്കാ.. ഞാൻ ഇറങ്ങട്ടെ. "
ഉമ്മറത്തു നിന്നും മനുവിന്റെ വിളി വന്നു.
"അപ്പൊ ഇതാണ് അജുക്കാ കഥ.. എങ്ങനിണ്ട് ഗീതുഏച്ചി?"
മനു സ്ട്രിപ്റ്റ് ഗീതുവിന് നേരെ നീട്ടിയിട്ട് ചോദിച്ചു...
"കൊള്ളാം.. അപ്പൊ നിന്റെ ഉള്ളിൽ ഒരു കുഞ്ഞു സംവിധായകൻ ഉണ്ടായിരുന്നല്ലേ... "
ഗീതു ചിരിച്ചു..
"എന്നാൽ ഞാൻ ഇറങ്ങട്ടെ അജുക്ക... പ്രൊഡ്യൂസർ ഒരു മോറൻ ആണ്... അതിനെ ഒന്ന് വളച്ചെടുക്കണം."
"എടാ മനു... എനിക്കൊരു അഭിപ്രായം... "
"ഇങ്ങൾ ധൈര്യം ആയിട്ട് പറ ഇക്കാ... അഭിപ്രായം അല്ലെ വേണ്ടത്... "
മനു ആത്മവിശ്വാസം വാരി വിതറി..
"ഈ സിനിമ ഞാനും ഗീതുവും കൂടി പ്രൊഡ്യൂസ് ചെയ്താലോ "
മനുവിന്റെ കണ്ണുകൾ മെല്ലെ നിറയാൻ തുടങ്ങി.
"അതെന്തൊരു ചോദ്യം ആണ് ഇക്കാ ... നിങ്ങടെ കഥ നിങ്ങൾ പ്രൊഡ്യൂസ് ചെയ്യുന്നു എന്ന് പറയുന്നതിന് അപ്പുറം എന്ത് ഭാഗ്യമാണ് ഒരു സംവിധായകന് കിട്ടാൻ ഉള്ളത്"
മനുവിന്റെ മുഖത്ത് സന്തോഷം വിടർന്നു എങ്കിൽ പിന്നെ നീ സിനിമക്കുള്ള പോസ്റ്റർ
തയ്യാറാക്കിക്കോ... "അല്ലെ.. ഗീതു"..
അടുക്കളയിലേക്ക് പോവുന്ന ഗീതുനോട് അജു ചോദിച്ചു.. അവൾ തിരിഞ്ഞു അജുവിനെ നോക്കി ചിരിച്ചു...
(അവസാനിച്ചു)