വൈദേഹി PART-14 | Malayalam story for reading |

 


കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.


Story by  peeli_thewriter_girl.

Happy reading


കൃഷ്ണേന്ദു അവൻ കടന്നുവരുന്നതും നോക്കി നിന്നുഅവൻ വീടിനുള്ളിലേക്ക് കടന്നുവന്നുഎല്ലാവരെയും കണ്ടൊന്നു ചിരിച്ചെന്ന് വരുത്തിശേഷം അമ്മയെ നോക്കിപരിചയമില്ലാത്ത രണ്ടുമുഖങ്ങൾ ആരുടേതെന്നറിയാൻകൃഷ്ണേന്ദു അവനെ രൂക്ഷമായ് നോക്കി.

"അച്ഛനെപ്പോൾ വന്നുവരുമെന്ന് പറഞ്ഞിരുന്നില്ലല്ലോ?"

അവന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാതെ തന്നെ അങ്കിൾ ചോദിച്ചു.

"വൈദേഹിയെ നീ ഓർക്കുന്നുണ്ടോഅവളെ നീ എന്ത് ചെയ്തു? "

ചോദ്യം കേട്ടപാടെ അവന്റെ മുഖഭാവം മാറിഅതറിയാതെയിരിക്കാൻ അവൻ പാടുപെടും പോലെ കൃഷ്ണേന്ദുവിന് തോന്നി..

"ഏത് വൈദേഹി എനിക്കാരെയുമറിയില്ല."

അവൻ പറഞ്ഞുഇത് കേട്ടതും കൃഷ്ണേന്ദുവിന്റെ രക്തം തിളച്ചു.

"തനിക്കറിയാമവളെ..!! താനവളെ ക്രൂരമായ് കൊന്നില്ലേഎന്നിട്ടാണോ ഒരു ഉളുപ്പുമില്ലാതെ കള്ളം പറയുന്നത് ".

അവൾ പൊട്ടിത്തെറിച്ചുഎല്ലാവരും അവളെ അമ്പരപ്പോടെ നോക്കിസിദ്ധാർത്ഥ്  ചോദ്യം കേട്ട് തരിച്ച് നിന്നു.

"പറഎനിക്കറിയണംഅവളീ വീട്ടിൽ വന്നപ്പോൾ എന്ത് സംഭവിച്ചു."

"പറയൂ സിദ്ധാർത്ഥ് നിനക്കെന്തെങ്കിലും അറിയുമെങ്കിൽ പറയൂ".

അങ്കിളും പറഞ്ഞുസിദ്ധാർത്ഥിന്റെ മുഖം പേടിച്ചരണ്ടതായ് കാണപ്പെട്ടുഅവനൊന്നും മിണ്ടിയില്ല. "നീ പറഞ്ഞില്ലെങ്കിൽ ഞാനിത് പോലീസിൽ പറയും"

കൃഷ്ണേന്ദുവിന്റെയീ വാക്കുകൾ അവനെ തളർത്തിഅവനെന്തോ പറയാൻ വന്നപാടെ മേട്രന്റെ ഫോണടിച്ചു.

"ഹലോ... എന്ത്എങ്ങനെഞാൻ ഇപ്പോൾ തന്നെ വരാം... വാട്സാപ്പിലോനോക്കാം."

മേട്രന്റെ ഫോൺ സംഭാഷണത്തിൽ നിന്ന് ആർക്കുമൊന്നും മനസ്സിലായില്ലഎന്നാൽ അവരുടെ മുഖം എന്തോ അപായ സൂചന നൽകി.

"എന്തുപറ്റി മാഡം? " കൃഷ്ണേന്ദു ചോദിച്ചു.

"ഹോസ്റ്റലിൽ വീണ്ടുമൊരു മരണം".

അവർ വിക്കി വിക്കി പറഞ്ഞുപെട്ടെന്നു തന്നെ ഫോണിലെ വാട്സാപ്പ് സന്ദേശം എടുത്തുഅതിൽ ഹോസ്റ്റലിലെ മരത്തിൽ തൂങ്ങിനില്ക്കുന്ന ഒരു യുവാവിന്റെ ചിത്രംഅതവരെല്ലാരെയും കാണിച്ചുഎല്ലാവരുമൊന്ന് ഞെട്ടിഅങ്കിളിന്റെ മുഖം അസ്വസ്ഥമായ്സിദ്ധാർത്ഥ്  ഫോൺ

പിടിച്ചുവാങ്ങി ഒന്നുകൂടി നോക്കി.

"അയ്യോ... റോഷൻ... അവൻ കരയാൻ തുടങ്ങി."

"എന്ത്പറ്റി മോനെ എന്തിനാണ് നീ കരയുന്നത്?" നീന ചോദിച്ചു.

"അമ്മേ ഇത് റോഷൻഇവനുമെന്റെ സുഹൃത്താണ്സുബിൻ മരിച്ചയുടനെ റോഷനും!!! അയ്യോ എനിക്ക് പേടിയാവുന്നുഅടുത്തത് ഞാനാവും."

സിദ്ധാർത്ഥിന്റെ മുഖം പേടിച്ചരണ്ടു.

"അച്ഛാ എന്നെ രക്ഷിക്കണംഇത് വൈദേഹിയുടെ പ്രതികാരം തന്നെയാണ്അവളെന്നെയും കൊല്ലുംഎല്ലാ സത്യങ്ങളും ഞാൻ പറയാംഎന്നെ രക്ഷിക്കൂ."

അവൻ അങ്കിളിനോട് കേണപേക്ഷിച്ചു.

"സത്യം സത്യമായ് പറയൂകൃഷ്ണേന്ദു അവനോട് പറഞ്ഞു.

"അന്നവൾ ഇവിടെ വന്നപ്പോൾ എന്താണുണ്ടായത്? " അവൾ ചോദിച്ചു.

"അന്നവൾ രാവിലെ തന്നെ ഇവിടെ വീട്ടിലേക്ക് വന്നുഅമ്മ അമ്പലത്തിൽ പോയിരിക്കുകയായിരുന്നുഞാനും കൂട്ടുകാരും  സമയം എന്റെ റൂമിലിരുന്ന്... "

"റൂമിലിരുന്ന്... ബാക്കി പറയൂ?" കൃഷ്ണേന്ദു ഇടയിൽ കയറി പറഞ്ഞു..

സിദ്ധാർത്ഥ് അച്ഛന്റെയും അമ്മയുടെയും മുഖത്ത് നോക്കാതെ പറഞ്ഞു.

"റൂമിലിരുന്ന് കഞ്ചാവ് വലിക്കുകയായിരുന്നു..."

ഇത് കേട്ട് അങ്കിളിന്റെയും നീനയുടെയും മുഖം വിളറി.

"എല്ലാവരും  ലഹരിയിൽ പരിസരം മറന്നിരിക്കുകയായിരുന്നുഅപ്പോളാണ് മുറ്റത്താരോ കോളിങ്

ബെല്ലടിക്കുന്നത് കേട്ടത്.. അമ്മയാണെന്ന് കരുതി ഞാൻ പേടിച്ച് താഴേക്കിറങ്ങി വന്ന് നോക്കിയപ്പോൾ കണ്ടതവളെതലേദിവസം അവളെന്റെ കരണത്തടിച്ചപ്പോളെ അവളെ നിലക്ക് നിർത്തണമെന്ന് കരുതിയതായിരുന്നുഎന്റെയുള്ളിലെ ലഹരിയും കൂടി ചേർന്നപ്പോൾ പക ഇരട്ടിയായി..

.

അവൾ എങ്കിലും ഒന്നും മിണ്ടാതെ കേട്ടു നിന്നുഅവൾ ഒച്ചവെക്കാൻ തുടങ്ങിസുബിൻ അവളുടെ വാ പൊത്തിപിടിച്ചുറോഷൻ അവളെ വലിച്ചിഴച്ചുകൊണ്ട് മുകളിലെ റൂമിലേക്ക് പോയിഅവൾ വേദന കൊണ്ട് കരയുന്നുണ്ടായിരുന്നുബോധമില്ലാത്തൊരവസ്ഥയാണെങ്കിലും ഞാൻ എന്തോ ഇതെല്ലാം വ്യക്തമായി ഓർക്കുന്നു

റോഷൻ പെൺകുട്ടികളിൽ പൊതുവേ ആകൃഷ്ടനായിരുന്നുഅവളെയെടുത്തവൻ റൂമിൽ കയറിഞങ്ങളും അവനോടൊപ്പമുണ്ടായിരുന്നുറൂറൂമിനുള്ളിലെ പുകമൂടിയ അന്തരീക്ഷം എല്ലാവരെയും മത്ത് പിടിപ്പിച്ചിരുന്നു.

അവളുടെ നിലവിളി പുറത്ത് കേൾക്കാതിരിക്കാൻ മ്യൂസിക്കിന്റെ ശബ്ദം കൂട്ടിവെച്ചു.

റോഷൻനും സുബിനും മറ്റ് കൂട്ടുകാരും ചേർന്ന് അവളെ പ്രതിരോധത്തിലാക്കിഅവളുടെ വസ്ത്രങ്ങൾ പിച്ചിചീന്തിനിലവിളിക്കാൻ ശ്രമിച്ചയവളെയവൻ തല്ലിഎന്നിട്ടുമവൾ നിലവിളിച്ചുദേഷ്യം സഹിക്കാതെയവൻ അവളുടെ തല കട്ടിലിന്റെ പിടിയിലിടിപ്പിച്ചുഅവൾ ബോധരഹിതയായി

ചെറിയൊരു ഞരക്കം മാത്രംഅവളെയവരെല്ലാം ചേർന്ന് പീഡിപ്പിച്ചുഅധരങ്ങളിൽ ചോരപൊടിഞ്ഞുമാറിമാറിയവരവളെയൊരു ഉപഭോഗവസ്തുവായി ഉപയോഗിച്ചു.

അവളുടെ വേദന ചെറിയ ഞരകത്തിൽ തന്നെ അറിയാമായിരുന്നുശരീരത്തിൽ മുറിപ്പാടുകളുണ്ടായിപിച്ചിച്ചീന്തിയെറിയപ്പെട്ട ഒരു പൂവായവൾ മാറിഞാനിതെല്ലാം എന്തോ കൗതുകത്തിൽ കണ്ടുനിന്നുഅവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ലഒരു ശിലപോലെ കണ്ടുനിന്നു

അവരുടെ കാമഭ്രാന്തവസാനിച്ചശേഷം നോക്കുമ്പോളതാ കട്ടിൽ നിറയെ ചോര... ഇപ്പോൾ അവളുടെയാ ഞരക്കം കേൾക്കാനില്ലറോഷൻ അവളുടെയടുത്ത് ചെന്ന് ശ്വാസം നോക്കി.

"ഓഹ് ! മൈ ഗോഡ്അവൻ തലയ്ക്ക് കൈ വെച്ചിരുന്നു. "അവൾക്ക് ശ്വാസമില്ല." എല്ലാവർക്കും അപ്പോളാണ് കുറച്ചു ബോധം വന്നതെന്ന് തോന്നി. "ഇനി എന്ത് ചെയ്യും" ? റോഷൻ പരിഭ്രമിച്ചുകൊണ്ട് പെട്ടെന്ന് തന്നെ ആരെയോ വിളിക്കുന്നത് കണ്ടുഅവൻ അവളുടെ നഗ്നത മറച്ചുസംഭവിക്കുന്നതൊന്നും മനസ്സിലാവാതെ ഞാൻ നിന്നു

അമ്മ പെട്ടെന്ന് വരുമോയെന്ന പേടിയും മരണത്തിന്റെ ഉത്തരവാദിത്വം ആരേറ്റെടുക്കുംഎന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ നിന്നുഅപ്പോൾ പുറത്ത് ഒരു കാറിന്റെ ശബ്ദം കേട്ടുഎന്റെ ഉള്ളിൽ ഒരു ഇടിത്തീ വീണു

ഭാഗ്യത്തിന് റോഷന്റെ കസിനായിരുന്നു വന്നത്അവൻ എല്ലാം പറഞ്ഞിരുന്നുഅയാൾക്ക് ചെറിയ കൊട്ടേഷൻ ഏർപ്പാടുണ്ടായിരുന്നുഅയാൾ ഞങ്ങളോട് ബോഡിയെടുത്ത് കാറിൽ കയറ്റാൻ പറഞ്ഞുസംശയം തോന്നാതിരിക്കാൻ ഒരു ചാക്കിലാക്കി ഡിക്കിയിലാക്കിഅമ്മ വരും മുന്നേ അവിടെ വൃത്തിയാക്കേണ്ടത് കൊണ്ട് ഞാനും സുബിനും ഇവിടെനിന്നു."

"മറ്റുള്ളവർ എങ്ങോട്ടുപോയി?"

"പിറ്റേദിവസം ഹോസ്റ്റലിൽ അവൾ തൂങ്ങി എന്നറിഞ്ഞപ്പോളാണ് അവരവളെ അവിടെയാണുപേക്ഷിച്ചതെന്ന് എനിക്ക് മനസ്സിലായത്. "

അവൻ പറഞ്ഞു നിർത്തിയതും അവന്റെ കരണത്തടി പൊട്ടി.. അത് കൃഷ്ണേന്ദുവിന്റെയായിരുന്നു.

"നീ ഒരു മനുഷ്യനാണോ?" അവൾ അവനോട് ചോദിച്ചു.

"ചെറിയ ഒരു പകയുടെപേരിൽ ഒരു പെൺകുട്ടിയെ നശിപ്പിച്ച കൊന്നിരിക്കുന്നുനിന്നെയൊക്കെ വെറുതെ വിടാൻ പാടില്ല."

അങ്കിളും നീനയും എന്ത് പറയണമെന്നറിയാതെ നിന്നുസിദ്ധാർത്ഥ് അവരോട് മാപ്പപേക്ഷിച്ചുഎന്നാൽ ആരുമവനോട് ക്ഷമിച്ചില്ല.

"എന്നെ രക്ഷിക്കണം പ്ലീസ്"

അവൻ അപേക്ഷിച്ചുഅങ്കിൾ കുറച്ച് നേരം ഒന്നും മിണ്ടാതെ നിന്നുശേഷം ഫോണെടുത്ത് ആരെയോ വിളിച്ചുകൊണ്ട് വെളിയിലേക്ക് നീങ്ങികൃഷ്ണേന്ദുവിന് സിദ്ധാർത്ഥിനെ കാണുന്നത് വെറുപ്പായ് തോന്നിവൈദഹിയുടെ മരണത്തിന് കാരണം അവനാണ്അവളുടെ ശക്തിയാലിവൻ നാമാവശേഷമാകയാൽ അതൊരിക്കലുമൊരു തെറ്റാവില്ല

എന്നാൽ അങ്കിളിന് ആകെയുള്ള മകനാണ് അതിനാൽ അങ്കിളവനെ ഏതുരീതിയിലും രക്ഷിക്കുമെന്നും കൃഷ്ണേന്ദുവിന് അറിയാമായിരുന്നുപെട്ടെന്ന് അങ്കിൾ വീടിനുള്ളിലേക്ക് കടന്ന് വന്ന് സിദ്ധാർത്ഥിനോട് ഹോസ്റ്റലിലേക്ക് കൂടെ വരാൻ പറഞ്ഞുകൃഷ്ണേന്ദുവും മേട്രനും അവരോടൊപ്പം നീങ്ങിനീന അവരെ തടഞ്ഞു.

"എങ്ങോട്ടാണ് ഇവനുമായി?. നമ്മുടെ മോനെ കൊലക്ക് കൊടുക്കരുത്"

അവർ കരഞ്ഞുകൊണ്ട് പറഞ്ഞുഅങ്കിൾ ഒന്നും മിണ്ടാതെ സിദ്ധാർത്തുമായി കാറിലേക്ക് കയറിനീന ഞാനുമുണ്ടെന്ന് പറഞ്ഞു അവരോടൊപ്പം കയറിഎല്ലാവരും ഹോസ്റ്റലിലേക്ക് യാത്രയായ്എന്നാൽ അവരറിയാത്തയൊരു കാര്യമുണ്ടായിരുന്നു.

മേഘന... അവളിലേക്ക് വീണ്ടും വൈദേഹി പ്രവേശിച്ചിരുന്നു..

മേട്രൻ കുട്ടികളെയെല്ലാം വിളിച്ചു നാട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടു സമയം റോഷന്റെ ബോഡിയവിടെ നിന്ന് പോസ്റ്മാർട്ടത്തിന് അയച്ചിരുന്നുമേട്രന്റെയും അങ്കിളിന്റെയും കാറുകൾ ഹോസ്റ്റൽ ഗേറ്റിന് വെളിയിലെത്തി

കുട്ടികളെല്ലാം ബാഗൊക്കെയായ് അതിന് മുന്നിൽ നിൽക്കുകയായിരുന്നുമേട്രനെ കണ്ടതും ഒരു കുട്ടി ഓടി അടുത്തേക്ക് വന്നുഅവളെയാണ് മേഘനയെ നോക്കാൻ ഏൽപ്പിച്ചിരുന്നത്.

"മാഡം മേഘന വരാൻ കൂട്ടാക്കിയില്ലഞങ്ങൾ കുറെ നിർബന്ധിച്ചുഅപ്പോളേക്കും അവളുടെ പെരുമാറ്റം മാറിഞങ്ങളെ വിരട്ടിയവൾ റൂമിന് കുറ്റിയിട്ടുവിളിച്ചിട്ട് വാതിൽ തുറക്കുന്നില്ലഎല്ലാവരും ഒന്ന് പേടിച്ചുഅങ്കിൾ എന്തോ മനസിലുറപ്പിച്ചപോലെ പറഞ്ഞു.

" കുട്ടികൾ വീടുകളിലേക്കു പോട്ടെമേഘനയുടെ കാര്യമോർത്ത് ആരും പേടിക്കേണ്ട. " കുട്ടികളെല്ലാം അവരവരുടെ വീടുകളിലേക്ക് മടങ്ങിഹോസ്റ്റൽ മുറ്റത്ത് ഇപ്പോൾ ആകെ അഞ്ചുപേരു മാത്രംകൃഷ്ണേന്ദുമേട്രൻഅങ്കിൾനീനസിദ്ധാർത്ഥ് എല്ലാവരും എന്ത് ചെയ്യണമെന്നറിയാതെ നിന്നുപെട്ടെന്ന് ഒരു വണ്ടിയവരുടെ മുന്നിലേക്ക് വന്നു.

അങ്കിൾ  വണ്ടിയുടെ അടുത്തേക്ക് നീങ്ങിഒരു നരച്ചമുടിക്കാരൻ അതിൽ നിന്നുമിറങ്ങി വന്നു.

അങ്കിളിനെ അയാൾ ചേർത്തുപിടിച്ചു.

"എന്റെ ഗുരുനാഥനാണ്... പാരാസൈക്കോളജിയിൽഅന്ന് വൈദേഹിയെ തളക്കാൻ പ്രധാന പങ്ക് വഹിച്ചത് അമ്മാവനും ഇദ്ദേഹവുമാണ്അമ്മാവൻ ഇന്നില്ലല്ലോ , നമ്മളെ സഹായിക്കാൻ ഇനി ഇദ്ദേഹമേയുള്ള."

എല്ലാവരും അദ്ദേഹത്തെ ശ്രദ്ധയോടെ നോക്കിമെലിഞ്ഞ ശരീരംമുഖത്ത് വല്ലാത്ത പ്രസന്നതകഴുത്തിൽ ഒരു രുദ്രാക്ഷവും.

"ആരും പേടിക്കണ്ടവരൂ അകത്തേക്കു കടക്കാംഅദ്ദേഹം പറഞ്ഞുഎല്ലാവരും അദ്ദേഹത്തെ അനുഗമിച്ചുഅദ്ദേഹം ഒരു ഹോമകുണ്ടമൊരുക്കി ഹോസ്റ്റലിന്റെ ഹാളിന്

നടുവിൽ അവരെല്ലാം നിന്നുഅങ്കിൾ മാത്രം മേഘനയുടെ മുറിയുടെ മുന്നിലേക്ക് നീങ്ങിമുറിയുടെ വാതിലിൽ തട്ടിവാതിൽ തുറക്കപ്പെട്ടില്ലകൃഷ്ണേന്ദു  സമയം അങ്കിളിനെ പിന്തുടർന്നവിടെ എത്തിയിരുന്നുഅവൾ ഉച്ചവെയ്ക്കാതെ നിന്നു.

മേഘന മുറിക്കുള്ളിലുണ്ട്അവിടെ നിന്ന് ഒരു കരച്ചിൽ കേട്ടുനല്ല പരിചയമുള്ള കരച്ചിൽകൃഷ്ണേന്ദുവിനാ ഏങ്ങലടിച്ചുള്ള കരച്ചിൽ വളരെ പരിചിതമായ് തോന്നി.

"അയ്യോ ... ഇതാ കരച്ചിലല്ലേ...?"

കൃഷ്ണേന്ദു പറഞ്ഞുകേട്ട് അങ്ക്ൾ തിരിഞ്ഞു നോക്കി.

"അപ്പോൾ മേഘന ആയിരുന്നുവോ അന്ന് കരഞ്ഞിരുന്നത് ??

അവൾ പരിഭ്രമത്തോടെ ചോദിച്ചു.

"അല്ലഅവളുടെയുള്ളിലെ വൈദേഹിയായിരുന്നുവത്."

അങ്കിൾ മറുപടി പറഞ്ഞുഅങ്കിൾ എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലിവാതിൽ ആഞ്ഞൊരിടിവാതിൽ തുറക്കപ്പെട്ടു.

ഉള്ളിൽ മേഘനയെ കാണുന്നില്ലകൃഷ്ണേന്ദു അകത്തേക്ക് കയറി

അവളെ വിളിച്ചുപെട്ടെന്ന് ഒരു സംഹാര ഭാവത്തോടെ അവളവളുടെ മുന്നിൽ വന്നുകൃഷ്ണേന്ദു നിലവിളിച്ചുഅവൾ പേടിച്ച് പുറകോട്ട് മാറി നിലത്തു വീണുഅങ്കിൾ  സമയം അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന കുടത്തിലെ ജലം അവളുടെ ദേഹത്തൊഴിച്ചു

അപ്പോളേക്കും വൈദേഹിയുടെ ശക്തി മേഘനയിൽ ഒന്ന് കുറഞ്ഞപോലെ തോന്നിഎന്നാൽ അപ്രതീക്ഷിതമായി അവൾ വീണ്ടും പൂർവ്വാധികം ശക്തി ആവാഹിച്ച് അങ്കിളിന് നേരെ പാഞ്ഞ് വന്ന് കുടത്തിൽ ഒറ്റ ചവിട്ട്.

 ആഘാതത്തിൽ അങ്കിളും താഴേക്ക് വീണുഅപ്പോളവൾ പൊട്ടിച്ചിരിച്ചുകൃഷ്ണേന്ദുവിന് മേഘനയിൽ വൈദേഹിയെ തന്നെ കാണാമായിരുന്നുവൈദേഹി മേഘനയിൽ വരുത്തിയ മാറ്റങ്ങൾ വളരെ വലുതായിരുന്നുപെട്ടന്നവൾ താഴേക്ക് പാഞ്ഞുഎന്നാൽ ഏതോ ശക്തിയുടെ ബലത്താൽ

അവൾക്ക് ചുവടുകൾ വെക്കാൻ കഴിഞ്ഞില്ലഅത് ഗുരുവായിരുന്നുഅദ്ദേഹത്ത കണ്ടപാടെ വൈദേഹിയുടെ മുഖത്ത് ഭയത്തിന്റെയും ദേഷ്യത്തിന്റെയും നാമ്പുകൾ മൊട്ടിട്ടുഅദ്ദേഹത്തിന്റെ പുറകിലായി മറഞ്ഞു നിന്ന സിദ്ധാർത്ഥിന് നേരെ അവളുടെ നോട്ടം പതിഞ്ഞുഅവൾ അലറിഅതിൽ അവളുടെ പകയും ദേഷ്യവും എല്ലാമടങ്ങിയിരുന്നുസിദ്ധാർത്ഥിന് നേരെയവൾ പാഞ്ഞു

അവന്റെ കഴുത്തിൽ അവളുടെ നഖം കുത്തിയിറങ്ങിഅവൻ മരണവെപ്രാളത്തിൽ പിടഞ്ഞുഅങ്കിളും ഗുരുവും  സമയം മന്ത്രങ്ങൾ നിർത്താതെ ഉച്ചരിച്ചുനീന തന്റെ മകന്റെ അവസ്ഥകണ്ട് അവനെ രക്ഷിക്കാൻ കേണപേക്ഷിച്ചുഎന്നാൽ ഗുരുവും അങ്കിളും മന്ത്രമുച്ചരിക്കുക മാത്രം ചെയ്തു.

സിദ്ധാർത്ഥിന്റെ കണ്ണുകൾ പുറത്തേക്ക് തള്ളിഅവൻ മരണത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നുകൃഷ്ണേന്ദു എല്ലാം പരിഭ്രമത്തോടെ കണ്ടുനിന്നു.

"അയ്യോ... ബാക്കി പേജുകളെവിടെ? "

പാറുക്കുട്ടി ബുക്കിന്റെ താളുകൾ അങ്ങോട്ടുമിങ്ങോട്ടും മറിച്ചുവിട്ടു.

"മുത്തശ്ശി നോക്കൂ...  പുസ്തകത്തിന്റെ അവസാന നാലുപേജുകൾ കത്തിപ്പോയിരിക്കുന്നുഎന്തുപറ്റിയിതിന്മുത്തശ്ശി എഴുതിയ കഥയല്ലേ ? ബാക്കി എവിടെഎനിക്ക് ബാക്കിയറിയണംപാറുക്കുട്ടിയുടെ വാശിപിടിച്ചുള്ള പറച്ചിൽ കേട്ട് മുത്തശ്ശിചിരിച്ചുഅവർ പതിയെ എണീറ്റ് വന്ന്

അവളുടെ അടുത്ത് ഇരുന്നുഇതിന്റെ എല്ലാ കോപ്പിയും വിറ്റ് പോയിലാസ്റ്റ് കോപ്പിയായിരുന്നുവിത്അന്നിതിവിടെ കൊണ്ടുവന്നപ്പോൾ ഇതിന് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലപിന്നെയെപ്പോഴോ ഇതിങ്ങനായ് മാറി

"മുത്തശ്ശിക്ക് ബാക്കി അറിയാമല്ലോഅത് പറഎനിക്കിതിലെ കൃഷ്ണേന്ദുവിനെയും

വൈദേഹിയേയും ശരിക്കിഷ്ടായ്.. പ്രത്യേകിച്ച് കൃഷ്ണേന്ദുവിനെ"

മുത്തശ്ശി ഇതുകേട്ട് പൊട്ടിച്ചിരിച്ചു.

"മോൾക്ക് അവളെ കാണണോ?"

"ഏഹ് ! അതെങ്ങനെ പറ്റം? "

അവൾ ചോദിച്ചുമുത്തശ്ശി അവളെയും കൊണ്ട് കണ്ണാടിയുടെ മുന്നിലേക്ക് പോയി.

"നോക്കൂ  കണ്ണാടിയിലേക്ക് . ഇതിലെന്റെ മോളോടൊപ്പം ഇങ്ങനെ ചേർന്നു നിക്കുന്നയാളാണാ കൃഷ്ണേന്ദു." 

"ഏഹ് മുത്തശ്ശിയോഅപ്പോൾ ഇത് മുത്തശ്ശിയുടെ കഥയാണോഅപ്പോൾ  അങ്കിൾ?

മുത്തശ്ശി ചുവരിലെയൊരു ചിത്രത്തിലേക്ക് നോക്കി...

.

(താൽക്കാലികമായി വൈദേഹി ഇവിടെ അവസാനിക്കുന്നു...)

COMMENTS

Name *

Email *

Write a comment on the story വൈദേഹി PART-14 *

*Anila Alex 
      Ini season 2 undaakuo?😍

 

*Suraj  
    nice 

 

*Swapna 
    Super
വളരെ പുതിയ വളരെ പഴയ