വൈദേഹി PART-5 | Malayalam story for reading |

 


കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.


Story by  peeli_thewriter_girl

Happy reading

"ഞങ്ങൾ തമ്മിൽ അത്... ഞങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നുനിന്നോട് പോലും ഞാനത് മറച്ചുവെച്ചുഞങ്ങൾക്ക് മാത്രം അറിയാവുന്ന് രഹസ്യം".

ഇത് പറയുമ്പോൾ മേഘനയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നുകൃഷ്ണേന്ദുവിനിതൊരു ഷോക്കായിരുന്നു.

"പ്രണയത്തിലോ ചുരുങ്ങിയ കാലയളവിൽ.. ഇതൊക്കെ എപ്പോ സംഭവിച്ചു? "

കൃഷ്ണേന്ദു ചോദിച്ചുമേല്ലെ അവളുടെ വാക്കുകൾ തുടർന്നു .

"നീ ഇവിടേക്ക് വരുന്നതിനുമുമ്പ്ഞാൻ ആദ്യമായി കോച്ചിംഗ് ക്ലാസ്സിൽ ചേരാൻ ചെന്നപ്പോളായിരുന്നു ആദ്യമായ്  കണ്ടുമുട്ടൽ. "

 മാളുവിന്റെ മനസ്സ്  സുവർണ്ണനാളുകളിലേക്ക് പോയി.

 

"അഡ്മിഷന്റെ കാര്യത്തിനുവേണ്ടി പ്രിൻസിപ്പൽ റൂമിന്  മുന്നിൽ ഞാൻ ഇരിക്കുകയായിരുന്നുഎന്റെ തൊട്ടടുത്ത്  ഒരു ആൺകുട്ടി വന്നിരുന്നുകാണാൻ സ്മാർട്ടും ഹാൻഡ്സവും." 

കൃഷ്ണേന്ദു മാളു പറയുന്നതു ശ്രദ്ധയോടെ കേട്ടു.

"പപ്പാ അപ്പോളേക്കും എന്നോടവിടെയിരിക്കാൻ പറഞ്ഞിട്ട് ഫീസടയ്ക്കാൻ ഓഫീസ് റൂമിലേക്ക് പോയിഎന്ത് ചെയ്യണം എന്ന് അറിയാതെ ബോറടിച്ചിരുന്നപ്പോഴാണ്  ചോദ്യം ഞാൻ കേട്ടത്." "എസ്ക്യൂസ് മീ... സമയം എത്രയായ്?"

ഒരു ഗാംഭീര്യമുള്ള ശബ്ദംഅതാ ആൺകുട്ടിയായിരുന്നു.

"സമയം 11 ആകുന്നു".

ഞാൻ വാച്ചിലേക്ക് നോക്കിട്ട് പറഞ്ഞു.

"താങ്ക് യു... പുതിയ അഡ്മിഷനാണോ? " അവൻ ചോദിച്ചു.

"അതെകുട്ടിയും എന്റെ ക്ലാസ്സിലേക്കാണോ?"

എന്റെ ചോദ്യം കേട്ടു ആദ്യമവനൊന്നു ചിരിച്ചുഎന്തിനാണെന്ന് എനിക്ക് മനസ്സിലായില്ലഞാനവനെ തുറിച്ചുനോക്കി.

"അതെ തന്റെ ക്ലാസ്സ് തന്നെ".

 അപ്പോഴേക്കും പപ്പാ വന്നു  എന്നെ വിളിച്ചുഅവൻ ക്ലാസിൽ കാണാമെന്നുപറഞ്ഞു എന്നെ യാത്രയാക്കിഎനിക്കെന്തോ അവനോട് ഒരു സോഫ്റ്റ് കോർണർതോന്നിഗേൾസ് സ്കൂളിൽ പഠിച്ചോണ്ട് അതികം ബോയ്സിനോട് മിണ്ടാത്തതിനാൽ അതൊരു പുതിയ അനുഭവമായിരുന്നു.

അവൾ വിതുമ്പിവിതുമ്പിയാണ് ഓരോ വരിയും പറഞ്ഞു നിർത്തുന്നത്.

"ക്ലാസ് തുടങ്ങി ആദ്യദിവസം എന്റെ കണ്ണുകൾ പരതിയത് അവനെയായിരുന്നുഎന്നാൽ കണ്ടില്ലഅങ്ങനെ കെമിസ്ട്രി പീരിയഡ് നമ്മൾ ക്ലാസ്സിൽ ഇരുന്നപ്പോഴാണ് ഞാൻ അവനെ വീണ്ടും കാണുന്നത് .അത്  കുട്ടി അത് സുബിൻ സാറായിരുന്നു.

"സാറോ??" ||

കൃഷ്ണേന്ദു അമ്പരന്നു.

"അതെഅന്ന് സാർ കയറി വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി.

"സാർ എന്താ നിന്നോട് സ്റ്റുഡന്റല്ലാന്ന് പറയാഞ്ഞത്? "

"എനിക്കറിയില്ലഅന്ന് മുതൽ ഞങ്ങൾ ശരിക്കും കൂട്ടായിപിന്നെ എപ്പോ കണ്ടാലും എന്നോട് ഒരുപാട് സംസാരിക്കുംഅന്ന് തെറ്റിദ്ധരിച്ചതിൽ കളിയാക്കും ".

ഇത് പറഞ്ഞപ്പോൾ മാളുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

"ഇടയ്ക്ക് ഞാൻ ഫോണിൽ ആരോടാ സൊള്ളുന്നെന്ന് നീ ചോദിക്കില്ലേ

അത് സാറായിരുന്നുഞങ്ങളിഷ്ടത്തിലായിരുന്നു"...

ഇതും പറഞ്ഞ് അവൾ പൊട്ടിക്കരഞ്ഞു.

കൃഷ്ണേന്ദു എന്തുപറഞ്ഞവളെ ആശ്വസിപ്പിക്കണമെന്നറിയാതെ അവളെ നോക്കി,മാളുവിന്റെ കട്ടിലിൽ ചെന്നിരുന്നുഅവളുടെ കവിളിൽ തലോടി.

"മാളു എനിക്ക് നിന്റെ സങ്കടം മനസ്സിലാവുന്നുണ്ട്എന്തു പറയണമെന്ന് അറിയില്ലടാ... നീ വിഷമിക്കാതെ. "

ഇതും പറഞ്ഞവൾ മാളുവിനെ കെട്ടിപ്പിടിച്ചുഅവളുടെ വാക്കുകളുടെ ശക്തിയാണോ എന്തോ മാളു പെട്ടെന്നു കരച്ചിൽ നിർത്തിമരവിച്ച മനസ്സും ശരീരവുമായാണവളിരിക്കുന്നതെന്ന് കൃഷ്ണേന്ദുവിന് തോന്നി.ബാക്കി കഥ എങ്ങനെയായിരുന്നെന്ന് അവൾക്കറിയണമെന്നുണ്ട്.എന്നാൽ ഇനിയുമത് മാളുവിനെ വേദനിപ്പിക്കുമെന്നതിനാൽ അവ്ളത് വേണ്ടെന്ന് വെച്ചുകൃഷ്ണേന്ദുവിന്റെ മനസ്സിൽ ദുരൂഹതകളായിരുന്നു.

ഹോസ്റ്റലിന് മുന്നിൽ ഒരു കാർ കിടക്കുന്നത് കാണാം.

"നല്ല പരിചയമുള്ള കാർമേട്രനല്ലേ നില്ക്കുന്നത്കൂടെയാരാണ്?"

മരത്തിന്റെ മറവിലായതുകൊണ്ട് ആരാണെന്ന് കാണുന്നില്ലഇനി വല്ല എൻക്വയറിയും?

പോലീസുകാരാണോഏയ് ജീപ്പൊന്നും കാണുന്നില്ലകൃഷ്ണേന്ദു അവരെ നിരീക്ഷിച്ചു.

കാര്യമായെന്തോ അവർ  സംസാരിക്കുന്നതവൾ കണ്ടുമേട്രൻ ഹോസ്റ്റലിലേക്കും തങ്ങളുടെ റൂമിലേക്കും കൈചൂണ്ടികൊണ്ട് എന്തൊക്കെയോ പറയുന്നുഎന്നാലും ആരോടായിരിക്കും?

കൃഷ്ണേന്ദു അതാരാണെന്നറിയാൻ മുന്നോട്ടുനീങ്ങി നോക്കി.

അയാളെ കണ്ടതോടെ അവൾ ഒരേസമയം ഞെട്ടുകയും അതേസമയം സന്തോഷിക്കുകയും ചെയ്തുഎന്നാൽ മേട്രനും അയ്യാളുമായി എന്താ ബന്ധം എന്നവൾ ചിന്തിച്ചു കൂട്ടി.അതവളെ കുറച്ചുകൂടി കൺഫ്യഷനാക്കിഎന്താണിവിടെഎങ്ങനെ പരിചയംഎന്തായാലും താഴേക്ക് പോയ്

നോക്കാംഅവൾ പടികളോടിയിറങ്ങി...
.
 
 
COMMENTS

Name *

Email *

Write a comment on the story വൈദേഹി PART-5 *

വളരെ പുതിയ വളരെ പഴയ