വൈദേഹി PART-12 | Malayalam story for reading |


കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.

 

Story by  peeli_thewriter_girl.

Happy reading


ആത്മാക്കളെ പറ്റിയുള്ള ഗഹനമായ റിസർച്ചകളിലായിരുന്നു ഞാനന്ന്.

വൈദേഹിയുടെ കൊലപാതകത്തിന്റെ കാരണക്കാരെ കണ്ടുപിടിക്കണമെന്ന് എനിക്കും മേട്രനും വാശിയുണ്ടായിരുന്നുഅങ്ങനെ ഞങ്ങൾ ആത്മാവിനോട് സംസാരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിഎന്റെ പരീക്ഷണശാല അതിനുള്ള കേന്ദ്രമായി മാറിമേട്രൻ എനിക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തന്നുഎന്നാൽ അസാധാരണമായ പലതുമവിടെ സംഭവിച്ചു.

"എന്താണ് സംഭവിച്ചത്പറയൂ അങ്കിൾ"

കൃഷ്ണേന്ദു ചോദിച്ചു ചോദ്യം കേട്ടുകൊണ്ടാണോ എന്തോ മേഘന എഴുന്നേറ്റു.

എല്ലാവരും ആദ്യമൊന്ന് ഞെട്ടിഎന്നാൽ അവള് നോർമ്മലായപോലെ കാണപ്പെട്ടു. "കിച്ചു.എനിക്കെന്താപ്പറ്റിയത്തലക്കൊക്കെ വല്ലാത്ത ഭാരമനുഭവപ്പെടുന്നു."

കൃഷ്ണേന്ദു എന്ത് പറയണമെന്നറിയാതെ ഒന്ന് പകച്ചു നിന്നു.

"കുട്ടിക്ക് ഒന്നൂല്ലചെറിയതായൊരു തലചുറ്റൽ അത്രേയുള്ള ..."

മേട്രൻ മേഘനയോടായ് പറഞ്ഞുഅവൾ  ഒന്ന് കൃഷ്ണേന്ദുവിനെ നോക്കി.

അപ്പോളാണ് കൂടെയുള്ള പരിചയമില്ലാത്ത വ്യക്തിയെ അവൾ കണ്ടത്.

"ഇത്.... ? "

"ഇതെന്റെ അങ്കിളാണ് എന്നെ കാണാൻ വന്നതാ."

കൃഷ്ണേന്ദു ചാടികയറിപറഞ്ഞു.

"മേഘന റെസ്റ്റെടുക്കു എല്ലാം പെട്ടെന്നുമാറുംഞാൻ എന്നാൽ പോകുന്നു"

ഇതും പറഞ്ഞ് അങ്കിൾ പുറത്തേക്കിറങ്ങാൻ തുടങ്ങികൃഷ്ണേന്ദു മേഘയ്ക്ക് സംശയം

തോന്നാത്തവിധം  ഡയറിയുമെടുത്ത് പുറത്തേക്കു പോയിമേട്രൻ മേഘനയ്ക്ക് കൂട്ടിരുന്നുമേഘനക്കെന്തോ ഒന്നും മനസ്സിലാവാത്ത പോലെഅവളിൽ കാണപ്പെട്ട  അമാനുഷിക ശക്തി അവളെ വിട്ടകന്നപോലെമേട്രനോട് ഇവിടെ നടക്കുന്നതിനെപറ്റി ചോദിക്കണമെന്നവൾക്കുണ്ട്.

എന്നാൽ ഇവിടെ നടക്കുന്നതിനെപറ്റി കൂടുതൽ തിരക്കരുതെന്ന് വാണിംഗ് കൃഷ്ണേന്ദുവിന് അവർ

കൊടുത്തതോർത്തപ്പോൾ വേണ്ടാന്ന് വെച്ചുഅപ്പോളാണ് തന്റെ വലതുകൈയിലെ ചരടിലേക്കവളുടെ ശ്രദ്ധപതിയുന്നത്എന്തൊക്കെയോ ദുരൂഹതകൾ.. അവളതിലേക്ക് തന്നെ നോക്കി കിടന്നു.

"അങ്കിൾ എങ്ങോട്ടാണ്പോകുവാണോ?" അങ്കിളിന്റെ പുറകെപോയ കൃഷ്ണേന്ദു ചോദിച്ചു.

"അല്ല കുട്ടിയെയിതൊന്നും അറിയിക്കണ്ടായെന്ന് കരുതിയവിടെന്ന് മാറിയതാണ്."

"ഇപ്പോൾ അവൾക്ക് യാതൊരു കുഴപ്പവുമില്ലേ അങ്കിൾ?"

"ഇപ്പോൾ അവൾക്ക് കുഴപ്പമൊന്നുമില്ലഎന്നാൽ അത് ചിലപ്പോൾ ഒരു കൊടുംകാറ്റിന് മുമ്പുള്ള  ശാന്തതയുമാവാം."

"എനിക്കൊരു സംശയം അങ്കിൾ.?"

"എന്താണ് മോളെ?"

"വൈദേഹിതന്നെ മേഘനയെയുപയോഗിച്ച് സാറിനെ കൊന്നതാണോ?"

"രണ്ടു കൊലപാതകങ്ങളുടെ ചുരുളഴിയാനുണ്ട്വൈദേഹിയുടെയും സാറിന്റെയും മരണത്തിലെ ദുരൂഹത കണ്ടുപിടിക്കണം ചിലപ്പോൾ അതിനീ ഡയറി സഹായിക്കും."

"അങ്കിൾ ഡയറിനോക്കും മുൻപ് ബാക്കി പറയൂഎന്തായിരുന്നു അന്നവിടെ സംഭവിച്ചത്.?"

"അത്... എത്ര ശ്രമിച്ചിട്ടും അവളുടെ ആത്മാവ് എന്റെ മന്ത്രശക്തിയുടെ വലയത്തിലേക്കോമറ്റ് ഒരു രീതിയിലുള്ള തന്ത്രങ്ങളിലേക്കുമെത്തിയില്ലമാത്രമല്ല  മുറി മുഴുവൻ അവളുടെ ശക്തി വലയത്തിൽ അകപ്പെട്ടു... മുറിയിലെ പ്രകാശം അണയപ്പെട്ടുറിസർച്ച് പേപ്പറുകളും മന്ത്രക്കളങ്ങളുമെല്ലാം അവളടെ ശക്തിയിൽ നാശമായിഎനിക്കതൊരു പുതിയ അനുഭവമായിരുന്നുചെവിയിലേക്ക് രൂക്ഷമായി തുളച്ചുകയറിയ ഒരു പെൺകുട്ടിയുടെ കരച്ചിലെന്ന ഭ്രാന്തുപിടിപ്പിച്ചു.

"പിന്നെ എങ്ങനെയാണ് അങ്കിൾ അവളെ തളച്ചത്."

"അതിന് ഒരുപാട് പേരുടെ സഹായം വേണ്ടി വന്നുമേട്രൻ പറഞ്ഞതുപോലെ എന്റെ മാത്രം ശക്തിയിലൊന്നുമല്ലഎന്നെ മന്ത്രവിദ്യയിലേക്ക് കൈപിടിച്ച കയറ്റിയ അമ്മാവന്റെയും ചില സുഹൃത്തുക്കളുടെയും സഹായത്താലാണന്ന് വളരെ  കഷ്ടപ്പെട്ടവളെ തളച്ചത്.

ഹോസ്റ്റലിലും പരിസരത്തും പല അനർത്ഥങ്ങളുമവൾ സൃഷ്ടിച്ചു."

"അവളെ തളയ്ക്കുന്നതിന് മുമ്പ എന്താണവൾക്ക് സംഭവിച്ചതെന്ന് തിരക്കികൂടാരുന്നോ?" കൃഷ്ണേന്ദു ചോദിച്ചു.

"അവൾ സർവ്വ നാശം വിതയ്ക്കാൻ പാകത്തിനുള്ള ദുരാത്മാവായിരുന്നു.

അവളോടതൊക്കെ ചോദിച്ചയമ്മാവനെ അവൾ പുച്ഛിച്ചുസകല ആൺവർഗ്ഗത്തോടുമുള്ള വെറുപ്പായിരുന്നു അവളിൽഅന്നവളുടെ റൂംമേറ്റായിരുന്ന കുട്ടിയുടെ

ദേഹത്തായിരുന്നു അവൾ വിഹരിച്ചിരുന്നത്അതുകൊണ്ട് എത്രയും പെട്ടെന്ന് തന്നെ അവളെതളച്ചുഅവളുമായി ബന്ധപ്പെട്ട എല്ലാം എരിച്ചുകളയാൻ അദ്ദേഹം പറഞ്ഞുഎല്ലാം നശിപ്പിച്ചുഎന്നാൽ ഒരു ഡയറി അദ്ദേഹത്തിന്റെ ജ്ഞാനദൃഷ്ടിയിൽ പതിഞ്ഞുഅവളടെ ഡയറി മാത്രം ലഭിച്ചില്ലഇപ്പോഴിത് മേഘയ്ക്കെങ്ങനെ കിട്ടി?"

"അപ്പോൾ  ഡയറി അങ്കിൾ നശിപ്പിക്കാൻ പോവാണോ?"

കൃഷ്ണേന്ദു ഒരു ഞെട്ടലോടെ ചോദിച്ചുഅങ്കിൾ ഒന്നും മിണ്ടിയില്ല.

"അതെനിക്ക് തരൂ അത് നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല."

കൃഷ്ണേന്ദു വെപ്രാളത്തോടെ പറഞ്ഞു.

"അതെനിക്ക് തരൂ " അവൾ ഒച്ച വെച്ചു.

"മോളെ കൂൾ കൂൾഞാൻ തരാംപക്ഷേ ഇതിന്റെ അവസാന പേജുകൾ വായിച്ചിട്ട് തരാംഎവിടെയെങ്കിലും ഒരു ഹിന്റുണ്ടാകും."

"എനിക്കും അതറിയണം ഞാൻ വായിച്ചു തരാം."

ഇതും പറഞ്ഞ് കൃഷ്ണേന്ദു അങ്കിളിന്റെ കൈയിൽ നിന്നും തട്ടിയെടുത്തുഎന്തോ അപ്പോഴാണവൾക്ക് ആശ്വാസമായത്അവൾ അവസാന പേജുകളെടുത്തുവായിച്ചു തുടങ്ങി.

.

വളരെ അസ്വസ്ഥമായ ഒരു ദിവസംനാളെ കഴിഞ്ഞാൽ പരീക്ഷയാണ്വർഷങ്ങളായുള്ള കാത്തിരുപ്പാണ്  പരീക്ഷയിൽ വിജയിക്കണംഎല്ലാവരെയും ഒരുപോലെ

സേവിക്കുന്ന ഒരു ഡോക്ടറാവണം ഏകദേശം എല്ലാ പോർഷൻസും കവർ ചെയ്തുറിവൈസ് ചെയ്തുഎന്നാലും എന്തോ വല്ലാതെ മനസ്സിനെന്തോ പറ്റിയിരിക്കുന്നുഎന്താണെന്ന് മനസ്സിലാവുന്നില്ലവർഷയുമായൊന്നുടക്കിഅവളും കെമിസ്ട്രി മിസ്സിന്റെ മകനും തമ്മിൽ പ്രണയത്തിലാണെന്ന്അതിലൊന്നും ഒരു പ്രശ്നവുമില്ലഎന്നാൽ അവൻ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് കേട്ടത് മാത്രമല്ല ഒരിക്കൽ അവനും കൂട്ടുകാരും കോച്ചിംഗ് സെന്ററിന് പുറകുവശത്തെ കുറ്റിക്കാട്ടിൽ ഇരുന്ന് വലിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്അത് കംപ്ലെന്റ് ചെയ്തിട്ടും മിസ്സിന്റെ മകനെന്നും കാശിന്റെ

പിടിപാടുകൊണ്ടും ഒരു ആക്ഷനും ഉണ്ടായില്ലഅതിന് ശേഷം എന്നോടവന് ശത്രുതയാണ്അതുകൊണ്ടുതന്നെയാണോ അവൻ വർഷയോടീ പ്രേമനാടകം കളിക്കുന്നതെന്നെനിക്ക് സംശയമുണ്ട്.

ഇന്നിപ്പോൾ അവനവളെ  കടന്ന് പിടിച്ചത് ഞാൻ കണ്ടുഅവൾ കുതറിമാറിയിട്ടും അവൻ വിട്ടില്ലഞാൻ അവളെ പിടിച്ചുമാറ്റി അവന്റെ കരണത്തൊന്നു കൊടുത്തുഅവനെന്നെ രൂക്ഷമായൊന്നു

നോക്കിഅപ്പോളേക്കും ശബ്ദം കേട്ട് അവന്റെ കൂട്ടുകാരോടി വന്നുഎന്നെ തല്ലാനായ് പാഞ്ഞുവന്ന

അവനെയവർ പിടിച്ചു മാറ്റി..

"നിന്നെ ഞാൻ കാണിച്ചുതരാ ടീ..." എന്ന് വെല്ലുവിളിച്ചാണ് അവൻ പോയത്വർഷയുടെ പ്രതികരണമാണന്നെ തളർത്തിയത്അവളെന്നെ രൂക്ഷമായി നോക്കിഎനിക്കൊന്നും മനസ്സിലായില്ലഅപ്പോളാണവൾ ആദ്യമായെന്നോട് പറയുന്നത് അവർ തമ്മിൽ ഇഷ്ടത്തിലാണെന്ന്.

"എന്ത് അധികാരത്തിന്റെ പേരിലാണ് നീ എന്റെ ചെക്കനെ തല്ലിയത്?"  ചോദ്യമാണെന്നെ തളർത്തിയത്അവളെ ഉപദ്രവിക്കുന്ന രീതിയിൽ പെരുമാറിയത് കൊണ്ടാണ്അവൻ ശരിയല്ല ഒരുപാട് പേർ അവന്റെ ചതിക്കുഴിയിൽ വീണതാണെന്നുമുള്ള കാര്യങ്ങളൊന്നും അവൾ ചെവികൊണ്ടില്ലപിന്നെ ഞങ്ങൾ ഇതുവരെ പരസ്പരം മിണ്ടിയിട്ടില്ലനാളെ എന്റെ സംശയങ്ങൾ ക്ലിയർ ചെയ്യാൻ കെമിസ്ട്രി മിസ്സിന്റെ വീട്ടിലേക്ക്  ചെല്ലാൻ പറഞ്ഞിട്ടുണ്ട്വർഷമിക്കവാറും കൂടെവരില്ലഅവിടെയവൻ ഉണ്ടാകുമോഎങ്ങനെ ഫേസ് ചെയ്യും?

എന്തായാലും പോകാംവരുന്നത് വരട്ടെ...

.

കൃഷ്ണേന്ദു പേജുകൾ മറിച്ചു ഇനിയുള്ള പേജുകളിൽ ഒന്നുമില്ലവൈദേഹി എഴുതിയ് അവസാന വരികൾ അവൾ വീണ്ടും വായിച്ചു.

'എന്തും വരട്ടെ'.

"അപ്പോൾ അവൻ അവളെ കൊന്നുവോഎങ്ങനെബാക്കി എങ്ങനെ അറിയുംഒരു മനസ്സമാധാനവുമില്ല."

 ചിന്തകൾ അവളെ അലട്ടിഅങ്കിൾ എന്തോ ആലോചനയിലാണ്.

"അങ്കിൾ ബാക്കി എങ്ങനെ അറിയാൻ പറ്റുകഅവൻ.....  മിസ്സിന്റെ മകൻ തന്നെയായിരിക്കുമവളെ കൊന്നത്എങ്ങനെയെങ്കിലും അത് കണ്ടുപിടിക്കണം."

കൃഷ്ണേന്ദു പറഞ്ഞുഅങ്കിൾ ഒന്നും മിണ്ടിയില്ല.

" മിസ്സിനെ അങ്കിളിനറിയുമോഇല്ലെങ്കിൽ മേട്രനോട് ചോദിച്ചാൽ

അറിയാരിക്കൂല്ലോ ചിലപ്പോൾഞാൻ പോയ് ചോദിച്ചിട്ട് വരാം . അവനെ കണ്ടെത്തി നിയമത്തിന്  മുന്നിൽ കൊണ്ടുവരണം എന്നാലെ അവളുടെയാത്മാവിന് ശാന്തി കിട്ടു."

ഇതും പറഞ്ഞ് അവൾ മുന്നോട്ട് നടന്നു.

"നിൽക്ക്....!! ചോദിക്കണ്ട"

അങ്കിളിന്റെ ശക്തമായ വാക്കുകൾ അവളെ തടഞ്ഞു.

"അതെന്താ? "

"വേണ്ടാന്ന് പറഞ്ഞില്ലേ പറയുന്നതങ്ങ് കേൾക്കൂ."

ഇതും പറഞ്ഞ് അങ്കിൾ ധൃതിയിൽ എങ്ങോട്ടോ നടന്നുകൃഷ്ണേന്ദു എന്തെന്നറിയാതെ

പകച്ചു നിന്നു.

"അങ്കിളിന് അവരെ മുൻ പരിചയമുണ്ടാവുമോ? "

 
COMMENTS

Name *

Email *

Write a comment on the story വൈദേഹി PART-12 *

വളരെ പുതിയ വളരെ പഴയ