കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Story by peeli_thewriter_girl
Happy reading
കൃഷ്‌ണേന്ദു മേട്രന്റെ കൂടെയുണ്ടായിരുന്ന വ്യക്തിയോട് ചോദിച്ചു.
"മോളെ കൃഷ്ണാ..."
അങ്കിൾ് അവളെ വാത്സല്യത്തോടെ നോക്കി. അവൾ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. സുരക്ഷിതമായ കരങ്ങളിലെത്തിയ് പോലെ അവൾക്ക് തോന്നി. തന്റെ പ്രശ്നങ്ങൾക്കുള്ള, ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകാൻ അങ്കിളിന് പറ്റുമെന്നവൾ വിശ്വസിച്ചു.
"ഓഹ്....സാറിന്റെ റിലേറ്റീവ് ആയിരുന്നോ ഈ കുട്ടി ?"
മേട്രൻ ചോദിച്ചു .
"അതെ എന്റെ പൊന്നുമോളാണിവൾ. എന്റെ ചേച്ചിയുടെ മോൾ.
"
"സാർ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ?"
"ഇവൾ ഹോസ്റ്റൽ എന്ന് പറഞ്ഞപ്പോഴും ഇവിടെയ്ക്കാണ് വരുന്നതെന്ന് ഞാനറിഞ്ഞില്ല. എങ്കിലിവിടെ ആക്കില്ലായിരുന്നു."
കൃഷ്‌ണേന്ദു ഒന്ന് ഞെട്ടി.
"അതെന്താ അങ്കിൾ? "
"അതൊന്നുമില്ല ഞാൻ പിന്നെ പറയാം ."
"ഈ കുട്ടിയുടെ റൂമിൽ തന്നെയാണ് ഞാൻ കുറച്ചു മുമ്പ് പറഞ്ഞ മേഘന." മേട്രൻ അങ്കിളിനോട് പറഞ്ഞു.
"ഓഹോ... ആ കുട്ടിയെ ഒന്ന് കാണണം. ഇപ്പോൾ വേണ്ട നാളെയാവാം ."
"അങ്കിൾ എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്. നമുക്ക് റൂമിലേക്ക് പോകാം ." കൃഷ്‌ണേന്ദു പറഞ്ഞു.
"ഇപ്പൊ റൂമിലേക്ക് പോകണ്ട മോളെ. മേഘനയ്ക്ക് വയ്യാത്തതല്ലേ.ഞാനൂടി വന്ന് ഡിസ്റ്റർബ് ചെയ്യുന്നില്ല. റെസ്റ്റ് എടുക്കട്ടെ... "
"എങ്കിൽ അങ്കിളിങ്ങ് വാ .എനിക്ക് കുറച്ച് തനിച്ച് സംസാരിക്കണം."
"ഉം വരാം..."
മേട്രൻ ഈ സമയം ഒരു ഫോൺ കോൾ വന്ന് ഓഫീസിലേക്ക് പോയി.
കൃഷ്‌ണേന്ദു അങ്കിളിനേയും കൂട്ടി ഹോസ്റ്റൽ മുറ്റത്തെ വിശാലമായ ഗ്രൗണ്ടിലൂടെ നടന്നു.
"അങ്കിൾ ഇവിടെവന്നപ്പോൾ മുതൽ ഈ ഹോസ്റ്റൽ ഒരു മിസ്റ്ററിയാണ്. ഇവിടെ എന്തൊക്കെയോ നടക്കുന്നു .ഒന്നും മനസ്സിലാകുന്നില്ല .ഒന്നിനും ഉത്തരമില്ല ."
"മോളെ...എല്ലാത്തിലും മിസ്റ്ററി കണ്ടെത്തുന്ന ഈ സ്വഭാവം പണ്ട് നിർത്തണമെന്ന് ഞാൻ പറഞ്ഞതല്ലേ ? ആവശ്യമില്ലാത്ത കാര്യങ്ങൾ അന്വേഷിക്കരുത്."
"പക്ഷേ അങ്കിൾ ഇത് എനിക്ക് അറിയേണ്ട കാര്യമാണ്. ഞാനുമീ ഹോസ്റ്റലിന്റെ ഒരു ഭാഗമല്ലേ....എനിക്ക് കുറെ പറയാനുണ്ട്".
"മോളെ ഞാൻ ഇവിടെ ഒരു പ്രധാനപ്പെട്ട കാര്യത്തിനാണ് വന്നിരിക്കുന്നത്. അതിനു ശേഷം പറഞ്ഞാൽ മതിയോ?"
"പോരാ ഇതൊക്കെ അറിഞ്ഞില്ലെങ്കിൽ , ഇതൊന്നും ആരോടും പറഞ്ഞില്ലെങ്കിൽ എനിക്ക് വട്ടായിപോകും. "
കൃഷ്‌ണേന്ദുവിന്റെ കണ്ണുകളിലെ തീക്ഷത അദ്ദേഹത്തെ ഭയപ്പെടുത്തി.
"മോളെ കൃഷ്ണാ നീ ശാന്തയാവു.. പറയൂ എന്താണ് നിന്റെ പ്രശ്നം?"
"അങ്കിൾ ഇവിടെ എന്തൊക്കെയോ കുഴപ്പമുണ്ട്. ആരാണീ വൈദേഹി? ആരാ അവളെ കൊന്നത്? ഈ
ഹോസ്റ്റലിന്റെ ജനലുകളെന്താ തുറക്കാൻ സമ്മതിക്കാത്തത് ?രാത്രിയിൽ ഒരു
പെൺകുട്ടിയുടെ കരച്ചിലെനിക്ക് കേൾക്കാം ..ആരാണത്? സാറെങ്ങനെ മരിച്ചു ? അതും ഈ കോമ്പൗണ്ടിനുള്ളിൽ? ഈ ചോദ്യങ്ങളൊക്കെ എന്റെ തലപെരുപ്പിക്കുന്നു.എനിക്കിതിനുള്ള ഉത്തരങ്ങൾ കിട്ടിയേ പറ്റു. "
കൃഷ്‌ണേന്ദു വളരെ കടുപ്പിച്ച് പറഞ്ഞു.
"മോളെ ഇതൊന്നും നീയുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ്. നീ നന്നായി പഠിക്ക്. ഈ ഉത്തരം തേടലൊന്നും നിനക്ക് വേണ്ട. അത് ശരിയാവില്ല. ഒന്നാമത് എല്ലാത്തിലും ഒരുതരം പേടിയാണ് നിനക്ക്..ഇതൊക്കെ അറിയാതിരിക്കുന്നതാ നല്ലത് ."
"നോ അങ്കിൾ എനിക്കറിയണം ഇതൊക്കെ. വൈദേഹിയെ അറിയണം.ഇവിടെ നടക്കുന്നതിനൊക്കെ കാരണം അവളാണോയെന്നറിയണം."
കൃഷ്‌ണേന്ദുവിന്റെ വാക്കുകൾ കേട്ട് അങ്കിളിന്റെ മുഖം ചുളിഞ്ഞു. അദ്ദേഹം എന്തോ ആലോചിച്ച മുന്നോട്ടു നടന്നു.
"മേട്രനുമായി എങ്ങനെ പരിചയം?"
കൃഷ്‌ണേന്ദു എന്തോ ഓർമ്മ വന്നപ്പോലെ ചോദിച്ചു.
"ഞങ്ങൾ തമ്മിൽ വർഷങ്ങൾക്കുമുമ്പുള്ള പരിചയമാണ്. വൈദേഹി ഇവിടെ പഠിച്ചകാലം തൊട്ടുള്ള പരിചയം".
"ഏഹ് അപ്പോൾ അങ്കിൾ അവളെ കണ്ടിട്ടുണ്ടോ?"
.