വൈദേഹി PART-1 | Malayalam horror story for reading |

 


Story by  peeli_thewriter_girl

Category- horror

Submitted to kathaweb on 25/12/2022. © All rights reserved

Happy reading

.

നാട്ടിൻപുറത്തിന്റെ മനോഹാരിതയിൽ നിന്നവൾ നഗരത്തിന്റെ മായാലോകത്തേക്ക് പറിച്ചു നടപ്പെടുന്നുപഠനത്തിന്റെ എല്ലാ മേഖലയിലും തിളങ്ങിയിരുന്നവൾസ്വന്തം പ്രയത്നം കൊണ്ടും തന്റേടം കൊണ്ടും നാട്ടിൻപുറത്തെ മറ്റ് കുട്ടികളിൽ നിന്ന് വ്യത്യസ്തയായവൾ കൊച്ചി നഗരത്തിലെ വുമൺസ് ഹോസ്റ്റലിലേക്ക് മെഡിക്കൽ എൻട്രൻസ് എന്ന് സ്വപ്നവുമായി കടന്നുവന്നിരിക്കുകയാണ്അച്ഛന്റെയും അമ്മയുടെയും കൂടെ അവൾ ഹോസ്റ്റൽ മുറ്റത്തേക്ക് കയറിയതും ശക്തമായൊരു ഇടിമിന്നൽ.

"അയ്യോ ....!!!"

അവൾ നിലവിളിച്ചുഎത്രയൊക്കെ ബോൾഡും മോഡേണും ആണന്ന് പറഞ്ഞാലും ചില കാര്യങ്ങളോട് അവൾക്ക് വല്ലാത്ത ഭയമായിരുന്നു.. ഹോസ്റ്റൽ വരാന്തയിൽ നിന്നവർ അവളെ നോക്കി കളിയാക്കി ചിരിച്ചു . നേരിയ ചമ്മലോടെ അവൾ മേട്രന്റ റൂമിലേക്ക് കയറി.

ഹോസ്റ്റൽ മേട്രൻ: "എന്താണ് കുട്ടിയുടെ പേര് ?"

അവൾ വളരെ വിനയത്തോടെ പറഞ്ഞു. "കൃഷ്ണേന്ദു "

മേട്രൻ അവളെ ശ്രദ്ധിച്ചുനോക്കികാണാൻ വളരെ സ്മാർട്ട് ഗുഡ് ലുക്കിങ്ങ് ആയ ഒരു കുട്ടിഅഡ്മിഷന്റെ എല്ലാ പ്രൊസീജേർസും പൂർത്തിയാക്കി , വാർഡൻ അവൾക്ക്  റൂം കാണിച്ചുകൊടുത്തു.

"ഹായ് ഞാൻ മേഘനഞാനാണ് തന്റെ റൂംമേറ്റ് "

തനിക്ക് ആദ്യമായി ഇവിടെ വന്നപ്പോൾ ലഭിച്ച സുഹൃത്താണിവൾകൃഷ്ണേന്ദു സ്നേഹപൂർവ്വം അവൾക്ക് കൈകൊടുത്തു.പുറമേ നിന്ന് നോക്കുമ്പോൾ സാധാരണ ഹോസ്റ്റലുകളെ  അപേക്ഷിച്ച് വ്യത്യസ്തമായിരുന്നു  ഹോസ്റ്റൽഒരേസമയം കൊട്ടാരം പോലെയും ഭാർഗ്ഗവീനിലയംപോലെയും തോന്നിപ്പിക്കും

അവൾ അവിടെയുണ്ടായിരുന്ന സ്റ്റഡി ടേബിളിൽ പുസ്തകങ്ങൾ വച്ച്തന്റെ കട്ടിലിൽ വന്നിരുന്നുഅപ്പോഴാണവൾ ശ്രദ്ധിച്ചത് രാവിലെയായിരുന്നിട്ടുകൂടിയും റൂമിൽ പ്രകാശം നന്നേ കുറവ്അവൾ തന്റെ റൂംമേറ്റിനോട് ചോദിച്ചു.

"മേഘന...,  ജനലുകൾ എന്താണ് തുറക്കാത്തത്?"

"പ്രകാശം കുറവായതിനാൽ എനിക്കെന്തോ ഒരു നെഗറ്റീവ് എനർജി ഫീൽ ചെയ്യുന്നു.

"നെഗറ്റീവ് എനർജിയോഎനിക്ക് ഇങ്ങനെയൊന്നും ഇതുവരെ തോന്നിയിട്ടില്ലല്ലോ. "

"എനിക്കൊരു പുതിയ സ്ഥലത്തെത്തിയാൽ അങ്ങനെ ചില ചിന്തകൾ വരുംഅങ്കിൾ പറഞ്ഞിട്ടുണ്ട് ഇരുട്ടെപ്പോഴും നെഗറ്റീവ്  എനർജിയാണെന്ന് ,പോസിറ്റീവ് എനർജി എപ്പോഴും പ്രകാശത്തിൽ നിന്ന് ലഭിക്കുകയുള്ളൂ."

മേഘന ഇതുകേട്ട് ചിരിക്കുന്നു .

"തന്റെ അങ്കിൾ എന്താ വല്ല ഫിലോസഫർ ആണോ?".

അവൾ് കളിയാക്കികൃഷ്ണേന്ദു അവളെ അടിമുടി ഒന്ന് നോക്കിയിട്ട് ഒന്നു ചിരിച്ചു.

"ഫിലോസഫർ ഒന്നുമല്ലഅങ്കിൾ ഒരു പാരാസൈക്കോളജിസ്റ്റാണ്."

മേഘനയുടെ ചിരി പെട്ടെന്ന് നിന്നു.

 "അത് മറ്റേ....."

അവൾ വിക്കി വിക്കി പറഞ്ഞു.

"മറ്റേ മറിച്ചതൊന്നുമല്ലഅദ്ദേഹം കൂടുതലും പ്രേതങ്ങളിലും 

നെഗറ്റീവ്  എനർജിയിലുമാണ് റിസർച്ച് ചെയ്യുന്നത്."

മേഘനയുടെ മുഖം വിളറിവെളുത്തു.

"അപ്പോ  പ്രേതങ്ങൾ ഒക്കെ ഭൂമിയിലുണ്ടെന്ന് പറയുന്നത് നേരാണോ?"

കൃഷ്ണേന്ദു അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചുഅവൾ എണീറ്റ് പോയി ജനൽ തുറക്കാൻ നോക്കി.

 "വേണ്ട അത് തുറക്കേണ്ട".

പെട്ടെന്ന് ഒരു കനത്ത ശബ്ദം അവളെ അതിൽനിന്നു പിന്തിരിപ്പിച്ചു.

"മേട്രനോ ..."

"കുട്ടി  ജനലുകൾ തുറക്കേണ്ട."

"എന്താ മാഡം?"

" ജനലുകൾ കുറച്ച് വർഷങ്ങളായി തുറക്കാറില്ല.

"മുറിയിൽ മുഴുവൻ ഇരുട്ടായതുകൊണ്ടാണ് മാഡം തുറക്കാമെന്ന് വെച്ചത് അവൾ പറഞ്ഞു.

 'എന്തായാലും ജനലുകൾ തുറക്കേണ്ടഇവിടെ ചില ശീലങ്ങളുണ്ട്

അത് മാറ്റാൻ ഞാൻ ആരെയും അനുവദിക്കില്ലഇതാ കുട്ടിയുടെ അമ്മ പോകും മുമ്പേ എന്നെ ഏൽപ്പിച്ചതാണ്.

മേട്രൻ ഒരു ചെറിയ ബോക്സ് അവൾക്ക് നൽകിഎന്നിട്ട് അവിടെനിന്ന് പോയി അവളത് തന്റെ ടേബിളിൽ വച്ചുഅവൾക്കൊന്നും മനസ്സിലാകുന്നില്ലഅവൾ ചിന്തയിൽ മുഴുകിപെട്ടെന്നാരോ തോളിൽ പിടിച്ചപോലെഒരു ഞെട്ടലോടെയവൾ തിരിഞ്ഞു നോക്കി.

"താനെന്താടോ ഇത്ര ആലോചിക്കുന്നത് ? "

ഞാൻ ജസ്റ്റൊരു ജനൽ തുറക്കാൻ നോക്കിയതിന് എന്തിനാണ് മേട്രൻ ഇത്ര റൂഡായിട്ട് പെരുമാറിയത്എനിക്കൊന്നും മനസ്സിലാകുന്നില്ല."

"താൻ ഇങ്ങ് വാഇവിടെ ഇരിക്ക്ഞാനൊരു കാര്യം പറയാം. "

അവർ കട്ടിലിലിരുന്നുവളരെ താഴ്ന്ന ശബ്ദത്തിൽ രഹസ്യം പറയും പോലെ മേഘന അവളോട് പറഞ്ഞു .

"ഞാനും ആദ്യമായി ഇവിടെ വന്നപ്പോൾ ആദ്യം മേട്രൻ തന്ന വാണിംഗ് ജനലുകൾ

തുറക്കരുതെന്നായിരുന്നുഅന്ന് കൂടെയുണ്ടായിരുന്ന സീനിയർ ചേച്ചിയാണ് എന്നോടത് പറഞ്ഞത്." "എന്ത് കാര്യം?"

കൃഷ്ണൻ ആകാംക്ഷയോടെ ചോദിച്ചുവർഷങ്ങൾക്കു മുമ്പ് നമ്മുടെ് മേട്രൻ ഇവിടെ ആദ്യമായി ചാർജെടുത്ത സമയത്ത് ഇവിടെ ഒരു കുട്ടിയുണ്ടായിരുന്നുഏകദേശം തന്നെപ്പോലെ നാട്ടിൻപുറത്ത് നിന്ന് വന്ന കുട്ടിപഠിക്കാൻ ഒക്കെ നല്ല മിടുക്കിയായിരുന്നുവെന്നാ കേട്ടത്.

"എന്താ അവളുടെ പേര് ?"

അവൾ താൽപര്യത്തോടെ ചോദിച്ചു..

"അവളുടെ പേര് വൈദേഹി."

"വൈദേഹി..."

"വളരെ ഒരു റെയർ ആയിട്ടൊരുപേര്എന്നിട്ട്?"

"ഒരുപാട് എനിക്കറിയില്ലനമ്മുടെ ഹോസ്റ്റലിൽ പുറകുവശത്താരു മരമുണ്ട് അതിലാണവൾ തൂങ്ങിമരിച്ചത്."

"തൂങ്ങിമരിച്ചെന്നോ ...!??"

അവൾക്കതൊരു ഷോക്കായിരുന്നു

"എന്തിന്??? "


.
 
COMMENTS

Name *

Email *

Write a comment on the story വൈദേഹി PART-1 *

വളരെ പുതിയ വളരെ പഴയ