വൈദേഹി PART-10 | Malayalam story for reading |

 


കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.


Story by  peeli_thewriter_girl.

Happy reading

അങ്കിൾ എല്ലാ രീതിയിലും മേഘനയെ പ്രതിരോധിക്കാൻ ശ്രമിച്ചു.  എന്നാൽ അവളെന്തോ അമാനുഷികശക്തിയുടെ ബലത്തിൽ അങ്കിളിനെ കൂടുതൽ ബലഹീനനാക്കി.

മേട്രനും കൃഷ്ണേന്ദുവും എന്തുചെയ്യണമെന്നറിയാതെ ജനലിലൂടെയീ കാഴ്ച കണ്ട് സ്തംഭിച്ചുനിന്നുകൃഷ്ണേന്ദു അങ്ങോട്ട് ഓടി പോയാലോയെന്നാലോചിച്ചുഎന്നാൽ മേട്രൻ അവളെ പോകാൻ അനുവദിച്ചില്ലമേഘന അങ്കിളിനെ കൂടുതൽ കടന്നാക്രമിച്ചുഅങ്കിൾ മരണത്തിലേക്ക് കൂപ്പുകുത്തിയെന്ന്  തോന്നിപ്പോയികൃഷ്ണേന്ദു പേടിച്ചു വിറച്ചു

അവൾ സർവ്വ ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചുഎന്തോ ഭാഗ്യം പോലെ അങ്കിൾ സർവ്വ ശക്തിയുമെടിത്ത് അവളുടെ പിടി വിടുവിച്ചുഅവസാനം അദ്ദേഹം തന്റെ ബാഗിൽ നിന്ന് ഒരു മാന്ത്രികദണ്ഡ് പുറത്തെടുത്തുഅത് മേഘനയുടെ നെറ്റിയിൽ വെച്ച് മന്ത്രമുരുവിട്ടുഅതോടെ അവളുടെ സർവ്വ ശക്തിയും ചോർന്നു പോകുന്നതുപോലെ തോന്നിഅവൾ ബോധരഹിതയായി വീണു.

അങ്കിൾ അവളെയെടുത്ത് മുറിലേക്ക് കൊണ്ടുവന്നു.  എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ കൃഷ്ണേന്ദുവിന് കഴിയുന്നുണ്ടായിരുന്നില്ലഅവൾ മേട്രനോട് ചോദിച്ചു.

"മാഡം എന്തൊക്കെയാണിവിടെ നടക്കുന്നത്?"

ആദ്യമവരൊന്നും മിണ്ടിയില്ലശേഷം അങ്കിളിനെ നോക്കിപിന്നെ പറഞ്ഞു.

"ഇതൊക്കെ വൈദേഹിയുടെ തിരിച്ചുവരവിന്റെ ഭാഗമാണ്ഒരിക്കൽ അടഞ്ഞ അധ്യായത്തിന്റെ

തുടക്കം."

"അപ്പോൾ മേഘനയ്ക്ക് "...

"മേഘനയുടെ ദേഹത്ത് വൈദേഹിയുടെ ആത്മാവുകുടിയേറിയിരിക്കുന്നു....." അങ്കിൾ പറഞ്ഞു.

കൃഷ്ണേന്ദുവിന്റെ കണ്ണുകളിൽ ഭയത്തിന്റെ നാമ്പുകൾ ഉടലെടുത്തു.

"വൈദേഹി എന്തിനാണ് അങ്കിളിനെ ഉപദ്രവിക്കുന്നത്കൊല്ലാൻ ശ്രമിച്ചത്?"

അങ്കിളൊന്നും മിണ്ടിയില്ലമേട്രൻ ഇടയിൽ കയറി പറഞ്ഞു.

"ഒരിക്കലവളെ തളച്ചത് അദ്ദേഹമായത് കൊണ്ട്. "

"ഏഹ് അങ്കിളോ..? "

 

"അതെഅദ്ദേഹത്തിന്റെ മാന്ത്രികശക്തിയുടെ ബലത്തിലാണ് ഇത്ര നാൾ  ഹോസ്റ്റൽ നിലനിന്നത് മരത്തിൽ  ഒരു അറയുണ്ടാക്കി ഒരു മരപ്പാവയിൽ ആണിയടിച്ചവളെ തളച്ചതാണ്... 7വർഷങ്ങൾക്ക് മുൻപ്ഇതിപ്പോൾ എങ്ങനെ ആത്മാവു പുറത്തുവന്നു? "

മേട്രൻ സംശയത്തോടെ പറഞ്ഞു.

" അറ തുറക്കപ്പെട്ടിരുന്നുമേഘനയെ തിരക്കിചെന്നപ്പോളാണ് ഞാനത് കണ്ടത്."

അങ്കിൾ പറഞ്ഞുഅദ്ദേഹം കുറെ മന്ത്രങ്ങളുരുവിട്ട് ഒരു ചരട് ജപിച്ച് മേഘനയുടെ കൈയിൽ കെട്ടി.

മേഘന ഇതുവരെ കണ്ണുതുറന്നിട്ടില്ലകൃഷ്ണേന്ദു അവളെ തന്നെ നോക്കി നിന്നു.

അങ്കിൾ തന്റെ ബാഗിൽ നിന്ന് എന്തോ എടുത്തു അവളുടെ കൈയിൽ കൊടുത്തുഅതൊരു ചെറിയ ദേവീ പ്രതിമയായിരുന്നു.

"പ്രാർത്ഥിക്കുക എല്ലാം ശരിയാകും ".

ഇതും പറഞ്ഞ് അങ്കിൾ എഴുന്നേറ്റു വരാന്തയിലേക്ക് പോയികൃഷ്ണേന്ദു  പ്രതിമയിലേക്ക് തന്നെ നോക്കി.

'അങ്കിൾ ഒരു മന്ത്രവാദികൂടിയാണോപണ്ട് പല പേടികൾക്കും അദ്ദേഹം ചരടുപൂജിച്ച് തന്നതോർക്കുന്നുപ്രേതങ്ങളോട് സംസാരിക്കുന്ന ഒരു പാരാസൈക്കോളജിസ്റ്റാണെന്നറിയാം

പക്ഷേ ഇത് ഒരു പുതിയറിവാണ്'. കൃഷ്ണേന്ദുവിന്റെ അമ്മ ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. ' അച്ഛൻ ക്രിസ്ത്യൻ കുടുംബത്തിലുംഅതുകൊണ്ടുതന്നെ രണ്ടു വിശ്വാസങ്ങളും അവൾക്കുണ്ടായിരുന്നുഅമ്മ അന്ന് മേട്രനെയേൽപ്പിച്ച ബോക്സിൽ ഒരു കൊന്തയും ഒരു ഗണപതി പ്രതിമയുമായിരുന്നുഅതിലേക്കവൾ  ദേവീ പ്രതിമകൂടി ചേർത്തുവെച്ച് പ്രാർത്ഥിച്ചു.

മേട്രൻ അങ്കിളിനോടൊപ്പം പോയിരുന്നുഇപ്പോൾ മേഘനയും കൃഷ്ണേന്ദുവും മാത്രം

 മുറിയിൽപെട്ടെന്നെന്തോ ആലോചിട്ടെന്നപോലെ കൃഷ്ണേന്ദു തന്റെ ബുക്കുകൾക്കിടയിൽ പരതിഒടുവിലത് കിട്ടിവൈദേഹിയുടെ ഡയറിവൈദേഹിയെ എനിക്ക്  പൂർണ്ണമായറിയണംഅവൾ ഡയറി വീണ്ടും തുറന്നു..

മേഘനയപ്പോളും മയക്കത്തിലാണ്കൃഷ്ണേന്ദു ആദ്യ പേജെടുത്തുഫോട്ടോയിൽ ഒന്നുകൂടി നോക്കിഅടുത്ത പേജെടുത്തു.

----

"ഇവിടെ വന്നിട്ടിന്ന് ഒന്നാം ദിവസം "... അവൾ വായിച്ചുതുടങ്ങി...


.
 
 
COMMENTS

Name *

Email *

Write a comment on the story വൈദേഹി PART-10 *

വളരെ പുതിയ വളരെ പഴയ