കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Story by peeli_thewriter_girl
Happy reading
"ഉം കണ്ടിട്ടുണ്ട്. ജീവനോടെ അല്ലായെന്ന് മാത്രം." അങ്കിൾ ദുഃഖത്തോടെ പറഞ്ഞു.
കൃഷ്ണേന്ദു അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടു.
"അന്ന് ഞാൻ ഇവിടെ അടുത്ത് ഒരു ഇൻസ്റ്റ്യട്ടിൽ ഗസ്റ്റ് ലക്ചററായി വർക്ക് ചെയ്തുകൊണ്ട് പാരാസൈക്കോളജി റിസേർച്ചുകൾ കണ്ടിന്യു ചെയ്തിരുന്നു. ഇപ്പോൾ മേട്രൻ താമസിക്കുന്ന
ആ വീട്ടിലായിരുന്നു ഞാൻ താമസിച്ചിരുന്നത്. മേട്രൻ കുറച്ചു മാറിയും. ഒരു ദിവസം രാവിലെ എണീറ്റപ്പോഴാണ് പോലീസും ആളും ബഹളവും അങ്ങനെ ചുറ്റം കലുഷിതമായവസ്ഥ.
അങ്ങനെയാണ് ഹോസ്റ്റലിന്റെ മുന്നിലെ ആൾക്കൂട്ടത്തിലേക്ക് ഞാനും ചെല്ലുന്നത്. ആളുകളെല്ലാം നല്ല കുട്ടിയായിരുന്നുവെന്ന് പറഞ്ഞോണ്ടിരിന്നു. മേട്രനെ അന്ന് ചില മീറ്റിങ്ങുകളിൽ
വച്ച് കണ്ട് പരിചയമുണ്ട്. അവർ കരഞ്ഞു തളർന്ന് വരാന്തയിലിരിക്കുകയായിരുന്നു. ഞാൻ അവിടേക്ക് ചെന്നു. എന്നെ കണ്ടതും അവരുടെ കണ്ണീരിന്റെ അണപൊട്ടിയൊഴുകി. അപ്പോഴാണ് ഞാൻ അവളെ ആദ്യമായും അവസാനമായും കാണുന്നത്.
"വൈദേഹിയേയോ?" കൃഷ്ണേന്ദു അക്ഷമയായി ചോദിച്ചു. അങ്കിൾ അതെയെന്ന ഭാവത്തിൽ തലകുലുക്കി.
"പോലീസുകാരുടെ നേതൃത്വത്തിൽ, തൂങ്ങിയ മരത്തിൽ നിന്നും അവളുടെ ശരീരം സ്ട്രെച്ചറിൽ എന്റെ അരികിലൂടെയവർ ആംബുലൻസിൽ കയറ്റി. അവളുടെ മുഖം ആകെ വിളറി വെളത്തിരുന്നു. അവിടെവിടെയായി നഖത്തിന്റെ പാടുകൾ കാണാം. ഒറ്റ നോട്ടത്തിൽ അതൊരു ആത്മഹത്യ അല്ല എന്ന് എനിക്ക് മനസ്സിലായി. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ അത് വെറുമൊരു ആത്മഹത്യയായ് ഒതുങ്ങി. എന്നാൽ എനിക്കും മേട്രനുമിതൊരു ആത്മഹത്യയാവില്ലെന്ന് ഉറപ്പായിരുന്നു.
ഞാനീ കേസിനെപ്പറ്റി കൂടുതൽ റിസർച്ച് നടത്തി. അസ്വാഭാവികമായ മരണം. വൈദേഹി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മേട്രന് ഉറപ്പായിരുന്നു. അവൾ ഒരുപാട് സ്വപ്നങ്ങളുള്ള കുട്ടിയായിരുന്നു. പഠനത്തിലും കലയിലും എല്ലാ മേഖലയിലും തിളങ്ങിനിന്നവൾ. വൈദേഹി ഒരിക്കലും ആത്മഹത്യ ചെയ്യില്ല, എനിക്കും ഉറപ്പായിരുന്നു."
കൃഷ്ണേന്ദു അങ്കിളിന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടു.
"അവൾ ഒരു പാഠമാണ് നിങ്ങളെപ്പോലുള്ള കുട്ടികൾക്ക്.. ആരുമില്ലാതെ അനാഥയായ് വളർന്നവൾ. ' തന്റെ സ്വപ്നങ്ങൾക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടവൾ. ഒരു ഡോക്ടറായ് ഈ ലോകത്ത സേവിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. എന്നാൽ പാതിവഴിയിൽ കൊഴിഞ്ഞുപോയവൾ . തന്റെ സ്വപ്നങ്ങൾ ബാക്കിയാക്കി...."
അങ്കിൾ വളരെ സങ്കടത്തോടെ പറഞ്ഞു.
"കൊഴിഞ്ഞുപോയതല്ലല്ലോ തല്ലികൊഴിച്ചതല്ലേ... കൃഷ്ണന്ദുവിന്റെ കണ്ണുകൾ ചുവന്ന് തുടുത്തു."
"മോളെ..നിനക്ക് എന്താണ് പറ്റിയത്?" അങ്കിൾ കുറച്ച് പരിഭ്രമത്തോടെ ചോദിച്ചു.
"അവൾ തല്ലി കൊഴിക്കപ്പെട്ട ഒരു പൂവാണെന്ന് നിനക്കെങ്ങനെ അറിയാം. കൃഷ്‌ണേന്ദുവിന്റെ കണ്ണുകളിലെ ചുവപ്പ് അദ്ദേഹത്തിനെന്തോ സൂചന നൽകി. അദ്ദേഹം അവളുടെ തോളിൽ കൈവെച്ച. "പറയൂ.."
എന്തോ ചിന്തയിൽ നിന്നുണർന്നപോലെ അവൾ പറഞ്ഞു.
"അങ്കിൾ അതെന്റെ മനസ്സിലാരോ വന്ന് പറയുന്നു."
കൃഷ്ണേന്ദു തന്റെ ചെവികൾ പൊത്തിപിടിച്ചു.
"അവളെ ആരോ കൊന്നതാണ്. ക്രൂരമായ് കൊന്നു."
അവൾ പോലും അറിയാതെ പറഞ്ഞുകൊണ്ടിരുന്നു. അങ്കിൾ തന്റെ ബാഗിൽ നിന്നും ഒരു ഇലയെടുത്തു. അതിലെ പ്രസാദമെടുത്ത് അവളുടെ നെറ്റിയിൽ തൊട്ടു. പെട്ടെന്നവൾ
ബോധംകെട്ട് വീണു... അങ്കിൾ അവളെയുമെടുത്ത് മേട്രന്റെ റൂമിലേക്ക് പോയി.
"അയ്യോ... എന്തുപറ്റി ഈ കുട്ടിയ്ക്ക്?"
മേട്രൻ ടെൻഷനായി.
"പേടിക്കേണ്ടാ... ഒന്നുമില്ല. ഒരിക്കൽ അവസാനിച്ച പലതും വീണ്ടും തുടങ്ങുകയുണ്..."
"വൈദേഹി???..."
മേട്രൻ പരിഭ്രമത്തോടെ ചോദിച്ചു.