കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Story by Pangalees.
Happy reading
ജയന്റെയും വിനയന്റെയും മുഖത്ത് പെട്ടന്ന് വന്ന ഭാവമാറ്റം മനു
ശ്രദ്ധിച്ചു.
"അയ്യേ വിനയേട്ടാ ഞാനൊരു തമാശ പറഞ്ഞതാ,നിങ്ങളത്
കാര്യാക്കണ്ടാ."
"അല്ല മനു,നീ തമാശ പറഞ്ഞതാണെങ്കിലും എത്രകാലം കൊണ്ട്
കേൾക്കുന്നതാ നമ്മളീ
കഥകളൊക്കെ എന്തെങ്കിലും സത്യമില്ലാതിരിക്കുമോ?"
വിനയൻ പറഞ്ഞു നിർത്തിയപ്പോഴേക്കും ജയൻ വീണ്ടും
പ്രാരാബ്ദത്തിന്റെ കെട്ടഴിച്ചു.
"ഈയൊരവസ്ഥയിൽ എന്ത് പരീക്ഷണത്തിനും ഞാൻ തയ്യാറാണ്."
"എന്നാ നമുക്ക് അവിടം വരെ ഒന്ന് പോയാലോ."
വിനയൻ പറഞ്ഞത് കേട്ട് നിർത്തിയിട്ട ബൈക്കിൽ നിന്നും മനു ചാടി ഇറങ്ങി.
"നീ പേടിക്കേണ്ടെടാ..നിധി എടുക്കാനൊന്നുമല്ല ചുമ്മ ഒന്നു
കാണാൻ."
ജയനും കൂടി താൽപര്യം കാണിച്ചപ്പോൾ മനുവിന്റെ ബൈക്ക്
മൂന്ന് പേരേയും കൊണ്ട് ആലൂർ മന ലക്ഷ്യമാക്കി കുതിച്ചു..നേരം
സന്ധ്യയോടടുക്കാറായ്, വഴിയരികിലെ കരിയില കൂട്ടങ്ങളിൽ
ഇരുൾ വീണ് തുടങ്ങിയിരിക്കുന്നു ..മുഖത്തേക്കടിക്കുന്ന കാറ്റിന്
തണുപ്പ് കൂടി വന്നപ്പോൾ മനു
ബൈക്കിന്റെ സ്പീഡ് കുറച്ചു. കാളികാവും, മഞ്ചാടിക്കുന്നും കയറി
ഒടുക്കം അവർ ആലൂർ മനയുടെ മുമ്പിൽ എത്തിച്ചേർന്നു.
കുറ്റിച്ചെടികളും വള്ളിപ്പടർപ്പുകളും നടവഴിയാകെ
മൂടിയിരിക്കുന്നു. പൊളിഞ്ഞു വീഴാറായ പടിപ്പുര കടന്ന്
കാലെടുത്ത് വെച്ചപ്പോൾ എവിടെ നിന്നോ ഒരു തണുത്ത കാറ്റ് വന്ന്
മൂടി...ചുറ്റിലും വല്ലാത്തൊരു നിശബ്ദത..ഉള്ളിൽ പേടിയുണ്ടെങ്കിലും
പുറത്ത് കാണിക്കാതെ അവർ മുൻപോട്ടു നടന്നു. പഴമയുടെ
പ്രൗഢിയിൽ തലയുയറത്തി നിൽക്കുന്ന മനയും..ചിതൽപുറ്റാൽ
മൂടപെട്ട നാഗത്തറയും, കാട് മൂടിയ ബലിക്കല്ലും..അവരോട്
എന്തൊക്കെയോ പറയാതെ പറഞ്ഞു..
"കുട്ടിക്കാലത്തൊക്കെ നമ്മളെത്രവട്ടം ഇവിടെ വന്നിട്ടുള്ളതാ
വിനയേട്ടാ, അന്നൊന്നും ഇല്ലാത്തൊരു പേടി.."
"അത് ജയാ. നമ്മുടെ ഉള്ളിൽ ഒരു കള്ളം ഉള്ളതുകൊണ്ട്
തോന്നുന്നതാ..അല്ലാതെ ഇവിടെയിപ്പം എന്താ പേടിക്കാൻ?"
വിനയൻ പറഞ്ഞവസാനിപ്പിക്കും മുമ്പേ പൊളിഞ്ഞ ജാലക
വാതിലിലൂടെ വവ്വാലുകൾ വലിയ ശബ്ദമുണ്ടാക്കി കൂട്ടത്തോടെ
പറന്നു പോയ്...ആ വലിയ അകത്തളത്തിൽ തങ്ങളെ ആരോ
കേൾക്കുന്നുണ്ട് എന്ന് തോന്നിയ അവർ പിന്നെ അവിടെ നിന്നില്ല..
തിരിച്ചുപോരുമ്പോൾ മൂന്ന് പേരുടെയും മനസ്സിൽ വല്ലാത്തൊരു
ഭയം നിറഞ്ഞിരുന്നു..എന്നാലും പകലെന്ന ധൈര്യം
മനസ്സിനെ ശാന്തമാക്കി..
"ജയാ നാളെ നമുക്ക് ഏഴുകുളം വരെ ഒന്ന് പോണം. യശോദ
തമ്പുരാട്ടിയെ കണ്ട് ഈ മനയുടെ രഹസ്യങ്ങളറിയണം.. "
വിനയൻ പറഞ്ഞത് കേട്ട് രണ്ട് പേരും ഒന്ന് മൂളി..സൂര്യൻ
ചക്രവാളത്തിൽ മറഞ്ഞു.. പിറ്റേ ദിവസം മൂന്ന് പേരും
ഏഴുകുളത്തെത്തി യശോദ തമ്പുരാട്ടിയെ കണ്ട്
മനയെകുറിച്ചറിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു . കഥ
കേൾക്കാനിരിക്കുന്ന കുട്ടികൾക്കെന്നപോലെ തമ്പുരാട്ടി ആലൂർ
മനയിലെ നിഗൂഢതയുടെ കെട്ടഴിച്ചു...
.