വൈദേഹി PART-2 | Malayalam story for reading |

 


കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.


Story by  peeli_thewriter_girl

Happy reading


"അതെ . ആത്മഹത്യയാണെന്നോ കൊന്നതാണെന്നോ ഒക്കെ പറഞ്ഞുകേട്ടിരുന്നുഅവളൊരു അനാഥയായിരുന്നോണ്ട് ആരും കൂടുതൽ ശ്രദ്ധിച്ചില്ല ".

"എന്തൊരു കഷ്ടമാണ്അവൾക്ക് എന്ത് പറ്റിയതായിരിക്കും? "

"പോലീസുകാർക്ക് പോലും അറിയാത്ത കാര്യമാണോ നമുക്ക് അറിയാൻ പറ്റണെ,

മേട്രൻ കുറെനാൾ കേസുമായി നടന്നാരുന്നുവൈദേഹിയോട് അവർക്ക് നല്ല സ്നേഹമായിരുന്നുസ്വന്തം മോളെ പോലെ..."

കൃഷ്ണേന്ദു വളരെ ശ്രദ്ധയോടെ അവളുടെ വാക്കുകൾ കേട്ടു.

"നമ്മുടെ  റൂമിൽ നിന്ന് നോക്കിയാൽ  മരമാണ് കാണാൻ പറ്റുന്നത്അവളടെ മരണശേഷം ഇവിടെ ചില അനർത്ഥങ്ങളൊക്കെ ഉണ്ടായിന്നാ കേട്ടേഅതിനുശേഷം അങ്ങോട്ട് ദർശനമുള്ള ജനലുകളൊന്നും മേട്രൻ തുറപ്പിക്കുകയില്ല."

"എന്തൊക്കെയോ ദുരൂഹതയുണ്ടല്ലോഅങ്കിളിനോട് പറഞ്ഞാൽ പുള്ളിക്ക് റിസേർച്ച് ചെയ്യാൻ പറ്റിയ

ഒരു ടോപ്പിക്കാണ്. " കൃഷ്ണേന്ദു പറഞ്ഞു

"ഞാൻ കാരണം നിന്നെ ആരും ചവിട്ടി പുറത്താക്കില്ല കേട്ടോ..."

രണ്ടു പേരും പരസ്പരം നോക്കി ചിരിച്ചുഅവർ കൂടുതൽ അടുത്തുപരസ്പരം അറിഞ്ഞുകൃഷ്ണേന്ദു മാറി മേഘനക്ക് അവൾ കിച്ചു ആയി.മേഘന അവൾക്ക് പ്രിയപ്പെട്ട മാളുവും ആയി.രണ്ടുപേരും മെഡിക്കൽ എൻട്രൻസിന് വേണ്ടിയുള്ള കടുത്ത പ്രിപ്പറേഷനിലാണ്രാവിലെ എണീക്കുന്നുപഠിക്കുന്നു , കോച്ചിംഗ് സെന്ററിലേക്ക് പോകുന്നുവരുന്നുപഠിക്കുന്നു അങ്ങനെയങ്ങനെ... രാത്രിയായാൽ രണ്ടുംകൂടി പിന്നെ സംസാരമാണ്കഥകളും പാട്ടും കളികളുമൊക്കെയായ്.

 

അങ്ങനെ ഒരു ദിവസം രാത്രി  കലാപരിപാടികൾക്ക് ശേഷം രണ്ടുപേരും ഉറങ്ങാൻ കിടന്നു.

ഏകദേശം രണ്ടുമണിയായി കാണുംഎന്തോ ശബ്ദം കേട്ട് കൃഷ്ണേന്ദു ഞെട്ടിയെണീറ്റുകണ്ണുതുറന്നപ്പോൾ ശബ്ദം കേൾക്കാതായ്തന്റെ തോന്നലാണെന്ന് കരുതി അവൾ വീണ്ടും കിടന്നുമാളു ഇതൊന്നുമറിയാതെ മൂടിപുതച്ച് ഉറങ്ങുന്നുണ്ട്കൃഷ്ണേന്ദു വീണ്ടും കണ്ണുകളടച്ചുവീണ്ടും അതേ ശബ്ദം കേൾക്കുന്നുഇത്തവണ  ശബ്ദം വ്യക്തമായി കേൾക്കാംഒരു കരച്ചിലാണ് ഒരു പെൺകുട്ടിയുടെ ഏങ്ങലടിച്ചുള്ള  കരച്ചിൽ ശബ്ദം അവളുടെ ചെവിയിലേക്ക് തുളച്ചുകയറി.

എന്താണ് നടക്കുന്നതെന്ന് അറിയാതെ അവൾ കണ്ണു തുറന്നുപെട്ടെന്നാരോ ജനലിൽ വന്ന് മുട്ടുന്നത് പോലെയവൾക്ക് തോന്നിഅവളുടെ ഉള്ളിൽ ഭയം തളം കെട്ടുന്നുണ്ടായിരുന്നുമാളുവിനെ വിളിച്ചാലോ

അവൾ തൊട്ടടുത്ത കട്ടിലിൽ സുഖമായുറങ്ങുന്നുശബ്ദം ഇപ്പോൾ നേരത്തതിലും കൂടുതലായി കേൾക്കാംജനലുകളിൽ ആരോ ശക്തമായി തട്ടും പോലെകൃഷ്ണേന്ദുവിന്റെ ഹൃദയം പടപടാ ഇടിക്കാൻ തുടങ്ങിഅവൾ തലവഴി മൂടിപുതച്ച് രാമനാമം ജപിച്ചുആരോ മുറിയിലൂടെ നടക്കുംപോലെ ഒരു ശബ്ദം അവൾ കേട്ടുഅതവളെ കൂടുതൽ ഭയപ്പെടുത്തി

എന്ത് ചെയ്യണമെന്നറിയാതെയവൾ പേടിച്ചുവിറച്ചുപതിയെ ശബ്ദം നിലച്ചുഅവള് പേടിയോടെ പുതപ്പ് മാറ്റി ശബ്ദം കേട്ട ദിശയിലേക്ക് നോക്കിപെട്ടെന്നാരോ അവളെ കടന്ന് പിടിച്ചു.

"അയ്യോ..."

അവൾ പേടിച്ച് നിലവിളിച്ചു.

"ആരാണത്?"

.
 
COMMENTS

Name *

Email *

Write a comment on the story വൈദേഹി PART-2 *

വളരെ പുതിയ വളരെ പഴയ