കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Story by peeli_thewriter_girl
Happy reading
"സുബിൻ സാർ !!! സാറിനിതെന്തുപറ്റി?"
രക്തത്തിൽ കുളിച്ചുകിടക്കുന്ന സാറിനെ നോക്കി കുട്ടികളെല്ലാം വിങ്ങിപ്പൊട്ടി. കൃഷ്‌ണേന്ദുവിനിത് സഹിക്കാനായില്ല. തന്റെ പ്രിയപ്പെട്ട സാർ ഇനി ഓർമ്മയായിയെന്നോ? ഇതൊരു സ്വപ്നമായിരുന്നെങ്കിൽ ,ആരെങ്കിലുമവളെ വിളിച്ചുണർത്തിയെങ്കിലെന്നവൾ ആഗ്രഹിച്ചു.
ആദ്യമായി കോച്ചിംഗ് ക്ലാസിൽ ചെന്നപ്പോഴെ അധ്യാപനത്തിലെ മികവുകൊണ്ടും കുട്ടികളോടുള്ള പെരുമാറ്റം കൊണ്ടും കൃഷ്ണേന്ദുവിനെ ഏറെ സ്വാധീനിച്ചയാളായിരുന്നു സാർ. യുവത്വത്തിന്റെ തിളക്കം ആ കണ്ണുകളിൽ എന്നും സ്പുരിച്ചിരുന്നു. പെൺകുട്ടികളിൽ പലരും അദ്ദേഹത്തിന്റെ ഫാൻസായിരുന്നു. മാളുവിനെപ്പോളും നൂറുനാവാണ് സാറിനെപറ്റി പറയുമ്പോൾ.
പറഞ്ഞപോലെ മാളു എവിടെ? കൃഷ്‌ണേന്ദു അവിടെങ്ങും കണ്ണോടിച്ചു. മേട്രന്റെ റൂമിന് മുന്നിലുള്ള വരാന്തയിൽ ആരോ മുഖം പൊത്തിയിരിക്കുന്നു. ഏഹ് അത്... അത് മാളുവല്ലേ... കൃഷ്ണേന്ദു അവളുടെ അടുത്തേയ്ക്ക് ഓടിചെന്നു.
"മാളു, നീ ഇവിടെ വന്നിരിക്കുകയാണോ? ഞാൻ നിന്നെ എവിടെയൊക്കെ നോക്കി?"
മാളു മുഖമുയർത്തിയവളെ നോക്കി. അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു. അവൾ കൃഷ്‌ണേന്ദുവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. കൃഷ്‌ണേന്ദുയവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു . എന്നാൽ മാളു കരച്ചിൽ നിർത്തുന്നേയുണ്ടായിരുന്നില്ല.
"മാളു നീ കരച്ചിൽ നിർത്ത്.എല്ലാവർക്കും സങ്കടം ഇല്ലേ..ഇനി പറഞ്ഞിട്ടെന്താ കാര്യം? എന്തായാലും നമ്മളേക്കാൾ സങ്കടം സാറിന്റെ വീട്ടുകാർക്ക് ഉണ്ടാവില്ലേ...? നീ ഒന്ന് റിലാക്സാവ്."
മാളു അവളെ തറപ്പിച്ചു നോക്കി.
"ഞാൻ എന്ത് റിലാക്സാവാനാണ് നീ ഈ പറയുന്നത് ? 'നിങ്ങൾക്ക് അതൊരു സാർ മാത്രമായിരിക്കും. - എനിക്കങ്ങനെയല്ല...."
മാളു പൊട്ടിത്തെറിച്ചു. കൃഷ്‌ണേന്ദു അമ്പരന്നു.
"നീ എന്താ ഈ പറയുന്നത്? വേറെയെന്തു ബന്ധം?"
മാളുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ മുഖം പൊത്തി കരയാൻ തുടങ്ങി. കൃഷ്‌ണേന്ദുവിനെന്താ പറയേണ്ടതെന്നറിയില്ല.
ഹോസ്റ്റൽ പരിസരം മുഴുവൻ പോലീസുകാരെക്കൊണ്ടും മീഡിയകാരെകൊണ്ടും നിറഞ്ഞു.
"മാളു നീ എണീക്ക് ഇവിടെയിരിക്കേണ്ട. നമുക്ക് റൂമിലേക്ക് പോവാം."
കൃഷ്ണേന്ദു അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.
"എന്നെ വിട്. എനിക്കെവിടെയും പോകണ്ട."
മാളു അവളുടെ കൈതട്ടിമാറ്റി. ഈ സമയം അദ്ദേഹത്തിന്റെ ബോഡി ആംബുലൻസിൽ കയറ്റുകയായിരുന്നു. അത് കണ്ടതും മാളു അങ്ങോട്ടോടി.അപ്പോഴേയ്ക്കും
വണ്ടി മുന്നോട്ട് നീങ്ങിയിരുന്നു. അവൾ അതിന് പിന്നാലെയോടി. കൃഷ്‌ണേന്ദു മാളുവിന്റെ പുറകെയും. മറ്റ് കുട്ടികളെല്ലാം അവരെ തന്നെനോക്കി നിന്നു. ഓടിയോടി ആംബുലൻസ് കൺമുന്നിൽ നിന്ന് മറഞ്ഞപ്പോൾ മാളു തളർന്നുവീണു. കൃഷ്‌ണേന്ദുയവളെ തട്ടിവിളിച്ചു
അവളെണീറ്റില്ല. അവൾ വല്ലാതെ പേടിച്ചു. മേട്രനും മറ്റുകുട്ടികളും ചേർന്ന് മേഘനയെ റൂമിലെത്തിച്ചു. കൃഷ്‌ണേന്ദുവിന്റെ മനസ്സിൽ സംശയത്തിന്റെ കടലിരമ്പുകയായിരുന്നു.
എന്താണിവിടെ നടക്കുന്നത്? സാറെങ്ങനെയിവിടെ? സാറിനെന്തുപറ്റി? മാളുവും സാറും തമ്മിൽ എന്താണ് ബന്ധം? ഇങ്ങനെ ചോദ്യങ്ങളുടെ ഒരു നീണ്ടനിര തന്നെ അവളടെ മനസ്സിൽ
കുമിഞ്ഞുകൂടി . പെട്ടെന്ന് ആരോ അവളുടെ തോളിൽ പിടിച്ചു.
മേട്രനായിരുന്നുവത്.
"കുട്ടി മേഘന കണ്ണുതുറന്നു .ഇപ്പോൾ കുഴപ്പമൊന്നുമില്ല പേടിക്കേണ്ട. അവളുടെ അടുത്ത് ചെന്നിരിക്കൂ. എന്തായാലും ഇന്ന് ക്ലാസ് ഉണ്ടായിരിക്കുന്നതല്ല."
ഇതും പറഞ്ഞ് മേട്രൻ റൂമിൽ നിന്ന് പോയി. സഹപാഠികളായ കുട്ടികൾ ഓരോരുത്തരായി മേഘനയെ കണ്ടശേഷം റൂമിലേക്ക് പോയി.
ഇപ്പൊ അവർ രണ്ടു പേരും മാത്രം. മേഘനയും കൃഷ്‌ണേന്ദുവും രണ്ടുപേരും ഒന്നും മിണ്ടിയില്ല. വല്ലാത്ത നിശബ്ദത. അതിനെ കീറിമുറിച്ചു കൊണ്ട് ഒരു വിങ്ങിപൊട്ടിയ കരച്ചിൽ.ഇന്നേദിവസം അല്ലാതെ മാളു കരഞ്ഞ് ഞാൻ ഇതുവരെ കണ്ടിട്ടില്ല .കൃഷ്‌ണേന്ദു ഓർത്തു. അവൾ മാളുവിനെ തന്നെ നോക്കി.
"പറ മാളു കരയാതെ പറ, ഒരു സാറും സ്റ്റുഡന്റ്റും... അതിലുപരി എന്ത് ബന്ധമായിരുന്നു നിങ്ങൾക്കിടയിൽ? "
മാളു അവളെ നോക്കി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.