കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Story by peeli_thewriter_girl
Happy reading
"വൈദേഹിയോ?" മേട്രൻ ഒരു ഞെട്ടലോടെ ചോദിച്ചു.
"അവളുടെ തിരിച്ചുവരവായിരിക്കാം."
"വൈദേഹിയുടെ മരണശേഷം ഇവിടെയുണ്ടായ അനർത്ഥങ്ങൾ സാറിന് അറിയാവുന്നതല്ലേ? ഇനിയും അങ്ങനെ ഒരു അവസ്ഥ ഇവിടെ വന്നാൽ ഇവിടെയുള്ള കുട്ടികൾ, ഹോസ്റ്റൽ ഇതിന്റെയെല്ലാം നിലനിൽപ്പിനെയത് ബാധിക്കും. നമ്മളെന്താണ് ചെയ്യുക?"
മേട്രൻ പേടിയോടെ ചോദിച്ചു.
"കൃഷ്ണേന്ദുവിന്റെയുള്ളിൽ വൈദേഹിയുടെ ആത്മാവ് ഉണ്ടെന്നാണോ
സാറിന്റെ നിഗമനം?"
"അങ്ങനെ തറപ്പിച്ച് പറയാൻ പറ്റില്ല. കൃഷ്‌ണേന്ദുവിനെപ്പറ്റി മാഡത്തിന് കൂടുതൽ അറിയില്ല. ജനിച്ചു വീണപ്പോൾ മുതൽ എനിക്കവളെ നന്നായി അറിയാം. ബാല്യകാലം മുതൽ എല്ലാത്തിനോടുമുള്ള ക്യൂരിയോസിറ്റിയാണവൾക്ക്. ആത്മാവ് പ്രേതം എന്നിവയെപ്പറ്റി അറിയാൻ ആകാംക്ഷയാണവൾക്ക് അതുപോലെതന്നെ പേടിയും. ഇങ്ങനെയുള്ള സ്ഥിരതയില്ലാത്ത മനസ്സ് എപ്പോഴും ദുരാത്മാവിന്
പ്രവേശിക്കാൻ പാകമായിരിക്കും."
"അപ്പോൾ സാർ പറഞ്ഞുവരുന്നത്... "
"ഒരിക്കൽ തളയ്ക്കപ്പെട്ട ദുരാത്മാവു പുറത്ത് വന്നിട്ടുണ്ടെങ്കിൽ അത് ആരിലും പ്രവേശിക്കാം. പ്രത്യേകിച്ച് അവളെപോലൊരു കുട്ടിയിലേക്ക്... കാരണം ഡ്യുവൽ പേർസണാലിറ്റി ഡിസോർഡർ വന്നിട്ടുണ്ടവൾക്ക്."
"സാർ അപ്പോൾ ഇതും അതിന്റെ ഭാഗമാണോ ..?"
"അതിന് സാധ്യതയുണ്ട്. എന്നാൽ പൂർണ്ണമായത് ഭേദമായതായിരുന്നു.. എന്റെ അമ്മയുടെ അതായത്
അവളുടെ മുത്തശ്ശിയുടെ മരണശേഷം മാനസികമായവൾ വല്ലാതെ തളർന്നിരുന്നു. പിന്നീട് അമ്മയെ പോലെ സംസാരിക്കാനും നടക്കാനും തുടങ്ങിയപ്പോളാണ് ഞാൻ എന്റെ ഫ്രണ്ടിന്റെ അടുത്തവളെ കാണിക്കുന്നത്. അപ്പോളാണിതറിയുന്നത്. മുത്തശ്ശിയുടെ കൂടെ നടന്ന് പഴയ കഥകളും കേട്ട് നടന്നവൾ പെട്ടെന്നവരെ നഷ്ടപ്പെട്ടപ്പോളുള്ള ഷോക്കുമൂലമായിരുന്നുവത്. പീന്നീട് പൂർണ്ണമായി ചികിത്സിച്ചു ഭേദമായതായിരുന്നു."
"അങ്കിൾ..."
കൃഷ്ണേന്ദു പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു. അവൾ മെല്ലെ കണ്ണുതുറന്നു.
"എനിക്കെന്താണ് പറ്റിയത്? "
"ഒന്നുമില്ല മോളെ....നീ ഒന്ന് ബോധംകെട്ട് വീണതിയിരുന്നു. ഒരുപാട് ടെൻഷനടിക്കരുതെന്ന് പറഞ്ഞിട്ടില്ലേ..."
"കുട്ടിക്ക് ഇപ്പോൾ എങ്ങനെയുണ്ട്?"
മേട്രൻ ചോദിച്ചു.
"കുഴപ്പമില്ല മാഡം."
"അങ്ങനെ ആണെങ്കിൽ റൂമിലേക്കാക്കാം ..റെസ്റ്റെടുക്കാല്ലോ... "
മേട്രൻ കൃഷ്ണേന്ദുവുമായ് റൂമിലേക്ക് പോയി. അങ്കിൾ എന്തോ ഗഹനമായ ചിന്തയിലാരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ മേട്രൻ ഓടിവന്നു. അവരുടെ മുഖം വല്ലാതെ വിളറിയിരുന്നു.
"സാർ ഒരു പ്രശ്നമുണ്ട്..."
"എന്താണ് മാഡം? കൃഷ്‌ണേന്ദുവിന്... "
"കൃഷ്‌ണേന്ദുവിന് കുഴപ്പമൊന്നുമില്ല."
"പിന്നെയെന്താണ് മാഡം? "
"മേഘ... മേഘനയെ കാണുന്നില്ല"..
"കാണുന്നില്ലെന്നോ ആ കുട്ടി എവിടെപോകാനാ?"
"ഞാനെല്ലായിടത്തും തിരഞ്ഞു ഇവിടെങ്ങുമില്ല"...
അങ്കിൾ എന്തുചെയ്യണമെന്നറിയാതെ തരിച്ചു നിന്നു.
"അയ്യോ... രക്ഷിക്കണേ.... "
പെട്ടെന്നൊരു നിലവിളി ഹോസ്റ്റൽ മുഴുവൻ അലയടിച്ചു.